റിനോവേഷൻ വീട് മുഴുവനായും പൊളിക്കണ്ട.

റിനോവേഷൻ വീട് മുഴുവനായും പൊളിക്കണ്ട.പുതിയ ഒരു വീട് പണിയുന്നതിന് പകരമായി താമസിക്കുന്ന വീടു തന്നെ റിനോവേറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന നിരവധി പേർ ഉണ്ട്.

ജനിച്ചു വളർന്ന വീടിനോടുള്ള താല്പര്യവും, ഒരു പുതിയ വീട് പണിയുന്നതിന് ആവശ്യമായ ചിലവും മനസ്സിൽ കരുതിയാണ് പലരും വീട് റിനോവേറ്റ് ചെയ്യാം എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്.

വീടിന്റെ മുഴുവൻ ഭാഗവും പൊളിച്ച് മാറ്റാതെ തന്നെ വീട് റിനോവേറ്റ് ചെയ്യാനായി നിരവധി വഴികളുണ്ട്.

ഇരുനില വീടാണ് എങ്കിൽ വീടിന്റെ താഴ്ഭാഗം മാത്രം നിലനിർത്തി മുകളിൽ പുതിയ രീതികൾ പരീക്ഷിച്ച് നോക്കാം. വീട് റിനോവേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

റിനോവേഷൻ,വീട് മുഴുവനായും പൊളിക്കണ്ട ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പഴയ വീട്ടിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ഫർണിച്ചറുകൾ മുഴുവനായും എടുത്ത് മാറ്റേണ്ട. അവയുടെ അറേഞ്ച്ന്റ്സിൽ ചെറിയ രീതിയിലുള്ള മാറ്റങ്ങൾ വരുത്തി നൽകുകയോ അപ് ഫർബിഷ് ചെയ്തെടുക്കുകയോ ചെയ്യാവുന്നതാണ്.

പുതിയതായി വീട്ടിലേക്ക് ഫർണിച്ചറുകൾ വാങ്ങാൻ വലിയ ഒരു തുക തന്നെ ചിലവഴിക്കേണ്ടി വരും.

അതേസമയം പഴയ ഫർണിച്ചറുകളിൽ ചെറിയ മോഡിഫിക്കേഷനുകൾ ചെയ്തെടുത്താൽ അവ കാഴ്ചയിൽ ഭംഗിയും പുതിയ ഫർണിച്ചറുകളെക്കാൾ ഈടും ലഭിക്കാനുമുള്ള സാധ്യത കൂടുതലാണ്.

ഇപ്പോൾ തടിയിൽ നിർമ്മിച്ചു വരുന്ന പല ഫർണിച്ചറുകൾക്കും പഴയ തടിയിൽ തീർത്ത ഫർണിച്ചറുകളുടെ അത്രയും ബലവും കാഠിന്യവും ഇല്ല എന്നതാണ് സത്യം.

ഡൈനിങ് ടേബിളിന്റെ കാര്യത്തിലും പൂർണ്ണമായും മാറ്റി പുതിയ ഒരെണ്ണം വാങ്ങുന്നതിന് പകരമായി കട്ട് ചെയ്ത് പുതിയ മോഡലുകളിലേക്ക് മാറ്റിയെടുക്കാവുന്നതാണ്.

പഴയതാണെന്ന് തോന്നാത്ത രീതിയിലുള്ള വർക്കുകൾ ചെയ്തെടുക്കാനുള്ള സാങ്കേതികവിദ്യകൾ ഇന്ന് ഇത്തരം രീതികളിൽ ലഭിക്കുന്നുണ്ട് എന്നതാണ് മറ്റൊരു കാര്യം. പഴയ വീടിന്റെ ഇലക്ട്രിക്കൽ വർക്കുകൾ മാറ്റി പുതിയവ നൽകുന്നതാണ് നല്ലത്.

കാലപ്പഴക്കം ചെന്ന വയറുകളോട് പുതിയവ ചേർത്ത് നൽകിയാൽ ചിലപ്പോൾ ഷോർട്ട് സർക്യൂട്ട് പോലുള്ള പ്രശ്നങ്ങൾ വരാനുള്ള സാധ്യതയുണ്ട്.

അതുകൊണ്ടു തന്നെ ബോക്സ് മുഴുവനായും എടുത്ത് പുതിയ വയറിങ്, ബോർഡ് എന്നിവ നൽകുന്നതാണ് കൂടുതൽ സുരക്ഷിതം.

പഴയ രീതിയിലുള്ള ഫിലമെന്റ് ബൾബുകൾ ഇന്ന് വീടുകളിൽ ഉപയോഗിക്കുന്നത് വളരെ കുറവാണ്.

പ്രകാശ ലഭ്യത കുറവും അതേസമയം വൈദ്യുത ഉപഭോഗം കൂടുതലും ആയതുകൊണ്ട് ഇത്തരം ബൾബുകൾ വീട്ടിൽ നിന്നും പാടെ ഒഴിവാക്കി എൽഇഡി ബൾബുകൾ ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ ഉചിതം.

വ്യത്യസ്ത രീതികളിൽ ഉപയോഗപ്പെടുത്താവുന്ന അലങ്കാര വിളക്കുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

പഴയ വീടുകളിൽ ഉപയോഗപ്പെടുത്തിയിരുന്ന ടേബിൾ ലാമ്പുകൾ ചെറിയ രീതിയിൽ മോഡിഫിക്കേഷൻ വരുത്തി കോർണറുകളിൽ സെറ്റ് ചെയ്ത് നൽകാം.

ഷെൽഫുകളും ഫർണിച്ചറുകളും അറേഞ്ച് ചെയ്ത് നൽകുന്ന രീതി.

പഴയ രീതിയിൽ നിർമ്മിച്ചിരുന്ന ഷോക്കേസുകളോട് ഇന്ന് ആർക്കും വലിയ പ്രിയം ഇല്ല. സിമ്പിൾ ഡിസൈനിൽ പാർട്ടീഷനുകൾ നൽകി സെപ്പറേറ് ബോക്സുകൾ ആയി നൽകുന്ന രീതിയാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

അതുപോലെ പഴയ ടിവി സ്റ്റാൻഡുകൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങൾ ഇപ്പോൾ വന്നു കഴിഞ്ഞു. കൂടുതൽ വലിപ്പത്തിലുള്ള ടിവി പർച്ചേസ് ചെയ്യുമ്പോൾ അത് വക്കാനാവശ്യമായ അത്രയും വലിപ്പത്തിൽ ടിവി യൂണിറ്റ് നിർമ്മിച്ചു നൽകുകയോ അല്ലെങ്കിൽ വാളിൽ പാനൽ ചെയ്തു വയ്ക്കാനുള്ള സൗകര്യങ്ങൾ നൽകുകയോ വേണം.

ടിവി യൂണിറ്റിനോട് ചേർന്ന് തന്നെ സ്പീക്കർ, സൗണ്ട് സിസ്റ്റം എന്നിവയെല്ലാം സെറ്റ് ചെയ്യാൻ ആവശ്യമായ സൗകര്യങ്ങൾ ഉണ്ട് എന്ന കാര്യം ഉറപ്പു വരുത്തുക.

ഒരുപാട് കാലപ്പഴക്കം ചെന്ന ഉപയോഗശൂന്യമായ അലങ്കാരവസ്തുക്കൾ പൂർണ്ണമായും എടുത്ത് മാറ്റാവുന്നതാണ്. അതേസമയം പോളിഷ് ചെയ്ത് എടുക്കാവുന്ന ചെമ്പ്, പിച്ചള പോലുള്ള ആർട്ട്‌ വർക്കുകളെല്ലാം പുനരുപയോഗം ചെയ്യാം.

ലിവിങ് ഏരിയയിലേക്ക് തിരഞ്ഞെടുക്കുന്ന സോഫകൾ പഴയ രീതികളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ പഴയ സോഫകൾ റീഫർബിഷ് ചെയ്തെടുത്ത് പുതിയ രീതിയിലേക്ക് ആക്കി മാറ്റുകയോ,അറേഞ്ച് മെന്റ്സിൽ വ്യത്യാസം വരുത്തുകയോ ചെയ്യാം.

ചുമരുകളിൽ ഫോട്ടോകൾ ഫ്രെയിം ചെയ്ത് വച്ചും, ബുക്ക്‌ ഷെൽഫ് അറേഞ്ച് ചെയ്തുമെല്ലാം കൂടുതൽ ഭംഗിയാക്കാവുന്നതാണ്.

പുതിയതായി പെയിന്റ് നൽകുമ്പോൾ പഴയ പെയിന്റ് പൂർണ്ണമായും ഉരച്ചു കളഞ്ഞശേഷം അതിനുമുകളിൽ ഒന്നോ രണ്ടോ കൂട്ട് പുട്ടിയടിച്ച ശേഷം പുതിയ പെയിന്റ് നൽകാനായി ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ വാട്ടർപ്രൂഫിങ് ചെയ്യുന്നുണ്ടെങ്കിൽ അതുകൂടി ചെയ്യാവുന്നതാണ്.

അടുക്കളയിൽ വരുത്തേണ്ട മാറ്റങ്ങൾ

അടുക്കള പൂർണമായും പൊളിച്ച് മാറ്റേണ്ട ആവശ്യം വരുന്നില്ല. പഴയ വാർഡ്രോബുകൾ പെയിന്റടിച്ച് പുതുക്കി എടുക്കാം.

അതോടൊപ്പം ആവശ്യത്തിന് ഷെൽഫുകൾ, കബോർഡുകൾ എന്നിവയെല്ലാം നൽകാവുന്നതാണ്. കാലങ്ങളായി പുക പിടിച്ചിരിക്കുന്ന പഴയ പാത്രങ്ങളെല്ലാം എടുത്തുമാറ്റി പുതിയവ വാങ്ങി സെറ്റ് ചെയ്യാം.

കാലങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഗ്യാസ് സ്റ്റൗ ആണ് എങ്കിൽ അത് മാറ്റി പുതിയ മോഡലിലുള്ള ഗ്ലാസ് ടോപ് സ്റ്റൗകൾ തിരഞ്ഞെടുത്താൽ വൃത്തിയാക്കാനും എളുപ്പമാകും.അടുക്കളയിലേക്ക് കൂടുതൽ പ്രകാശം ലഭിക്കുന്ന രീതിയിൽ ഉള്ള ബൾബുകൾ നോക്കി തിരഞ്ഞെടുക്കാം.

നിഴൽ വീഴാത്ത രീതിയിൽ എല്ലാ ഭാഗത്തേക്കും വെളിച്ചം ലഭിക്കുന്ന രീതിയിലാണ് ബൾബ് തിരഞ്ഞെടുക്കേണ്ടത്.

സാധനങ്ങൾ ഓർഗനൈസ് ചെയ്യുന്നതിനായി ടോൾ യൂണിറ്റ്, വെജീ ബാസ്ക്കറ്റ് എന്നിവയെല്ലാം ആവശ്യമെങ്കിൽ നൽകാവുന്നതാണ്.

റിനോവേഷൻ, വീട് മുഴുവനായും പൊളിക്കണ്ട,ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ മതി.