20 വർഷം പഴക്കമുള്ള വീടിന്റെ റിനോവേഷൻ.പുതിയ വീട് നിർമ്മിക്കുക എന്നതിന് പകരമായി പഴയ വീടിനെ റിനോവേറ്റ് ചെയ്യാൻ താല്പര്യപ്പെടുന്ന നിരവധി പേരാണ് നമ്മുടെ നാട്ടിലുള്ളത്.

അത്തരക്കാർക്ക് തീർച്ചയായും മാതൃകയാക്കാവുന്ന ഒരു വീടാണ് കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന സുരേന്ദ്രന്റെയും കുടുംബത്തിന്റെയും വീട്.

പഴയ വീടിന്റെ കെട്ടിലും മട്ടിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടു വന്ന് ഒരു മോഡേൺ രീതിയിലുള്ള വീടെന്ന സങ്കല്പത്തിലേക്ക് മാറ്റി മറിച്ച വീടിന്റെ കൂടുതൽ സൗകര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

20 വർഷം പഴക്കമുള്ള വീടിന്റെ റിനോവേഷൻ, കൂടുതൽ മനസ്സിലാക്കാം.

പഴയ വീടിന് വലിയ രീതിയിലുള്ള മാറ്റങ്ങൾ കൊണ്ടു വരണമെന്ന ആഗ്രഹത്തെ പൂർണ്ണമായും സഫലീകരിച്ചു കൊണ്ടാണ് വീട് റിനോവേറ്റ് ചെയ്തിട്ടുള്ളത്.

പഴയ വീടിന്റെ പ്രധാന പ്രശ്നങ്ങൾ ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിച്ചിരുന്നില്ല എന്നതും മുറികൾക്ക് ആവശ്യത്തിന് സൗകര്യങ്ങൾ ഇല്ല എന്നതുമായിരുന്നു.

അതുകൊണ്ടു തന്നെ ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ച് വീട് പുതുക്കി പണിതപ്പോൾ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്താനായി.

20 വർഷം പഴക്കമുള്ള വീട് റിനോറ്റ് ചെയ്യുമ്പോൾ പുറംഭാഗം മോഡേൺ രീതിയിൽ വേണമെന്നത് വീട്ടുകാരുടെ ആവശ്യമായിരുന്നു. കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകാനായി ആദ്യം തയ്യാറാക്കിയ പ്ലാൻ മോഡിഫൈ ചെയ്ത് എടുത്തു.

വീടിന്റെ ഘടനയിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയില്ല എങ്കിലും പുറംമോടിയിൽ ഒരു ഒരു മോഡേൺ ലുക്ക് ലഭിക്കുന്ന രീതിയാണ് പരീക്ഷിച്ചിട്ടുള്ളത്.

താഴത്തെ നിലയിൽ രണ്ട് ബെഡ്റൂമുകളും മുകളിൽ രണ്ട് ബെഡ്റൂമുകളും ഉൾപ്പെടെ ആകെ അഞ്ച് ബെഡ്റൂമുകളാണ് വീടിനുള്ളത്. പഴയ വീടിന്റെ ഫസ്റ്റ് ഫ്ലോറിൽ ഒരു ഫാമിലി ലിവിങ് ഏരിയക്ക് കൂടി സ്ഥലം കണ്ടെത്തി.

പഴയ വീട് 1576 ചതുരശ്ര അടിയിൽ ഉള്ളതായിരുന്നു, എന്നാൽ അത് പുതുക്കി പണിതപ്പോൾ 2341 ചതുരശ്ര അടിയായി.വീടിനകത്ത് നൽകിയിരുന്ന സ്റ്റെയർ കേസിലും മാറ്റങ്ങൾ കൊണ്ടു വന്നു. പഴയ രീതിയിലുള്ള കോൺക്രീറ്റിൽ നിർമ്മിച്ച സ്റ്റെയർകെയ്സ് മാറ്റി അതിന് പകരം സ്റ്റീൽ വുഡ് കോമ്പിനേഷൻ ഉപയോഗപ്പെടുത്തിയുള്ള സ്റ്റെയറുകൾ ആണ് നിർമ്മിച്ചു നൽകിയിട്ടുള്ളത്.

ഹാൻഡ് റെയിലിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിനായി മുകൾ ഭാഗത്ത് മരമാണ് ഉപയോഗിച്ചിട്ടുള്ളത്.

സ്റ്റെയർകേയ്സിനോട് ചേർന്ന് വരുന്ന ഭാഗത്തേക്ക് നല്ല വെളിച്ചം ലഭിക്കുന്നതിനായി ഒരു വെർട്ടിക്കൽ സ്റ്റൈലിൽ പുതിയ ജനാല നൽകി.

ഇത് വീടിന്റെ പടിഞ്ഞാറ് ഭാഗത്തോട് അഭിമുഖമായി നൽകിയതുകൊണ്ട് തന്നെ കിഴക്ക് വശത്ത് നിന്നും നല്ല രീതിയിൽ കാറ്റും വെളിച്ചവും വീട്ടിനകത്തേക്ക് ലഭിക്കും.

ഇന്റീരിയർ വിശേഷങ്ങൾ.

വീടിന്റെ ഇന്റീരിയർ ഓപ്പൺ സ്റ്റൈൽ രീതിയിലേക്ക് മാറ്റിയെടുക്കുന്നതിനായി ആവശ്യമില്ലാത്ത ചുമരുകളെല്ലാം ഒഴിവാക്കി.

ബെഡ്റൂമുകളിൽ അറ്റാച്ച്ഡ് ബാത്റൂം സംവിധാനവും നൽകി. വീടിനകത്തേക്ക് ഉള്ള സൂര്യപ്രകാശം ഉറപ്പ് വരുത്തുന്നതിനായി ബെഡ്റൂമുകളിൽ ജനാലകളുടെ വലിപ്പം കൂട്ടി നൽകിയിട്ടുണ്ട്.

പഴയ വീടിന്റെ അടുക്കള പുറകുവശത്തായിരുന്നു, അത് മാറ്റി പുതിയ വീട്ടിൽ മുൻ ഭാഗത്തേക്ക് നൽകി.പഴയ വരാന്തയിലും വലിയ മാറ്റങ്ങളാണ് പരീക്ഷിച്ചിട്ടുള്ളത്.

ആദ്യം നൽകിയിരുന്ന ഗ്രില്ല് മാറ്റി ഇവിടെ കൂടുതൽ ചെടികൾ വച്ചുപിടിപ്പിച്ച് ഓപ്പൺ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഡൈനിങ് ഏരിയക്ക് കൂടുതൽ വെളിച്ചം ലഭിക്കുന്നതിനു വേണ്ടി ബേ വിൻഡോ രീതി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

ഇന്റീരിയർ സീലിംഗ് വർക്കുകൾ ചെയ്യാനായി കോൺക്രീറ്റ് ജിപ്സം ഫിനിഷിംഗ് നൽകുന്ന മൈക്ക മെറ്റീരിയലാണ് ഉപയോഗിച്ചിട്ടുള്ളത്.

വീടിന്റെ എല്ലാ ഭാഗത്തും ഇത്തരത്തിൽ സീലിംഗ് വർക്ക് നൽകിയിട്ടുണ്ട്. സീലിങ്ങിൽ ഒരു ക്ലാസിക് ലുക്ക് നിലനി ർത്താനായി വുഡൻ ബോർഡർ ആണ് ഉപയോഗിച്ചിട്ടുള്ളത്.

പ്ലൈവുഡ് മൾട്ടിവുഡ് കോമ്പിനേഷനിൽ ഉള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് അടുക്കള ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ കബോർഡുകൾ സെറ്റ് ചെയ്തത്. അതേസമയം കൗണ്ടർ ടോപ്പ് സെറ്റ് ചെയ്യാനായി ഗ്രാനൈറ്റ് മെറ്റീരിയൽ തിരഞ്ഞെടുത്തു.

വീടിന്റെ ബാൽക്കണി’ L’ ഷേപ്പിൽ ഡിസൈൻ ചെയ്തതുകൊണ്ട് രണ്ട് ഭാഗത്തുനിന്നും ഉള്ള വ്യൂ ലഭിക്കുന്നതാണ്.

വീടിന്റെ പുറം ഭാഗത്തെ ഘടനയിൽ കുറച്ചുഭാഗം അതേ രീതിയിൽ നിലനിർത്തി അതേസമയം സമകാലീന രീതികൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് വീട് പുതുക്കി പണിഞ്ഞത്.

എക്സ്റ്റീരിയർ കൂടുതൽ മനോഹരമാക്കാൻ ഷോ വാൾ,ക്ലാഡിങ് വർക്കുകൾ മുറ്റത്ത് തന്തൂർ സ്റ്റോൺ എന്നിവ പാകി നൽകിയിട്ടുണ്ട്.കൂടാതെ മുറ്റത്തൊട് ചേർന്ന് പുതിയതായി ഒരു കാർപോർച്ചിന് കൂടി സ്ഥാനം കണ്ടെത്തിയിട്ടുണ്ട്.

ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് സുരേന്ദ്രനും കുടുംബത്തിനും വീട് റിനോവേറ്റ് ചെയ്തു നൽകിയത് ആർക്കിടെക്ട് മുജീബ് റഹ്മാൻ ആണ്.

20 വർഷം പഴക്കമുള്ള വീടിന്റെ റിനോവേഷൻ വീടിന് എല്ലാവിധ സൗകര്യങ്ങളോടൊപ്പം ഒരു ന്യൂജൻ ലുക്കും നൽകാനായി സഹായിച്ചു.

House Owner: Surendran

Architect: Mujeeb Rahman,Meadow Brown Architecture

Location: Kozhikode