കേരളത്തിൽ ഇന്ന് ഉപയോഗിക്കുന്ന ഏറ്റവും പുതിയ വാട്ടർ പ്രൂഫിങ് ടെക്നോളജികൾ ഏതെല്ലാമാണ്. ഏതാണ് ഏറ്റവും നല്ലത് എന്നറിയാം. വീട് നിർമാണ സമയത്ത് തന്നെ വാട്ടർപ്രൂഫിങ് സംവിധാനം ഉണ്ടാക്കുന്നതാണ് നല്ലത്. എന്നാൽ വീട് നിർമാണ തൊഴിലാളികളുടെ അശ്രദ്ധ മൂലം ഒന്നു രണ്ടു വർഷത്തിനുള്ളിൽ തന്നെ ചില വീടുകളിൽ ചോർച്ച വരാറുണ്ട്. അതുകൊണ്ടുതന്നെ നല്ല പരിശീലനം ലഭിച്ച തൊഴിലാളികളെ തന്നെ തിരഞ്ഞെടുക്കാൻ വേണ്ടിയിട്ട് ശ്രദ്ധിക്കുക. നാലുതരം വാട്ടർപ്രൂഫിങ് ടെക്നോളജിയെ കുറിച്ചാണ് നമ്മൾ പരിചയപ്പെടുന്നത്.
സിമന്റെഷ്യസ് വാട്ടർ പ്രൂഫ്
ലിക്വിഡ് രൂപത്തിൽ വരുന്ന വാട്ടർപ്രൂഫിങ് സൊല്യൂഷൻ ആണ് സിമന്റെഷ്യസ് വാട്ടർ പ്രൂഫിൽ ഉപയോഗിക്കുക. പെയിന്റ് ചെയ്യുന്ന പോലെ തന്നെ 2 കോട്ട് വാട്ടർ പ്രൂഫിംഗ് പെയിന്റ് ആയിട്ടു നൽകുകയാണ് ചെയ്യുക. ഇത്തരത്തിലുള്ള വാട്ടർ പ്റൂഫിംഗ് സൊലൂഷനിൽ ചേർക്കുന്ന കണ്ടന്റിന് അനുസരിച് ഇവയെ നമുക്ക് രണ്ടായി തരം തിരിക്കാം.
അക്രിലിക് കോട്ടിംഗ്
ബാത്റൂം കളിലും ചുമരുകളിലും വരുന്ന ചോർച്ച പരിഹരിക്കാനാണ് പ്രധാനമായും ആക്രിലിക് ബേസ്ഡ് വാട്ടർപ്രൂഫിങ് ഉപയോഗിക്കുക. ആക്രിലിക് ബേസ്ഡ് വാട്ടർപ്രൂഫിങ് സൊല്യൂഷൻസ് നിർമ്മിക്കുന്നത് വാട്ടർ ബേസ്ഡ് ആയിട്ടാണ്.
ഇലാസ്‌റ്റോമെറിക് കോട്ടിംഗ്
ടെറസ് അതുപോലെതന്നെ സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഇടങ്ങളിലും ചുമരുകളിലും നമ്മൾ ഉപയോഗിക്കുന്നത് ഇലാസ്‌റ്റോമെറിക് വാട്ടർപ്രൂഫിങ് കോട്ടിങ് ആണ്. ഇത് പ്രധാനമായും സോൾവന്റ് ബേസ്ഡ് ആണ്. കോൺക്രീറ്റിന്റെ ഇലാസ്റ്റിസിറ്റി ആണ് അതിനു കാരണം. ചൂടു കൂടുമ്പോൾ വികസിക്കുകയും കുറയുമ്പോൾ ചുരുങ്ങുകയും ചെയ്യുന്ന പ്രവണതയാണ് കോൺക്രീറ്റ്നുള്ളത്. ഇലാസ്‌റ്റോമെറിക് കോട്ടിംഗ് കോൺക്രീറ്റ് നോടൊപ്പം വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു.
സിമന്റെഷ്യസ് വാട്ടർ പ്രൂഫ് ചെയ്യുകയാണെങ്കിൽ.നിങ്ങൾ ഉപയോഗിക്കുന്ന സൊലൂഷൻ ഏത് ബ്രാൻഡിന്റെയാണോ, അവരുടെ ഡാറ്റ ഷീറ്റ് പരിശോധിക്കുക.അത് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് പൂർണ്ണമായും ഉള്ള വിവരങ്ങൾ ലഭിക്കന്നതാണ്. ലൈഫ് നോക്കുന്ന സമയത്ത് ഏകദേശം പത്ത് വർഷത്തോളം ആണ് എല്ലാ കമ്പനികളും നമുക്ക് വാഗ്ദാനം നൽകുന്നത്.
എപിപി മെംബ്രെയിൻ
റോഡ് നിർമ്മാണ ആവശ്യത്തിനായി നമ്മൾ ഉപയോഗിക്കുന്ന മെറ്റീരിയൽ നോട് സമാനമായ പ്രോപ്പർട്ടി യും കളറും ഉള്ള ഒരു മെറ്റീരിയലാണ് ബിറ്റുമിൻ. ബിറ്റുമിൻ ഷീറ്റുകൾ ആക്കി സ്ലാബിനു മുകളിൽ ഉരുക്കി ഒട്ടിച്ച് വാട്ടർപ്രൂഫ് നായി ഉപയോഗിക്കുന്ന രീതിയാണിത്. ഈ രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്യാൻ ചിലവ് കൂടുതലാണ്. എന്നാൽ ലൈഫ് നോക്കുകയാണെങ്കിൽ ഏതാണ്ട് ഇരുപത് വർഷത്തോളം ലൈഫ് കിട്ടും. ഇതുതന്നെ രണ്ടു തരത്തിൽ അവൈലബിൾ ആണ്. ഒന്ന് പോളിമർ ബേസ്ഡ് ഷീറ്റുകളും മറ്റേത് ഫൈബർ ബേസ്ഡ് ഷീറ്റുകളും. പോളിമർ ബേസ്ഡ് ഷീറ്റുകളാണ് എക്സ്റ്റീരിയറിൽ നമുക്ക് കൂടുതൽ ലൈഫ് കിട്ടുക. ഫൈബർ ഷീറ്റുകൾക്ക് താരതമ്യേന വിലയും കുറവാണ് ലൈഫും കുറവാണ്.
ബിറ്റുമിനസ് കോട്ടിങ്
വയർ ബ്രഷ് ഉപയോഗിച്ച് സ്ലാബിനു മുകളിൽ നന്നായിട്ട് ബിറ്റുമിൻസ് തേച്ചു പിടിപ്പിക്കുന്ന രീതിയാണ് ഇത്. പക്ഷേ ഇത് ഒരു ടുറബ്ൾ ആയിട്ടുള്ള ഒന്നല്ല. ഏകദേശം അഞ്ചു വർഷത്തോളം മാത്രമേ ഇതിന് ലൈഫ് കിട്ടുകയുള്ളൂ. വീടിനെ സംബന്ധിച്ചിടത്തോളം ബിറ്റുമിനസ്കോട്ടിങ് ഒരു നല്ല ഐഡിയ ആയിരിക്കില്ല.
പൊളി യൂറിതീൻ
മറ്റൊരു രീതി എന്നു പറയുന്നത് പോളി യൂറിതീൻ കോട്ടിംഗ് നൽകുക എന്നതാണ്. ഈ രീതിയിൽ കമ്പനി അവകാശപ്പെടുന്നത് വാട്ടർപ്രൂഫ് നോടൊപ്പം തന്നെ ചൂടും കുറയ്ക്കാം എന്നുള്ളതാണ്. 10 ഡിഗ്രി സെൽഷ്യസ് വരെ റൂമിന് ടെമ്പറേച്ചർ കുറയ്ക്കാൻ ഈ രീതി സഹായിക്കും എന്ന് കമ്പനികൾ അവകാശപ്പെടുന്നു.