ഫാമിലി ലിവിങ് റൂം ഐഡിയകൾ.ഇന്ന് മിക്ക വീടുകളിലും ഗസ്റ്റ് ലിവിങ് ഏരിയയോടൊപ്പം ഒരു ഫാമിലി ലിവിങ് റൂം കൂടി നൽകുന്നുണ്ട്.

വീട്ടിലേക്ക് വരുന്ന അതിഥികളെ സൽക്കരിക്കാനായി മാത്രം ഗസ്റ്റ് ലിവിങ് ഉപയോഗപ്പെടുത്തുമ്പോൾ കുടുംബാംഗങ്ങൾക്ക് ഇരുന്ന് ആശയങ്ങൾ പങ്കുവയ്ക്കാനും, ഫാമിലി ഫംഗ്ഷനുകൾക്ക് വേണ്ടിയുമെല്ലാം ഇത്തരം ഇടങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

ഫാമിലി ലിവിങ് റൂം സെറ്റ് ചെയ്യാനുള്ള വ്യത്യസ്ത ഐഡിയകൾ എന്തെല്ലാമാണെന്ന് നോക്കാം.

ഫാമിലി ലിവിങ് റൂം ഐഡിയകൾ വിശദമായി.

മിക്ക വീടുകളിലും കേന്ദ്ര ഭാഗമായി അറിയപ്പെടുന്നത് ലിവിങ് റൂമുകളാണ്. കുടുംബാംഗങ്ങൾക്ക് ഒത്തു ചേരാനുള്ള ഇടം എന്ന രീതിയിൽ പ്രത്യേക ലിവിങ് ഏരിയകൾ നൽകാൻ ആഗ്രഹിക്കുന്നവരാണ് ഫാമിലി ലിവിങ് റൂം എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്.

ഇന്റീരിയർ ഡിസൈൻ ചെയ്യുന്ന രീതിയിൽ ഫാമിലി ലിവിങ് ഏരിയകൾക്കും വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ വന്നു.

വലിപ്പമേറിയ ലിവിങ് ഏരിയകളിൽ ഒരു പാർട്ടീഷൻ യൂണിറ്റ് സെറ്റ് ചെയ്ത് ആവശ്യമെങ്കിൽ ഫാമിലി ലിവിങ് ആക്കി മാറ്റാവുന്നതാണ്.

ക്ലോസ്ഡ് ഫ്ലോർ രീതിയിലോ ഓപ്പൺ ഫ്ലോർ രീതിയിലോ ഫാമിലി ലിവിങ് സെറ്റ് ചെയ്ത് എടുക്കാം. കൂടുതൽ ഏരിയ തമ്മിൽ പാർട്ടീഷൻ ചെയ്യാൻ സ്ലൈഡിങ് അല്ലെങ്കിൽ ഗ്ലാസ് ഡോർ നൽകാവുന്നതാണ്.

ലിവിങ് ഏരിയ വിശാലമാക്കി ഉപയോഗപ്പെടുത്തേണ്ട സന്ദർഭങ്ങളിൽ ഇത്തരം പാർട്ടീഷനുകൾ എടുത്ത് മാറ്റിയാൽ മതി.

ടിവി ഏരിയ സെറ്റ് ചെയ്യുമ്പോൾ ഫാമിലി ലിവിങ്ങിൽ സെറ്റ് ചെയ്യുകയാണെങ്കിൽ എല്ലാ സമയത്തും ഉപയോഗപ്പെടുത്താനായി സാധിക്കുന്നതാണ്.

കോമൺ ലിവിങ്ങുമായി താരതമ്യം ചെയ്യുമ്പോൾ ഫാമിലി ലിവിങ് ഏരിയയിൽ വലിയ രീതിയിലുള്ള അലങ്കാരങ്ങൾ നൽകേണ്ട ആവശ്യം വരുന്നില്ല.

ഫർണിച്ചറായി ഒരു’ L’ ഷേപ്പ് സോഫയോ മറ്റോ സെറ്റ് ചെയ്ത് അതിന് സൈഡിലായി ഒരു ടേബിൾ നൽകി ഇൻഡോർ പ്ലാന്റ് നൽകാവുന്നതാണ്.

കോമൺ ലിവിങ് ഏരിയയിൽ നിന്നും വ്യത്യസ്ത നിറത്തിലുള്ള പെയിന്റ്, ഫാമിലി ലീവിങ്ങിനായി തിരഞ്ഞെടുക്കാതിരിക്കുന്നതാണ് നല്ലത്. രണ്ടു ഭാഗങ്ങളും തമ്മിൽ പാർട്ടീഷൻ എടുത്ത് മാറ്റുമ്പോൾ അത് അഭംഗിക്ക് കാരണമാകും.

സ്റ്റോറേജ് രീതികൾ നൽകേണ്ട രീതി.

ബിൽട്ട് ഇൻ സ്റ്റോറേജ് രീതി പരീക്ഷിക്കാവുന്ന ഒരിടമാണ് ഫാമിലി ലിവിങ് ഏരിയകൾ. കുട്ടികൾക്ക് വായിക്കാനുള്ള പുസ്തകങ്ങൾ, ടോയ്സ് എന്നിവയെല്ലാം കോമൺ ലിവിങ്ങിൽ നൽകുന്നതിന് പകരം ഇത്തരം ഭാഗങ്ങളിൽ സ്റ്റോർ ചെയ്യുന്നതാണ് കൂടുതൽ നല്ലത്.

ഫാമിലി ലിവിങ്ങിനോട് ചേർന്ന് തന്നെ ബ്രേക്ഫാസ്റ്റ് കൗണ്ടർ, ഫ്രിഡ്ജ് എന്നിവ സെറ്റ് ചെയ്യാനുള്ള ഇടം എന്നിവയ്ക്കും ആവശ്യമെങ്കിൽ ഇടം കണ്ടെത്താം.

കൂടുതൽ പ്രാക്ടിക്കൽ ആയി ചിന്തിച്ച് ഉപയോഗപ്പെടുത്താവുന്ന ഇടമായി ഇത്തരം ഭാഗങ്ങളെ കണക്കാക്കാവുന്നതാണ്.

മൾട്ടി ഫംഗ്ഷണൽ ഏരിയ എന്ന രീതിയിലും ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും. ആവശ്യമെങ്കിൽ ഒരു കോഫി ടേബിൾ, സോഫക്ക് പകരം ഒന്നോ രണ്ടോ ചെയറുകൾ എന്നിവ ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കാം.

കോമൺ ലിവിങ്ങിൽ ഉപയോഗപ്പെടുത്തുന്ന അലങ്കാര വിളക്കുകളേക്കാൾ കുറച്ചു കൂടി മിനിമൽ ഡിസൈനിൽ ഉള്ള ലൈറ്റുകളാണ് ഇത്തരം ഇടങ്ങളിലേക്ക് കൂടുതൽ അനുയോജ്യം.

വായന ഇഷ്ടപ്പെടുന്നവർക്ക് ലൈബ്രറി സെറ്റ് ചെയ്യാനും, സിനിമകൾ കാണാൻ ഇഷ്ടപെടുന്നവർക്ക് ഹോം തിയേറ്റർ സെറ്റ് ചെയ്യാനും കൂടുതൽ അനുയോജ്യവും ഫാമിലി ലിവിങ് തന്നെയാണ്.

ഫാമിലി ലിവിങ്ങിലേക്ക് സോഫ കം ബെഡ് ടൈപ്പ് ഫർണിച്ചർ തിരഞ്ഞെടുക്കുകയാണെങ്കിൽ അത്യാവശ്യഘട്ടങ്ങളിൽ ഒരു ബെഡ്റൂം എന്ന രീതിയിലും ഫാമിലി ലിവിങ് ഏരിയകൾ ഉപയോഗപ്പെടുത്താനായി സാധിക്കും.

ഭിത്തികളിൽ വലിയ രീതിയിലുള്ള അലങ്കാരങ്ങൾ ഒന്നും നൽകാതെ ഗ്യാലറി വാളുകൾ, സ്റ്റോറേജ് വാളുകൾ എന്നിവയെല്ലാം പരീക്ഷിക്കുകയും, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഒരു വർക്ക് സ്പേസ് തയ്യാറാക്കുന്നതിനും ഫാമിലി ലിവിങ് തന്നെ ഉപയോഗപ്പെടുത്താം.

ഫാമിലി ലിവിങ് റൂം ഐഡിയകൾ ഈ രീതികളിലെല്ലാം പരീക്ഷിച്ചു നോക്കാവുന്നതാണ്.