ചെറിയ ലിവിങ്ങും സീറ്റിംഗ് അറേഞ്ച്മെന്റസും.

ചെറിയ ലിവിങ്ങും സീറ്റിംഗ് അറേഞ്ച്മെന്റസും.മാറുന്ന ട്രെൻഡ് അനുസരിച്ച് ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ തിരഞ്ഞെടുക്കുന്ന ഫർണിച്ചറുകളിലും വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

വലിയ ലിവിങ് ഏരിയകളിൽ വ്യത്യസ്ത ഫർണിച്ചറുകൾ ഉപയോഗപ്പെടുത്താൻ സാധിക്കുമെങ്കിലും ചെറിയ ലിവിങ് ഏരിയകളിലേക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

റെഡിമെയ്ഡ് ഫർണിച്ചറുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കൃത്യമായ അളവുകൾക്ക് അനുസൃതമായി വാങ്ങിയില്ലെങ്കിൽ അവ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത അവസ്ഥയും വരും.

ചെറിയ ലിവിങ് ഏരിയകളിലേക്ക് ഉപയോഗപ്പെടുത്താവുന്ന വ്യത്യസ്ത സീറ്റിംഗ് ഫോർമാറ്റുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

ചെറിയ ലിവിങ്ങും സീറ്റിംഗ് അറേഞ്ച്മെന്റസും, പരീക്ഷിക്കാവുന്ന കാര്യങ്ങൾ.

മാച്ച് ബോക്സ് ലിവിങ് റൂമുകളിൽ ഒരു പ്രധാന വാൾ മാത്രമാണ് നൽകിയിട്ടുള്ളത് എങ്കിൽ വൺ വാൾ സീറ്റിംഗ് രീതി തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

സോഫ അറേഞ്ച് ചെയ്യുന്നതിന് പുറകിലുള്ള വാൾ ഹൈലൈറ്റ് ചെയ്ത് കോൺട്രാസ്റ്റ് ആയ നിറത്തിൽ സോഫയുടെ മെറ്റീരിയലിന് നിറങ്ങൾ തിരഞ്ഞെടുക്കാം.

മിക്ക വീടുകളിലും ലിവിങ് ഏരിയയിലാണ് ടിവി യൂണിറ്റ് സെറ്റ് ചെയ്ത് നൽകുന്നത്. ടിവി ഏരിയക്ക് ഓപ്പോസിറ്റ് ആയി വരുന്ന ഭാഗത്ത് വൺ വാൾ സീറ്റിംഗ് ഉപയോഗിക്കാവുന്നതാണ്.

സോഫക്ക് കോൺട്രാസ്റ്റ് ആയി വരുന്ന നിറങ്ങളിലുള്ള കുഷ്യനുകൾ, കാർപെറ്റ് എന്നിവ തിരഞ്ഞെടുത്തു നൽകാവുന്നതാണ്. ചെറിയ സോഫകൾ തിരഞ്ഞെടുക്കുമ്പോൾ അവ ഒരു ഭാഗത്തു നിന്നും മൂവ് ചെയ്യിപ്പിക്കാനും വളരെ എളുപ്പമാകും.

ചെറിയ സോഫകളിലേക്ക് കുഷ്യനുകൾ തിരഞ്ഞെടുക്കുമ്പോൾ ട്രഡീഷണൽ പ്രിന്റ് ഉള്ളവയാണ് കൂടുതൽ അനുയോജ്യം.

ചെറിയ സോഫകൾക്ക് കൂടുതൽ വലിപ്പം തോന്നിപ്പിക്കാനായി വലിപ്പം കൂടിയ കുഷ്യനുകൾ ഉപയോഗപ്പെടുത്തുന്നത് വഴി സാധിക്കും.

വൺ വാൾ സീറ്റിംഗ് കാർഡ് രീതി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ വളരെ കുറച്ച് ഫ്ലോർ സ്പേസ് മാത്രമാണ് ആവശ്യമായി വരുന്നത്.

വ്യത്യസ്ത രീതിയിലുള്ള സീറ്റിംഗ് അറേഞ്ച് മെന്റ് എക്സ്പിരിമെന്റ് ചെയ്തു നോക്കാനും ഇവ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു.

ഇത്തരം രീതികളുടെ ഏറ്റവും വലിയ പോരായ്മ ഇരിക്കാനുള്ള സ്ഥലം വളരെ കുറവായിരിക്കും എന്നതാണ്. കുറഞ്ഞ സ്ഥലമുള്ള ലിവിങ് ഏരിയകളിൽ പരീക്ഷിക്കാവുന്ന മറ്റൊരു രീതി ‘L’ ഷേപ്പ്ഡ് ലേഔട്ട് ആണ്.

ഇവ അഡ്ജസെന്റ് വാളുകളോട് ചേർന്ന് നൽകാവുന്നതാണ്. ഓപ്പൺ സ്‌പേസ് കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും കോർണർ ഭാഗങ്ങൾ മറക്കാനും ഇത്തരം ഫർണിച്ചറുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു.

നേരത്തെ പറഞ്ഞതു പോലെ ലിവിങ്ങിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭാഗങ്ങൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ’L’ ഷെയ്പ്പ്ഡ് സോഫകൾ തന്നെയാണ് കൂടുതൽ അനുയോജ്യം.

ഈയൊരു രീതിയുടെ പ്രധാന പോരായ്മ രണ്ട് വാളുകൾ ജോയിൻ ചെയ്യുന്ന ഭാഗങ്ങളെ മറ്റൊരു രീതിയിലും ഉപയോഗപ്പെടുത്താൻ സാധിക്കില്ല എന്നതാണ്.

ഫ്ലാങ്ക്ഡ് ലേഔട്ട്, പാരലൽ ലേ ഔട്ട്,വാൾ പ്രസ്ഡ് ലേ ഔട്ട് രീതികൾ തിരഞ്ഞെടുക്കുമ്പോൾ.

ലിവിങ് ഏരിയയുടെ സെൻട്രൽ ഭാഗത്തായി ഒരു സോഫ സെറ്റ് ചെയ്ത് നൽകുന്ന രീതിയാണ് ഫ്ലാങ്ക്ഡ് ലേഔട്ട്.

ആവശ്യമെങ്കിൽ അതോടൊപ്പം ഇരു വശങ്ങളിലായി രണ്ട് ചെയറുകൾ കൂടി അഡ്ജസ്റ്റ് ചെയ്ത് നൽകാവുന്നതാണ്.

ഇവ തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണം ഒരു കമ്പ്ലീറ്റ് സോഫ സെറ്റ് ചെയ്യുന്നതിന് ആവശ്യമായ സ്പേസ് ഉപയോഗിക്കേണ്ടി വരുന്നില്ല എന്നതാണ്. ചില റൂമുകളിലേക്ക് ഇവ ഉപയോഗപ്പെടുത്താൻ സാധിക്കില്ല എന്നതാണ്‌ ഒരു വലിയ പോരായ്മ.


ലിവിങ് ഏരിയയുടെ ഇരുവശങ്ങളിലായി സീറ്റിംഗ് അറേഞ്ച് മെന്റ് നൽകുന്ന രീതിയാണ് പാരലൽ ലേ ഔട്ട്. മുന്നിലിരിക്കുന്ന ആളുകളുമായി ആശയങ്ങൾ പങ്കു വയ്ക്കാൻ ഈയൊരു രീതിയിലുള്ള സീറ്റിംഗ് അറേഞ്ച് മെന്റ് ഉപയോഗപ്പെടുത്താം.

എന്നാൽ ടിവി യൂണിറ്റിനോട് ചേർന്ന് ഇവ സജ്ജീകരിച്ചു നൽകാൻ സാധിക്കില്ല എന്നതാണ് പ്രധാന പോരായ്മയായി പറയുന്നത്.

അധികം സ്ഥലമില്ലാത്ത ഇടങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന മറ്റൊരു രീതിയാണ് വാൾ ലേ ഔട്ട്. ചുമരിനോട് ചേർത്ത് ഇൻബിൽട്ട് രീതിയിൽ ഫർണിച്ചറുകൾ നിർമ്മിച്ച് നൽകാം.

അതേസമയം സോഫ ബഞ്ച് രീതിയിൽ സീറ്റിംഗ് നൽകാനായി ‘U’ ഷേയ്പ്പ് ലേഔട്ടുകളാണ് കൂടുതൽ അനുയോജ്യം. മൂന്ന് അഡ്ജസെന്റ് ആയ ചുമരുകൾ ആവശ്യമാണ് എന്നതാണ് യു ഷേയ്പ്പ് ലേഔട്ടിന്റെ പ്രധാന പോരായ്മ.

സ്ഥലപരിമിതി വലിയ രീതിയിൽ പ്രശ്നമുള്ളവർക്ക് സോഫകൾ പാടെ ഒഴിവാക്കി ആം ചെയർ സീറ്റിംഗ് അറേഞ്ച് മെന്റ് തിരഞ്ഞെടുക്കാം.

ഏത് കുറഞ്ഞ സ്ഥലത്തും ആവശ്യങ്ങൾക്ക് അനുസൃതമായി ആം ചെയർ തിരഞ്ഞെടുക്കാൻ സാധിക്കുന്നതാണ്.

മാത്രമല്ല ഇവ എളുപ്പത്തിൽ എടുത്തു മാറ്റാനും എക്സ്റ്റൻഡ് ചെയ്യാനും കൂടുതൽ ഗുണം ചെയ്യും.

ചെറിയ ലിവിങ് ഏരിയകൾക്ക് സീറ്റിങ്‌ അറേഞ്ച്മെന്റ് ആയി ഫ്ലോർ സീറ്റിംഗ്, രീതി തിരഞ്ഞെടുക്കുകയാണെങ്കിൽ അതോടൊപ്പം തന്നെ ഡെക്കർ എലമെന്റ്സ് കൂടി അറേഞ്ച് ചെയ്ത് നൽകാനായി സാധിക്കും.

എല്ലാവർക്കും തിരഞ്ഞെടുക്കാൻ താല്പര്യമില്ലാത്ത ഒരു രീതി ആയതുകൊണ്ട് തന്നെ ഫ്ലോർ സീറ്റിംഗ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണ്.

നിങ്ങളുടെ വീടുകളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള സീറ്റിംഗ് ലേ ഔട്ട് രീതികൾ ഇവിടെ പങ്കു വക്കാവുന്നതാണ്.

ചെറിയ ലിവിങ്ങും സീറ്റിംഗ് അറേഞ്ച്മെന്റസും ഫ്ലോർ ഏരിയ നോക്കി തീരുമാനിക്കാം.