കണ്ടംപററി തീമും സൈഡ് ടേബിളും.സൈഡ് ടേബിളുകൾ കാഴ്ചയിൽ ചെറുതാണ് എങ്കിലും ഫർണിച്ചർ അറേഞ്ച്മെന്റ്സിൽ അവയ്ക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.

മിക്ക വീടുകളിലും ടിവിയുടെ റിമോട്ട്, മാഗസിൻസ് എന്നിവയെല്ലാം സൂക്ഷിക്കുന്നത് ഇത്തരം സൈഡ് ടേബിളുകളിൽ ആയിരിക്കും.

അതുപോലെ ടേബിൾ ലാമ്പുകൾ, ഡെക്കോർ പീസ്, ഇൻഡോർ പ്ലാന്റ് എന്നിവ സെറ്റ് ചെയ്യാനും സൈഡ് ടേബിളുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താം.

വ്യത്യസ്ത ഡിസൈനുകളിൽ ലഭ്യമായിട്ടുള്ള സൈഡ് ടേബിളുകൾ ഒരു ഡക്കോർ ഐറ്റം എന്ന രീതിയിൽ കണ്ടമ്പററി സ്റ്റൈലിൽ നിർമ്മിച്ച വീടുകളുടെ ഇന്റീരിയറിൽ പൂർണ്ണതയ്ക്കായി തിരഞ്ഞെടുക്കാം.

സൈഡ് ടേബിളിൽ ഉപയോഗപ്പെടുത്തുന്ന വ്യത്യസ്ത ഡിസൈനുകൾ, ഉപയോഗ രീതി എന്നിവയെ പറ്റിയെല്ലാം അറിഞ്ഞിരിക്കാം.

കണ്ടംപററി തീമും സൈഡ് ടേബിളും, സവിശേഷതകൾ.

ഏറ്റവും മോഡേൺ രീതിയിൽ തന്നെ സൈഡ് ടേബിൾ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഒരു ഓപ്ഷനാണ് മിനിമലിസ്റ്റിക് വൈറ്റ് ബേസിൽ ഗോൾഡ് ഫിനിഷിംഗ് നൽകി നിർമ്മിക്കുന്ന റൗണ്ട് ഷേപ്പിൽ ഉള്ള ടേബിൾ.

ഒരു ടേബിൾ എന്ന രീതിയേക്കാൾ ഉപരി ലിവിങ് ഏരിയയിലെ ഡെക്കോർ ഐറ്റം എന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും.

സൈഡ് ടേബിളുകളിൽ തന്നെ ഡ്രോയറുകൾ കൂടി വരുന്ന രീതിയിലുള്ളവ ലിവിങ് സ്പേസിൽ സ്റ്റോറേജ് സ്പേസ് കൂട്ടുന്നതിനായി ഉപയോഗപ്പെടുത്താം.

രണ്ടോ മൂന്നോ ഡ്രോയറുകൾ നൽകി മെറ്റൽ ലോക്ക് നൽകുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്യുന്നത്. വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ സാധിക്കുമെങ്കിൽ ഇന്റീരിയറിന് ലക്ഷ്യൂറിയസ് ലുക്ക് നൽകാൻ പൂർണ്ണമായും ഗ്ലാസിൽ നിർമ്മിച്ച വ്യത്യസ്ത ആകൃതികളിലുള്ള ട്രാൻസ്പരന്റ് ടൈപ്പ് സൈഡ് ടേബിളുകൾ തിരഞ്ഞെടുക്കാം.

ഇവയിൽ തന്നെ അക്രിലിക്ക് ബ്രാസ് മെറ്റീരിയലുകൾ മിക്സ് ചെയ്തും തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.

ആർട്ട് വർക്കുകൾക്ക് പ്രാധാന്യം നൽകി നിർമ്മിക്കുന്നവയാണ് ബ്രാസ് പോലുള്ള മെറ്റീരിയലിൽ വ്യത്യസ്ത രൂപങ്ങളായ പീകോക്ക് പോലുള്ളവ ബെയ്സും മുകളിൽ ഗ്ളാസും നൽകുന്ന രീതിയിലുള്ളവ.

മെറ്റൽ ഫ്രെയിമിൽ മാർബിൾ ടോപ്പ് ഉപയോഗപ്പെടുത്തിയും സൈഡ് ടേബിളുകൾ നിർമ്മിക്കുന്നുണ്ട്. ബെഡ്റൂമുകളിലേക്ക് ആവശ്യമായ സൈഡ് ടേബിൾ പെഡസ്റ്റിൽ ടൈപ്പ് തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

വളരെ മിനിമലിസ്റ്റിക് ആയ ഡിസൈനും ഒതുക്കം തോന്നുന്ന രീതിയിലും ഉള്ള ഇത്തരം സൈഡ് ടേബിളുകൾക്ക് ആവശ്യക്കാരും ഏറെയാണ്.

സൈഡ് ടേബിളും ലാമ്പും

സൈഡ് ടേബിളിനോടൊപ്പം ലാമ്പ് കൂടി ഫിറ്റ് ചെയ്ത് വരുന്നവ ഫ്ലോർ ലാമ്പ് രൂപത്തിൽ കോർണറുകളിൽ ഉപയോഗപ്പെടുത്താം.

ഇവ ആവശ്യാനുസരണം കൊണ്ട് നടക്കുകയും ചെയ്യാം. ബ്രാസിൽ നിർമ്മിച്ചിരിക്കുന്ന രണ്ടോ മൂന്നോ പീസുകൾ അറ്റാച്ച് ചെയ്ത ടേബിളുകളും കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്നവയാണ്.

പൂർണ്ണമായും മാർബിളിൽ നിർമ്മിച്ചിരിക്കുന്ന പ്ലിന്ത് മോഡൽ സൈഡ് ടേബിൾ വ്യത്യസ്ത വലിപ്പത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്നത് കൊണ്ടുതന്നെ ആവശ്യങ്ങൾക്ക് യോജിച്ചവ നോക്കി വാങ്ങാം.

ഇന്റീരിയറിൽ ജിയോ മെട്രിക് ഷേപ്പുകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെങ്കിൽ മെറ്റൽ ഫ്രെയിമിൽ ടോപ്പ് മാർബിൾ നൽകിയിട്ടുള്ള സ്ക്വയർ ഷേയ്പ്പ് സൈഡ് ടേബിളുകൾ ആണ് കൂടുതൽ അനുയോജ്യം.

മുൻപ് വീടുകളിൽ തടി ഉപയോഗിച്ച് വ്യത്യസ്ത ഷേയ്പ്പുകളിൽ ഫോൺ സ്റ്റാൻഡ് രീതികളിലാണ് സൈഡ് ടേബിളുകൾ സ്ഥാനം പിടിച്ചിരുന്നത് എങ്കിൽ ഇന്ന് അവയുടെ രൂപത്തിൽ മാത്രമല്ല നിർമ്മിക്കുന്ന മെറ്റീരിയൽ ഉപയോഗം എന്നിവയുടെ കാര്യത്തിലും വലിയ വ്യത്യാസങ്ങൾ വന്നു.

ലാൻഡ് ഫോണുകളുടെ ഉപയോഗം തീരെ ഇല്ലാതായതോടെ സൈഡ് ടേബിളുകൾ ഫ്ലവർ പോട്ട് സെറ്റ് ചെയ്യാനും, ഡിഫ്യൂസറുകൾ വയ്ക്കാനുമുള്ള ഒരിടം എന്ന രീതിയിൽ ഇന്റീരിയർ സ്ഥാനം പിടിച്ചു കഴിഞ്ഞു

കണ്ടംപററി തീമും സൈഡ് ടേബിളും, അനുസരിച്ചുള്ള ഡിസൈനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.