50 സെന്റ് സ്ഥലത്ത് 3600 sqft ൽ ഒരു കണ്ടംപ്രറി വീട്

മലപ്പുറം പെരിന്തൽമണ്ണയിൽ 50 സെന്റ് സ്ഥലത്ത് 3600 sqft കന്റെംപ്രറി ശൈലിയിൽ ഈ വീട് നിർമിച്ചത്.

വിശാലമായ പ്ലോട്ടിന്റെ ആനുകൂല്യം മുതലെടുത്താണ് വീടിന്റെ ഡിസൈൻ.

ചതുരാകൃതിയിലുള്ള പ്ലോട്ടിൽ പരമാവധി പിന്നിലേക്കിറക്കിയാണ് വീട് പണിതത്.

വിശാലമായ മുറ്റം കടപ്പാക്കല്ല്‌ വിരിച്ചു ഉറപ്പിച്ചു മുറ്റത്തുണ്ടായിരുന്ന മരങ്ങൾ നിലനിർത്തിയാണ് ലാൻഡ്സ്കേപ് ചെയ്തത്.

ഗ്രേ+ വൈറ്റ് തീം ആണ് വീട്ടിൽ പിന്തുടരുന്നത്. എലിവേഷൻ മുതൽ ഈ കളർതീം തുടങ്ങുന്നു. L ആകൃതിയിലുള്ള സിറ്റ്ഔട്ട് കടന്നാണ് അകത്തേക്ക് കയറുന്നത്.

ഇവിടെ നിന്ന് ചെറിയൊരു ഫോയർ വഴിയാണ് ലിവിങ് റൂമിലേക്ക് എത്തുന്നത്. വിശാലമായ അകത്തളങ്ങളാണ് നൽകിയത്.

ഇടച്ചുമരുകൾ ഇല്ലാത്തതിനാൽ വീടിനുള്ളിൽ വിശാലത ലഭിക്കുന്നതിനൊപ്പം സുഖകരമായ കാലാവസ്ഥ നിലനിൽക്കുകയും ചെയ്യുന്നു.

ഡൈനിങ്, സ്‌റ്റെയർ, കോർട്യാർഡ് എന്നിവ പ്രധാന ഹാളിൽ വരുന്നു. ഇന്റീരിയർ തീം അനുസരിച്ചാണ് ഫർണിച്ചറുകൾ ഡിസൈൻ ചെയ്തത്.

ഫോർമൽ ലിവിങ്- കോർട്യാർഡ് എന്നിവ തമ്മിൽ ലൂവർ ജനാലകൾ നൽകി വേർതിരിച്ചിരിക്കുന്നു.

ഫോർമൽ ലിവിങ്ങിൽ ഒഴികെ ബാക്കി എല്ലായിടത്തും ഗ്രേ കളർ ഫ്ളോറിങ് ടൈലുകളാണ് വിരിച്ചത്.ഇവിടെ മാത്രം വേർതിരിവ് നൽകുന്നതിന് ക്രീം കളർ ടൈലുകൾ നൽകി.

വീടിനകത്തെ ശ്രദ്ധാകേന്ദ്രം കോർട്യാർഡ് തന്നെ.

ഡബിൾ ഹൈറ്റിലുള്ള സീലിങ്ങിൽ സ്‌കൈലൈറ്റ് നൽകി പ്രകാശത്തെ വീട്ടിലേക്ക് ആനയിക്കുന്നുമുണ്ട്. നിലത്ത് പെബിളുകൾ വിരിച്ചു ഭംഗിയാക്കി.

പിരിയൻ ശൈയിലുള്ള ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്.

ജിഐ ഫ്രയിമും തടിയുമാണ് ഇവിടെ ഉപയോഗിച്ചത്.മുകൾനിലയിലും ചെറിയൊരു സിറ്റിങ് സ്‌പേസ് ഒരുക്കി. മുകൾനിലയിൽ താഴത്തെ നിലയുടെ കാഴ്ച മനോഹരമാണ്.

കിച്ചൻ- ഡൈനിങ് ഓപ്പൺ ശൈലിയിലാണ്. എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ.

ഇതിനു സമീപം ഇരിപ്പിടങ്ങൾ നൽകി ലേഡീസ് സിറ്റിങ് ഏരിയ ആക്കി മാറ്റിയിരിക്കുന്നു.

ഊണുമുറിക്ക് സമീപം അടുക്കളയുടെ പാൻട്രി കൗണ്ടർ കാണാം. മൈക്ക- ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ നിർമിച്ചത്.

വെള്ള നിറത്തിലുള്ള കൊറിയൻ ടോപ് നൽകി. സമീപം വർക്ക് ഏരിയയുമുണ്ട്.

കിടപ്പുമുറികൾ വ്യത്യസ്ത കളർതീമിലാണ് ഒരുക്കിയത്. ബ്രൗൺ- വൈറ്റ് തീമിൽ മാസ്റ്റർ ബെഡ്‌റൂമും,ബ്ലൂ-വൈറ്റ്- ഗ്രേ തീമിൽ ഗസ്റ്റ് ബെഡ്‌റൂമും ഒരുക്കി.

ഹെഡ്ബോർഡിൽ വെനീർ പാനലുകൾ കാണാം.അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് ഏരിയ എന്നിവയും നൽകിയിട്ടുണ്ട്.

വീടിന്റെ ഓപ്പൺ ബാൽക്കണിയിലും ചെറിയൊരു ഗാർഡൻ ഒരുക്കിയിട്ടുണ്ട്. മഴയത്തും വെയിലത്തും വീടിനുള്ളിൽ പ്രസന്നമായ കാലാവസ്ഥ നിലനിൽക്കും എന്നതാണ് മറ്റൊരു പ്രത്യേകത.

ചുരുക്കത്തിൽ ആരും ഇഷ്ടപ്പെടുന്ന ഒരു കാഴ്ചാനുഭവം തന്നെയാണ് ഈ വീട്.

Location- Perinthalmanna,


Malappuram Plot- 50 cent


Area- 3600 sqft


Owner- Abdul Nasar


Designer- Abdulla Vasif


Concetto Designers, Manjeri


Mob- ‪9895227006‬…