ലിവിങ് ഏരിയയും ഭിത്തിയിലെ അലങ്കാരങ്ങളും.

ലിവിങ് ഏരിയയും ഭിത്തിയിലെ അലങ്കാരങ്ങളും.അതിഥികളെ സ്വീകരിക്കാനുള്ള ഇടം എന്ന രീതിയിൽ ലിവിങ് ഏരിയയ്ക്കുള്ള പ്രാധാന്യം വളരെ വലുതാണ്.

അതുകൊണ്ടു തന്നെ കാഴ്ചയിൽ ഏവരെയും ആകർഷിക്കുന്ന രീതിയിൽ ലിവിങ് ഏരിയ ഒരുക്കാൻ താല്പര്യപ്പെടുന്നവരാണ് മിക്ക ആളുകളും.

ലിവിങ് ഏരിയയിലേക്ക് തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകൾ കർട്ടനുകൾ എന്നിവയ്ക്ക് നൽകുന്ന അതേ പ്രാധാന്യം ചുമരുകളിലേക്ക് തിരഞ്ഞെടുക്കുന്ന ഡെക്കോർ ഐറ്റംസിലും വന്ന് തുടങ്ങിയിരിക്കുന്നു.

പ്രത്യേക തീമുകൾക്ക് അനുസൃതമായി ബഡ്ജറ്റ് ഫ്രണ്ട്‌ലി മെറ്റീരിയലുകൾ വിപണിയിൽ എത്തിത്തുടങ്ങിയതോടെ എല്ലാവരും ലിവിങ് ഏരിയ അലങ്കാരങ്ങൾക്ക് പ്രാധാന്യം നൽകി തുടങ്ങി.

നാച്ചുറൽ,റസ്റ്റിക്, ഇൻഡസ്ട്രിയൽ, ഗ്ലാമറസ് എന്നിങ്ങനെ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന ഡക്കോർ സ്റ്റൈലുകളും വ്യത്യസ്ത മെറ്റീരിയലുകളും മനസ്സിലാക്കാം.

ലിവിങ് ഏരിയയും ഭിത്തിയിലെ അലങ്കാരങ്ങളും അറിഞ്ഞിരിക്കാം.

ലിവിങ് ഏരിയയിലെ ഒരു ഭിത്തി മാത്രം ഹൈലൈറ്റ് ചെയ്തു നൽകി അവിടെ വാൾ ഡെക്കറുകൾ നൽകുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്.

അതിനായി മെറ്റൽ ആർട്ട്, ഇൻഡോർ പ്ലാന്റുകൾ,ഹാങ്ങിങ് പോട്ടുകൾ, ബ്ലോക്കുകൾ വാളിൽ മൗണ്ട് ചെയ്യാവുന്ന ബൗളുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്.

ഭിത്തിയുടെ വലിപ്പം, പെയിന്റിന്റെ നിറം എന്നിവ അടിസ്ഥാനമാക്കിയാണ് ഏത് സൈസിലുള്ള ഡെക്കോർ ഐറ്റം തിരഞ്ഞെടുക്കണം എന്നത് തീരുമാനിക്കേണ്ടത്.

മെറ്റൽ ആർട്ട് രീതിയിൽ അലങ്കാര വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ സാധാരണയായി 20 ഇഞ്ച് മുതൽ 39 ഇഞ്ച് വലിപ്പം വരെയുള്ള അളവുകളെല്ലാം സ്റ്റാൻഡേർഡ് ലിവിങ് ഏരിയകളിലേക്ക് തിരഞ്ഞെടുക്കാം.

അതേസമയം ബൗളുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വ്യത്യസ്ത വലിപ്പത്തിലുള്ള ബൗളുകൾ അറേഞ്ച് ചെയ്യാനുള്ള ഇടം ചുമരിൽ ഉണ്ടോ എന്ന കാര്യം ഉറപ്പു വരുത്തണം.

പോളിഷ് ചെയ്തു ബ്രോൺസിൽ നിർമ്മിച്ച് എടുക്കുന്ന ഹാങ്ങിങ് ടൈപ്പ് ഡെക്കറുകൾ കാഴ്ചയിൽ മിനിമൽ ലുക്ക് നൽകുകയും അതേസമയം ലിവിങ് ഏരിയ പെട്ടെന്ന് ശ്രദ്ധ പിടിച്ചു പറ്റാനും ഉപയോഗപ്പെടുത്താം.

വാൾ ഡെക്കർ അറേഞ്ച് ചെയ്യുന്നതിന് താഴെയായി ഒരു ടേബിൾ നൽകുകയാണെങ്കിൽ അവിടെ കൂടുതൽ അലങ്കാരങ്ങൾ നൽകാതെ ഒന്നോ രണ്ടോ ചെറിയ ആക്സസറീസ് മാത്രം നൽകുന്നതാണ് എപ്പോഴും നല്ലത്.

മെറ്റൽ ആർട്ടിന് ലിവിങ് ഏരിയയിലെ വാളുകൾ അലങ്കരിക്കുന്നതിൽ വളരെ വലിയ പ്രാധാന്യമാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. പല വലിപ്പത്തിലും നിറത്തിലും ആകൃതിയിലും കുറഞ്ഞ വിലയ്ക്ക് ഇവ ലഭിക്കും എന്നതാണ് കൂടുതൽ പേരെയും ആകർഷിക്കുന്ന ഘടകം.

മിനിമൽ ലുക്ക് കൊണ്ടു വരാൻ.

പൊതുവേ ലിവിങ് ഏരിയയിൽ പേസ്റ്റൽ നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അതിനനുസരിച്ചുള്ള ഡെക്കോർ ഐറ്റംസ് ലഭിക്കുക എളുപ്പമുള്ള കാര്യമാണ്.

ഉദാഹരണത്തിന് ബ്രാസ് മാർബിൾ എന്നിവ മിക്സ് ചെയ്ത് നിർമിക്കുന്ന ക്ലോക്കുകൾ, മാക്രമെ പോലുള്ള അലങ്കാരങ്ങൾ എന്നിവയെല്ലാം മിനിമൽ ലുക്കിനെ എടുത്തു കാണിക്കുന്നതിന് ഉപയോഗപ്പെടുത്താവുന്നതാണ്.

ടെറാ കോട്ട വാൾ ഹാങ്ങിങ്ങുകൾക്കും വിപണിയിൽ വളരെയധികം ഡിമാൻഡ് ആണ് ഇപ്പോൾ ഉള്ളത്. ഒരു സ്റ്റാൻഡിൽ നിരനിരയായി ഹാങ്ങ്‌ ചെയ്തു വയ്ക്കുന്നവയും, ചെറിയ പോട്ടുകൾ ആയി സെറ്റ് ചെയ്ത് വയ്ക്കാവുന്നതും ടെറാ കോട്ടയിൽ തിരഞ്ഞെടുക്കാം.

മെറ്റൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യത്യസ്ത രൂപങ്ങൾ നൽകുന്നത് ഒരു പ്രത്യേക ഭംഗി തന്നെയാണ്. റസ്റ്റിക് ലുക്കിലാണ് ഇന്റീരിയർ അലങ്കരിക്കുന്നത് എങ്കിൽ ഏറ്റവും അനുയോജ്യം നാച്ചുറൽ ജൂട്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഹാങ്ങിങ് തിരഞ്ഞെടുക്കുന്നതാണ്.

അതുപോലെ സി ഗ്രാസ് , ആഫ്രിക്കൻ വാൾ ബാസ്ക്കറ്റ് എന്നിവയ്ക്കും വിപണിയിൽ വളരെയധികം ഡിമാൻഡ് ഉണ്ട്. എല്ലാകാലത്തും വിപണിയിൽ വളരെയധികം ഡിമാൻഡ് ഉള്ള മറ്റൊരു അലങ്കാര വസ്തുവാണ് തടിയിൽ തീർത്തെടുത്ത മൃഗങ്ങളുടെ ഹെഡ് കൊത്തി വെക്കുന്നത്.

കാഴ്ചയിൽ ഭംഗിയും ബഡ്ജറ്റ് ഫ്രണ്ട് ലിയുമായി ഇന്റീരിയർ വാളുകൾ ഡെക്കറേറ്റ് ചെയ്യാൻ ഫോട്ടോ ഫ്രെയിമുകൾ ക്യാൻവാസ് പെയിന്റിങ്ങുകൾ എന്നിവയും ഉപയോഗപ്പെടുത്താം.

ലിവിങ് ഏരിയയും ഭിത്തിയിലെ അലങ്കാരങ്ങളും ആർക്ക് വേണമെങ്കിലും ഇന്റീരിയറിൽ പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങളാണ്.