കറന്റ് ബിൽ – തല പുകയണ്ട കുറയ്ക്കാൻ വഴിയുണ്ട്

ഓരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും അതിനൊപ്പം തലക്ക് ഇടി വെട്ടിയത് പോലെ വരുന്ന കറന്റ് ബിൽ വലിയ സാമ്പത്തിക പ്രശ്ങ്ങൾ ഉണ്ടാക്കുന്നുണ്ട്.

പണ്ട് ഇത്ര അധികം ചെലവ് ഉണ്ടാക്കാത്ത പല വീടുകളിലും ഇപ്പോളത്തെ ബില്ല് കണ്ട ഞെട്ടി തുടങ്ങിയിട്ടുണ്ട് . എന്തുകൊണ്ടാണ് ചെലവ് ഇത്രയേറെ കൂടുന്നത് എന്ന് ഓരോ മാസവും എല്ലാവരും സ്വയം ചോദിച്ചു പോകാറുണ്ട്.

ഏതെങ്കിലും മാര്‍ഗങ്ങളിലൂടെ കുറഞ്ഞത് 20 ശതമാനമെങ്കിലും വൈദ്യുത ഉപഭോഗം കുറയ്ക്കാനായാല്‍ കറന്റ് ബില്ലില്‍ ഏകദേശം മൂന്നില്‍ ഒന്നിന്റെ കുറവാണ് വരികയെന്നു മനസ്സിലാക്കുക .

അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ എവിടെയും വൈദ്യുതി ലാഭിക്കാനാകും. അതിലൂടെ അനാവശ്യമായ പണച്ചെലവും ഒഴിവാക്കാനാകും .

ഓര്‍ക്കുക, ഒരു യൂണിറ്റ് വൈദ്യുതി ലാഭിക്കുന്നത് അത്രയും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു തുല്യമാണ്.നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തി നാളേക്കും ഉപകാരപ്പെടും

ഉപകരണങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാം

രാത്രി കാലങ്ങളില്‍ വീടിനു പുറത്തുള്ള ലൈറ്റുകള്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.

വൈദ്യുതിയുമായി ബന്ധപ്പെട്ട സാമഗ്രികള്‍ വാങ്ങുമ്പോള്‍ നിലവാരമുള്ളതു മാത്രം തെരഞ്ഞെടുക്കുക.

തകരാറിലായ ഉപകരണങ്ങള്‍ പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുന്നതുവരെ ഉപയോഗിക്കാതെ യഥാസമയം റിപ്പയര്‍ ചെയ്ത് ഉപയോഗിക്കുക.

ഉപയോഗശേഷം ലൈററും ഫാനും ടിവിയും അതു പോലുള്ള മറ്റുപകരണങ്ങളും സ്വിച്ച് ഓഫ് ചെയ്യാന്‍ മറക്കരുത്.

സാധാരണ ഫിലമെന്റ് ബള്‍ബുകള്‍ക്കു പകരം നിലവാരമുള്ള സി.എഫ് ലാമ്പുകളും വാട്‌സ് കുറഞ്ഞ ട്യൂബ് ലൈറ്റുകളും എല്‍ഇഡി ബള്‍ബുകളും ഉപയോഗിക്കുക.

ഇലക്ട്രിക് ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുക

ID:120799352

കറന്റ് ബിൽ കുറക്കാന്‍ ആദ്യം ചെയ്യേണ്ടത് ഉപയോഗത്തിലില്ലാത്ത സമയത്ത് ഇലക്ട്രിക് ഉപകരണങ്ങളുടെ സ്വിച്ച് ഓഫ് ചെയ്യുകയും പ്ലഗ് പോയിന്റില്‍ നിന്നും പ്ലഗ് വേര്‍പ്പെടുത്തിവെക്കുകയും ചെയ്യുക എന്നതുമാണ്.

ഫ്രിഡ്ജ് ഉപയോഗം

ആവശ്യത്തിനു അനുയോജ്യമായ ഫ്രിഡ്ജ് തിരഞ്ഞെടുക്കുക.

മൂടിയുള്ള പാത്രങ്ങളില്‍ വേണം ആഹാരം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കാന്‍. അല്ലെങ്കില്‍ ഈര്‍പ്പം ഫ്രിഡ്ജിനകത്തു വ്യാപിക്കുകയും വൈദ്യുതോപയോഗം കൂടുകയും ചെയ്യും.

ഫ്രീസറില്‍ ഐസ് കട്ടപിടിക്കുന്നത് ഊര്‍ജ്ജനഷ്ടം വരുത്തും. ദിവസം മുഴുവനും ഫ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കണമെന്നില്ല. വേണമെങ്കില്‍ ഇടയ്ക്ക് രണ്ടോ മൂന്നോ മണിക്കൂര്‍ ഓഫ് ചെയ്തിടാം.

ഇടയ്ക്കിടെ ഫ്രിഡ്ജ് തുറക്കുന്നത് ഒഴിവാക്കിയാല്‍ വൈദ്യുതി ഉപഭോഗം കാര്യമായി കുറയ്ക്കാം. ഫ്രിഡ്ജ് ഡോറിലെ റബര്‍ ബീഡിംങ്ങ് പരിശോധിച്ച് പഴക്കം ചെന്നതാണെങ്കില്‍ മാറ്റുക.

ഫ്രിഡ്ജിലെ ഫ്രീസറിന്റെ ഡോര്‍ ശരിയാംവണ്ണം അടയുന്നുണ്ടെന്നു ഉറപ്പുവരുത്തുക. സ്റ്റാര്‍ റേറ്റിങ് കൂടിയ ഫ്രിഡ്ജ് വാങ്ങുക.

ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുക. ഡീഫ്രോസ്റ്ററിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തണം.

ഉയര്‍ന്ന റേറ്റിങ് ഉള്ള ഫ്രിഡ്ജുകള്‍ക്ക് വൈദ്യുതി കുറഞ്ഞ അളവില്‍ മതിയാകും.

ഡ്രയര്‍ ഉപയോഗിക്കുന്നത്

Interior of a real laundry room with a washing machine at home

വസ്ത്രങ്ങള്‍ അലക്കി ഉണക്കാന്‍ ഡ്രയര്‍ ഉപയോഗിക്കുന്ന പതിവുണ്ടെങ്കില്‍ ആ പതിവൊന്ന് തിരുത്തി നോക്കൂ.

വെയിലുള്ള നേരങ്ങളില്‍ വീടിന് പുറത്തിട്ട് തുണികള്‍ ഉണക്കാവുന്നതാണ്. മഴക്കാലത്ത് വീടിനകത്ത് വെക്കാവുന്ന ക്ലോത്ത് റാക്ക് വാങ്ങി അത് ബാല്‍ക്കണിയിലോ മഴ തട്ടാത്ത ഭാഗത്തായോ വെച്ച് തുണികള്‍ ഉണക്കാവുന്നതുമാണ്.

അങ്ങനെ വരുമ്പോള്‍ ഡ്രയര്‍ ഉപയോഗിച്ചുണ്ടാകുന്ന വൈദ്യുതി ചെലവും ലാഭം.

കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുമ്പോൾ

സിആര്‍ടി മോണിട്ടറുകള്‍ക്ക് പകരം എല്‍സിഡി മോണിട്ടറുകള്‍ ഉപയോഗിക്കുക.

കമ്പ്യൂട്ടര്‍ ഉപയോഗിക്കാത്തപ്പോള്‍ പൂര്‍ണമായി ഷട്ട്ഡൗണ്‍ ചെയ്യുക.സീറ്റില്‍ നിന്നും എഴുന്നേറ്റു പോകുമ്പോഴൊക്കെ മോണിട്ടര്‍ സ്വിച്ച് ഓഫ് ചെയ്യുക.

സ്ലീപ് മോഡും സ്‌ക്രീന്‍ സേവറുകളും പ്രയോജനപ്പെടുത്തുക.

ലൈറ്റ് ഓഫ് ചെയ്യുക

ആര്‍ക്കും ഒന്നും ശ്രമിച്ചാല്‍ അല്ലെങ്കില്‍ ശീലമാക്കിയാല്‍ ഒഴിവാക്കാവുന്ന വൈദ്യുതി ചാര്‍ജ്ജാണ് ബള്‍ബ്, ട്യൂബ് ഉള്‍പ്പടെയുള്ള ഇലക്ട്രിക് വിളക്കുകളുണ്ടാക്കുന്നത്.

പകല്‍ സമയങ്ങളില്‍ പരമാവധി വൈദ്യുതി വിളക്കുകളെ ആശ്രയിക്കാതിരിക്കുക. പ്രകൃതിദത്തമായ വെളിച്ചം കണ്ണിന് നല്‍കുന്ന സുഖം ഒരിക്കലും ഒരു ഇലക്ട്രിക് ബള്‍ബും നല്‍കുകയില്ല.

അഥവാ കണ്ണിന് സുഖകരമായ രീതിയില്‍ സൂര്യപ്രകാശം എത്തിപ്പെടാത്ത മുറികളുണ്ടെങ്കില്‍ അവിടെ ബള്‍ബുപയോഗിച്ചോളൂ.

ആവശ്യങ്ങൾ മനസ്സിലാക്കി വീട് നിർമ്മിക്കാനൊരു നല്ല മാതൃക