ഷൂ ക്യാബിനറ്റുകൾ പല വിധം.ഇന്ന് മിക്ക വീടുകളിലും ഷൂ റാക്കുകളും,ഷൂവിനായി മാത്രം നിർമ്മിച്ചു നൽകുന്ന ക്യാബിനറ്റുകളുമെല്ലാം സ്ഥാനം പിടിച്ചു കഴിഞ്ഞു.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗം വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും.

വീട്ടിലേക്ക് കയറുന്ന ഭാഗത്ത് ചെരിപ്പുകൾ ചിന്നി ചിതറി കിടക്കുന്നത് പ്രവേശന ഭാഗത്തിന്റെ ഭംഗി തന്നെ ഇല്ലാതാക്കുന്നതിന് കാരണമാകുന്നു.

ഡ്രസ്സിംഗ് ടേബിൾ, ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് ഷെൽഫുകൾ തിരഞ്ഞെടുക്കുന്ന അതേ പ്രാധാന്യം തന്നെ ഷൂ റാക്കുകൾ തിരഞ്ഞെടുക്കുന്നതിനും നൽകേണ്ടതുണ്ട്.

റെഡിമെയ്ഡ് ആയും ഇൻ ബിൽറ്റ് രീതിയിൽ ഉള്ളതുമായ വ്യത്യസ്ത ഡിസൈനുകൾ ഷൂ റാക്കുകളിൽ ലഭ്യമാണ് അവ തിരഞ്ഞെടുക്കേണ്ട രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

ഷൂ ക്യാബിനറ്റുകൾ പല വിധം, തിരഞ്ഞെടുക്കേണ്ട രീതി.

പൂർണ്ണമായും ഓപ്പൺ ചെയ്യുന്ന രീതിയിലും ഹാഫ് വേ ഓപ്പൺ രീതിയിലുമെല്ലാം ഷൂ ക്യാബിനറ്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം അവർ ഉപയോഗിക്കുന്ന ചെരുപ്പുകൾ, ഷൂ എന്നിവയുടെ എണ്ണം എന്നീ കാര്യങ്ങളെല്ലാം അടിസ്ഥാനമാക്കിയാണ് ഷൂ സ്റ്റാൻഡ് തിരഞ്ഞെടുക്കേണ്ടത്.

വുഡൻ, സ്റ്റീൽ മെറ്റീരിയലുകൾക്കാണ് വിപണിയിൽ കൂടുതൽ ഡിമാൻഡ് ഉള്ളത്.

വീടിന് പുറത്ത് സൂക്ഷിക്കുന്നതിനാൽ തന്നെ ഇവയിൽ പൊടിയും,മാറാലയും പിടിക്കുന്നതിന് സാധ്യത കൂടുതലാണ്.

അതുകൊണ്ടു തന്നെ വൈറ്റ് പോലുള്ള നിറങ്ങൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

പൂർണ്ണമായും ക്ലോസ് ചെയ്ത് വയ്ക്കുന്ന രീതിയിലുള്ള ക്യാബിനറ്റ് ഷട്ടറുകൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അവ ആവശ്യാനുസരണം ലോക്ക് ചെയ്ത് വയ്ക്കാനും കൂടുതൽ ഭംഗിയായി ഓർഗനൈസ് ചെയ്യാനും സാധിക്കും.

7 ഇഞ്ച്,9 ഇഞ്ച് എന്നിങ്ങനെ പല വലിപ്പത്തിലുള്ള ഷൂ റാക്കുകൾ പല മോഡലിലും ഉള്ളത് വിപണിയിൽ ലഭ്യമാണ്.

അതല്ലെങ്കിൽ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നവരോട് ആവശ്യപ്പെടുകയാണെങ്കിൽ ഇൻബിൽട്ട് രീതിയിൽ സീറ്റിംഗ് അറേഞ്ച് മെന്റോഡ് കൂടിയതും നിർമ്മിച്ചു നൽകാൻ ആവശ്യപ്പെടാം .

ഏകദേശം 6 ജോഡി സൂക്ഷിക്കുന്നതിന് ഉയരം കൂട്ടി നിർമ്മിക്കുന്ന ത്രീ ഡോയർ ക്യാബിനറ്റുകളാണ് കൂടുതൽ അനുയോജ്യം.

ഉയരം കൂടിയതും വീതി കൂടിയതും ഡോർ സ്ലൈഡ് ചെയ്യുന്നതുമായ ക്യാബിനറ്റുകൾ ഓരോരുത്തർക്കും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ക്യാബിനറ്റിനകത്ത് സെപ്പറേറ്റ് ഓർഗനൈസറുകൾ.

പൊതുവേ ഷു റാക്കിനകത്ത് മൂന്ന് ഡ്രോയറുകൾ അല്ലെങ്കിൽ അതിൽ കൂടുതൽ എണ്ണം പാർട്ടീഷനുകൾ സെറ്റ് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്.

എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഓരോ ചെരിപ്പിനും ഓർഗനൈസ് ചെയ്യാനായി പ്രത്യേക പാർട്ടീഷനുകൾ നൽകുന്ന രീതിയിലും ഇവ ലഭ്യമാണ്.

ഡ്രസ്സിംഗ് യൂണിറ്റിനോട് ചേർന്ന് ഷൂ സൂക്ഷിക്കുന്നതിനായി ക്യാബിനറ്റുകൾ നിർമ്മിച്ചു നൽകുന്നവരും കുറവല്ല.

വാൾ മൗണ്ടഡ് ടൈപ്പ് ക്യാബിനറ്റുകളാണ് ഇതിനായി കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ഷൂ റാക്കിനോടൊപ്പം തന്നെ ഒരു റഗ് കൂടി നൽകുകയാണെങ്കിൽ ചെരിപ്പുകൾ പൊടി പാടെ കളഞ്ഞു വൃത്തിയാക്കി അടുക്കി വെക്കാനായി സാധിക്കും.

40 എണ്ണം ഷൂകൾ വരെ ഓർഗനൈസ് ചെയ്യാവുന്ന ക്യാബിനറ്റുകൾ റെഡിമെയ്ഡ് ടൈപ്പിൽ ലഭ്യമാണ്. സ്റ്റീൽ,പ്ലാസ്റ്റിക് എന്നിവയിൽ നിർമ്മിക്കുന്ന മോഡുലാർ ഷൂ ഓർഗനൈസറുകളോടും ആളുകൾക്ക് പ്രിയം കുറവല്ല.

ഇത്തരം ക്യാബിനറ്റുകൾ റോൾ ചെയ്ത് എങ്ങോട്ട് വേണമെങ്കിലും കൊണ്ടു പോവുകയും ചെയ്യാം. ഇവയിൽ മിക്കതും ഓപ്പൺ രീതിയിലാണ് സജ്ജീകരിച്ച് നൽകിയിട്ടുണ്ടാവുക.

വീതി കൂടിയ ഡിസൈനുകളിലേക്ക് സ്ലീക് ടൈപ്പ് ഡിസൈനുകൾ തിരഞ്ഞെടുക്കാനും ആളുകൾക്ക് ഇഷ്ടം കൂടുതലാണ്.

ബ്ലാക്ക്, വൈറ്റ്, ഗ്രീൻ, ഗ്രേ നിറങ്ങളിൽ വ്യത്യസ്ത വലിപ്പത്തിലും മെറ്റീരിയലിലും നിർമ്മിക്കുന്ന ഷൂ ക്യാബിനറ്റുകൾ വീടുകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു.

ഷൂ ക്യാബിനറ്റുകൾ പല വിധം തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.