സിമ്പിളും മനോഹരവുമായ വീട് ‘പ്രാർത്ഥന ‘.

സിമ്പിളും മനോഹരവുമായ വീട് ‘പ്രാർത്ഥന ‘.പഴയ രീതികളിൽ നിന്നും വ്യത്യസ്തമായി മിനിമലിസ്റ്റിക് ആശയം പിന്തുടർന്നു കൊണ്ട് വീട് നിർമ്മിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും.

ആഡംബരത്തിനും അതേസമയം ആവശ്യങ്ങൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് നിർമിച്ച കണ്ണൂർ ജില്ലയിലെ പ്രാർത്ഥന എന്ന വീടിന് നിരവധി സവിശേഷതകളാണ് ഉള്ളത്.

15 സെന്റ് സ്ഥലത്ത് 2100 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചിട്ടുള്ള വീടിന്റെ ഉടമ കണ്ണൂർ ജില്ലയിലെ മിഥുൻ കുമാറും കുടുംബവുമാണ്. പ്രാർത്ഥനയുടെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

സിമ്പിളും മനോഹരവുമായ വീട് ‘പ്രാർത്ഥന ‘, കൂടുതൽ വിശേഷങ്ങൾ.

വീടിന്റെ അകത്തും പുറത്തും ശാന്തമായ ഒരു അന്തരീക്ഷമാണ് ഉള്ളത്. അതിനോട് യോജിച്ചു നിൽക്കുന്ന രീതിയിലുള്ള ഇന്റീരിയർ ഡിസൈനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

വീടിന്റെ പ്ലാൻ വരച്ചതിൽ വീട്ടുകാർക്ക് വലിയ ഒരു പങ്കുണ്ട്. തങ്ങളുടെ ആശയങ്ങൾ ഒരു ആർക്കിടെക്ടിന്റെ സഹായത്തോടെ വരച്ചെടുത്താണ് വീട് നിർമ്മിച്ചത് എന്ന് വീട്ടുടമ തന്നെ പറയുന്നു.

വീടിനകത്തെ വായു സഞ്ചാരം ഉറപ്പ് വരുത്തുന്ന രീതിയിൽ ആവശ്യത്തിന് വെന്റിലേഷൻ സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. ഓപ്പൺ ലേ ഔട്ട് രീതി പിന്തുടർന്ന് ഡിസൈൻ ചെയ്തിട്ടുള്ള ലിവിങ് ഏരിയ, ഡൈനിങ്, കിച്ചൻ എന്നിവ വീടിന്റെ വിശാലത എടുത്തു കാണിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

ബെഡ്റൂമുകൾക്ക് കൂടുതൽ വലിപ്പം നൽകാതെ ആവശ്യത്തിനുള്ള സൗകര്യങ്ങളെല്ലാം നൽകിയാണ് നിർമ്മിച്ചിട്ടുള്ളത്.

വീടിനായി പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ഈടും ഉറപ്പും ലഭിക്കുന്നതിനു വേണ്ടി പുട്ടിയിട്ട ശേഷം പെയിന്റ് അടിക്കുന്ന രീതിയാണ് തിരഞ്ഞെടുത്തത്.

അതോടൊപ്പം ചോർച്ച പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനായി വാട്ടർപ്രൂഫിങ് രീതിയും ഉപയോഗപ്പെടുത്തി.

ഇന്റീരിയർ പ്രത്യേകതകൾ.

സിറ്റൗട്ട്,ലിവിങ് ഏരിയ കോർട്ടിയാഡ്,ഡൈനിങ് ഏരിയ,കിച്ചൻ വർക്കേരിയ രണ്ട് കിടപ്പുമുറികൾ എന്നിങ്ങനെയാണ് വീടിന്റെ താഴത്തെ നിലയിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത് .

വീടിന്റെ മുകളിലത്തെ നിലയിൽ ബെഡ്റൂം, ഒരു സ്റ്റഡി ഏരിയ ജിം ഓപ്പൺ ടെറസ് എന്നിവയ്ക്കായി സൗകര്യങ്ങൾ കണ്ടെത്തി.

കൂടാതെ മുകളിൽ നൽകിയിട്ടുള്ള ഓപ്പൺ ടെറസിൽ സെറ്റ് ചെയ്തിട്ടുള്ള ഗാർഡൻ വീടിന്റെ എടുത്തു പറയേണ്ട ഒരു ആകർഷണം തന്നെയാണ്. വ്യത്യസ്ത തീമുകൾ ഉപയോഗപ്പെടുത്തിയാണ് ഓരോ ബെഡ്റൂമും ഡിസൈൻ ചെയ്തിട്ടുള്ളത്.

ഉപയോഗിച്ചിട്ടുള്ള മെറ്റീരിയൽസ്.

കിച്ചൻ ക്യാബിനറ്റുകൾ നിർമ്മിക്കാനായി മറൈൻ പ്ലൈവുഡിൽ വെനീർ ഫിനിഷിംഗിനുള്ള മെറ്റീരിയൽ തിരഞ്ഞെടുത്തു.

കിച്ചൻ ആക്സസറീസെല്ലാം ഹെട്ടിച്ച് ആൻഡ് ഹഫെലെ ഉപയോഗപ്പെടുത്തിയത് അടുക്കളയ്ക്ക് ഒരു ലക്ഷ്വറി ലുക്ക് കൊണ്ടു വരാനായി സഹായിച്ചു.

ലിവിങ് ഏരിയയിലെ വാൾ പാനലിൽ കൂടുതൽ വർക്ക് ചെയ്ത് ഭംഗിയാക്കിയപ്പോൾ സീലിങ്ങിൽ ജിപ്സം പ്ലാസ്റ്ററിംഗ് രീതിയാണ് ഉപയോഗിച്ചിട്ടുള്ളത്.

കോർട്ടിയാട് , പ്രധാന എൻട്രൻസ് എന്നീ ഭാഗങ്ങളിലെല്ലാം മറൈൻ പ്ളേ, വെനീർ എന്നിവ ഉപയോഗപ്പെടുത്തി.

ലിവിങ് ഏരിയയുടെ എടുത്തു പറയേണ്ട പ്രത്യേകത ഇമ്പോർട്ട് ചെയ്ത ലാമിനേഷൻ അവിടെ സെറ്റ് ചെയ്ത കോഫി ടേബിൾ എന്നിവയാണ്.

ഫ്ലോറിങ്ങിൽ ഗ്രാനൈറ്റ് വിട്രിഫൈഡ് ടൈൽ കോമ്പിനേഷൻ ഉപയോഗപ്പെടുത്തി. ഡൈനിങ് ഏരിയയിൽ നൽകിയിട്ടുള്ള ടേബിൾ തേക്ക് ഉപയോഗപ്പെടുത്തിയാണ് നിർമ്മിച്ചിട്ടുള്ളത് ബാക്കി ഫർണിച്ചറുകളെല്ലാം ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്തെടുത്തു.

സാധാരണ സ്റ്റെയർ കേയ്സുകളിൽ നിന്നും വ്യത്യസ്തമായി രണ്ട് ഭാഗത്തും തേക്കിൽ നിർമ്മിച്ച് നൽകിയിട്ടുള്ള ഹാൻഡ് റെയിലുകളാണ് ഇവിടെ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.കിച്ചൻ മോഡേൺ ആക്കുന്നതിനായി ഓപ്പൺ സ്റ്റൈലിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്ത് നൽകി.

എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമിച്ച പ്രാർത്ഥന എന്ന ഈ വീടിന് ആകെ ചിലവായത് 55 ലക്ഷം രൂപയാണ്. വീട്ടുകാരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി പ്ലാൻ വരച്ചു നൽകിയത് ജിതിൻ ജനാർദ്ദനൻ എന്ന ആർക്കിടെക്ടാണ്.

സിമ്പിളും മനോഹരവുമായ വീട് ‘പ്രാർത്ഥന ‘ കാഴ്ചയിൽ നിറയ്ക്കുന്നത് ഒരു വേറിട്ട അനുഭവം തന്നെയാണ്.