വ്യത്യസ്ത ഗ്ലാസുകളും അവയുടെ ഉപയോഗങ്ങളും.

വ്യത്യസ്ത ഗ്ലാസുകളും അവയുടെ ഉപയോഗങ്ങളും.വീട് നിർമ്മാണത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു മെറ്റീരിയലാണ് ഗ്ലാസ്.

പണ്ടു കാലം തൊട്ടു തന്നെ ഗ്ലാസ് ഉപയോഗിച്ചുള്ള ജനാലകളും ഡോറുകളും നമ്മുടെ നാട്ടിലെ വീടുകളിൽ ഇടം പിടിച്ചിരുന്നു.

എന്നാൽ ഇന്ന് അവ കൂടുതലായും ഉപയോഗപ്പെടുത്തുന്നത് വാൾ സെപ്പറേഷൻ, കോർട്ടിയാഡ് പോലുള്ള ഭാഗങ്ങളിൽ റൂഫ് കവർ ചെയ്യാൻ, ഓപ്പൺ ടെറസ് എന്നിവിടങ്ങളിലെല്ലാമാണ്.

വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുസരിച്ചാണ് ഏത് രീതിയിലുള്ള ഗ്ലാസ് തിരഞ്ഞെടുക്കണമെന്ന കാര്യം തീരുമാനിക്കുന്നത്.

വീടിനകത്തേക്ക് നാച്ചുറൽ ലൈറ്റ് എത്തിക്കുന്നതിനും പ്രൈവസി സൂക്ഷിക്കുന്നതിലും മുൻ പന്തിയിൽ നിൽക്കുന്ന ഗ്ലാസുകളും അവ കൊണ്ടുള്ള ഉപയോഗങ്ങളും വിശദമായി മനസ്സിലാക്കാം.

വ്യത്യസ്ത ഗ്ലാസുകളും അവയുടെ ഉപയോഗങ്ങളും, ഇവയെല്ലാമാണ്.

ഗ്ലാസുകളിൽ ഫ്രോസ്‌റ്റഡ് അപ്പിയറൻസ് നൽകുന്നവയാണ് ട്രാൻസലന്റ് ടൈപ്പ് ഗ്ലാസുകൾ. ആസിഡ് എച്ചിങ്‌ അല്ലെങ്കിൽ സാൻഡ് ബ്ലാസ്റ്റിംഗ് പ്രക്രിയ വഴിയാണ് ഇത്തരം ഗ്ലാസുകൾ നിർമ്മിക്കുന്നത്.

വെളിച്ചത്തെ വളരെ നല്ല രീതിയിൽ എല്ലാ ഭാഗത്തേക്കും ചിതറി കാണിക്കാനുള്ള കഴിവ് ഇത്തരം ഗ്ലാസുകൾക്ക് കൂടുതലാണ്.

ചെറിയ രീതിയിലുള്ള വെളിച്ചത്തെ പോലും കടത്തിവിടാൻ ട്രാൻസലന്റ് മെറ്റീരിയലുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു. വീടിനകത്ത് പ്രൈവസി കൂടുതൽ ആവശ്യമുള്ള ഇടങ്ങളിലെല്ലാം ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.

ബേ വിൻഡോ രീതിയിൽ പുസ്തകങ്ങൾ വായിക്കാനും മറ്റും ജനാലയോട് ചേർന്ന് ഇടമൊരുക്കുമ്പോൾ ട്രാൻസലന്റ് ഗ്ലാസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

നല്ല ക്വാളിറ്റിയിലുള്ള വിനൈൽ ഫിലിം ഉപയോഗിച്ചും ഇതേ ഇഫക്ട് ചെയ്തെടുക്കാവുന്നതാണ്. ഡോറിൽ മുഴുവനായും ഗ്ലാസ് ഉപയോഗപ്പെടുത്താതെ പകുതി ഭാഗം മാത്രം ഫ്രോസ്‌റ്റഡ് രൂപത്തിൽ നൽകുന്ന രീതി ബാത്റൂമുകളുടെ ഡോറുകളിലും മറ്റും പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഗ്ലാസിൽ പ്രത്യേക പാറ്റേണുകൾ ആവശ്യമുള്ളവർക്ക് ടെക്സ്ചേർഡ് ടൈപ്പ് ഗ്ലാസ് തിരഞ്ഞെടുക്കാം. ഇവ തിരഞ്ഞെടുക്കുന്നത് വഴി ഒരു ഡെക്കറേറ്റീവ് ടച്ചും ഇന്റീരിയറിൽ കൊണ്ടു വരാനായി സാധിക്കും.

ഒന്നിൽ കൂടുതൽ പാറ്റേണുകളിൽ ടെക്സ്ചേർഡ് ഗ്ലാസുകൾ തിരഞ്ഞെടുക്കാൻ സാധിക്കും എന്നതാണ് അവ കൊണ്ടുള്ള പ്രധാന ഗുണം.

ലിവിങ് ഏരിയ ഡൈനിങ് എന്നിവ തമ്മിൽ പാർട്ടീഷൻ ചെയ്യുന്നതിനെല്ലാം ടെക്സ്ചേർഡ് ഗ്ലാസുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താം.

തടിയും ടെക്സ്‌ചെർഡ് ഗ്ലാസും ചേർന്ന കോമ്പിനേഷൻ കാഴ്ചയിൽ ഒരു പ്രത്യേക ലുക്ക് തന്നെ വീടിനു നൽകുന്നു.

കളർഡ് ഗ്ലാസ്, സ്മോക്ക്ഡ് ഗ്ലാസ്, ബ്രിക്ക് ഗ്ലാസ് പോലുള്ളവ ഉപയോഗപ്പെടുത്തുമ്പോൾ.

ഇന്റീരിയറിൽ വ്യത്യസ്ത നിറങ്ങൾ കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് പല നിറങ്ങളിലായി കളേർഡ് ഗ്ലാസുകൾ ഉപയോഗപ്പെടുത്താം.ഇത്തരം ഗ്ലാസ് ഉപയോഗപ്പെടുത്തുമ്പോൾ കൂടുതൽ പ്രൈവസി ലഭിക്കുകയും ചെയ്യും .

വീടിനകത്തെ ഏതെങ്കിലും ഒരു ഭാഗത്ത് മാത്രം ഫോക്കല്‍ പോയിന്റ് സെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അത്തരം സർഫസുകൾ കൂടുതൽ എടുത്തു കാണിക്കാനായി പലനിറങ്ങളിലായി സെറ്റ് ചെയ്ത് കളേർഡ് ഗ്ലാസ് വിന്ഡോ ഉപയോഗിക്കാവുന്നതാണ്.

വളരെ ക്ലിയർ ആയ പ്രതലങ്ങളിൽ ഉപയോഗിക്കാവുന്ന ഗ്ലാസ് ആണ് സ്മോക്കഡ് ടൈപ്പ് ഗ്ലാസ്.

ഒരു ഡാർക്ക് ലുക് ആണ് ഇവ നൽകുന്നത് എങ്കിലും വളരെ ക്ലിയർ ആയ മിറർ രീതിയിലും ആവശ്യാനുസരണം ഉപയോഗിക്കാനായി സാധിക്കുന്നു.

വാഷ് ഏരിയ പോലുള്ള ഭാഗങ്ങൾ സെപ്പറേറ്റ് ചെയ്യാൻ സ്മോക്കഡ് ഗ്ലാസ് ഉപയോഗിക്കുമ്പോൾ ബ്ലാക്ക് നിറത്തിലുള്ള ടാപ്പ് അതിനോടനുബന്ധിച്ച് ഉപകരണങ്ങൾ എന്നിവ തിരഞ്ഞെടുക്കുന്നത് കൂടുതൽ ഭംഗി നൽകും.

പ്രത്യേക ആവശ്യങ്ങൾക്ക് വേണ്ടിയും അതേസമയം ഒരു ഡെക്കറേറ്റീവ് ഐറ്റം എന്ന രീതിയിലും ഉപയോഗിക്കാവുന്നവയാണ് ഗ്ലാസ് ബ്രിക്കുകൾ.

കാഴ്ചയിൽ നാച്ചുറൽ ലൈറ്റിനെ അബ്സോർബ് ചെയ്തെടുക്കുന്ന ഒരു ഫീൽ ഇന്റീരിയറിൽ കൊണ്ടുവരാൻ ഇത്തരം മെറ്റീരിയലുകൾക്ക് സാധിക്കും.

അതേസമയം സ്വിച്ചബിൾ പ്രൈവസി ഗ്ലാസ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത് ഹൈടെക് രീതിയിൽ ആണ്. ക്ലിയർ വിൻഡോകൾ,പാനലുകൾ എന്നിവയിലെല്ലാം ഇവ കൂടുതലായി ഉപയോഗപ്പെടുത്തുന്നു.

ഇവയിൽ ഉപയോഗിക്കുന്ന PDLC ഒരു പ്രത്യേക ഇഫക്ട് ആണ് ഉപയോഗിക്കുന്ന ഇടങ്ങളിൽ നൽകുന്നത്. ബാത്റൂം പോലുള്ള ഭാഗങ്ങളിൽ UV കിരണങ്ങളിൽ നിന്നും പ്രൊട്ടക്ഷൻ നൽകാനും കൂടുതൽ പ്രൈവസിക്കായും ഇവ തിരഞ്ഞെടുക്കാം.

പൂർണ്ണമായും ഡെക്കറേറ്റീവ് പർപ്പസിന് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുന്ന ലീഡ് ലൈറ്റുകൾ. പ്രധാനമായും ഷോ വാളിനോട് ചേർന്ന് നൽകുന്ന ജനാലകൾ വാതിലുകൾ എന്നിവയ്ക്കെല്ലാം ഇവ ഉപയോഗപ്പെടുത്താവുന്നതാണ്.

വീടിന് ഒരു ട്രഡീഷണൽ ലുക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് പ്രധാന വാതിൽ, ജനാലകൾ എന്നിവയിലെല്ലാം വ്യത്യസ്ത നിറങ്ങളിൽ ലീഡ് ലൈറ്റുകൾ നൽകാം.

വ്യത്യസ്ത ഗ്ലാസുകളും അവയുടെ ഉപയോഗങ്ങളും മനസ്സിലാക്കി ആവശ്യങ്ങൾക്ക് അനുസൃതമായി തിരഞ്ഞെടുക്കാം.