ജനാലകൾക്ക് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.

ജനാലകൾക്ക് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ.ഒരു വീട് നിർമ്മിക്കുമ്പോൾ ജനാലകൾ,വാതിലുകൾ എന്നിവയ്ക്ക് വേണ്ടി ഏത് മെറ്റീരിയൽ തിരഞ്ഞെടുക്കണം എന്നത് ഇപ്പോൾ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന കാര്യമായിരിക്കും.

പണ്ട് കാലങ്ങളിൽ വീടിനോട് ചേർന്ന് നിൽക്കുന്ന തൊടിയിൽ നിന്നും മരങ്ങൾ വെട്ടി വീട്ടിൽ തന്നെ ജനാലകളും വാതിലുകളും വീട് പണിക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയായിരുന്നു ചെയ്തിരുന്നത്.

എന്നാൽ പിന്നീട് തടി മില്ലുകളും റെഡിമെയ്ഡ് ഫർണിച്ചർ ഷോപ്പുകളും നിലവിൽ വന്നതോടെ എല്ലാവരും ആ ഒരു രീതിയിലേക്ക് മാറി.

തടി ഉപയോഗിക്കാതെ തന്നെ വീടിന്റെ ജനാലകൾ നിർമ്മിക്കാൻ ആവശ്യമായ വ്യത്യസ്ത മെറ്റീരിയലുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.അവ ഏതെല്ലാമാണെന്നും ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണദോഷങ്ങൾ എന്തെല്ലാമാണെന്നും അറിഞ്ഞിരിക്കാം.

ജനാലകൾക്ക് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

പല മെറ്റീരിയലുകളും വിപണിയിൽ ജനാലകൾക്കും ഡോറുകൾക്കും വേണ്ടി ലഭ്യമാണെങ്കിലും തടി തന്നെ മതിയെന്ന് നിർബന്ധം പിടിക്കുന്ന ധാരാളം പേർ ഇപ്പോഴുമുണ്ട്.

നല്ല രീതിയിൽ പോളിഷ് ചെയ്തെടുത്ത തടിയെ വെല്ലാൻ മറ്റൊരു മെറ്റീരിയലിനും സാധിക്കില്ല. ജനാലകൾക്ക് വേണ്ടി തടിയിൽ പ്രധാനമായും ഉപയോഗിക്കുന്ന മരങ്ങൾ പ്ലാവ്, മാവ്,ഇരുൾ എന്നിവയുടെ തടികളാണ്.

ഇവയ്ക്ക് പുറമേ മറ്റു രാജ്യങ്ങളിൽ നിന്നും ഇമ്പോർട്ട് ചെയ്തു വരുന്ന മെറ്റീരിയലുകളും വിപണിയിൽ ലഭ്യമാണ്.

നാട്ടിൽ ലഭിക്കുന്ന തടികളുമായി താരതമ്യം ചെയ്യുമ്പോൾ ഇവയ്ക്ക് വില അല്പം കൂടുതലാണ്. പൂർണ്ണമായും മരത്തിൽ ജനാലകൾ നിർമ്മിക്കാതെ ഒരു ഫ്രെയിം മാത്രം നിർമിച്ച് മറ്റു മെറ്റീരിയലുകൾ മിക്സ് ചെയ്തു കൊണ്ടും ജനാലകൾ നിർമ്മിച്ച് എടുക്കാവുന്നതാണ്.

അലുമിനിയം, സ്റ്റീൽ ജനാലകൾ തിരഞ്ഞെടുക്കുമ്പോൾ.

ജനാല നിർമ്മിക്കുന്നതിന് സ്റ്റീൽ മെറ്റീരിയൽ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ആവശ്യമുള്ള അളവുകളിൽ നിർമ്മിച്ചു റെഡിമെയ്ഡ് രൂപത്തിൽ പർച്ചേസ് ചെയ്ത് അവയ്ക്ക് മുകളിൽ എപ്പോക്സി പെയിന്റ് അടിച്ചു നൽകുകയാണ് ചെയ്യുന്നത്.

സാധാരണ മരം ഉപയോഗിച്ച് ജനാലകൾ നിർമ്മിക്കുമ്പോൾ ഉണ്ടാകുന്ന ചിതൽ പ്രശ്നങ്ങൾക്ക് പരിഹാരമായി WBC വിഭാഗത്തിൽ ഉൾപ്പെടുന്ന സ്റ്റീൽ ജനാലകൾ ഉപയോഗപ്പെടുത്താം. സാധാരണ മെറ്റീരിയലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ കൂടുതൽ മിനുസമുള്ളതും വ്യത്യസ്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാവുന്നതും ആണ്.

ക്വാളിറ്റി കൂടിയ സ്റ്റീൽ ജനാലകൾ വാങ്ങാൻ താല്പര്യമുള്ളവർക്ക് ടാറ്റയുടെ മെറ്റീരിയൽ നോക്കി തിരഞ്ഞെടുക്കാം. ജനാലകൾക്ക് കൂടുതൽ ഭംഗി ലഭിക്കുന്നതിനായി എപ്പോക്സി പ്രൈമർ കൂടി അടിച്ചു നൽകാവുന്നതാണ്. ജനാലകൾക്ക് ഗ്ലാസുകൾ തിരഞ്ഞെടുക്കുമ്പോൾ അവ പ്രത്യേകം വാങ്ങി ഫിറ്റ് ചെയ്ത് നൽകേണ്ടി വരും.

അതേസമയം അലുമിനിയത്തിൽ നിർമ്മിച്ച ജനാലകൾ തിരഞ്ഞെടുക്കുമ്പോൾ അവ സ്വാഭാവികമായി തന്നെ ഒരു കോട്ടിംഗ് നൽകിയാണ് ലഭിക്കുന്നത്.

ആവശ്യമുള്ള ഇടങ്ങളിലേക്ക് അളവെടുത്ത് നേരിട്ട് ഫിറ്റ് ചെയ്തു നൽകുക മാത്രമാണ് ഇവിടെ വരുന്നുള്ളൂ.

അലുമിനിയത്തിൽ തന്നെ ഹൈ പ്രൊഫൈൽ അലൂമിനിയവും, അലുമിനിയം ഫാബ്രിക്കേഷൻ രീതിയിൽ നിർമ്മിച്ച് എടുക്കുന്നവയും ലഭ്യമാണ്.

അലുമിനിയം ഫാബ്രിക്കേഷൻ രീതിയിൽ പൗഡർ ടൈപ്പ് പെയിന്റ് ആണ് ഉപയോഗപ്പെടുത്തുന്നത്.

ജനാലകളുടെ ഭംഗി ഒട്ടും കുറയാൻ പാടില്ല എന്ന് ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷൻ ആണ് യുപിവിസി ജനാലകൾ. ചിതൽ പ്രശ്നങ്ങളിൽ നിന്നും പ്രതിരോധിക്കാനുള്ള ശേഷി ഇവയ്ക്ക് വളരെ കൂടുതലാണ്.

മാത്രമല്ല ആവശ്യങ്ങൾക്ക് അനുസൃതമായി ഗ്രിൽ മാത്രമായോ ഒരുമിച്ചോ വാങ്ങി ഫിറ്റ് ചെയ്യാവുന്ന രീതിയിലാണ് ഇവ വിപണിയിൽ എത്തുന്നത്.

വീടിന്റെ സുരക്ഷയെ ബാധിക്കുന്ന കാര്യമായതു കൊണ്ട് തന്നെ ജനാലകൾ തിരഞ്ഞെടുക്കുമ്പോൾ അവ നല്ല ക്വാളിറ്റിയിൽ ഉള്ളതാണോ എന്ന കാര്യം കൃത്യമായി നോക്കി മനസ്സിലാക്കുക.

ജനാലകൾക്ക് മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.