ബാത്റൂമുകളിൽ ഡബിൾ സിങ്ക് ആവശ്യമോ? കിച്ചണിൽ മാത്രമല്ല ബാത്റൂമുകളിലും ഡബിൾ സിങ്ക് നൽകാനാണ് മിക്ക ആളുകളും ഇപ്പോൾ താൽപര്യപ്പെടുന്നത്.

വാഷ്ഏരിയ്ക്ക് പ്രത്യേക ഇടം സെറ്റ് ചെയ്യാത്ത വീടുകളിൽ ബാത്റൂമുകളിൽ തന്നെ ഡബിൾ സിങ്ക് നൽകുന്നത് ഒരു നല്ല ആശയമാണ്.

പല്ല് തേക്കാനും ഭക്ഷണം കഴിച്ച് കൈ കഴുകാനും കോമൺ ബാത്റൂമിൽ ഒരു ഇടം ഒരുക്കി നൽകുന്ന രീതിയാണ് ഉള്ളത് പല വീടുകളിലും ഉള്ളത്.

പ്രത്യേകിച്ച് സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഫ്ലാറ്റുകളിലും മറ്റും ഈയൊരു രീതിയാണ് ഉപയോഗപ്പെടുത്തുന്നത്.

ബാത്റൂമുകളിൽ ഡബിൾ സിങ്ക് തിരഞ്ഞെടുക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ബാത്റൂമുകളിൽ ഡബിൾ സിങ്ക് ആവശ്യമോ?അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീടിന്റെ ഇന്റീരിയർ ഡിസൈനിൽ മറ്റു ഭാഗങ്ങൾക്ക് നൽകുന്ന അതേ പ്രാധാന്യം തന്നെ വാഷ് ഏരിയ സെറ്റ് ചെയ്യാനും എല്ലാവരും നൽകുന്നുണ്ട്.

അതുകൊണ്ടു തന്നെ തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ ക്വാളിറ്റിയിൽ യാതൊരുവിധ കോംപ്രമൈസും ഇല്ലാതെ തന്നെ വാഷ് ബേസിൻ നൽകണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് മിക്ക ആളുകളും.

കൂടുതൽ അംഗങ്ങളുള്ള വീടുകളിൽ ഡബിൾ സിങ്ക് നൽകിയാൽ അവ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും പെട്ടെന്ന് കേടാകാതെ സൂക്ഷിക്കാനും സാധിക്കും.

ഡബിൾ സിങ്ക് രീതി ഉപയോഗപ്പെടുത്തുമ്പോൾ വലിയ ഒരു ക്യാബിനറ്റ് സെറ്റ് ചെയ്ത് അതിന് മുകളിൽ ഒരേ മെറ്റീരിയലിൽ നിർമ്മിച്ച വാഷ്ബേസിനുകൾ ഉപയോഗിക്കുന്നതാണ് കാഴ്ച്ചയിൽ ഭംഗി നൽകുന്നത്.

വ്യത്യസ്ത നിറങ്ങളിലും ആകൃതിയിലും ഉള്ള വാഷ്ബേസിൻ തിരഞ്ഞെടുത്താൽ കാഴ്ചയിൽ ഭംഗി നൽകില്ല. മാത്രമല്ല അവയുടെ ഉപയോഗ രീതിയും വ്യത്യസ്തമായിരിക്കും.

രണ്ട് വ്യത്യസ്ത വലിപ്പത്തിലുള്ള വാഷ് ബേസിൻ സെറ്റ് ചെയ്യാനുള്ള ഇടവും വ്യത്യസ്ത രീതിയിൽ കണ്ടെത്തേണ്ട വരും.

രണ്ട് വാഷ് ബേസിൻ സെറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ ഒരു കൗണ്ടർ ടോപ്പിൽ നൽകുന്നതാണ് ക്ലീൻ ചെയ്യുന്നതിന് കൂടുതൽ എളുപ്പം അതോടൊപ്പം തന്നെ 2 മിററുകൾ കൂടി സെറ്റ് ചെയ്ത് നൽകാം.

പെഡൽ ടൈപ്പ് വാഷ്ബേസിനുകൾ ഒഴിവാക്കുന്നതാണ് ഇത്തരം രീതികളിൽ നല്ലത്.

ലൈറ്റിംഗ് അറേഞ്ച്മെന്റസും ആക്സസറീസും.

രണ്ട് സിങ്കുകൾ വാഷ് ഏരിയയിൽ സെറ്റ് ചെയ്ത് നൽകുമ്പോൾ ഒന്ന് കുട്ടികൾക്ക് ഉപയോഗിക്കാവുന്ന രീതിയിലും മറ്റേത് മുതിർന്നവർക്കുള്ളതുമായി സെറ്റ് ചെയ്ത് നൽകാം.

വാഷ് ബേസിൻ തിരഞ്ഞെടുക്കുമ്പോൾ നിറത്തിലും രൂപത്തിലും ഒരു യൂണിഫോമിറ്റി കൊണ്ടു വരാവുന്നതാണ്.

രണ്ട് വാഷ് ബേസിനുകൾക്കും കൂടി ഒരു വലിയ മിറർ സെറ്റ് ചെയ്ത് നൽകുന്നത് ചിലവ് ചുരുക്കാനുള്ള മാർഗമാണ്.

രണ്ട് സിങ്കുകളിൽ നിന്നും വാട്ടർ ഡ്രെയിൻ ചെയ്യുന്നതിനായി ഒരു പൈപ്പിലേക്ക് കണക്ഷൻ നൽകാവുന്നതാണ്. വലിയ കൗണ്ടർ ടോപ്പിന് താഴെയായി ടവലുകളും മറ്റും സൂക്ഷിക്കുന്നതിന് ഒരു ചെറിയ സ്റ്റാൻഡ് കൂടി സെറ്റ് ചെയ്ത് നൽകാം.

ഡബിൾ സിങ്ക് രീതി ബാത്റൂമിൽ ഉപയോഗപ്പെടുത്തുമ്പോൾ കൗണ്ടർ ടോപ്പിന് വലിപ്പം കുറച്ചു കൂട്ടി നൽകിയാൽ മേയ്ക്കപ്പ് കൗണ്ടർ രീതിയിലും ഉപയോഗപ്പെടുത്താവുന്നതാണ്.

ലൈറ്റ് നൽകുമ്പോൾ മുകളിൽ നിന്ന് വാഷ് ഏരിയയിലേക്ക് വരുന്ന രീതിയിൽ വേണം സെറ്റ് ചെയ്യാൻ.

ഒരു വാഷ് ബേസിനോട് ചേർന്ന് മാത്രമാണ് മിറർ സെറ്റ് ചെയ്ത് നൽകുന്നത് എങ്കിൽ മറ്റേ വാഷ് ബേസിന്റെ സൈഡിലായി ഒരു വാൾപേപ്പർ സെറ്റ് ചെയ്ത് നൽകാം.

വാഷ് ഏരിയയിൽ നിന്നും വെള്ളം പുറത്തേക്ക് വീണാൽ അത് നിലത്താകാതിരിക്കാൻ ഒരേ നിറത്തിലുള്ള റഗുകൾ നോക്കി തിരഞ്ഞെടുക്കാം.

ഇത്തരത്തിൽ വ്യത്യസ്ത ആശയങ്ങൾ പരീക്ഷിച്ച് ഡബിൾ സിങ്ക് രീതിയിൽ ബാത്റൂമുകൾ ഡിസൈൻ ചെയ്യാവുന്നതാണ്.

ബാത്റൂമുകളിൽ ഡബിൾ സിങ്ക് ആവശ്യമോ? ഡിസൈൻ ചെയ്യുന്ന രീതി ബാത്റൂമിന്റെ വലിപ്പം എന്നിവ അനുസരിച്ച് തീരുമാനിക്കാം.