ന്യൂജെൻ അടുക്കളയിൽ ഒരുപക്ഷെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് മൈക്രോവേവ്‌ ഓവൻ‍.

മിക്‌സി പോലെ, ഗ്യാസ് സ്റ്റവ് പോലെ ഒരുകാലത്തു തികച്ചും അപരിചിതമായിരുന്ന ഈ ഓവൻ നമ്മുടെ അടുക്കളയിൽ കയറിക്കൂടി കുറച്ചു കാലമേ ആകുന്നുള്ളൂ.

മൈക്രോവേവ് ഓവന്റെ ഉപയോഗം ഇപ്പോൾ നാള്ക്കുനാള് കൂടി വരുന്നുണ്ട് .പല വീടുകളിലും ഫ്രിഡ്‌ജിൽ ഇരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ചൂടാക്കാനും വെള്ളം ചൂടാക്കാനുമാണ് മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നത്.

എങ്കിലും ലോക്ക് ഡൗൺ കാലഘട്ടത്തിൽ പലരും മൈക്രോവേവ് ഓവന്റെ കുക്കിങ് സാദ്ധ്യതകൾ ഉപയോഗിച്ചിരുന്നു

മൈക്രോവേവ്‌ ഓവൻ‍ പ്രതേകത

സാധാരണ ഇലക്ടിക്‌ സ്റ്റവ്നേക്കാളും 50 ശതമാനം കുറച്ച്‌ ഊർ‍ജ്ജമേ മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നുള്ളു.

ഭക്ഷണം വലിയ അളവിൽ തയ്യാറാക്കുമ്പോൾ മൈക്രോവേവ് ഓവൻ കഴിവതും ഉപയോഗിക്കാതിരിക്കുക.

മറ്റൊരു കാര്യം മൈക്രോവേവിൽ പാചകം ചെയ്ത ആഹാരപദാർഥങ്ങളിൽ അണുക്കൾ കാണാൻ യാതൊരു ചാൻസും കാണില്ല അതുകൊണ്ട് തന്നെ സുരക്ഷിതമായി ഭക്ഷണം പാകം ചെയ്യാനായുള്ള നല്ലയൊരു മാർഗ്ഗം തന്നെയാണ് മൈക്രോവേവ് ഓവൻ

മൈക്രോവേവ് ഓവൻ ഉപയോഗിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ഇക്കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

ഇവ അറിഞ്ഞിരിക്കാം

  • ഒരുമിച്ച്‌ ഭക്ഷണം കഴിക്കുക. എല്ലാവർക്കുമുള്ള ആഹാരപദാർത്ഥങ്ങൾ ഒരേ സമയം മൈക്രോ ഓവനിൽ‍ വെച്ച്‌ ചൂടാക്കി എടുക്കുക.
  • വലിയ അളവിലുള്ള ഭക്ഷണസാധനങ്ങൾ പാചകം ചെയ്യാൻ‍ മൈക്രോവേവ്‌ ഓവൻ ഉപയോഗിക്കാതിരിക്കുക.
  • ബ്രഡ്‌, പേസ്ട്രി മുതലായ ചുരുക്കം ചില ആഹാര പ്രദാർത്ഥങ്ങൾക്ക്‌ മാത്രമേ പ്രീ ഹീറ്റിങ്‌ ആവശ്യമുള്ളു.
  • മൈക്രോവേവ്‌ ഓവൻ‍ സാധാരണ ഇലക്ടിക്‌ സ്റ്റവ്നേക്കാളും 50 ശതമാനം കുറച്ച്‌ ഊർ‍ജ്ജമേ ഉപയോഗിക്കുന്നുള്ളു.
  • ആഹാര പദാർത്ഥങ്ങൾ നന്നായി പാകമാകുന്നതിന്‌ കുറച്ച്‌ മുമ്പ്‌ തന്നെ ഓവൻ ഓഫ്‌ ആകുന്ന തരത്തിൽ ടൈമർ ക്രമീകരിക്കുക.
  • മൈക്രോവേവിൽ പാചകം ചെയ്ത ആഹാരപദാർഥങ്ങളിൽ അണുവികിരണമില്ല. മറിച്ചുള്ള വാദം തെറ്റിദ്ധാരണ മാത്രം.
  • ഓവൻ ഇടയ്ക്കിടയ്ക്ക്‌ തുറക്കുന്നതും അടയ്ക്കുന്നതും ഒഴിവാക്കുക. ഓരോ പ്രാവശ്യം തുറക്കുമ്പോഴും ഏകദേശം 25 ഡിഗ്രി സെൽഷ്യസ് ചൂടാണ്‌ നഷ്ടപ്പെടുന്നത്‌.
  • മൈക്രോവേവ് ഓവന്റെ വാതിൽ‍ ഭദ്രമായി അടച്ചതിനുശേഷം മാത്രമേ അത് പ്രവർത്തിപ്പിക്കാവൂ. എപ്പോഴും ഓഫാക്കിയതിനുശേഷം മാത്രം വാതിൽ തുറക്കുക.

വാക്വം ക്ലീനർ – വീട് വൃത്തിയാക്കൽ എളുപ്പമാക്കാം