ഫ്ലാറ്റ് വാങ്ങലും വിലപ്പെട്ട വിവരങ്ങളും.

ഫ്ലാറ്റ് വാങ്ങലും വിലപ്പെട്ട വിവരങ്ങളും.വലിയ വീടുകൾ നോക്കി നടത്താൻ താല്പര്യമില്ലാതെ ഫ്ലാറ്റുകളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ ഇന്ന് വളരെ കൂടുതലാണ്.

ഉള്ള വീടും സ്ഥലവും വിറ്റ് ടൗണിൽ പോയി ഒരു ഫ്ലാറ്റ് വാങ്ങി സുഖമായി ജീവിക്കാം എന്ന് കരുതിയിരിക്കുകയാണെങ്കിൽ കാര്യങ്ങൾ അവിടെ തെറ്റി.

കൃത്യമായി അന്വേഷിക്കാതെ ഫ്ലാറ്റ് വാങ്ങി താമസം തുടങ്ങുമ്പോൾ മാത്രം ചതിയിൽ പെട്ടു എന്ന് മനസ്സിലാക്കിയ നിരവധി പേരാണ് നമുക്ക് ചുറ്റുമുള്ളത്.

അതുകൊണ്ടുതന്നെ ഫ്ലാറ്റ് വാങ്ങുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഫ്ലാറ്റ് വാങ്ങലും വിലപ്പെട്ട വിവരങ്ങളും,അറിഞ്ഞിരിക്കാം.

മിക്ക സ്ഥലങ്ങളിലും ഫ്ലാറ്റിന് വിലയായി പറയുന്നത് അടിസ്ഥാന വില മാത്രമായിരിക്കും. അതായത് കാർ പാർക്കിംഗ്, സെക്യൂരിറ്റി, വെള്ളം എന്നിവയ്ക്ക് വേണ്ടി പ്രത്യേക ചാർജ് ഈടാക്കുന്നത് ഇതിൽ ഉൾപ്പെടുത്താറില്ല.

ഒരു ഫ്ലാറ്റിന് നൽകേണ്ടി വരുന്ന അടിസ്ഥാന വിലയുടെ 20 മുതൽ 30 ശതമാനം വരെ ഉത്തരം ആവശ്യങ്ങൾക്ക് വേണ്ടി അഡീഷണൽ ചാർജ് ഇനത്തിൽ നൽകേണ്ടി വരാറുണ്ട്.

ഫ്ലാറ്റ് വാങ്ങുന്നതിന് മുൻപായി ഇത്തരം ചാർജുകളെ പറ്റി ചോദിച്ച് മനസ്സിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അപ്പാർട്ട്മെന്റുകളിൽ സൂപ്പർ ഏരിയ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ചെറിയ ഇടനാഴികൾ, സ്റ്റെയർ കേസ് എന്നിവയെല്ലാം ഉൾപ്പെട്ടതിനെയാണ്. വീടിനകത്ത് ഉപയോഗപ്പെടുത്താവുന്ന സ്ഥലമാണ് കാർപെറ്റ് ഏരിയ എന്ന് അറിയപ്പെടുന്നത്.

അതായത് താമസയോഗ്യമായ ഇടം എത്രയാണ് എന്ന കാര്യം പ്രത്യേകം ചോദിച്ച് മനസ്സിലാക്കുക. ഫ്ലാറ്റ് നില നിൽക്കുന്ന സ്ഥലം ബിൽഡറുടെ സ്വന്തം പേരിലാണോ ഉള്ളത് എന്നും അതല്ലെങ്കിൽ കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യങ്ങളും രേഖകൾ നോക്കി പരിശോധിച്ച് ഉറപ്പു വരുത്തുകയും മറ്റു പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ബോധ്യപ്പെട്ട ശേഷം മാത്രം രജിസ്റ്റർ ചെയ്യുകയുമാവാം.

സാധാരണ വീടുകൾക്ക് നൽകേണ്ടി വരുന്നതു പോലെ കെട്ടിട നികുതി, വില്പന നികുതി, രജിസ്ട്രേഷൻ ചാർജ് പോലുള്ള കാര്യങ്ങൾ ഫ്ലാറ്റ് വാങ്ങുമ്പോൾ നൽകേണ്ടി വരാറുണ്ട്.

എല്ലാവിധ നികുതികളും അടച്ച് തീർത്തശേഷമാണ് വസ്തു നിങ്ങൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് എന്ന കാര്യം ഉറപ്പു വരുത്തണം. ഒരു നിശ്ചിത കാലയളവിനുള്ളിൽ എഗ്രിമെന്റിൽ പറഞ്ഞതനുസരിച്ച് ഫ്ലാറ്റ് പണി പൂർത്തിയാക്കി നൽകിയില്ല എങ്കിൽ റിയൽ എസ്റ്റേറ്റ് നിയമപ്രകാരം (റെറ )അനുസരിച്ച് ഉടമയ്ക്ക് പരാതി നൽകുകയും അതനുസരിച്ച് ഒരു കൃത്യമായ തുക ബിൽഡർ നിങ്ങൾക്ക് ഓരോ മാസവും നൽകേണ്ടതായും വരും.

എത്ര യൂണിറ്റുകൾ നൽകിയാണ് അപ്പാർട്ട്മെന്റ് നിർമ്മിക്കുന്നത് എന്നും അതിനോട് ചേർന്ന് നൽകിയിട്ടുള്ള റോഡിന് എത്ര വീതിയുണ്ട് എന്നും ചോദിച്ചു മനസ്സിലാക്കുക.മിക്ക ഫ്ലാറ്റുകളും വിൽക്കുന്നത് സ്ക്വയർ ഫീറ്റ് കണക്കിലാണ്.

പ്രധാന നിയമങ്ങൾ.

ഫ്ലാറ്റ് തീറാധാരം ചെയ്യുമ്പോൾ മുദ്രപത്ര നിയമം,രജിസ്ട്രേഷൻ നിയമം, ഓണർഷിപ്പ് ആക്ട്,വസ്തു കൈമാറ്റ നിയമം എന്നിവയെല്ലാം പാലിക്കപ്പെടേണ്ടതുണ്ട്.

അതോടൊപ്പം തന്നെ ഫ്ലാറ്റ് വിൽക്കുന്ന വ്യക്തി എല്ലാവിധ പെർമിറ്റുകളും അതോറിറ്റിയിൽ നിന്നും വാങ്ങി ഉടമക്ക് നൽകേണ്ടതുണ്ട്.

ഒരു ഫ്ലാറ്റിനെ പിന്നീട് വിഭജിക്കാനോ മറ്റുള്ളവർക്ക് പാർട്ടീഷൻ ചെയ്ത് നൽകാനോ സാധിക്കുന്നതല്ല. താമസ ആവശ്യങ്ങൾക്കു വേണ്ടി മാത്രമാണ് റെസിഡൻഷ്യൽ ഫ്ലാറ്റുകൾ ഉപയോഗിക്കാൻ പാടുകയുള്ളൂ.

ഓരോ സ്ഥലത്തിന്റെയും വസ്തുവിന്റെ വിലക്ക് അനുസരിച്ചായിരിക്കും രജിസ്ട്രേഷൻ ഫീസ് നൽകേണ്ടി വരിക. സാധാരണയായി വസ്തു വിലയുടെ 7 മുതൽ 10 ശതമാനം എന്ന കണക്കിൽ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടിവരും.

രജിസ്ട്രേഷൻ സമയത്ത് അഡ്വാൻസായി കുറച്ച് വർഷത്തേക്കുള്ള മെയിന്റനൻസ് ചാർജും നൽകേണ്ടി വരാറുണ്ട്. അടിസ്ഥാന വില കൊടുത്ത് വാങ്ങുന്ന ഫ്ലാറ്റിന്റെ ഇന്റീരിയർ വർക്കിനുള്ള തുക വീട്ടുടമ തന്നെ കണ്ടെത്തണം.

ഫ്ലാറ്റ് വാങ്ങുന്നതിനായി ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞ പലിശ നൽകുന്ന ബാങ്ക് നോക്കി തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക. കാരണം പലിശ നിരക്കിൽ വരുന്ന ചെറിയ വില വ്യത്യാസം പോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമായിരിക്കും.

ഫ്ലാറ്റ് വാങ്ങലും വിലപ്പെട്ട വിവരങ്ങളും,മനസ്സിലാക്കി മാത്രം വാങ്ങാനായി തയ്യാറെടുക്കുന്നതാണ് നല്ലത്.