ഇന്റീരിയർ ഡിസൈനിങ്ങിലെ മിഥ്യാ ധാരണകൾ.ഇന്റീരിയർ ഡിസൈനിങ്ങിന് വളരെയധികം പ്രാധാന്യം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട നിരവധി തെറ്റിദ്ധാരണകൾ പലർക്കുമുണ്ട്.
ഒരുപാട് പണം ചിലവഴിച്ച് വീട് നിർമ്മിക്കാൻ താല്പര്യപ്പെടുന്ന പല ആളുകളും ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് വേണ്ടി ഒരാളെ കണ്ടെത്താൻ താല്പര്യപ്പെടുന്നില്ല.
അതിന് പകരമായി ലോക്കലായ ഒരു കാർപെൻഡറെ കണ്ടെത്തി പണി ഏൽപ്പിച്ച് നൽകുന്ന രീതിയാണ് നമ്മുടെ നാട്ടിൽ കൂടുതലായും ഉള്ളത്.
എന്നാൽ ഡിസൈനിങ്ങിൽ ഉപയോഗപ്പെടുത്തുന്ന മെറ്റീരിയൽ ക്വാളിറ്റി, ഉപയോഗ രീതി എന്നിവയെപ്പറ്റി ധാരണ ഇല്ലാത്തവർക്ക് പണി നൽകി കഴിഞ്ഞാൽ പിന്നീട് അത് വലിയ രീതിയിലുള്ള ചിലവിലേക്കാണ് എത്തിക്കുക.
ഇന്റീരിയർ ഡിസൈനിങ്ങിന് ഒരു പ്രൊഫഷണൽ ആയ ഡിസൈനറുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. ഇന്റീരിയർ ഡിസൈനിങ്ങു മായി ബന്ധപ്പെട്ട ചില മിഥ്യാധാരണകൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ഇന്റീരിയർ ഡിസൈനിങ്ങിലെ മിഥ്യാ ധാരണകൾ ഇവയെല്ലാമാണ്.
ഏറ്റവും കൂടുതൽ ആളുകൾ തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണ് ഒരു കോൺട്രാക്ടർക്ക് ഡിസൈനറുടെ എല്ലാ ജോലികളും ചെയ്യാൻ സാധിക്കും എന്നത്.
സത്യത്തിൽ വീട് പണി ചെയ്യാനായി ഏൽപ്പിച്ച് നൽകുന്നയാൾ ഇന്റീരിയർ വർക്ക് ഉൾപ്പെടെ ചെയ്തു തരും എന്ന് തെറ്റിദ്ധരിച്ച് പണം നൽകി പിന്നീട് പറ്റിക്കപ്പെട്ടവരും കുറവല്ല.
എന്നാൽ ഇവിടെ മനസ്സിലാക്കേണ്ട വസ്തുത ഒരു ആർക്കിടെക്റ്റ്, ബിൽഡർ,എൻജിനീയർ, ഇന്റീരിയർ,ഡിസൈനർ എന്നിവർ നിർമ്മാണ മേഖലയിൽ ചെയ്യുന്ന ജോലികൾ വ്യത്യസ്തമാണ് എന്നതാണ്.
വീടിന്റെ പ്ലാൻ വരയ്ക്കുന്ന രീതിയിൽ അല്ല ഇന്റീരിയർ ഡിസൈനിങ്ങിന് വേണ്ടി പ്ലാൻ ചെയ്യേണ്ടത്.
മാറുന്ന ട്രെൻഡ് അനുസരിച്ച് ഇന്റീരിയറിൽ തിരഞ്ഞെടുക്കേണ്ട നിറങ്ങൾ,മെറ്റീരിയലുകൾ, ഫർണിച്ചറുകൾ എന്നിവയെ പറ്റിയെല്ലാം കൃത്യമായ ധാരണ ലഭിക്കണമെങ്കിൽ ഇന്റീരിയർ ഡിസൈനുമായി ബന്ധപ്പെട്ട ജോലികൾ ഒരു പ്രൊഫഷണൽ ആയ ഡിസൈനറെ കണ്ടെത്തി ഏൽപ്പിക്കേണ്ടതുണ്ട്.
മറ്റൊരു വലിയ തെറ്റായ ധാരണ വളരെ കുറച്ചു ജോലികൾ മാത്രമാണ് ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായി വരുന്നുള്ളൂ എന്നതാണ്.
എന്നാൽ സത്യത്തിൽ ലിവിങ് ഏരിയയിലെ ഫർണിച്ചറുകൾ, പെയിന്റ്, കർട്ടൻ,ലൈറ്റുകൾ എന്നിവയിൽ നിന്നു തുടങ്ങി ബെഡ്റൂമിലേക്ക് ആവശ്യമായ നിറങ്ങൾ ഫർണിച്ചറുകൾ, കിച്ചണിലേക്ക് ആവശ്യമായ എല്ലാ ഫർണിച്ചറുകളും ഉൾപ്പെടെ നിരവധി കാര്യങ്ങൾ വരുന്നത് ഇന്റീരിയർ ഡിസൈനിന്റെ ഭാഗമായിട്ട് തന്നെയാണ്.
ഏറ്റവും പുതിയ ട്രെൻഡ് അനുസരിച്ച് ഭക്ഷണം കഴിച്ച് കൈ കഴുകാനായി ഒരുക്കുന്ന വാഷ് ഏരിയ, ബാത്റൂമുകൾ, ബാൽക്കണി എന്നിവിടങ്ങളിൽ പോലും ഇന്റീരിയർ ഡിസൈനിന് സ്കോപ്പുണ്ട് എന്നതാണ് സത്യം.
എന്നാൽ ഒരുപാട് പണം ചിലവഴിച്ച് വലിയ സ്ഥാപനങ്ങളിൽ നിന്നും ഒരു ഇന്റീരിയർ ഡിസൈനറെ കണ്ടെത്തണം എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസൃതമായി ബഡ്ജറ്റ് ഫ്രണ്ട്ലിയായി വർക്ക് ചെയ്തു തരുന്ന ഒരു ഡിസൈനറെ കണ്ടെത്തി പ്രോജക്റ്റിന്റെ സൈസ്, ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ എന്നിവ പറഞ്ഞ് മനസ്സിലാക്കാം.
ഇന്റീരിയർ ഡിസൈനറെ ഒഴിവാക്കുന്നതിനുള്ള മറ്റ് കാരണങ്ങൾ.
മിക്ക ആളുകളും ചിന്തിക്കുന്ന ഒരു കാര്യം ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് വലിയ ചിലവ് വരും എന്നതാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ ഇഷ്ടങ്ങൾക്ക് അനുസൃതമായി എന്തെങ്കിലും ഫർണിച്ചറുകളും പെയിന്റുമെല്ലാം വീട്ടിലേക്ക് തിരഞ്ഞെടുക്കാമെന്ന് കരുതും.
ഒരുപാട് പണം ചിലവഴിച്ച് നിർമ്മിക്കുന്ന പല വീടുകളിലും ഇന്റീരിയറിൽ ചെയ്യുന്ന ഇത്തരം അബദ്ധങ്ങൾ മൂലം വീടിന്റെ ഭംഗി മുഴുവനും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
തങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പണി ചെയ്തു തരുന്ന ഒരു ഇന്റീരിയർ ഡിസൈനറെ കണ്ടെത്തുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമൊന്നുമല്ല.
നിങ്ങളുടെ ചുറ്റുപാടുമുള്ള ഒന്നോ രണ്ടോ ആളുകളുമായി സംസാരിച്ച് ക്വട്ടേഷൻ വാങ്ങി അതിൽ ഉൾപ്പെടുത്തിയിട്ടുള്ള കാര്യങ്ങൾ മറ്റു സ്പെസിഫിക്കേഷൻസ് എന്നിവ തീരുമാനിച്ച് ഉദ്ദേശിച്ച തുകയ്ക്ക് ചെയ്തു തരാനായി ആവശ്യപ്പെടാവുന്നതാണ്.
ഇന്റീരിയർ ഡിസൈനറെ ഒഴിവാക്കാനായി മറ്റു പലരും പറയുന്ന ഒരു പ്രധാന കാരണം തങ്ങൾ ആഗ്രഹിച്ച രീതിയിലല്ല ഡിസൈൻ ചെയ്ത് നൽകുക എന്നതാണ്.
എന്നാൽ ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച് പ്ലാൻ വരച്ച് ഇന്റീരിയർ ഡിസൈൻ ചെയ്തു നൽകുന്ന ആളുകളും നമുക്ക് ചുറ്റുമുണ്ട്.
അത്തരം ആളുകളെ കണ്ടെത്തി പണി ഏൽപ്പിച്ച് നൽകുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ വീടിന്റെ ഇന്റീരിയർ ഭംഗിയാക്കി ചെയ്തു തരുന്നതാണ്.
മറ്റ് പലരും കരുതുന്ന കാര്യം ഒരു ഡിസൈനർ സ്പെയ്സ് സ്റ്റൈൽ ചെയ്തെടുക്കാൻ വളരെ കുറച്ച് ആക്സസറീസ് മാത്രമാണ് ഉപയോഗിക്കുക എന്നതാണ്.
എന്നാൽ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യപ്രകാരം ഫർണിച്ചറുകൾ, തിരഞ്ഞെടുക്കേണ്ട രീതി, അവയുടെ നിറം ലൈറ്റുകൾ, വാഷ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് വാഷ് ബേസിൻ എന്നിവയെല്ലാം പറഞ്ഞു ചെയ്യിപ്പിക്കാവുന്നതാണ്.
മാത്രമല്ല അതിൽ ഒഴിവാക്കേണ്ട കാര്യങ്ങൾ പ്രത്യേകം പറയുകയാണെങ്കിൽ അതിനായി പണം ചിലവഴിക്കേണ്ടി വരുന്നുമില്ല.
ഒരുപാട് പണം ചിലവഴിച്ച് കൊട്ടാര സദൃശ്യമായ വീടുകൾ നിർമ്മിക്കുന്ന പലർക്കും പറ്റുന്നത് പ്രോപ്പറായ ഒരു ഇന്റീരിയർ ഡിസൈനറെ കണ്ടെത്താൻ സാധിക്കാത്തതും അത് വീടിന്റെ ഭംഗിയെ പൂർണ്ണമായും നശിപ്പിക്കുന്നതുമാണ്.
വീടിന്റെ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിൽ ഇന്റീരിയർ ഡിസൈൻ ചെയ്യുന്നതിന് ഒരു നല്ല പ്രൊഫഷണൽ ഇന്റീരിയർ ഡിസൈനറുടെ സഹായം തേടുന്നതിൽ യാതൊരു മടിയും വിചാരിക്കേണ്ട.
ഇന്റീരിയർ ഡിസൈനിങ്ങിലെ മിഥ്യാ ധാരണകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്.