വീട് പൊളിക്കാതെ റിനോവേഷൻ ചെയ്യുമ്പോൾ.

വീട് പൊളിക്കാതെ റിനോവേഷൻ ചെയ്യുമ്പോൾ.ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാൻ ഓരോരുത്തരും സ്വീകരിക്കുന്ന വഴികൾ പലതായിരിക്കും.

പലപ്പോഴും പാരമ്പര്യമായി ലഭിച്ച സ്ഥലത്തുള്ള തറവാട് വീട് പൊളിക്കാൻ പലർക്കും താൽപര്യം ഉണ്ടായിരിക്കുകയില്ല.

നൊസ്റ്റാർജിയ നൽകുന്ന ഒരിടമായി പഴയ വീടുകളെ അവശേഷിപ്പിച്ചു കൊണ്ട് ഒരു പുതിയ വീട് എങ്ങനെ നിർമ്മിച്ചെടുക്കാം എന്ന് ചിന്തിക്കുന്നവരാണ് മിക്ക ആളുകളും.

പഴയ വീടിന്റെ ആർക്കിടെക്ചറിൽ വലിയ വ്യത്യാസങ്ങൾ ഒന്നും വരുത്താതെ തന്നെ വീട് റിനോവേറ്റ് ചെയ്യാൻ സാധിക്കും.

അതേസമയം ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.വീട് റിനോവേറ്റ് ചെയ്യേണ്ട രീതി വിശദമായി മനസ്സിലാക്കാം.

വീട് പൊളിക്കാതെ റിനോവേഷൻ ചെയ്യുമ്പോൾ.

ഒരു വീട് റിനോവേറ്റ് ചെയ്യാനായി ഉദ്ദേശിക്കുമ്പോൾ അതിന്റെ ഗേറ്റ്, ചുറ്റുമതിലുകൾ എന്നിവയിൽ വരെ ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.

അല്ലായെങ്കിൽ നിലവിൽ ഉള്ള ചുറ്റുമതിൽ വ്യത്യസ്ത രീതികളിൽ പാറ്റേൺ വർക്ക് ചെയ്ത് കൂടുതൽ ഭംഗിയാക്കി എടുക്കാം.

വീടിന്റെ ഗേറ്റ് പഴയത് പൂർണമായും മാറ്റുന്നതാണ് നല്ലത്.

കാലപ്പഴക്കംചെന്ന ഗേറ്റ് എത്ര ഭംഗിയാക്കിയാലും അവയ്ക്ക് പൂർണത ലഭിക്കണമെന്നില്ല.

വീടിന്റെ മുറ്റം പണ്ട് കാലങ്ങളിൽ സ്റ്റോണുകൾ പാകി ഉപയോഗിക്കുന്ന പതിവ് ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ ആവശ്യമെങ്കിൽ മുറ്റം നാച്ചുറൽ, ആർട്ടിഫിഷ്യൽ സ്റ്റോൺ ഉപയോഗപ്പെടുത്തി ഭംഗിയാക്കാം.

അവക്കിടയിൽ ആർട്ടിഫിഷ്യൽ ഗ്രാസ് കൂടി മിക്സ് ചെയ്ത് നൽകിയാൽ മുറ്റത്തിന്റെ ലുക്ക് തന്നെ അടിമുടി മാറും.പഴയ വീടുകളിൽ പലപ്പോഴും കാർപോർച്ചിനായി ഒരു പ്രത്യേക സ്ഥലം നൽകിയിട്ടുണ്ടാകില്ല. അതുകൊണ്ടുതന്നെ ഒരു കാർപോർച്ച് നിർമ്മിച്ച നൽകേണ്ടതായി വരും. ഇതിനായി മോഡേൺ ടെക്നോളജിയിൽ ഉപയോഗപ്പെടുത്താവുന്ന നാനോ റൂഫിങ് പോലുള്ള കാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്. വീടിനോട് ചേർന്നോ കുറച്ചു മാറിയോ സ്ഥലപരിമിതി അനുസരിച്ച് കാർപോർച്ച് ഡിസൈൻ ചെയ്യാം. വീട്ടിലേക്ക് പ്രവേശിക്കുന്ന സിറ്റൗട്ട് ഭാഗം കൂടുതൽ ഭംഗിയാക്കാനായി ക്ലാഡിങ് വർക്കുകൾ, ഷോ വാൾ എന്നിവ നൽകാവുന്നതാണ് . പഴയ ഫർണിച്ചറുകൾ റീഫർബിഷ് ചെയ്ത് പുതിയ രൂപത്തിലേക്ക് മാറ്റിയെടുക്കാം.

വീടിന്റെ ഇന്റീരിയറിൽ വരുത്തേണ്ട മാറ്റങ്ങൾ

സിറ്റൗട്ടിൽ നിന്നും ലിവിങ് ഏരിയയിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ഡോർ ഫിറ്റ് ചെയ്ത് നൽകാവുന്നതാണ്.അവിടെ കാര്യമായ ആർക്കിടെക്ചർ വ്യത്യാസങ്ങളൊന്നും ചെയ്യേണ്ടതായി വരുന്നില്ല. ലിവിങ്‌ ഏരിയയിൽ ഉണ്ടായിരുന്ന ഫർണിച്ചറുകളും പാടെ ഉപേക്ഷിക്കേണ്ടതില്ല പകരം അവ സർവീസ് ചെയ്ത് കൂടുതൽ ഭംഗിയാക്കി എടുക്കാവുന്നതാണ്.

ടിവി ഏരിയയിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ മാത്രം നൽകി പുതിയ രീതിയിലുള്ള ലൈറ്റിങ് രീതി സജ്ജീകരിച്ച് നൽകാവുന്നതാണ്. ടിവി വയ്ക്കുന്ന ഭാഗം ഒരു പ്രത്യേക ടിവി യൂണിറ്റ് നൽകി കൂടുതൽ പ്രൊജക്റ്റ് ചെയ്യിപ്പിക്കാം.ലിവിങ് ഏരിയ ഡൈനിംഗ് ഏരിയ എന്നിവക്ക് ഇടയിലായി ഒരു പ്രയർ ഏരിയ ആവശ്യമെങ്കിൽ സെറ്റ് ചെയ്തു നൽകാവുന്നതാണ്. ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു കോമൺ വാഷ് ഏരിയക്കുള്ള സ്ഥലം കണ്ടെത്താം. പഴയ പല വീടുകളിലും സ്റ്റെയർകേസ് ഇല്ലാത്ത രീതിയാണ് ഉണ്ടായിരുന്നത് എങ്കിൽ പുതിയ വീട്ടിൽ സ്റ്റെയർ കേസ് നിർമിച്ചു നൽകാനുള്ള ഒരിടം ഡൈനിങ് ഏരിയ യോട് ചേർന്ന് കണ്ടെത്തണം.

ബെഡ്റൂം, കിച്ചൺ എന്നിവ നൽകുമ്പോൾ

പഴയ വീടുകളിൽ അടുക്കളകൾ ചെറുതും വേറിട്ടു നിൽക്കുന്നതും ആയിരിക്കും. അതുകൊണ്ടുതന്നെ ആ ഭാഗത്തിന് അടിമുടി മാറ്റം ആവശ്യമായിരിക്കും. കിച്ചൺ വലിപ്പത്തിനനുസരിച്ച് മോഡ്യൂലർ രീതിയിൽ സ്റ്റോറേജ് സ്പേസ് ഇന്റീരിയർ ഡിസൈനിൽ പരീക്ഷിക്കാവുന്നതാണ്.

ബെഡ്റൂമുകളിൽ തടികൾ കൊണ്ട് നിർമ്മിച്ച അലമാരകൾ ആണ് ഉണ്ടായിരുന്നത് എങ്കിൽ അവ മാറ്റി മോഡേൺ രീതിയിൽ വാർഡ്രോബുകൾ സെറ്റ് ചെയ്ത് നൽകാം. പഴയ അലമാരകൾ മാറ്റാൻ ആഗ്രഹം ഇല്ലാത്തവർക്ക് അവ റീഫർബിഷ് ചെയ്തു പെയിന്റ് നൽകി ഇന്റീരിയറിന് അനുയോജ്യമായ നിറത്തിലേക്ക് മാറ്റിയെടുക്കാം. വീടിന്റെ ആർക്കിടെക്ചറിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും വരുത്താതെ തന്നെ ഇത്തരത്തിൽ ആവശ്യമെങ്കിൽ വീട് റിനോവേറ്റ് ചെയ്തെടുക്കാൻ സാധിക്കും.

വീട് പൊളിക്കാതെ റിനോ വേഷൻ ചെയ്യുമ്പോൾ ഈ കാര്യങ്ങൾക്ക് കൂടി ശ്രദ്ധ നൽകാവുന്നതാണ്.