കോൺക്രീറ്റ് ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോൾ.

കോൺക്രീറ്റ് ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോൾ.മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീടിന്റെ ഫ്ലോറിങ് ചെയ്യാൻ നിരവധി മെറ്റീരിയലുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ടൈൽസ്, മാർബിൾ,ഗ്രാനൈറ്റ് എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഇവയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ടൈലുകളിൽ തന്നെ വ്യത്യസ്ത വിഭാഗങ്ങളായ വിട്രിഫൈഡ്,സെറാമിക് ടൈപ്പ് ടൈലുകളോടാണ് ആളുകൾക്ക് കൂടുതൽ പ്രിയം.

ഇടയ്ക്കെല്ലാം പുറമേ പുറത്തുനിന്നും ഇമ്പോർട്ട് ചെയ്തു വരുന്ന ടൈലുകൾക്കും ആവശ്യക്കാർ കുറവല്ല.

എന്നാൽ ഇവയോടെല്ലാം കിടപിടിച്ച് നിൽക്കാവുന്ന രീതിയിൽ ഇപ്പോൾ വിപണിയിൽ ലഭ്യമായിട്ടുള്ള ഒരു ഫ്ളോറിങ് മെത്തേഡ് ആണ് കോൺക്രീറ്റ് ഫ്ളോറിങ്.

മറ്റു മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ബഡ്ജറ്റിൽ കൂടുതൽ ഭംഗിയായി ഫ്ലോറിങ്‌ ചെയ്തെടുക്കാൻ ഈയൊരു മെറ്റീരിയൽ ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കുന്നു.

ഫ്ലോറിങ്ങിനായി കോൺക്രീറ്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കോൺക്രീറ്റ് ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പെട്ടെന്ന് കേൾക്കുമ്പോൾ അധികമാർക്കും സ്വീകാര്യത തോന്നാത്ത ഒരു മെറ്റീരിയൽ ആയിരിക്കും കോൺക്രീറ്റ് ഫ്ളോറിങ്. അതിനുള്ള പ്രധാന കാരണം അവ ഒരു പരുത്ത പ്രതലത്തിൽ ആയിരിക്കും ഉണ്ടാവുക എന്നതാണ്.

എന്നാൽ അത്തരം രീതികളിൽ നിന്നെല്ലാം പൂർണമായും മാറ്റി ഗ്രാനൈറ്റ് ഫ്ളോറിങ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന അതേ ഫിനിഷിങ്ങിൽ ചെയ്തെടുക്കാവുന്ന വഴിയാണ് കോൺക്രീറ്റ് ഫ്ളോറിങ്.

ഗ്രാനൈറ്റ് ഉപയോഗിക്കുന്ന വീടിന്റെ പ്രധാന ഭാഗങ്ങളായ കിച്ചൻ സ്ലാബുകളിൽ, മാത്രമല്ല കൗണ്ടർ ടോപ്പ് സെറ്റ് ചെയ്യാനും ഇവ ഉപയോഗപ്പെടുത്താം. ഒറ്റനോട്ടത്തിൽ ഗ്രാനൈറ്റ് ആണ് എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുള്ളത്.

സാധാരണയായി ഗ്രാനൈറ്റ് ഉപയോഗിക്കുമ്പോൾ അവ ഒട്ടിക്കുന്നതിന് നൽകേണ്ട ലേബർ കോസ്റ്റിന്റെ പകുതി തുക ചിലവാക്കി കോൺക്രീറ്റ് ഫ്ലോറിങ് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.

നൂതന ടെക്നോളജികൾ ഉപയോഗപ്പെടുത്തിയാണ് കോൺക്രീറ്റ് ഫ്ളോറിങ് ചെയ്തെടുക്കുന്നത്.

നമ്മുടെ നാട്ടിൽ ഇവ ഇപ്പോഴാണ് പ്രചാരത്തിൽ വന്നത് എങ്കിലും പുറം നാടുകളിലെല്ലാം പോളിഷ്ഡ് കോൺക്രീറ്റിംഗ് രീതികൾ മുൻപ് തന്നെ ഉപയോഗിക്കുന്നുണ്ട്.

കാഴ്ചയിൽ ഭംഗി ലഭിക്കുമെന്ന് മനസ്സിലായതോടെ എല്ലാവരും കോൺക്രീറ്റ് ഫ്ലോറിങ് രീതി നമ്മുടെ നാട്ടിലും പരീക്ഷിച്ചു തുടങ്ങി. ഒരു നിറത്തിൽ മാത്രമല്ല വ്യത്യസ്ത നിറങ്ങളിലും ഇവ ഉപയോഗപ്പെടുത്താനായി സാധിക്കും.

പ്രധാനമായും കോമേഷ്യൽ സ്ഥാപനങ്ങൾ,വീടുകൾ എന്നിവിടങ്ങളിലാണ് ഇവ ഉപയോഗപ്പെടുത്തുന്നത്. ആദ്യത്തെ കോട്ട് കോൺക്രീറ്റ് നല്ല രീതിയിൽ സെറ്റ് ചെയ്തശേഷം ഒരു പ്രത്യേക ടെക്നോളജി ഉപയോഗപ്പെടുത്തി ചാനൽ രീതിയിലാണ് ഇവ കോൺക്രീറ്റ് ചെയ്യുന്നത്.

കോൺക്രീറ്റ് കൂടുതൽ മിനുസമുള്ളതാക്കാൻ ഫ്ളോറിങ് മെഷീനും ഉപയോഗിക്കുന്നുണ്ട്. കോൺക്രീറ്റ് ഫ്ളോറിംഗിനെ വ്യത്യസ്ത സ്റ്റേജുകളിൽ തരം തിരിച്ച് നൽകുന്നു.

മറ്റ് പ്രത്യേകതകൾ.

കോൺക്രീറ്റ് ഫ്ലോറിങ്ങിൽ ഒരു നിറം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ടായിരിക്കും. എന്നാൽ ഓക്സൈഡ് ഫ്ളോറിങ് ഉപയോഗപ്പെടുത്തുന്ന അതേ രീതിയിൽ വ്യത്യസ്ത നിറങ്ങളിലെല്ലാം ഇവ ചെയ്തെടുക്കാനായി സാധിക്കും.

ഒന്നോ രണ്ടോ നിറങ്ങൾ മിക്സ് ചെയ്തും കൂടുതൽ ഭംഗിയാക്കി എടുക്കാം. അതേസമയം ഒരു എക്സ്പേർട്ടിന്റെ സഹായത്തോടു കൂടി ചെയ്താൽ മാത്രമാണ് അവയ്ക്ക് മുഴുവൻ ഫിനിഷിങ്ങും ലഭിക്കുകയുള്ളൂ.

മുൻപ് ചെയ്തുവെച്ച സാധാരണ തറകളിൽ പിന്നീട് ആവശ്യമെങ്കിൽ കോൺക്രീറ്റ് ഫ്ളോറിങ് ചെയ്യാവുന്നതാണ്. ഈയൊരു ഫ്ലോറിങ് രീതി പരീക്ഷിക്കാൻ ഏറ്റവും അനുയോജ്യമായ ഇടങ്ങൾ വാഷ് കൗണ്ടർ കിച്ചണിണിലെ ടേബിൾ ടോപ്പ് എന്നിവയെല്ലാമാണ്.

സെമി ഗ്ലോസി ഫിനിഷ് ലഭിക്കുന്നതിന് വേണ്ടി ഫിഫ്ത്ത് സ്റ്റേജ് ഗ്രേഡ് ഉപയോഗിക്കാം. വ്യത്യസ്ത ഫിനിഷിംഗ് ഇവയിൽ പരീക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ബോർഡറുകൾ ബ്രാസ് ഫിനിഷിങ്ങിൽ നൽകാവുന്നതാണ്.

മറ്റു മെറ്റീരിയലുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതു പോലെ ചെറിയ സ്ക്രാച്ചുകളും മറ്റും ഇവയിലും വീഴാനുള്ള സാധ്യതയുണ്ട്. സ്ക്വയർഫീറ്റിന് 35 രൂപ നിരക്കിലാണ് വില നൽകേണ്ടി വരുന്നത്.

കോൺക്രീറ്റ് ഫ്ലോറിങ് തിരഞ്ഞെടുക്കുമ്പോൾ, ഉത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.