നാലര സെന്റിലെ മനോഹരമായ ഇരുനില വീട്. സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഇടങ്ങളിൽ ഒരു ഇരുനില വീട് നിർമ്മിക്കുന്നത് സാധ്യമല്ല എന്ന് കരുതുന്നവർക്ക് മാതൃകയാക്കാവുന്ന വീടാണ് മെൽവിൻ റോഷിന്റെയും കുടുംബത്തിന്റെയും കോഴിക്കോട് നഗരത്തിൽ സ്ഥിതി ചെയ്യുന്ന വീട്.

ആവശ്യത്തിന് കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിൽ നിർമിച്ച ഈ വീട് ഒരു ഉയർന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത് .

വെറും നാലര സെന്റ് സ്ഥലത്ത് 1700 ചതുരശ്ര അടിയിലാണ് ഈ ഇരുനില വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

നാലര സെന്റിലെ മനോഹരമായ ഇരുനില വീട്, കൂടുതൽ വിശേഷങ്ങൾ.

എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ ഇരുനില വീടിന്റെ എല്ലാ ബെഡ്റൂമുകളിലും അറ്റാച്ച്ഡ് ബാത്റൂം രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

വീടിന്റെ താഴത്തെ നിലയിൽ ഒരു കിടപ്പുമുറി മുകളിൽ രണ്ട് കിടപ്പുമുറികൾ എന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.

ഇന്റീരിയറിൽ ഓപ്പൺ ലേ ഔട്ട് രീതിയാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ വിശാലതയ്ക്ക് യാതൊരു കുറവുമില്ല.

വീട് നിർമ്മിക്കാനായി തിരഞ്ഞെടുത്ത പ്ലോട്ടിൽ ഒരു കിണർ ഉള്ളതിനെ അതേ രീതിയിൽ നില നിർത്തുന്നതിനായി താഴെ ഒരു കിടപ്പുമുറി മാത്രം നൽകുകയായിരുന്നു.

വീടിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും നല്ല രീതിയിൽ കാറ്റും വെളിച്ചവും വീട്ടിനകത്തേക്ക് ലഭിക്കും. ഫ്ലാറ്റ് റൂഫ് രീതിയാണ് മേൽക്കൂര നിർമ്മിച്ചു നൽകിയിട്ടുള്ളത്.

മുറ്റത്തൊട് ചേർന്ന് ഒരു കാർപോർച്ച് അതിനോട് ചേർത്ത് സിറ്റൗട്ട് വീടിനകത്തേക്ക് പ്രവേശിക്കുമ്പോൾ ലിവിങ്, കിടപ്പുമുറി, ഡൈനിങ്, കിച്ചൻ,വർക്ക് ഏരിയ എന്നീ സൗകര്യങ്ങളെല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുകളിലത്തെ ഫ്ലോറിൽ രണ്ട് ബെഡ്റൂമുകളോടൊപ്പം ഒരു ബാൽക്കണി ക്കും ഓപ്പൺ ടെറസിനും ഇടം കണ്ടെത്തി.

ഇൻഡസ്ട്രിയൽ ടൈപ്പ് സ്റ്റെയർകെയ്സ് ആണ് മുകളിലേക്ക് പ്രവേശിക്കാനായി നൽകിയിട്ടുള്ളത്. വീടിന്റെ മുകൾ ഭാഗത്ത് നിന്നും കോഴിക്കോട് നഗരത്തിന്റെ കാഴ്ചകളെല്ലാം ആസ്വദിക്കാനും സാധിക്കും.

ഇന്റീരിയറിന്റെ പ്രത്യേകതകൾ.

സിറ്റൗട്ടിൽ നിന്നും പ്രവേശിക്കുന്ന ഭാഗത്ത് ഒരു ലിവിങ് ഏരിയ സെറ്റ് ചെയ്ത് ടിവി യൂണിറ്റ് കൂടി നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും ഡൈനിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന് ഇടക്കായാണ് സ്റ്റെയർകെയ്സിനുള്ള ഇടം കണ്ടെത്തിയിട്ടുള്ളത്.

സ്റ്റെയർകെയ്സിന്റെ താഴെ ഭാഗം ഒഴിച്ചിടാതെ അവിടെ വാഷ് ഏരിയയ്ക്ക് സ്ഥലം കണ്ടെത്തി. മിനിമലിസ്റ്റിക് ആശയം പിന്തുടർന്നു കൊണ്ട് ഇന്റീരിയർ ചെയ്തതു കൊണ്ടു തന്നെ വളരെയധികം സിമ്പിൾ ആയി അലങ്കാരങ്ങൾ നൽകാനായി സാധിച്ചു.

ലിവിങ് ഏരിയയിൽ എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത കസ്റ്റമൈസ് ചെയ്തെടുത്ത ബീജ് നിറത്തിളുള്ള സോഫ സെറ്റ് ആണ് വീടിന്റെ ഇന്റീരിയർ കൂടുതലായും തേക്ക് പ്ലൈവുഡ് എന്നിവയുടെ വെനീർ കോമ്പിനേഷനാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ഫ്ലോറിങ്ങിൽ വൈറ്റ് നിറത്തിലുള്ള വിട്രിഫൈഡ് ടൈലും അതോടൊപ്പം വുഡൻ ടൈലുകളും മിക്സ് ചെയ്ത് നൽകിയിരിക്കുന്നു.

ലിവിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ചെറിയ പ്രയർ ഏരിയക്ക് കൂടി ഇടം കണ്ടെത്തി. വീടിന്റെ മുകളിലത്തെ നിലയിൽ എല്ലാ ബെഡ്റൂമുകളിലും വാൾപേപ്പറുകൾ ഉപയോഗിച്ച് ചുമരുകൾ ഹൈലൈറ്റ് ചെയ്തു നൽകിയിട്ടുണ്ട്.

അപ്പർ ലിവിങ്ങിൽ ഉപയോഗിച്ചിട്ടുള്ള സോഫയും ഡൈനിങ് ഏരിയയിലെ ടേബിളും ഒഴിച്ച് എല്ലാ ഫർണിച്ചറുകളും വീട്ടുകാരുടെ ആവശ്യ പ്രകാരം കസ്റ്റമൈസ് ചെയ്ത് നിർമ്മിച്ചവയാണ്.

ബാൽക്കണിക്ക് വേണ്ടി ചെറിയ ഒരു ഇടമാണ് സെറ്റ് ചെയ്ത് നൽകിയിട്ടുള്ളത് എങ്കിലും അവിടെ ആർട്ടിഫിഷ്യൽ രീതിയിൽ ഒരു വെർട്ടിക്കൽ ഗാർഡന് കൂടി ഇടം കണ്ടെത്തി.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മുറ്റം നാച്ചുറൽ സ്റ്റോണും പുല്ലും ഉപയോഗിച്ച് മോടി പിടിപ്പിച്ചിരിക്കുന്നു.

ഇത്തരത്തിൽ കാഴ്ചയിൽ വളരെയധികം കൗതുകങ്ങൾ നിറയുന്ന മെൽബിൻ റോഷിന്റെ വീട് ഡിസൈൻ ചെയ്തത് സജീന്ദ്രൻ എന്ന ഡിസൈനറാണ്.

നാലര സെന്റിലെ മനോഹരമായ ഇരുനില വീട്,ചെറിയ പ്ലോട്ടിലും സൗകര്യങ്ങൾ നൽകിക്കൊണ്ട് വീട് നിർമ്മിക്കാം എന്നതിനുള്ള ഒരു മാതൃകയാണ്.