ബാത്റൂമിലേക്ക് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട രീതി.

ബാത്റൂമിലേക്ക് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട രീതി.പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി ബാത്റൂം ഡിസൈനിങ്ങിൽ വലിയ മാറ്റങ്ങൾ വന്നു കഴിഞ്ഞു.

സ്വകാര്യതയ്ക്ക് ഉറപ്പ് നൽകുന്നതിന് വേണ്ടി നാലു ഭാഗവും കെട്ടിയടച്ച രീതിയിലുള്ള ബാത്റൂമുകൾ മാറി വായു സഞ്ചാരവും വെളിച്ചവും ആവശ്യത്തിന് ലഭിക്കണമെന്ന രീതിയിലാണ് ഇപ്പോൾ മിക്ക വീടുകളിലും ബാത്റൂം നിർമ്മിച്ച് നൽകുന്നത്.

മാത്രമല്ല നാച്ചുറൽ ലൈറ്റിന് കൂടുതൽ പ്രാധാന്യം നൽകി അത്യാവശ്യ ഉപയോഗങ്ങൾക്ക് മാത്രം ആർട്ടിഫിഷ്യൽ ലൈറ്റ് ഉപയോഗപ്പെടുത്തുക എന്നതാണ് പല വീടുകളിലും ചെയ്യുന്ന കാര്യം.

ഒരു പ്രൈവറ്റ് സ്പേസ് എന്നതിൽ ഉപരി ഓപ്പൺ രീതിയിൽ ബാത്റൂമുകൾ നിർമ്മിക്കുന്നവരും കുറവല്ല.

സാധാരണ ലൈറ്റുകൾക്ക് പുറമേ ബാത്റൂമുകൾക്ക് വേണ്ടി മാത്രം ഡിസൈൻ ചെയ്യുന്ന അലങ്കാര ലൈറ്റുകളും വിപണിയിൽ സുലഭമാണ്. ബാത്റൂമിലേക്ക് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട രീതി എങ്ങിനെയാണെന്ന് അറിഞ്ഞിരിക്കാം.

ബാത്റൂമിലേക്ക് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട രീതി, കൂടുതൽ മനസ്സിലാക്കാം.

ബാത്റൂമുകളിലേക്ക് തിരഞ്ഞെടുക്കാവുന്ന ലൈറ്റുകളിൽ ഏറ്റവും മികച്ചത് ടാസ്ക് ലൈറ്റിംഗ് ആണ്.ബാത്റൂമിനോട് ചേർന്ന് വാഷ് ഏരിയ നൽകുന്നുണ്ടെങ്കിൽ അവിടെ സെറ്റ് ചെയ്യുന്ന മിററിനോട് ചേർന്നാണ് ടാസ്ക് ലൈറ്റ് നൽകേണ്ടത്.

കൃത്യമായി ഐ ലവലിന് കംഫർട്ട് ആയ രീതിയിൽ വേണം ഇവ സെറ്റ് ചെയ്ത് നൽകാൻ. ഡ്രസ്സിംഗ് ഏരിയക്ക് പ്രത്യേക ഇടം സെറ്റ് ചെയ്യാത്ത സ്ഥലങ്ങളിൽ വാഷ് ഏരിയയോട് ചേർന്നായിരിക്കും കബോർഡുകൾ നൽകിയിട്ടുണ്ടാവുക.

അതുകൊണ്ടു തന്നെ അവയിൽ നിന്നും മേക്കപ്പ് സാധനങ്ങളും ടവ്വലുകളുമെല്ലാം എടുക്കാൻ പാകത്തിലുള്ള വെളിച്ചം ഈ ഒരു ഏരിയയിൽ നിർബന്ധമായും നൽകണം.

കണ്ണാടിയോട് ചേർന്നാണ് ടാക്സ് ലൈറ്റ് നൽകുന്നത് എങ്കിൽ ഒരു കാരണ വശാലും മുകളിൽ നൽകാതിരിക്കാൻ ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുന്നത് വഴി സീലിങ്ങിലേക്കാണ് വെളിച്ചം ലഭിക്കുക. ആവശ്യത്തിന് വെളിച്ചം ലഭിക്കാത്ത ബാത്റൂമുകൾ ഇടുങ്ങിയ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

75 മുതൽ 100 വാട്സ് വരെ പവർ ഉള്ള ഫിക്സ്ക്ചർ ലൈറ്റുകളും ബാത്റൂമുകൾക്ക് അനുയോജ്യം തന്നെയാണ്. ഫ്ലൂറസന്റ് ലൈറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ കൂടുതൽ എനർജി എഫഷ്യന്റ് ആണ്.

വളരെ ബ്രൈറ്റ് അല്ലാതെ ലൈറ്റ് ആയി ടാസ്ക് ലൈറ്റുകൾ നൽകുമ്പോൾ കണ്ണിന് ഉണ്ടാക്കുന്ന സ്‌ട്രെസ്‌ കുറയ്ക്കുകയും ചെയ്യാം.

ഹാൽഫ്‌ ബാത്റൂമുകൾക്ക് കുറഞ്ഞ വോട്ടേജ് പവർ മാത്രമാണ് ആവശ്യമായി വരുന്നുള്ളൂ.

ബാത്റൂമുകളിൽ ആർട്ട് വർക്കുകൾ നൽകാൻ താല്പര്യപ്പെടുന്നവർക്ക് ഏറ്റവും അനുയോജ്യം ആക്സന്റ് ലൈറ്റിംഗ് തിരഞ്ഞെടുക്കുക എന്നതാണ്.

ആർട്ട് വർക്കിലേക്ക് ലൈറ്റ് ഫോക്കസ് ചെയ്യുന്ന രീതിയിലാണ് ഇവ സെറ്റ് ചെയ്ത നൽകുന്നത്.

ആമ്പിയന്റ് ലൈറ്റുകൾ.

ലിവിങ് ഏരിയ, ഫാമിലി ലിവിങ് എന്നിവിടങ്ങളിൽ മാത്രമല്ല ബാത്റൂമുകളിലും ആമ്പിയൻറ് ലൈറ്റുകൾ ഉപയോഗപ്പെടുത്താം. പ്രത്യേകിച്ച് ബാത്‌റൂമിന് കാൻഡിലിവർ നൽകിയിട്ടുണ്ടെങ്കിൽ അവ കവർ ചെയ്യുന്ന രീതിയിൽ ഇത്തരം ലൈറ്റുകൾ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

ഇവിടെ നേരിട്ട് ലൈറ്റ് അടിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇൻഡയറക്ട് ലൈറ്റിങ് രീതിക്കാണ് പ്രാധാന്യം നൽകുന്നത്.ഫിക്സ്ചറുകളാണ് ഈ ഒരു രീതിയിൽ കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

ബാത്റൂമുകളിൽ അലങ്കാരങ്ങൾക്ക് പ്രാധാന്യം നൽകുന്നവർക്ക് അലങ്കാര ലൈറ്റുകളും തിരഞ്ഞെടുക്കാവുന്നതാണ്.

അവയോടൊപ്പം തന്നെ ഒരു കാൻഡിൽ ഹോൾഡർ നൽകി കാൻഡിലുകൾ കത്തിച്ച് വയ്ക്കുന്നതും കൂടുതൽ ഭംഗി നൽകുന്നു.

ബാത്റൂമിൽ കാൻഡിൽ ഹോൾഡർ സെറ്റ് ചെയ്ത് നൽകുമ്പോൾ കറണ്ടില്ലാത്ത സമയത്ത് വെളിച്ചം ലഭിക്കുന്നതിനും ഉപയോഗപ്പെടുത്താം.

വലിപ്പം കൂട്ടിയും കുറച്ചുമെല്ലാം ഇത്തരത്തിൽ ബാത്റൂം ആവശ്യങ്ങൾക്ക് അനുസൃതമായി വേണം ലൈറ്റ് തിരഞ്ഞെടുക്കാൻ.

വാഷ് ഏരിയ, ബാത്ത് ഏരിയ എന്നിവിടങ്ങളിലേക്ക് പ്രത്യേകം ലൈറ്റുകൾ തന്നെ സെറ്റ് ചെയ്യാനായി ശ്രദ്ധിക്കുക.

പകൽ സമയത്ത് പരമാവധി നാച്ചുറൽ ലൈറ്റ് ലഭിക്കുന്നതിനായി ഗ്ലാസ് പാർട്ടീഷനുകൾ, വെന്റിലേഷൻ, കൂടുതൽ വലിപ്പമുള്ള ജനാലകൾ നൽകാനായി ശ്രദ്ധിക്കാം.

ബാത്റൂമിലേക്ക് ലൈറ്റുകൾ തിരഞ്ഞെടുക്കേണ്ട രീതി, ഇവയെല്ലാം തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.