ഇന്റീരിയറിൽ അഴക് നിറയ്ക്കുന്ന ഫ്ലോർലാമ്പുകൾ.

ഇന്റീരിയറിൽ അഴക് നിറയ്ക്കുന്ന ഫ്ലോർലാമ്പുകൾ.വീടിന്റെ ഇന്റീരിയർ ഭംഗിയാക്കുന്നതിനായി പല രീതിയിലുള്ള അലങ്കാരവസ്തുക്കളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

എന്നാൽ എല്ലാ കാലത്തും ഇന്റീരിയർ അലങ്കാരങ്ങളിൽ ഇടം പിടിച്ച ഒന്നാണ് ഫ്ലോർ ലാമ്പുകൾ.

വ്യത്യസ്ത ഡിസൈനിലും ഷേടുകളിലും എൽഇഡി ലൈറ്റുകൾ ഉപയോഗപ്പെടുത്തി ഫിറ്റ് ചെയ്തു വരുന്ന ഫ്ലോർ ലാമ്പുകൾ വീട്ടിനകത്ത് പ്രകാശം നിറയ്ക്കുക മാത്രമല്ല ചെയ്യുന്നത് മറിച്ച് കാഴ്ചയിൽ ഒരു പ്രത്യേക ലുക്കും നൽകുന്നുണ്ട്.

വുഡൻ, സ്റ്റീൽ എന്നിങ്ങനെ പല മെറ്റീരിയലുകളിലും നിർമ്മിക്കപ്പെടുന്ന ഇത്തരം ഫ്ലോർ ലാമ്പുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

ഇന്റീരിയറിൽ അഴക് നിറയ്ക്കുന്ന ഫ്ലോർലാമ്പുകൾ തിരഞ്ഞെടുക്കുമ്പോൾ.

ഒരു ഡെക്കറേറ്റീവ് ലൈറ്റ് എന്ന രീതിയിലാണ് ഫ്ലോർ ലാമ്പുകൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഷാൻലിയറുകൾ സ്ഥാനം പിടിച്ചതു പോലെ ബെഡ്റൂമുകൾ, വീടിന്റെ കോർണർ ഏരിയകൾ എന്നിവിടങ്ങളിൽ ഫോർ ലാമ്പുകളും വളരെ എളുപ്പത്തിൽ സ്ഥാനം പിടിച്ചു പറ്റി.

ആരുടെയും മനം കവരുന്ന ചാരുതയോടു കൂടി വ്യത്യസ്ത നിറങ്ങളിലും, രൂപങ്ങളിലും ഉള്ള നിർമിക്കുന്ന ഇത്തരം ലൈറ്റുകൾ കോസ്റ്റ് എഫക്ടീവായ രീതിയിൽ ഓൺലൈൻ സ്റ്റോറുകളിലും മറ്റും ലഭിക്കുന്നുണ്ട് എന്നതും ഇവയുടെ പ്രചാരം വർദ്ധിക്കുന്നതിനുള്ള കാരണമാണ്.

വളരെ ചെറിയ ഒരു ഇൻസ്റ്റാളേഷൻ രീതി മാത്രമാണ് ഇത്തരം ലൈറ്റുകൾ ഫിക്സ് ചെയ്യുന്നതിനായി വേണ്ടി വരുന്നുള്ളൂ.

അതുകൊണ്ടു തന്നെ വലിയ ഇലക്ട്രിക്കൽ നോളജ് ഒന്നും ഇല്ലാത്ത ഒരു വ്യക്തിക്ക് പോലും സ്വന്തം വീട്ടിൽ ഇത്തരം അലങ്കാര ലൈറ്റ് വാങ്ങി ഫിറ്റ് ചെയ്ത് നൽകാൻ സാധിക്കും.

മികച്ച ബ്രാൻഡുകളുടെ ഫ്ലോർ ലാമ്പുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കമ്പനി തന്നെ ലൈറ്റുകൾ വീട്ടിൽ വന്ന് ഇൻസ്റ്റാൾ ചെയ്ത് നൽകുകയും ചെയ്യും.

ഒരു ബൾബ് മാത്രം നൽകുന്നതും വ്യത്യസ്ത നിറങ്ങളിലുള്ള ബൾബുകൾ ഫിറ്റ് ചെയ്ത് നൽകുന്നതുമായ ഫ്ലോർ ലാമ്പുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.

ഒരു ആന്റിക്ക് ടച്ച് വീട്ടിനകത്ത് നൽകാൻ ഉദ്ദേശിക്കുന്നവർക്ക് വുഡൻ ഫിനിഷിങ്ങിൽ വരുന്ന ഫ്ലോർ ലാമ്പുകൾ നോക്കി തിരഞ്ഞെടുക്കാം.

ഫ്ലോർ ലാമ്പും ചില അറിയാ വസ്തുതകളും.

ബെയ്സ്, ബോഡി, ഷെയ്ഡ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വേർതിരിച്ചാണ് ഫ്ലോർ ലാമ്പുകൾ വിപണിയിൽ എത്തുന്നത്. അതുകൊണ്ടുതന്നെ ഇവ എവിടെ കൊണ്ടു പോയി ഫിക്സ് ചെയ്ത് നൽകാനും വളരെ എളുപ്പമാണ്.

എല്ലാ പാർട്ടും കൃത്യമായി അസ്സമ്പിൾ ചെയ്ത് കഴിഞ്ഞാൽ പ്ലഗ് ഓൺ ചെയ്ത ഉടനെ തന്നെ ലാമ്പ് വർക്ക് ചെയ്തു തുടങ്ങും.

വീടിന്റെ ലിവിങ് ഏരിയ, ബെഡ്റൂം എന്നിവിടങ്ങളിലേക്ക് വ്യത്യസ്ത രീതികളിലാണ് ഫ്ലോർ ലാമ്പ് തിരഞ്ഞെടുക്കുന്നത്. ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലിനോട് ചേർന്ന് നിൽക്കുന്ന നിറങ്ങളിൽ സ്റ്റാൻഡ് സെലക്ട് ചെയ്താൽ അവ കൂടുതൽ ഭംഗി നൽകും.

രണ്ടു മുതൽ മൂന്ന് എണ്ണം ബൾബുകൾ വരെ നൽകിക്കൊണ്ട് നിർമിക്കുന്ന ഫ്ലോർ ലാമ്പുകളിൽ ഏകദേശം 300 വാട്സിന് അടുത്താണ് ഉപയോഗം.

സാധാരണ ലൈറ്റുകൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ കൂടുതൽ നല്ല പ്രകാശം നൽകാനും ഇത്തരം ലൈറ്റുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കും.

500 രൂപ മുതൽ അത്യാവശ്യം നല്ല ക്വാളിറ്റിയിലുള്ള ഫ്ലോർ ലാമ്പുകൾ തിരഞ്ഞെടുക്കാവുന്നതാണ്. വീടിനകത്ത് കൂടുതൽ ആഡംബരം നിറയ്ക്കാൻ താല്പര്യപ്പെടുന്നവർക്ക് അതിനനുസരിച്ചുള്ള ലൈറ്റുകളും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ഓൺലൈൻ വെബ്സൈറ്റുകളിൽ എല്ലാം ഏറ്റവും മോഡേൺ ആയ രീതിയിൽ ഉള്ള ഫ്ലോർ ലാമ്പുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനായി സാധിക്കും. എന്നാൽ അത്തരം പ്രോഡക്ടുകൾ വാങ്ങുമ്പോൾ അവയ്ക്ക് റിട്ടേൺ പീരിയഡ്,വാറണ്ടി എന്നിവ ഉണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

കാരണം ബൾബ് പൊട്ടിപ്പോവുകയോ, ഡാമേജ് ആകുന്ന രീതിയിലോ ആണ് വീട്ടിൽ എത്തുന്നത് എങ്കിൽ പിന്നീട് അത്രയും വലിയ തുക നഷ്ടമാകുന്നതിന് കാരണമാകും.

ഫ്ലോർ ലാമ്പ് തിരഞ്ഞെടുക്കുമ്പോൾ 58 ഇഞ്ച് മുതൽ 64 ഇഞ്ച് വരെ ഹൈറ്റിൽ വരുന്ന രീതിയിൽ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ലൈറ്റിൽ നിന്നും അടിക്കുന്ന ഷേഡ് ഒരു കാരണവശാലും ഇരിക്കുന്ന ആളുടെ ഐ ലെവലിനു താഴെയാകാതിരിക്കാൻ ശ്രദ്ധിക്കുക. ലാമ്പുകൾ വയ്ക്കാനായി ടീവിയോട് ചേർന്ന് വരുന്ന ഭാഗങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്.

ഒരു ഡെക്കറേറ്റീവ് ഐറ്റം എന്ന രീതിയിലും വീട്ടിനകത്ത് പ്രകാശം നിറയ്ക്കാനും തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷൻ ആണ് ഫ്ലോർ ലാമ്പുകൾ.

ഇന്റീരിയറിൽ അഴക് നിറയ്ക്കുന്ന ഫ്ലോർലാമ്പുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപായി അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ കൂടി.