എൽഇഡി ലൈറ്റിലെ പുത്തൻ ആശയങ്ങൾ.പണ്ടു കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ എൽഇഡി ടൈപ്പ് ലൈറ്റുകളെ കുഞ്ഞൻ ലൈറ്റുകൾ എന്ന രീതിയിലാണ് കണ്ടു വന്നിരുന്നത്.

അത്തരത്തിലുള്ള ഒരു സങ്കല്പത്തെ പാടെ മാറ്റി മറിച്ചുകൊണ്ട് വെളിച്ചത്തിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് എൽഇഡി ലൈറ്റുകൾ.

വ്യത്യസ്ത രൂപത്തിലും ആകൃതിയിലും നമ്മുടെ വീടുകളിൽ അലങ്കാരങ്ങൾ സൃഷ്ടിക്കുകയും അതോടൊപ്പം പ്രകാശം വാരി വിതറുകയും ചെയ്യുന്ന എൽഇഡി ലൈറ്റുകൾ 1 വാട്ട് മുതൽ 150 വാട്ട് വരെ വിപണിയിൽ ലഭ്യമാണ്.

കൂടാതെ വ്യത്യസ്ത ആകൃതികളിൽ ബോർഡിൽ ലൈറ്റുകൾ വരുന്ന രീതിയിൽ സജ്ജീകരിച്ചു നൽകുന്ന ചിപ്പ് ഓൺ ബോർഡ്, എൽഇഡി ട്യൂബ് ലൈറ്റുകൾ എന്നിവ വരെ വിപണി അടക്കി വാഴുന്നു.

മറ്റു ലൈറ്റുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ നിഴൽ വീഴില്ല, പ്രകാശം ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും, കാഴ്ചയിൽ ഭംഗി തരുന്നു എന്നിങ്ങനെ എൽഇഡി ലൈറ്റുകൾ തിരഞ്ഞെടുക്കാൻ പലർക്കും പലതാണ് കാരണങ്ങൾ.

LED ലൈറ്റുകൾ വെളിച്ചത്തിൽ തീർക്കുന്ന വിസ്മയങ്ങളെ പറ്റി വിശദമായി മനസിലാക്കാം.

എൽഇഡി ലൈറ്റിലെ പുത്തൻ ആശയങ്ങൾ.

എൽഇഡി ലൈറ്റ് ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന ട്യൂബ് ലൈറ്റുകൾക്ക് ഇന്ന് നിരവധി ആവശ്യക്കാർ ഉണ്ടെന്ന് ലൈറ്റ് ഷോപ്പുകൾ നടത്തുന്ന വ്യാപാരികൾ തന്നെ പറയുന്നു.

വ്യത്യസ്ത രീതിയിൽ അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാവുന്ന ടിൽറ്റബിൾ ടൈപ്പ് ട്യൂബ് ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ അവ ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് അലങ്കാരവും ആവശ്യത്തിന് വെളിച്ചവും നൽകുന്നു.

സാധാരണയായി ഉപയോഗിച്ചിരുന്ന 28 വാട്ടിന്റെ ട്യൂബ് ലൈറ്റുകൾക്ക് പകരമായി വെറും 20 വാട്ടിന്റെ എൽഇഡി ഉപയോഗിച്ചാൽ മതിയാകും.

CFL ലൈറ്റുകൾ ഉപയോഗപ്പെടുത്തുമ്പോൾ 55 ലൂമൻ പ്രകാശമാണ് ലഭിക്കുന്നത് എങ്കിൽ ഒരു എൽഇഡി ലൈറ്റ് ഫിറ്റ് ചെയ്ത് നൽകുകയാണെങ്കിൽ അതിൽ നിന്നും 80 മുതൽ 100 ലൂമൻ വരെ പ്രകാശം ലഭിക്കും.

ഇവയിൽ തന്നെ ഏതെങ്കിലും പ്രമുഖ ബ്രാൻഡ് ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ 110 ലൂമൻ വരെ പ്രകാശം നൽകുന്ന എൽഇഡി ലൈറ്റുകൾ വാങ്ങാൻ സാധിക്കും.

വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താവുന്ന എൽഇഡി ലൈറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ഒരു സാധാരണ ബൾബ് ഉപയോഗിക്കുന്നതു പോലെ ഹോൾഡർ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ബൾബുകളും, അതേസമയം അലങ്കാര വിളക്കുകൾ,സ്പോട്ട് ലൈറ്റുകൾ എന്നീ രീതിയിൽ ഉപയോഗപ്പെടുത്താവുന്നവയും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

വീടിനകത്ത് ഷാൻലിയർ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന സീലിംഗ് ലൈറ്റുകൾക്ക് വളരെയധികം ഡിമാൻഡ് ആണ് ഇപ്പോൾ ഉള്ളത്.

വീടിന്റെ ഔട്ട്ഡോറിൽ ഗാർഡൻ സെറ്റ് ചെയ്ത് അതിനകത്ത് നൽകാവുന്ന രീതിയിലുള്ള ഗാർഡൻ ലൈറ്റുകളും കാഴ്ചയിൽ സമ്മാനിക്കുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്.

എൽഇഡി ലൈറ്റ് തിരഞ്ഞെടുക്കുമ്പോൾ നല്ലത് നോക്കി തിരഞ്ഞെടുത്തില്ല എങ്കിൽ അത് വൈദ്യുത ഉപഭോഗം കൂട്ടുന്നതിന് കാരണമാകും.

വീടുകളിൽ ഉപയോഗപ്പെടുത്തുന്ന 80 ശതമാനത്തിനു മുകളിൽ ഉള്ള എൽഇഡി ലൈറ്റുകളും മറ്റ് രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന യാണ്.

എൽഇഡി ലൈറ്റുകൾക്ക് നൽകേണ്ട വില

വ്യത്യസ്ത ആവശ്യങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ടതുകൊണ്ടു തന്നെ ഒരു നിശ്ചിത വില എൽഇഡി ലൈറ്റുകൾക്ക് പറയാൻ സാധിക്കില്ല.

എന്നാൽ ഒരു സാധാരണ എൽഇഡി ലൈറ്റിന് ഏകദേശം 70 രൂപയ്ക്ക് മുകളിലാണ് വില വരുന്നത്. ഊർജ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാറിന് കീഴിൽ തന്നെ എൽഇഡി ലൈറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതികൾ നിലവിലുണ്ട്.

സാധാരണ സിഎഫ്എൽ ബൾബുകൾക്ക് പകരമായി എൽഇഡി ലൈറ്റുകളുടെ ഉപയോഗം വർദ്ധിപ്പിക്കുക എന്നതാണ് ഈ ഒരു പദ്ധതിയുടെ ഉദ്ദേശമെങ്കിലും LED ലൈറ്റ് ഉപയോഗപ്പെടുത്താൻ പലരും താല്പര്യപ്പെടുന്നില്ല.

വൈദ്യുതോർജ സംരക്ഷണത്തിന്റെ ഭാഗമായി അഞ്ചുകോടി എൽഇഡി ബൾബുകൾ രാജ്യത്ത് നിർമ്മിക്കാനായി കരാർ നൽകിയിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. ഈയൊരു പദ്ധതി ശരിയായ രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ കുറഞ്ഞ വിലയിൽ എൽഇഡി ബൾബുകൾ വീടുകളിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.മാത്രമല്ല അത് കൂടുതൽ പേരെ എൽഇഡി ബൾബുകൾ തിരഞ്ഞെടുക്കുന്നതിലേക്ക് ആകർഷിക്കുകയും ചെയ്യും. സി എഫ് എൽ ബൾബുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് നിഴൽ കുറവാണ് എന്നതും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്. പ്രമുഖ ബ്രാൻഡുകൾ പുറത്തിറക്കുന്ന എൽഇഡി ലൈറ്റുകൾക്ക് 160 രൂപ മുതൽ 250 രൂപ വരെയാണ് വില ഈടാക്കുന്നത്. ബൾബിന്റെ ക്വാളിറ്റി ക്ക് അനുസൃതമായി ചെറിയ രീതിയിലുള്ള ചില വ്യത്യാസങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. ഒന്നോ രണ്ടോ ബൾബ് മാത്രമായി വാങ്ങേണ്ടി വരുന്ന സാഹചര്യങ്ങളിൽ 5 വാട്ട് ബൾബിന് ഏകദേശം വിലയായി നൽകേണ്ടി വരുന്നത് 300 രൂപയാണ്.

എൽഇഡി ലൈറ്റുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

LED ലൈറ്റുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ട് ഗുണങ്ങൾ നിരവധിയാണ്. സി എഫ്എൽ ലൈറ്റുകളെ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇവ കുറഞ്ഞ അളവിൽ മാത്രമാണ് വൈദ്യുതി ഉപയോഗപ്പെടുത്തുന്നത്. ഒരു 20 വാട്ട് സിഎഫ്എൽ നൽകുന്ന വെളിച്ചം വെറും 10 വാട്ട് എൽഇഡി ഉപയോഗിച്ചാൽ ലഭിക്കും. എൽഇഡി ബൾബുകൾക്ക് ആയുസ്സ് 15 വർഷം വരെയാണ് പറയുന്നത്.അതേ സമയം വെറും രണ്ടു വർഷം മാത്രമാണ് സിഎഫ്എൽ ബൾബുകളുടെ ആയുസ്സ്. സാധാരണ ബൾബുകളിൽ ഉപയോഗിക്കുന്ന മെർക്കുറി പോലുള്ള രാസവസ്തുക്കൾ എൽഇഡി ബൾബുകളിൽ ഉപയോഗപ്പെടുത്തുന്നില്ല. സാധാരണ ബൾബുകൾ വർക്ക് ചെയ്യുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി എൽഇഡി ബൾബുകളിൽ വൈദ്യുതോർജ്ജം വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തി വെളിച്ചമാക്കി മാറ്റുന്നു.

അതു കൊണ്ട് തന്നെ ഇവയ്ക്ക് സാധാരണ ബൾബുകൾക്ക് ഉള്ളതിനേക്കാൾ ചൂട് കുറവും കാര്യക്ഷമത കൂടുതലുമായിരിക്കും. ഇവക്ക് താരതമ്യേനെ കട്ടി കൂടുതലായതു കൊണ്ട് തന്നെ പെട്ടെന്ന് നിലത്തു വീണാലും പൊട്ടുന്നില്ല. ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ എല്ലാം വളരെ എളുപ്പത്തിൽ പരിഹരിച്ചു വീണ്ടും ഉപയോഗപ്പെടുത്താൻ സാധിക്കും. വെള്ളത്തിലും, ചൂട്, തണുപ്പ് എന്നിവ കൂടിയ ഭാഗങ്ങളിലും എൽഇഡി ബൾബുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

എൽഇഡി ലൈറ്റിലെ പുത്തൻ ആശയങ്ങൾ മനസിലാക്കി അവ തിരഞ്ഞെടുക്കുന്നതു
കൊണ്ട് പലതുണ്ട് ഗുണങ്ങൾ.