ലിവിങ് റൂമും വാൾട്രീറ്റ്മെന്റ് രീതികളും.ഇന്റീരിയർ ഡിസൈനിങ്ങിൽ വളരെയധികം സ്കോപ്പുള്ള ഒരു ഏരിയയാണ് ലിവിങ് റൂം.
ലിവിങ് റൂമിന്റെ ചുമരുകൾ ഭംഗിയാക്കുന്നതിനായി സാധാരണ ഉപയോഗപ്പെടുത്തുന്നത് ബ്രിക്ക്, സ്റ്റോൺ,പ്ലാസ്റ്റർ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് ചെയ്യുന്ന ടെക്സ്ചർ വർക്കുകളാണ്.
എന്നാൽ ഇപ്പോൾ വിപണിയിൽ ഭിത്തികൾ ഭംഗി കൂട്ടാനായി ഉപയോഗപ്പെടുത്താവുന്ന നിരവധി മെറ്റീരിയലുകൾ ലഭ്യമാണ്.
സ്ലീക്ക്, റസ്റ്റിക്, കണ്ടംപററി ലുക്ക് എന്നിങ്ങനെ ലിവിങ് റൂമിൽ പരീക്ഷിക്കാവുന്ന വ്യത്യസ്ത വാൾ ട്രീറ്റ്മെന്റ് രീതികൾ ഏതെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ലിവിങ് റൂമും വാൾട്രീറ്റ്മെന്റ് രീതികളും ഇവയെല്ലാമാണ്.
ലിവിങ് ഏരിയയുടെ വാൾ ട്രീറ്റ്മെന്റ് രീതികളിൽ എല്ലാ കാലത്തും ട്രെൻഡിങ് ആയിട്ടുള്ള രീതിയാണ് സ്റ്റോൺ ക്ലാഡിങ്.
റസ്റ്റിക് ലുക്ക് കൊണ്ടു വരാനായി ഈ ഒരു രീതി തിരഞ്ഞെടുക്കാം. വോൾ ക്ലാഡിങ് വാളിൽ ചെയ്തെടുക്കുമ്പോൾ അത് ലിവിങ് ഏരിയയ്ക്ക് കൂടുതൽ വലിപ്പം തോന്നിപ്പിക്കുകയും ഒരു നാച്ചുറൽ ഷെയ്ഡ് ലഭിക്കുകയും ചെയ്യുന്നു.
കുറച്ചു കൂടി ഡെക്കറേറ്റീവ് രീതിയിൽ ലിവിങ് ഏരിയ അലങ്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് മൗൾഡിംഗ് തിരഞ്ഞെടുക്കാവുന്നതാണ്.
വുഡ്,പിവിസി, പ്ലാസ്റ്റർ ഓഫ് പാരീസ്,ജിപ്സം എന്നിവ ഉപയോഗിച്ചാണ് ഇത്തരം വർക്കുകൾ ചെയ്തെടുക്കുന്നത്. ലിവിങ് ഏരിയയിൽ ഫ്രെയിം മൗൾഡ് രീതി ഉപയോഗപ്പെടുത്തുമ്പോൾ ഒരു സ്റ്റൈലിഷ് ലുക്ക് ലഭിക്കുന്നു.
മൗൾഡിങ് രീതിയാണ് ലിവിങ് ഏരിയയിൽ തിരഞ്ഞെടുക്കുന്നത് എങ്കിൽ ഡാർക്ക് നിറത്തിലുള്ള കോൺട്രാസ്റ്റ് ആക്സസറീസ് തിരഞ്ഞെടുക്കാം.
ഹെവി ലുക്കാണ് ഇന്റീരിയറിൽ നൽകാൻ താല്പര്യപ്പെടുന്നത് എങ്കിൽ കോൺക്രീറ്റ് കവർ മെത്തേഡ് ആണ് കൂടുതൽ അനുയോജ്യം.
വലിപ്പമേറിയ ‘L’ ഷേയ്പ്പ്ഡ് സോഫകളോട് യോജിച്ചു പോകുന്ന ഡിസൈനായി കോൺക്രീറ്റ് കവർ രീതി ഉപയോഗപെടുത്താം. ശാന്തവും അതെ സമയം കൂൾ ഫീലും ലിവിങ്ങിന് കൊണ്ടു വരാനാണ് ഇവ ഉപയോഗപ്പെടുത്തുന്നത്.
കോൺക്രീറ്റ് വാളുകളിൽ തന്നെ വ്യത്യസ്ത നിറങ്ങൾ നൽകിയും പരീക്ഷണങ്ങൾ ചെയ്യാവുന്നതാണ്. ഏറ്റവും മോഡേൺ രീതിയിൽ വാൾ ട്രീറ്റ്മെന്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലാക്വാർഡ് ലയർ തിരഞ്ഞെടുക്കാം.
ആക്രിലിക്ക് വാട്ടർ ബേസ്ഡ് വാർണിഷ്, ഹൈ ഗ്ലോസി പെയിന്റ് എന്നിവയുടെ കോമ്പിനേഷനാണ് ഇവയിൽ ഉപയോഗപ്പെടുത്തുന്നത്. ഗ്ലോസി പെയിന്റ് ഉപയോഗപ്പെടുത്തുമ്പോൾ ചുമരുകൾക്കു ഒരു സ്മൂത്ത് ഫിനിഷിംഗ് ലഭിക്കുന്നു.
സ്വന്തമായി ചെയ്യാവുന്ന ഈ ഒരു വാൾ ട്രീറ്റ്മെന്റ് രീതി ചെയ്യാനായി സ്പ്രേ ഗൺ ഉപയോഗപ്പെടുത്തി മിനിമം മൂന്ന് കോട്ട് പെയിന്റ് എങ്കിലും അടിച്ച് നൽകണം. വലിപ്പം കുറവുള്ള ലിവിങ് സ്പേസുകളിലേക്ക് ഹൈ ഗ്ലോസി പെയിന്റ് ഉപയോഗിച്ച് ഇത്തരം രീതി പരീക്ഷിക്കുന്നത് കൂടുതൽ ഭംഗി നൽകുന്നതിന് സഹായിക്കുന്നു.
മറ്റ് രീതികളും പരിഗണിക്കാം.
ഇന്റീരിയറിൽ ട്രഡീഷണൽ കണ്ടമ്പററി ലുക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് വുഡ് പാനലിംഗ് രീതിയാണ് കൂടുതൽ അനുയോജ്യം. വീടിന് പഴമയുടെ ലുക്ക് കൊണ്ടു വരാനുള്ള ഏറ്റവും എളുപ്പ മാർഗവും ഇതു തന്നെയാണ്.
മരം തിരഞ്ഞെടുക്കുന്നത് കൊണ്ട് പ്ലെയിൻ പാനലുകളാണ് ഉപയോഗിക്കുക എന്ന് തെറ്റിദ്ധരിക്കേണ്ട. വ്യത്യസ്ത രീതികളിൽ കൊത്തു പണികൾ ചെയ്ത വുഡ് പാനലുകൾക്ക് വിപണിയിൽ വളരെയധികം ആവശ്യക്കാരുണ്ട്.
വുഡ് പാനലിനോടൊപ്പം യോജിച്ച് പോകുന്നത് കൂടുതലായും വൈറ്റ് നിറത്തിലുള്ള ഫർണിച്ചറുകളാണ്. വലിയ രീതിയിൽ വാൾ ട്രീറ്റ്മെന്റ് നടത്താതെ തന്നെ ലിവിങ് ഏരിയയിൽ പരീക്ഷിക്കാവുന്ന ഒരു രീതിയാണ് ബെയർ ബ്രിക്കുകൾ.
ഇംപെർഫെക്റ്റ് രീതിക്ക് പ്രാധാന്യം നൽകുന്ന ബെയർ ബ്രിക്ക് രീതി ലിവിങ് ഏരിയയിൽ ഒരു റിലാക്സ് മൂഡാണ് നൽകുന്നത്.
ആവശ്യങ്ങൾക്കനുസൃതമായി മാറ്റങ്ങൾ വരുത്തി ഉപയോഗിക്കാവുന്ന മറ്റൊരു വോൾട്രീറ്റ്മെന്റ് രീതിയാണ് പ്ലാസ്റ്റർ ഫിനിഷിംഗ്.
ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം വ്യത്യസ്ത ഷേയ്പ്പുകളും ടെക്സ്ചറുകളും വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ ഈയൊരു മെറ്റീരിയൽ ഉപയോഗപ്പെടുത്താം.
അതോടൊപ്പം ഓയിൽ അല്ലെങ്കിൽ ഇനാമൽ പെയിന്റ് കൂടി നൽകി കൂടുതൽ മോടി പിടിപ്പിക്കുകയുമാകാം.
ലിവിങ് ഏരിയക്ക് ലക്ഷ്വറി ലുക്ക് കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് മാർബിൾ ഉപയോഗിച്ച് ചെയ്യുന്ന വോൾട്രീറ്റ്മെന്റ് രീതിയാണ് കൂടുതൽ അനുയോജ്യം.
ഇത്തരം രീതികളോടൊപ്പം തന്നെ ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം വ്യത്യസ്ത നിറങ്ങളും, ടെക്സ്ചറും ഉപയോഗിച്ച് സ്പെഷ്യൽ ഇഫക്റ്റുകൾ നൽകിയും ലിവിങ് ഏരിയ ഭംഗിയാക്കാം.
ലിവിങ് റൂമും വാൾട്രീറ്റ്മെന്റ് രീതികളും, ലിവിങ് ഏരിയയിൽ പരീക്ഷിച്ചു നോക്കാം.