ബാൽക്കണിയിൽ പരീക്ഷിക്കാം കുറച്ച് ക്രിയേറ്റിവിറ്റി.

ബാൽക്കണിയിൽ പരീക്ഷിക്കാം കുറച്ച് ക്രിയേറ്റിവിറ്റി.വീടുകളിൽ ബാൽക്കണിക്ക് ഉള്ളതിനേക്കാൾ കൂടുതൽ പ്രാധാന്യം സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഫ്ലാറ്റുകളിലാണ്‌ ലഭിക്കുന്നത്.

വീടിനോട് ചേർന്ന് കുറച്ചെങ്കിലും മുറ്റമുള്ളവർക്ക് അവിടെ ഗാർഡൻ, ലോൺ ഏരിയ എന്നിവ സെറ്റ് ചെയ്ത് നൽകാനായി സാധിക്കും.

എന്നാൽ ഇത്തരം ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി ഫ്ലാറ്റ് ജീവിതം നയിക്കുന്നവർക്ക് അത്തരം ആഗ്രഹങ്ങളെല്ലാം പൂർത്തിയാക്കാനുള്ള ഒരിടമായി ബാൽക്കണികളെ മാറ്റിയെടുക്കാൻ സാധിക്കും.

എത്ര കുറഞ്ഞ സ്ഥലത്തും ബാൽക്കണി ഒരുക്കുമ്പോൾ അത് കൂടുതൽ ഭംഗിയാക്കാനായി ശ്രദ്ധിക്കാവുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ബാൽക്കണിയിൽ പരീക്ഷിക്കാം കുറച്ച് ക്രിയേറ്റിവിറ്റി ഐഡിയകൾ.

ബാൽക്കണി നൽകിയിട്ടുള്ള ഇടത്തെ ആസ്പദമാക്കിയാണ് എങ്ങിനെ അവ അലങ്കരിക്കാമെന്ന് ചിന്തിക്കേണ്ടത്.

ഇരുനില വീടുകളിൽ മുകളിലത്തെ ഫ്ലോറിലെ ലിവിങ് ഏരിയയിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന രീതിയിലോ ബെഡ്റൂമിൽ നിന്ന് ഇറങ്ങുന്ന രീതിയിലോ ആണ് ബാൽക്കണികൾ സെറ്റ് ചെയ്ത് നൽകുന്നത്.

അതേസമയം ഫ്ലാറ്റുകളിൽ ലിവിങ് ഏരിയയോട് ചേർന്ന് വരുന്ന ഭാഗത്തോ കിച്ചണിനോട് ചേർന്ന് വരുന്ന ഭാഗങ്ങളിലോ ആയിരിക്കും ബാൽക്കണിക്ക് ഇടം നൽകിയിട്ടുണ്ടാവുക.

ചെറിയ ഫ്ലാറ്റുകളിൽ കൂടുതൽ വലിപ്പം ബാൽക്കണികൾക്ക് ലഭിക്കണമെന്നില്ല.

അത്തരം സാഹചര്യങ്ങളിൽ പലരും വാഷിംഗ് മെഷീൻ വയ്ക്കാനുള്ള ഒരിടം എന്ന രീതിയിലും, തുണികൾ അലക്കിയിടാനുള്ള രീതിയിലുമാണ് ബാൽക്കണി ഏരിയ ഉപയോഗപ്പെടുത്തുന്നത്.

എന്നാൽ ഇവിടെ കുറച്ച് ക്രിയേറ്റിവിറ്റി കൊണ്ടു വരികയാണെങ്കിൽ മുഴുവൻ ഭാഗവും ഇത്തരം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താതെ ചെറിയ ഒരു ഭാഗമെങ്കിലും ചെടികൾ വളർത്താനും, വിനോദങ്ങൾക്കുമുള്ള ഇടമായി മാറ്റി നിർത്താൻ സാധിക്കും.

ബാൽക്കണി ഏരിയയിൽ ടൈൽ നൽകിയിട്ടില്ല എങ്കിൽ അവിടെ ആർട്ടിഫിഷ്യൽ ഗ്രാസ് ആവശ്യാനുസരണം കട്ട് ചെയ്തു വാങ്ങി അലങ്കരിക്കാവുന്നതാണ്.

നിറയെ ചെടികൾ വയ്ക്കണമെന്ന് ആഗ്രഹമുള്ളവർക്ക് വെർട്ടിക്കൽ ഗാർഡൻ രീതി പരീക്ഷിച്ചു നോക്കുകയും ചെയ്യാം.

ഫർണിച്ചറുകൾ സെറ്റ് ചെയ്യാം.

സ്വിങ് ചെയറുകൾ സെറ്റ് ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ ഇടം ബാൽക്കണി തന്നെയാണ്.

പുറത്തെ കാഴ്ചകൾ ആസ്വദിച്ചു കൊണ്ട് അല്പ നേരമെങ്കിലും മനസ്സിന് സന്തോഷം തരുന്ന ഒരിടമായി ഇത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താൻ അവ അവസരമൊരുക്കുന്നു.

ഔട്ട്ഡോർ ഇടമായതുകൊണ്ട് തന്നെ ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.

ചൂടും തണുപ്പും ഒരേ രീതിയിൽ അനുഭവപ്പെടുന്ന ഒരിടം എന്ന രീതിയിൽ തേക്ക്, ചൂരൽ, റോട്ട് അയേൻ, പ്ലാസ്റ്റിക് പോലുള്ള മെറ്റീരിയലുകളാണ് ഇത്തരം ഭാഗങ്ങളിലേക്ക് കൂടുതൽ അനുയോജ്യം.

ബാൽക്കണിയിൽ ഒരു പോസിറ്റീവ് എനർജി കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ചെറിയ കോഫി ടേബിൾ സജ്ജീകരിച്ച് നൽകി വൈകുന്നേരങ്ങളിൽ സംസാരിച്ചിരിക്കാനുള്ള ഒരിടമാക്കി മാറ്റാം.

രാത്രി സമയങ്ങളിൽ ബാൽക്കണിയിൽ വന്നിരിക്കാൻ താല്പര്യപ്പെടുന്നവർക്ക് ഒരു ഫ്ലോർ ലാമ്പ് അല്ലെങ്കിൽ, കാൻഡിൽ ഹോൽഡർ സെറ്റ് ചെയ്ത് നൽകാം.

വിനോദത്തിനുള്ള ഇടം

ജോലിത്തിരക്കെല്ലാം മാറ്റി വച്ച് വിനോദത്തിനായി കുറച്ചു സമയം ചിലവഴിക്കാനുള്ള ഒരിടമായും ബാൽക്കണികൾ ഉപയോഗപ്പെടുത്താവുന്നതാണ്. ചിത്രങ്ങൾ വരയ്ക്കാനും പെയിന്റ് ചെയ്യാനും ഇഷ്ടപ്പെടുന്നവർക്ക് ബാൽക്കണി ചുവരുകൾ അതിനായി ഉപയോഗപ്പെടുത്താം.

സ്റ്റിച്ച് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ഒരു തയ്യൽ മെഷീൻ സജ്ജീകരിച്ച് നൽകുന്ന രീതിയിലും, വ്യായാമം ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് അതിനാവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ചു നൽകാനും ഇത്തരം ഭാഗങ്ങൾ ഉപയോഗപ്പെടുത്താം.

വായന ഹോബിയായി എടുക്കുന്നവർക്ക് പുസ്തകങ്ങൾ സൂക്ഷിക്കാൻ ഒരു ഡ്രോയർ ടൈപ്പ് ടേബിൾ ബാൽക്കണിയിൽ സജ്ജീകരിച്ച് നൽകാവുന്നതാണ്.

കാറ്റും വെളിച്ചവും ആവശ്യത്തിന് ലഭിക്കുന്ന രീതിയിലുള്ള ബാൽക്കണികൾ ഹോബികൾ ചെയ്യാനുള്ള ഒരിടം എന്ന രീതിയിൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

മാത്രമല്ല പ്രകൃതിയുടെ എല്ലാ ഭാവങ്ങളും ആസ്വദിക്കാനുള്ള അവസരവും ബാൽക്കണികൾ ഒരുക്കുന്നു എന്നത് പലരും ശ്രദ്ധിക്കുന്നില്ല.

ബാൽക്കണിയിൽ പരീക്ഷിക്കാം കുറച്ച് ക്രിയേറ്റിവിറ്റി കൂടി ,ഈ ടിപ്പുകൾ കൂടി പ്രായോഗികമാക്കാം.