ഇന്റീരിയർ അലങ്കരിക്കാൻ ക്രിസ്റ്റൽ ലാന്റേൺ.

ഇന്റീരിയർ അലങ്കരിക്കാൻ ക്രിസ്റ്റൽ ലാന്റേൺ.വീടിന്റെ ഇന്റീരിയർ അലങ്കാരങ്ങൾക്ക് വേണ്ടി എത്ര പണം ചിലവഴിക്കാനും താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

അതിന് ആവശ്യമായ വ്യത്യസ്ത മെറ്റീരിയലുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. കാഴ്ചയിൽ ഭംഗിയും അതേ സമയം വെളിച്ചം നിറയ്ക്കുന്നതിലും ലാന്റേൺ വഹിക്കുന്ന പങ്ക് അത്ര ചെറുതല്ല.

വ്യത്യസ്ത മെറ്റീരിയൽ ഉപയോഗപ്പെടുത്തി പല നിറങ്ങളിലും ആകൃതികളിലും ലഭിക്കുന്ന ലാന്റേൺ പലർക്കും നൊസ്റ്റാൾജിയ സമ്മാനിക്കുന്ന ഓർമ്മകൾ ആയിരിക്കും.

ഒരു സാധാരണ ടേബിള്‍ ലാബ് തിരഞ്ഞെടുക്കുന്നതിന് പകരം ക്രിസ്റ്റൽ ടൈപ്പ് ലാന്റേൺ തിരഞ്ഞെടുക്കുകയാണെങ്കിൽ ഒരു ലൈറ്റ് എന്നതിന് ഉപരിയായി അലങ്കാരമായും ഉപയോഗപ്പെടുത്താം.

ക്രിസ്റ്റൽ ടൈപ്പ് ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഇന്റീരിയർ അലങ്കരിക്കാൻ ക്രിസ്റ്റൽ ലാന്റേൺ തിരഞ്ഞെടുക്കുമ്പോൾ.

വീടിനകത്ത് ഒരു പ്രത്യേക ആംബിയൻസ് ക്രിയേറ്റ് ചെയ്തെടുക്കാൻ കഴിവുള്ളവയാണ് ക്രിസ്റ്റൽ ലാന്റേൺ.ഹാങ്ങ് ചെയ്തിടുന്നതും, സ്റ്റാൻഡിൽ വയ്ക്കുന്നതും, പ്രത്യേക ഹോൾഡർ രൂപത്തിലും ക്രിസ്റ്റൽ ലാന്റേൺ ലഭ്യമാണ്.

മാത്രമല്ല ഒരു നിറം മാത്രം ഹൈലൈറ്റ് ചെയ്തു കാണിക്കുന്നതും, വ്യത്യസ്ത നിറങ്ങൾ പ്രോജക്ട് ചെയ്തും ഇവ തിരഞ്ഞെടുക്കാം.

സിറ്റൗട്ട്, ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് ഹാങ്ങിങ് ടൈപ്പ് ക്രിസ്റ്റൽ ലൈറ്റുകൾ ആണ് കൂടുതൽ നല്ലത്.

അതേസമയം ബെഡ്റൂമുകളിൽ ഒരു ടേബിൾ ലാമ്പ് നൽകുന്നതിന് പകരമായി ഇത്തരം ക്രിസ്റ്റൽ ലാന്റേൺ ഉപയോഗപ്പെടുത്താം. എൽഇഡി ലൈറ്റുകൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ക്രിസ്റ്റൽ ലാന്റേനുകൾക്ക് ഇപ്പോൾ താരതമ്യേനെ വില കുറവുമാണ്.

ചിന്തിക്കുന്നത് ക്രിസ്റ്റൽ ലൈറ്റുകൾക്കുള്ളിൽ എൽഇഡി ബൾബുകൾ ഉപയോഗപ്പെടുത്തിയാൽ അവ പെട്ടെന്ന് കേടായി പോകില്ലേ എന്നതാണ്. എന്നാൽ ഒരു സാധാരണ അലങ്കാര ലൈറ്റ് വർക്ക് ചെയ്യുന്ന അതേ രീതിയിൽ ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും എന്ന് മാത്രമല്ല അതു കൊണ്ട് പ്രത്യേക പ്രശ്നങ്ങൾ ഒന്നും വരുന്നില്ല.

ഉപയോഗ രീതി

കാഴ്ചയിൽ ഭംഗി തരുന്ന അതേ രീതിയിൽ ഇവ കൈകാര്യം ചെയ്യുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.കൃത്യമായ ഇടവേളകളിൽ പൊടി, മാറാല എന്നിവയെല്ലാം ക്ലീൻ ചെയ്ത് നൽകിയില്ല എങ്കിൽ ഇവ പെട്ടെന്ന് മങ്ങി പോകാനുള്ള സാധ്യത കൂടുതലാണ്.

മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും കോട്ടൻ തുണി ഉപയോഗപ്പെടുത്തി ഇവയുടെ പുറം ഭാഗം തുടച്ച് നൽകാവുന്നതാണ്. നനഞ്ഞ തുണിയാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് ലൈറ്റിൽ നിന്നും പൂർണ്ണമായും ചൂടു പോയതിനു ശേഷം മാത്രം തുടച്ചു നൽകാനായി ശ്രദ്ധിക്കുക.

വ്യത്യസ്ത നിറങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ലാന്റേൺ ഏതെങ്കിലും ഒരു ഭാഗം മങ്ങിപ്പോയാൽ പോലും കാഴ്ചയിൽ അഭംഗി തോന്നുന്ന അവസ്ഥയുണ്ടാകും.

അതുകൊണ്ടു തന്നെ ഒരു നിറം മാത്രം ഉപയോഗിച്ച് നിർമ്മിക്കുന്ന ലൈറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്.

ഡൈനിങ് ഏരിയ,കിച്ചണിനോട് ചേർന്നുള്ള ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ എന്നിവിടങ്ങളിലും ഇത്തരം ലൈറ്റുകൾ ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവ ഒരെണ്ണം അല്ലെങ്കിൽ ഒന്നിൽ കൂടുതൽ എണ്ണം ഉപയോഗപ്പെടുത്തുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്.

ഐലൻഡ് കിച്ചൻ രീതിയിൽ അടുക്കള സജ്ജീകരിച്ച് നൽകുമ്പോൾ അവയ്ക്ക് നടുഭാഗത്തായി ക്രിസ്റ്റൽ ലൈറ്റുകൾ നൽകുകയാണെങ്കിൽ കാഴ്ചയിൽ ഒരു പ്രത്യേക ഭംഗിയും വേറിട്ട ലുക്കും വീടിന് ലഭിക്കും.

500 രൂപയ്ക്ക് മുകളിൽ വിലയാരംഭിക്കുന്ന ക്രിസ്റ്റൽ ലാന്റേൺ 100000 രൂപ വരെ വില വരുന്നത് ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ഇന്റീരിയർ അലങ്കരിക്കാൻ ക്രിസ്റ്റൽ ലാന്റേൺ തിരഞ്ഞെടുക്കുന്നത് കൊണ്ട് വീട്ടിനകത്ത് വെളിച്ചവും അലങ്കാരവും ഒരുമിച്ച് നൽകാൻ സാധിക്കും.