ഇന്റീരിയറിൽ മിനിമലിസം പരീക്ഷിക്കാം.മിനിമലിസ്റ്റിക് രീതിയിൽ ഇന്റീരിയർ അലങ്കരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

ആവശ്യമുള്ള ഇടങ്ങളിൽ മാത്രം വളരെ ലളിതമായ അലങ്കാരങ്ങൾ നൽകി കൊണ്ടാണ് മിനിമലിസം എന്ന ആശയം പ്രാവർത്തികമാക്കുന്നത്.

ഒരു ഡിസൈൻ സ്റ്റൈൽ എന്നതിൽ ഉപരി സിമ്പിളായ കാര്യങ്ങളെ സെലിബ്രേറ്റ് ചെയ്യാനുള്ള ഒരു മൂഡ് ക്രിയേറ്റ് ചെയ്യുകയാണ് ഇവിടെ.

പഴയകാല ഇന്റീരിയർ ഡിസൈനിങ് രീതികളെല്ലാം മാറ്റി മറിച്ചു കൊണ്ടാണ് മിനിമലിസം പ്രാവർത്തികമാക്കാനായി സാധിക്കുകയുള്ളൂ.

ഇന്റീരിയറിൽ മിനിമലിസം പ്രാവർത്തികമാക്കാനായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ഇന്റീരിയറിൽ മിനിമലിസം പരീക്ഷിക്കാം, ചെയ്യേണ്ട കാര്യങ്ങൾ.

മിനിമലിസം പ്രാവർത്തികമാക്കുന്നതിനു വേണ്ടി ന്യൂട്രൽ നിറങ്ങളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ഗ്രേ, ബീജ് പോലുള്ള നിറങ്ങൾക്കാണ് ഇവിടെ കൂടുതൽ പ്രാധാന്യം നൽകുന്നത്. അതുകൊണ്ടു തന്നെ മിനിമലിസ്റ്റ് ഇന്റീരിയർ നിറങ്ങൾ എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്.

വളരെ ലളിതവും അതേസമയം കാഴ്ചയിൽ ഒരു ഒഴുക്കൻ മട്ടും നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്കുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോഴും ഈ ഒരു ആശയം തന്നെ ഫോളോ ചെയ്യാം.വ്യത്യസ്ത ലയറുകൾ ഉപയോഗപ്പെടുത്തിയുള്ള പെയിന്റിങ് രീതികൾ, ഡാർക്ക് നിറങ്ങൾ ഉപയോഗപ്പെടുത്തിയുള്ള ടെക്സ്ചർ വർക്കുകൾ എന്നിവയ്ക്കൊന്നും ഇവിടെ പ്രാധാന്യമില്ല.

എന്നാൽ ബെഡ്റൂമുകൾ അറേഞ്ച് ചെയ്യുമ്പോൾ ഒരു ബ്ലാങ്ക് ഫീൽ വരാതിരിക്കാനായി സിമ്മെട്രിക്കൽ അറേഞ്ച്മെന്റ് രീതി ഉപയോഗപ്പെടുത്തി ഒരു ഫോക്കൽ പോയിന്റ് സെറ്റ് ചെയ്യാം.

ബെഡിനോട് ചേർന്ന് വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ രണ്ട് ലൈറ്റുകൾ ഹാങ്ങ് ചെയ്ത് നൽകാം.

ഫോക്കൽ പോയിന്റ് സെറ്റ് ചെയ്യുമ്പോൾ പൂർണ്ണമായും ലൈറ്റ് നിറങ്ങളെ തന്നെ ഉപയോഗിക്കേണ്ടതില്ല. ഡാർക്ക് നിറങ്ങളിൽ നേവി ബ്ലൂ,ബ്രൗൺ പോലുള്ള നിറങ്ങളിൽ ഒരു വോൾ മാത്രം ഹൈലൈറ്റ് ചെയ്തു നൽകാവുന്നതാണ്.

അതോടൊപ്പം തന്നെ കളർഫുൾ ട്രഡീഷണൽ ആർട്ട് വർക്കുകളുടെ പെയിന്റിംഗ്സ് അലങ്കാര വസ്തുക്കൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്താം.

സിമ്പിളിസിറ്റിക്കാണ് പ്രാധാന്യം.

സാധാരണയായി ഇന്ത്യൻ സ്റ്റൈൽ ഇന്റീരിയറുകളിൽ വളരെയധികം കോംപ്ലക്സ് ആയ ഡിസൈനുകളാണ് ഉപയോഗപ്പെടുത്തുന്നത്. അതിനുള്ള പ്രധാന കാരണം ഒരുപാട് നിറങ്ങളും ഫിനിഷുകളും മിക്സ് ചെയ്യുന്നു എന്നതാണ്. മിനിമലിസ്റ്റിക് ആശയം ശരിയായ രീതിയിൽ പ്രാവർത്തികമാക്കാൻ ഒന്നു രണ്ടോ കീ കളറുകൾ മാത്രം തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കുക.

ഫ്ലോറിങ്‌,ചുമരുകൾ, സീലിംഗ് എന്നിവയിലെല്ലാം അതേ നിറം തന്നെ ഉപയോഗപ്പെടുത്താം. അലങ്കാരത്തിന് വേണ്ടി മിററുകൾ, പെയിന്റിംഗ്സ് എന്നിവയെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്.

പണ്ടുകാലത്തെ വീടുകളിൽ ഉപയോഗപ്പെടുത്തിയിരുന്ന രീതിയിലുള്ള വുഡൻ ഷോക്കേയ്സുകൾ മിനിമലിസ്റ്റിക് ആശയത്തിൽ നിന്നും പാടെ ഒഴിവാക്കേണ്ടി വരും.

ഷോക്കേയ്സ് ഡിസ്പ്ലേ രീതി മിനിമലിസ്റ്റ് ആശയവുമായി ഒട്ടും യോജിച്ച് നിൽക്കുന്നില്ല. പ്ലെയിൻ വാളുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

അതുകൊണ്ടു തന്നെ ഡാർക്ക് നിറത്തിലുള്ള വോൾപേപ്പറുകൾ ഒന്നും സാധാരണയായി മിനിമലിസത്തിൽ ഉപയോഗിക്കാറില്ല. മുൻപ് വാങ്ങിച്ച ഫർണിച്ചറുകൾ തന്നെ ഉപയോഗിക്കുകയാണെങ്കിൽ അവ അപ്ഗ്രേഡ് ചെയ്ത് സ്ലീക്ക് ഡിസൈനിലേക്ക് മാറ്റി ഉപയോഗിക്കാം.

അടുക്കള, ലിവിങ് പോലുള്ള ഭാഗങ്ങളിലേക്ക് സ്റ്റോറേജ് യൂണിറ്റ് സെറ്റ് ചെയ്യുമ്പോഴും വളരെയധികം ശ്രദ്ധ വേണം.

കണ്ടമ്പററി മിനിമലിസ്റ്റ് സ്റ്റൈൽ പ്രാവർത്തികമാക്കാനായി ഉപയോഗിക്കുന്ന മെറ്റീരിയലുകളിൽ ഏറ്റവും പോപ്പുലർ ആയിട്ടുള്ളത് ഗ്ലാസ് ആണ്.

വളരെ സിമ്പിൾ ആയും പ്രൈവസി നൽകുന്ന രീതിയിലും ഗ്ലാസ് ഉപയോഗപ്പെടുത്താൻ സാധിക്കുമെന്ന് എന്ന് മാത്രമല്ല ആവശ്യത്തിന് വെളിച്ചവും വീട്ടിനകത്ത് നൽകാൻ ഗ്ലാസ് ഉപയോഗിക്കുന്നത് വഴി സാധിക്കും.

ഇന്റീരിയറിൽ മിനിമലിസം പരീക്ഷിക്കാം,