ഇൻഡോർ പൂളുകളോട് പ്രിയമേറുമ്പോൾ.ആഡംബരം നിറച്ച് നിർമ്മിക്കുന്ന നമ്മുടെ നാട്ടിലെ വീടുകൾ ലക്ഷ്വറി റിസോർട്ടുകൾക്ക് സമാനമായ രീതിയിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്.

അതുകൊണ്ടുതന്നെ വീട്ടിൽ ഒരു സ്വിമ്മിംഗ് പൂൾ നിർമ്മിക്കുക എന്നത് അത്ര അത്ഭുതകരമായ കാര്യമായൊന്നും ഇന്ന് ആരും കരുതുന്നില്ല.

ഒരുപാട് പണം ചിലവഴിച്ചു നിർമ്മിക്കുന്ന വീടുകളിൽ എല്ലാവിധ സൗകര്യങ്ങളും വേണമെന്ന് നിർബന്ധം പിടിക്കുന്നവരാണ് മിക്ക ആളുകളും.

വീട്ടിൽ ഒരു സ്വിമ്മിംഗ് പൂൾ നിർമ്മിക്കുമ്പോൾ വീടിന് പുറത്ത് നിർമ്മിച്ചു നൽകുന്ന രീതിയാണ് തുടക്കത്തിൽ ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് അത് മാറി ഇൻഡോർ പൂളുകൾ തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

വീട്ടിലൊരു ഇൻഡോർ പൂൾ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,അത് കൊണ്ടുള്ള ഗുണങ്ങൾ എന്നിവയെല്ലാം വിശദമായി മനസ്സിലാക്കാം.

ഇൻഡോർ പൂളുകളോട് പ്രിയമേറുമ്പോൾ, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വീട്ടിനകത്ത് ഒരു സ്വിമ്മിംഗ് പൂൾ നിർമ്മിച്ച് നൽകുമ്പോൾ പുറത്തു നിർമിക്കുന്നതിനേക്കാൾ നിരവധി ഗുണങ്ങൾ ഉണ്ട്. അതായത് രാത്രിയോ പകലോ എന്ന വ്യത്യാസമില്ലാതെ എപ്പോൾ വേണമെങ്കിലും പൂൾ ഉപയോഗപ്പെടുത്താനായി സാധിക്കും.

അതോടൊപ്പം എക്സസൈസ് വർക്ക് ഔട്ടിന്റെ ഭാഗമായും പൂളുകൾ ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല ഇത്തരം പൂളുകളിൽ കാലാവസ്ഥയുടെ ടെമ്പറേച്ചർ മാറ്റങ്ങൾക്ക് അനുസരിച്ച് ഉപയോഗപ്പെടുത്താനും സാധിക്കും.

വീടിന് പുറത്ത് നിർമ്മിക്കുന്ന പൂളിൽ മഞ്ഞ്,കാറ്റ്, മഴ പോലുള്ള കാര്യങ്ങൾ വലിയ രീതിയിൽ ബാധിക്കുമ്പോൾ ഇത്തരം പൂളുകളിൽ അത്തരം പ്രശ്നങ്ങളെയൊന്നും പേടിക്കേണ്ടി വരുന്നില്ല.

പ്രൈവസിക്ക് വളരെയധികം പ്രാധാന്യം നൽകിക്കൊണ്ട് വീട്ടുകാർക്ക് ഇഷ്ടമുള്ള സമയത്ത് ഉപയോഗിക്കാനുള്ള അവസരം ഇൻഡോറിൽ സ്വിമ്മിംഗ് പൂളുകൾ നൽകുന്നത് വഴി സാധിക്കുന്നു.

സാധാരണയായി വീടിനു പുറത്തു നിർമ്മിക്കുന്ന സ്വിമ്മിംഗ് പൂളുകളിൽ ചുറ്റുമുള്ള മരങ്ങളിൽ നിന്നും ഇല,പക്ഷികളുടെ തൂവൽ എന്നിവയെല്ലാം വെള്ളത്തിൽ വീണ് അടിയാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം വീട്ടിനകത്ത് പൂൾ നിർമ്മിച്ചു നൽകുമ്പോൾ ഇത്തരം പ്രശ്നങ്ങളെ ഒന്നും തന്നെ ഭയക്കേണ്ടി വരുന്നില്ല.

ഇൻഡോർ പൂളിൽ പരീക്ഷിക്കാവുന്ന വ്യത്യസ്ത ഡിസൈനുകൾ.

ഓവൽ, സർക്കിൾ, സ്ക്വയർ എന്നിങ്ങനെ ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം ഇൻഡോർ പൂൾ നിർമ്മിച്ചു നൽകാൻ സാധിക്കുന്നതാണ്.

വീടിനകത്ത് ഒരു രാജകീയ പ്രൗഢി കൊണ്ടു വരാൻ ആഗ്രഹിക്കുന്നവർക്ക് പൂളിന് ചുറ്റും അലങ്കാര വിളക്കുകൾ തൂണുകൾ എന്നിവ നൽകി ഭംഗിയാക്കാം.

അതേസമയം വളരെ മിനിമലായ ആർക്കിടെക്ചറിൽ ആണ് ഇവ നിർമ്മിക്കാൻ ആഗ്രഹിക്കുന്നത് എങ്കിൽ ബേസിക്കായ ഏതെങ്കിലും ഒരു ഷേയ്പ്പ് നോക്കി തിരഞ്ഞെടുക്കാവുന്നതാണ്.

പകുതിഭാഗം വീട്ടിനകത്തും ബാക്കി ഭാഗം പുറത്തേക്ക് നിൽക്കുന്ന രീതിയിലുമുള്ള ഇൻഡോർ പൂളുകളും ആവശ്യമെങ്കിൽ നിർമ്മിക്കാം.

വീടിന് ചുറ്റും നിറയെ മരങ്ങൾ പച്ചപ്പ് എന്നിവയുണ്ടെങ്കിൽ വലിയ ഗ്ലാസ് വിൻഡോകൾ നൽകി ആവശ്യമുള്ള സമയത്ത് ഓപ്പൺ ചെയ്യാവുന്ന രീതിയിൽ പൂളുകൾ അതിനോട് ചേർന്ന് സെറ്റ് ചെയ്ത് നൽകാം.

ഇങ്ങനെ ചെയ്യുന്നത് വഴി പകൽ സമയത്തെല്ലാം ഒരു എക്സ്റ്റീരിയർ പൂളിൽ ചിലവഴിക്കുന്ന അതേ പ്രതീതി ലഭിക്കുകയും ചെയ്യും. വീടിന്റെ പാഷിയോ സ്പേസിനോട് ചേർന്ന് ഇൻഡോർ പൂൾ സെറ്റ് ചെയ്ത് നൽകി അതിന് മുകളിൽ ഗ്ലാസ് റൂഫ് ഉപയോഗപ്പെടുത്താം.

എക്സ്റ്റീരിയറിനോട് ചേർന്ന് കവർ ചെയ്തെടുക്കുന്ന രീതിയിലുള്ള ഇൻഡോർ പൂളുകളും വീടിനകത്ത് റൂമിനോട് ചേർന്ന് നിർമ്മിക്കുന്ന ഇൻഡോർ പൂളുകളോടും ആളുകൾക്കുള്ള പ്രിയം വർധിച്ച് വരുന്നുണ്ട്.

വീടിന് അകത്താണ് പൂൾ സെറ്റ് ചെയ്ത് നൽകുന്നത് എങ്കിൽ കുട്ടികളുള്ള വീടുകളിൽ പ്രത്യേക സുരക്ഷ ഉറപ്പുവരുത്താനായി ശ്രദ്ധിക്കണം.

ആവശ്യമില്ലാത്ത സമയത്ത് ഡോർ ക്ലോസ് ചെയ്ത് വെക്കാൻ ശ്രദ്ധിക്കുക. അതുപോലെ പൂളിനോട് ചേർന്ന് ഇരിക്കാനുള്ള ഫർണിച്ചറുകൾ വസ്ത്രങ്ങൾ മാറാനുള്ള ഇടം എന്നിവകൂടി നൽകിയാൽ പൂൾ ഉപയോഗം കൂടുതൽ സൗകര്യപ്രദമാകും.

ഇൻഡോർ പൂളുകൾ വൃത്തിയായി സൂക്ഷിക്കുന്നതിന് വെള്ളം പ്യൂരിഫൈ ചെയ്യാനുള്ള മെത്തേഡുകളും, കൃത്യമായ ഇടവേളകളിൽ ഫിൽട്ടർ ചെയ്യാനുള്ള സജ്ജീകരണങ്ങളും തീർച്ചയായും ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക.

ഇൻഡോർ പൂളുകളോട് പ്രിയമേറുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക.