വീടിന്റെ അകത്തളങ്ങളിൽ പുതുമ പരീക്ഷിക്കാൻ.സ്വന്തം വീടിന്റെ അകത്തളങ്ങൾക്ക് മറ്റു വീടുകളിൽ നിന്നും വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും മിക്ക ആളുകളും.

അതുകൊണ്ടുതന്നെ ഒരു ഇന്റീരിയർ ഡിസൈനറെ കണ്ട് തങ്ങളുടെ ആശയങ്ങൾ പറഞ്ഞു മനസ്സിലാക്കി ഉദ്ദേശിച്ച രീതിയിൽ വീടിനകം അലങ്കരിച്ച് എടുക്കുക എന്നതാണ് ഇപ്പോൾ എല്ലാവരും തിരഞ്ഞെടുക്കുന്ന മാർഗം.

വീട് നിർമ്മാണത്തിന് നൽകുന്ന അതേ പ്രാധാന്യം തന്നെ അകത്തളങ്ങളിൽ തിരഞ്ഞെടുക്കുന്ന പെയിന്റ്,ലൈറ്റുകൾ, ഫർണിച്ചറുകൾ എന്നിവയിലും നൽകുകയാണെങ്കിൽ നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ മറ്റു വീടുകളിൽ നിന്നും തീർച്ചയായും വേറിട്ട് നിൽക്കുക തന്നെ ചെയ്യും.

അകത്തളങ്ങളിൽ വ്യത്യസ്തത പരീക്ഷിക്കാവുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

വീടിന്റെ അകത്തളങ്ങളിൽ പുതുമ പരീക്ഷിക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ.

അകത്തളങ്ങളിൽ ഏറ്റവും പ്രാധാന്യം നൽകാവുന്ന കാര്യമാണ് കളറുകൾ ഹൈലൈറ്റ് ചെയ്ത് വോൾ ആർട്ട് നൽകുന്ന രീതി.

പഴയ ശീലങ്ങളിൽ നിന്നും മാറി വീടിന്റെ ഭിത്തികൾക്ക് വ്യത്യസ്ത നിറങ്ങൾ നൽകി ഹൈലൈറ്റ് ചെയ്യാനാണ് ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

അതോടൊപ്പം തന്നെ ഒരു പ്രത്യേക തീമിനെ അടിസ്ഥാനമാക്കി വീടിന്റെ ഇന്റീരിയർ മുഴുവനായും ഡിസൈൻ ചെയ്ത് നൽകുന്ന രീതിയും ആളുകൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നു.

ലൈറ്റ് നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ വീടിനകത്ത് വിശാലത തോന്നിപ്പിക്കുകയും അതേസമയം വെളിച്ചം കൂടുതലായി ലഭിക്കുകയും ചെയ്യും.

എന്നാൽ ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഹൈലൈറ്റ് ചെയ്തു നൽകുന്ന വാളിൽ ഏതെങ്കിലും ഡാർക്ക് നിറം നൽകി അവിടെ വ്യത്യസ്ത മെറ്റീരിയലുകളിൽ നിർമ്മിച്ചിട്ടുള്ള ആർട്ട് വർക്കുകൾ പരീക്ഷിക്കാവുന്നതാണ്.

അതേസമയം ഭിത്തികളിൽ ഈർപ്പം കൂടുതലായി നിൽക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ നിർബന്ധമായും വാട്ടർപ്രൂഫിങ് രീതികൾ ഉപയോഗപ്പെടുത്താനായി ശ്രദ്ധിക്കുക.

ചൂട്, തണുപ്പ് എന്നിവ അമിതമായി ഭിത്തിയിൽ തട്ടിക്കഴിഞ്ഞാൽ പെയിന്റ് അടർന്ന് വരാനുള്ള സാധ്യത കൂടുതലാണ്.

ഭിത്തികൾ ഒഴിച്ചിടുന്നതിനേക്കാൾ നല്ലത് എപ്പോഴും ടെക്സ്ചർ വർക്കുകൾ, പെയിന്റിംഗ്സ് എന്നിവ നൽകി കൂടുതൽ ഭംഗിയാക്കുന്നതാണ്.

മാത്രമല്ല ഭിത്തികളിൽ ഉണ്ടാകുന്ന ചെറിയ ലീക്കേജ് പ്രശ്നങ്ങൾ പെയിന്റിംഗ് വർക്കിൽ വരുന്ന സ്ക്രാച്ചുകൾ എന്നിവയെല്ലാം ഒരു പരിധിവരെ ഒഴിവാക്കുന്നതിന് ഇത്തരം അലങ്കാരങ്ങൾ സഹായിക്കുന്നു.

കേരളത്തിൽ സ്വാഭാവികമായും മഴയുടെ അളവ് കൂടുതലായതു കൊണ്ട് തന്നെ തിരഞ്ഞെടുക്കുന്ന പെയിന്റിങ്‌സ് ഫർണിച്ചർ എന്നിവയിൽ പ്രത്യേകം കരുതൽ നൽകേണ്ടതുണ്ട്.

സീലിംഗ് വർക്കുകൾ ചെയ്യുന്നുണ്ടെങ്കിൽ

മിക്ക വീടുകളിലും സീലിംഗ് അലങ്കരിക്കാനായി ഫാൾസ് സീലിംഗ് രീതികൾ ഉപയോഗിക്കുന്നത് ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. ഇത്തരം വർക്കുകളിൽ ആദ്യം ചെയ്യുന്നത് മെറ്റീരിയൽ ഫിക്സ് ചെയ്ത് നൽകുന്നതാണ്.

നല്ല ക്വാളിറ്റിയിലുള്ള മെറ്റീരിയൽ നോക്കി തിരഞ്ഞെടുത്തില്ല എങ്കിൽ അവ പെട്ടെന്ന് കേടുപാട് വരാനുള്ള സാധ്യത കൂടുതലാണ്. ഫാൾസ് സീലിംഗ് രീതികൾ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രധാന ഉദ്ദേശ്യം റൂം ടെമ്പറേച്ചർ കൺട്രോൾ ചെയ്യുക എന്നതാണ്.

എന്നാൽ പലരും ഇത് സീലിങ്ങിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്.സീലിംഗ് വർക്കുകൾ ചെയ്യാനായി വ്യത്യസ്ത മെറ്റീരിയലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

അത്തരം വർക്കുകൾ ചെയ്യുമ്പോൾ അവയ്ക്ക് അനുയോജ്യമായ രീതിയിലുള്ള പെയിന്റ് കൂടി തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുന്നത് വഴി അലങ്കാരങ്ങൾക്ക് വേണ്ടി ചിലവഴിക്കുന്ന തുക കുറയ്ക്കാനും സാധിക്കും.

സീലിംഗ് വർക്കുകൾ ചെയ്യുന്നുണ്ട് എങ്കിൽ തീർച്ചയായും അവയിൽ ഈർപ്പത്തിൽ നിന്നും രക്ഷ നൽകുന്നതിന് സപ്പോർട്ടിങ് എലമെന്റ്, പുട്ടി പോലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

അകത്തളങ്ങൾക്ക് കൂടുതൽ ഭംഗി നൽകുന്നതിനായി കോർടിയാഡ് സെറ്റ് ചെയ്തു ചെടികൾ നൽകാവുന്നതാണ്.

അതു വഴി വീട്ടിനകത്ത് വെളിച്ചവും പച്ചപ്പും ഒരേ രീതിയിൽ ലഭിക്കും. കോർട്ടിയാഡ് പാർട്ടീഷൻ ചെയ്യുന്നതിനായി ജാളി ബ്രിക്കുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വാളുകൾ, ഗ്ലാസ് പാർട്ടീഷനുകൾ എന്നിവയും ഉപയോഗപ്പെടുത്താം.

വീടിന്റെ അകത്തളങ്ങൾ വ്യത്യസ്തമാക്കാൻ ഇത്തരം രീതികൾ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങളാണ്.

വീടിന്റെ അകത്തളങ്ങളിൽ പുതുമ പരീക്ഷിക്കാൻ ഇത്തരം കാര്യങ്ങൾ കൂടി ചെയ്തു നോക്കാം.