ഫർണിച്ചറില്‍ ചിലവ് ചുരുക്കാൻ സോഫാബെഡുകൾ.

ഫർണിച്ചറില്‍ ചിലവ് ചുരുക്കാൻ സോഫാബെഡുകൾ.ഫർണിച്ചർ ഡിസൈനിലും അവ നിർമ്മിക്കാനായി ഉപയോഗിക്കുന്ന മെറ്റീരിയലിലും വലിയ രീതിയിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.

കുറഞ്ഞ സ്ഥലത്ത് ഫർണിച്ചറുകൾ അറേഞ്ച് ചെയ്യുക എന്നത് എപ്പോഴും ചാലഞ്ച് ഏറിയ കാര്യമാണ്. ചെറിയ സ്ഥലത്തേക്ക് കുറഞ്ഞ ബഡ്ജറ്റിൽ തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്‌ഷനാണ് സോഫ ബെഡുകൾ.

ഒരേസമയം സോഫയായും ബെഡ് ആയും ഉപയോഗപ്പെടുത്താവുന്ന ഇത്തരം ഫർണിച്ചറുകൾക്ക് വിപണിയിൽ നല്ല ഡിമാൻഡാണ് ഉള്ളത്.

സോഫ ബെഡുകൾ തന്നെ വ്യത്യസ്ത മോഡലുകളിൽ ഉള്ളത് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. സോഫ ബെഡ് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഫർണിച്ചറില്‍ ചിലവ് ചുരുക്കാൻ സോഫാബെഡുകൾ തിരഞ്ഞെടുക്കുമ്പോള്‍

പ്രധാനമായും അപ്പാർട്ട്മെന്റ് സ്റ്റുഡിയോ പോലുള്ള സ്ഥലങ്ങളിൽ ലിവിങ് ഏരിയ,അടുക്കള, ബെഡ്റൂം എന്നിവ തമ്മിൽ പ്രത്യേക പാർട്ടീഷനുകൾ ഒന്നും ഉണ്ടായിരിക്കില്ല. മാത്രമല്ല സാധാരണ ഫ്ലാറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് വലിപ്പവും കുറവായിരിക്കും.

ഇത്തരം സാഹചര്യങ്ങളിൽ ഒരു സോഫയും ബെഡും ഒരുമിച്ച് ഉപയോഗിക്കാവുന്ന രീതിയിൽ സോഫാബെഡ് തിരഞ്ഞെടുക്കാം.

ഒരു ബെഡിൽ കിടക്കുന്ന അതേ കംഫർട്ട് ലെവൽ ഇത്തരം സോഫകളിലും ലഭിക്കുന്നതാണ്. ആവശ്യമുള്ള സമയത്ത് മാത്രം ബെഡ് ആയും അല്ലാത്ത സമയത്ത് സീറ്റിംഗ് അറേഞ്ച് മെന്റ് രീതിയിലും ഇവ ഉപയോഗിക്കാം.

വ്യത്യസ്ത സൈസുകളിലും, നിറത്തിലുമെല്ലാം ഇവ ലഭ്യമാണ്.

ഫൈബർ റാപ്പ് ചെയ്ത് വരുന്ന കിടക്കകളും, കോട്ടൺ റാപ്പ് ചെയ്തു വരുന്ന കിടക്കുകളും മെയിൻറ്റൈൻ ചെയ്യാൻ വളരെ ചിലവ് കുറവും എളുപ്പവും ആണ്.

വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ സാധിക്കുന്നത് കൊണ്ട് തന്നെ സാധാരണക്കാരായ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ഇത്തരം സോഫകൾക്ക് എളുപ്പം സാധിക്കുന്നു. ഇവയുടെ പുറകു വശത്ത് അല്ലെങ്കിൽ സൈഡിലായി നൽകിയിട്ടുള്ള ബട്ടൺ ഉപയോഗപ്പെടുത്തി ബെഡ് ആക്കി കൺവേർട്ട് ചെയ്യാം.

സോഫ,ബെഡ് രൂപത്തിലേക്ക് കൺവേർട്ട് ചെയ്ത മൂന്ന് സോഫകളുടെ വീതി ഇവയിൽ ഉപയോഗപ്പെടുത്താനായി സാധിക്കും.

കിംഗ് സൈസ് സോഫകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ മൂന്ന് പേർക്ക് ഇരിക്കാനും ഒരു കിങ് സൈസ് മാട്രസ്സിന്റെ വലിപ്പത്തിൽ കിടക്കാനും സാധിക്കും.

ഇത്തരം സോഫകളോടൊപ്പം അതേ രീതിയിൽ മാച്ച് ചെയ്യുന്ന മറ്റ് ഫർണിച്ചറുകൾ ആവശ്യമെങ്കിൽ സെപ്പറേറ്റ് ആയി വാങ്ങി ഉപയോഗിക്കാവുന്നതാണ്.

ചില സോഫകൾ ചെയർ ബെഡ് രൂപത്തിലും ഉപയോഗപ്പെടുത്താനായി സാധിക്കും. ക്വാളിറ്റി കൂടിയ സോഫകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവയോടൊപ്പം തന്നെ ഹിഡൻ സ്റ്റോറേജ്, ഫ്ലാറ്റ് പാക്ക് ഡിസൈൻ എന്നിവയെല്ലാം ലഭിക്കുന്നതാണ്.

പ്രധാന പോരായ്മകൾ

വലിപ്പം കുറഞ്ഞ സോഫയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അവ ബെഡ് ആക്കി മാറ്റുമ്പോൾ സുഖമായി കിടക്കാൻ സാധിക്കണം എന്നില്ല.

ഫാബ്രിക്, വെൽവെറ്റ് പോലുള്ള മെറ്റീരിയലുകളിൽ വെള്ളം പോലുള്ള സാധനങ്ങൾ വീണാൽ ഉണക്കിയെടുക്കാൻ വളരെയധികം പാടായിരിക്കും.

സൈഡിൽ നൽകിയിട്ടുള്ള കൺവേർഷൻ മെക്കാനിസം ശരിയായ രീതിയിൽ വർക്ക് ആകാതെ ഡാമേജ് ആകാനുള്ള സാധ്യത കൂടുതലാണ്. ലൈറ്റ് നിറത്തിലുള്ള സോഫയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പെട്ടെന്ന് മുഷിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്.

ചില സോഫ ബെഡുകൾ സ്ഥിരം ഉപയോഗം മുന്നിൽകണ്ട് ആയിരിക്കില്ല നിർമ്മിക്കുന്നത്. അതുകൊണ്ടു തന്നെ കുറച്ചുകാലത്തെ ഉപയോഗം കൊണ്ട് തന്നെ കേടു വരാനുള്ള സാധ്യത കൂടുതലാണ്.

ഒരു ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ ഇത്തരം സോഫകളെ കണക്കാക്കാൻ സാധിക്കില്ല. കാരണം ചിലപ്പോൾ സോഫ ബെഡ്കൾക്ക് വലിയ രീതിയിൽ ഉള്ള മെയിൻടൈനൻസ് ആവശ്യമായി വരും.

വിഡ്ത്ത് കുറവുള്ള സോഫയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കിടക്കാനുള്ള സൗകര്യങ്ങൾ കുറവായിരിക്കും.

ഫർണിച്ചറിന് മുകളിൽ സെറ്റ് ചെയ്ത് നൽകുന്നതും, ഫ്ലോറിൽ ഉപയോഗിക്കാവുന്നതുമായ സോഫ ബെഡുകൾ ഇന്ന് വിപണിയിൽ സുലഭമാണ്.

മൾട്ടി ഫംഗ്ഷണൽ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന സോഫകൾ നല്ല ക്വാളിറ്റിയിൽ ഉള്ളത് നോക്കി തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

സ്ഥിര ഉപയോഗം എന്ന രീതിയിൽ കാണാതെ വല്ലപ്പോഴും മാത്രം ബെഡായി ഉപയോഗിക്കാൻ ഇത്തരം ഫർണിച്ചറുകൾ നല്ല ഓപ്ഷൻ തന്നെയാണ്.

ഫർണിച്ചറില്‍ ചിലവ് ചുരുക്കാൻ സോഫാബെഡുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.