ഇന്റീരിയർ കളർഫുൾ ആക്കിയാലോ?മാറുന്ന ട്രെൻഡ് അനുസരിച്ച് വലിയ പരീക്ഷണങ്ങളാണ് ഇന്റീരിയർ ഡിസൈനിങ്ങിലും വന്നു കൊണ്ടിരിക്കുന്നത്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കളർഫുൾ ആകുന്ന ഫർണിച്ചർ, ആക്സസറീസ് എന്നിവയെല്ലാം.

മറ്റു വീടുകളിൽ നിന്നും സ്വന്തം വീടിന്റെ ഇന്റീരിയർ വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഡാർക്ക് നിറങ്ങൾ ഇന്റീരിയറിൽ പരീക്ഷിച്ച കളർഫുൾ ആക്കാം.

ഇന്റീരിയർ കളർഫുൾ ആക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഇന്റീരിയർ കളർഫുൾ ആക്കിയാലോ? മാറ്റങ്ങൾ അനിവാര്യം.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലാണ് വ്യത്യസ്ത നിറക്കൂട്ടുകൾ ആഗ്രഹിക്കുന്ന രീതിയിൽ പരീക്ഷിച്ചു നോക്കാൻ പറ്റിയ ഇടം.

കാരണം ഇത്തരം ഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കുന്ന സോഫ, കുഷ്യനുകൾ, കർട്ടൻ എന്നിവയിലെല്ലാം മാറ്റങ്ങൾ പരീക്ഷിക്കാവുന്നതാണ്.

ലിവിങ് ഏരിയയിൽ ഏറ്റവുമധികം ശ്രദ്ധ പിടിച്ചു പറ്റുന്നത് ഫർണിച്ചറുകൾ തന്നെയാണ്.

അതുകൊണ്ടുതന്നെ അപ് ഹോൾസ്റ്ററിക്ക് അനുസൃതമായി ഫർണിച്ചറുകളിലും മാറ്റങ്ങൾ കൊണ്ടു വരുന്നത് ട്രെൻഡ് അനുസരിച്ച് ഇന്റീരിയറിൽ മാറ്റങ്ങൾ കൊണ്ടു വരുന്നതിന് സഹായിക്കും.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സോഫയിൽ ലെതർ,ലിനൻ പോലുള്ള മെറ്റീരിയലുകൾ ആണ് ഉപയോഗിച്ചിരുന്നത് എങ്കിൽ ഇപ്പോൾ ആളുകൾക്ക് പ്രിയം ഡാർക്ക് നിറത്തിലുള്ള വെൽവെറ്റ് ക്ലോത്ത്,സാറ്റിൻ ഫാബ്രിക് എന്നിവ ഉപയോഗപ്പെടുത്താനാണ്.

മാറുന്ന ട്രെൻഡ് അനുസരിച്ച് ലെതർ മെറ്റീരിയലിൽ ഇഷ്ടമുള്ള നിറങ്ങൾ ചെയ്തെടുക്കാനും സാധിക്കും.

ഇന്റീരിയറിൽ അഴക് കൂട്ടാൻ ഇൻക്ലൈനർ, ചെയർ ബാക്ക്, കുഷ്യൻ എന്നിവയെല്ലാം ഉപയോഗിക്കാം. ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിനായി ഒരു നിറം തന്നെ ഉപയോഗപ്പെടുത്താൻ താല്പര്യമില്ലാത്തവർക്ക് അതിന്റെ വ്യത്യസ്ത ഷെയ്ഡുകളും പരീക്ഷിച്ച് നോക്കാവുന്നതാണ്.

മറ്റൊരു പ്രധാന കാര്യം ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സോഫ്റ്റ് ഫർനിഷിങ് നിറങ്ങളോട് ചേർന്ന് നിൽക്കുന്ന രീതിയിൽ ഡെക്കോറുകൾ, ക്ലോക്ക് എന്നിവ തിരഞ്ഞെടുക്കുന്ന രീതിയാണ്. സോഫ, ഡൈനിങ് എന്നിവ പെട്ടെന്ന് മുഷിഞ്ഞു പോകാതിരിക്കാനായി ഫാബ്രിക് കവറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.

ഇവയും ഡാർക്ക് നിറങ്ങളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പെട്ടെന്ന് അഴുക്കും പൊടിയും പിടിച്ചാലും തിരിച്ചറിയില്ല.

അറേഞ്ച്മെന്റ്സിൽ മാറ്റങ്ങൾ വരുത്താം.

കണ്ടു മടുത്ത നിറങ്ങളോടും, അറേഞ്ച് മെന്റ്സ് രീതികളോടും മടുപ്പ് തോന്നി തുടങ്ങുകയാണെങ്കിൽ അവയിലും ചില മാറ്റങ്ങൾ വരുത്താവുന്നതാണ്.

ചുമരുകളിൽ ഡാർക്ക് നിറങ്ങളിലുള്ള വ്യത്യസ്ത പാറ്റേണുകൾ വാൾ പേപ്പറുകൾ എന്നിവ തിരഞ്ഞെടുക്കാം.

അതിന് അനുസൃതമായ സോഫ കവർ,കുഷ്യൻ കവർ എന്നിവ വാങ്ങി പഴയ അറേഞ്ച്മെൻസിൽ നിന്നും ചില മാറ്റങ്ങൾ കൊണ്ടുവരാം. ‘L’ ഷേപ്പ് രീതിയിൽ ആണ് സോഫ നൽകിയിട്ടുണ്ടായിരുന്നത് എങ്കിൽ അത് ‘U’ അല്ലെങ്കിൽ ‘C’ഷേയ്പ്പിലേക്ക് മാറ്റാവുന്നതാണ്.

ഡൈനിങ് ഏരിയയും സെറ്റ് ചെയ്ത രീതിയിൽ നിന്നും മാറ്റം വരുത്തി മറ്റേതെങ്കിലും ഭാഗത്തേക്ക് മാറ്റി നോക്കാവുന്നതാണ്.

കാലങ്ങളായി വൃത്തിയാക്കാതെ പൊടി പിടിച്ചു കിടക്കുന്ന ഷോക്കേയ്സിനെ ഒന്ന് പൊടി തട്ടിയെടുത്ത് പഴയ വസ്തുക്കൾക്ക് പകരമായി നിറങ്ങൾ ചാലിച്ച ആർട്ട് വർക്കുകൾ ഉപയോഗിക്കാം.

പഴയ രീതിയിൽ സ്ലൈഡിങ് ഗ്ലാസ് രീതിയിലുള്ള ഷോക്കേയ്സ് ബുക്ക് ഷെൽഫ് രീതിയിലേക്ക് മാറ്റിയെടുക്കാം.

പെയിന്റ്, കർട്ടൻ എന്നിവയ്ക്ക് വേണ്ടി പേസ്റ്റൽ നിറങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത് എങ്കിൽ മിക്സ് ആൻഡ് മാച്ച് കോംബോ പരീക്ഷിക്കുന്നതിനായി ഡാർക്ക് നിറങ്ങളിലുള്ള ലാമ്പ് ഷെയ്ഡുകൾ, ഡെക്കോർ പീസ് എന്നിവയെല്ലാം പരീക്ഷിക്കാവുന്നതാണ്.

ഇന്റീരിയറിനെ വ്യത്യസ്തമാക്കാനായി എവിടെയെങ്കിലും യാത്രകൾ പോകുമ്പോൾ അവിടെ നിന്നും ലഭിക്കുന്ന യൂണിക് പീസുകൾ വാങ്ങി ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഫോക്കൽ പോയിന്റ് സെറ്റ് ചെയ്ത് നൽകുകയുമാവാം.

ഇന്റീരിയറിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങൾ, ഡിസൈൻ എന്നിവയോട് യോജിക്കുന്ന രീതിയിലുള്ളവ മാത്രം ഫോക്കൽ പോയിന്റിൽ സെറ്റ് ചെയ്യുന്നതാണ് നല്ലത്.

വീടിനകം അലങ്കരിക്കാനായി പേസ്റ്റൽ നിറങ്ങളാണ് തിരഞ്ഞെടുക്കാൻ താല്പര്യപ്പെടുന്നത് എങ്കിലും ഒന്നോ രണ്ടോ വാളുകൾ മാത്രം വൈബ്രന്റ് നിറങ്ങളിൽ സെറ്റ് ചെയ്യുന്നത് വീടിന് ട്രെൻഡി ലുക്ക് നൽകാൻ സഹായിക്കും.

വ്യത്യസ്ത നിറങ്ങൾ പരീക്ഷിക്കാനായി തിരഞ്ഞെടുക്കാവുന്ന ഭാഗങ്ങളാണ് ലൈബ്രറി സെറ്റ് ചെയ്യുന്ന ഇടം, ചിറ്റ് ചാറ്റ് ചെയ്യാനുള്ള കോഫി ഏരിയ എന്നിവയെല്ലാം. ലിവിങ് ഏരിയ കളർഫുൾ ആക്കാനായി നിറങ്ങൾ ചാലിച്ച വാൾ പെയിന്റിംഗ്സ്, ഡാർക്ക് ലീഫ്, ഇൻഡോർ പ്ലാന്റുകൾ എന്നിവയും ഉപയോഗപ്പെടുത്താം.

ഇന്റീരിയർ കളർഫുൾ ആക്കിയാലോ? ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.