കോമൺ ടോയ്‌ലറ്റ് നിർമ്മാണതിലെ അബദ്ധങ്ങൾ.

കോമൺ ടോയ്‌ലറ്റ് നിർമ്മാണതിലെ അബദ്ധങ്ങൾ.വീട് നിർമ്മാണത്തിൽ അധികമാരും പ്രാധാന്യം നൽകാത്ത ഒരു ഏരിയയാണ് ടോയ്ലറ്റ് നിർമ്മാണം.

എന്നാൽ ടോയ്ലറ്റ് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ പർച്ചേസ് ചെയ്യുമ്പോഴാണ് വീടുപണിക്ക് മാറ്റി വെച്ച ബഡ്ജറ്റിൽ ഒരു വലിയ തുക തന്നെ അതിനാവശ്യമായി വരുമെന്ന കാര്യം പലരും ചിന്തിക്കുന്നത്.

ഇത്തരം സന്ദർഭങ്ങളിൽ പലർക്കും തോന്നുന്ന ഒരു ആശയമാണ് കോമൺ ടോയ്‌ലറ്റിന് രണ്ട് ഭാഗങ്ങളിൽ നിന്നും പ്രവേശിക്കുന്ന രീതിയിൽ ഡോറുകൾ നൽകിയാലോ എന്നത്.

അത്തരത്തിൽ പ്ലാൻ ചെയ്യുന്നത് വഴി ബെഡ്റൂമിനോട് ചേർന്നുള്ള ഒരു ടോയ്ലറ്റ് ഒഴിവാക്കുകയും ചെയ്യാം. ടോയ്ലറ്റ് നിർമ്മാണത്തിലെ ഇത്തരം അബദ്ധങ്ങൾ കൊണ്ടെത്തിക്കുന്ന വിനകളെ പറ്റി ഒന്ന് മനസ്സിലാക്കിയിരിക്കാം.

കോമൺ ടോയ്‌ലറ്റ് നിർമ്മാണതിലെ അബദ്ധങ്ങൾ ഇവയെല്ലാമാണ്.

വീടിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് ആവശ്യമായ ബഡ്ജറ്റ് കുറയ്ക്കുന്നതിനായി അതിബുദ്ധി കാണിക്കുന്നവരാണ് നമ്മളിൽ മിക്ക ആളുകളും.

വീടിന്റെ പുറം മോഡിക്ക് ഒട്ടും കുറവ് വരുത്താൻ താല്പര്യമില്ലാത്തതുകൊണ്ട് തന്നെ പലരും ബാത്റൂം നിർമ്മാണത്തിൽ ചിലവ് ചുരുക്കാനുള്ള മാർഗ്ഗങ്ങൾ തേടും.

അപ്പോഴാണ് കോമൺ ടോയ്‌ലറ്റിന് രണ്ട് പ്രവേശന ഡോറുകൾ നൽകി ഒരു ടോയ്‌ലറ്റിന്റെ എണ്ണം കുറച്ചാലോ എന്ന ചിന്തയൊക്കെ പലർക്കും തോന്നുന്നത്.

മിക്ക വീടുകളിലും ഇത്തരം ആശയങ്ങൾ പ്രാവർത്തികമാക്കുന്നത് ഡൈനിങ് ഏരിയയിൽ വാഷ് ഏരിയയോട് ചേർന്ന് നൽകുന്ന കോമൺ ടോയ്ലറ്റുകളിൽ ആണ്.

ഒരു ഡോർ വാഷ് ഏരിയയുടെ ഭാഗത്ത് നിന്നും നൽകി മറ്റൊരു ഡോർ ഒരു ബെഡ്റൂമിൽ നിന്നും പ്രവേശിക്കുന്ന രീതിയിൽ സജ്ജീകരിച്ച് നൽകാമെന്നാണ് ഇവിടെ ചിന്തിക്കുന്നത്.

കാര്യം ചിലവ് ചുരുക്കാനൊക്കെ സാധിക്കുമെങ്കിലും ഇവിടെ സംഭവിക്കുന്ന അബദ്ധങ്ങൾ അത്ര ചെറുതായിരിക്കില്ല.

മിക്കപ്പോഴും ഹാളിൽ നിന്നും കയറിയ വ്യക്തി ബെഡ്റൂമിൽ നിന്നും ബാത്റൂമിലേക്ക് ഒരാൾ കയറിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാതെ കയറി സംഭവിക്കുന്ന അബദ്ധങ്ങൾ ഇത്തരം സാഹചര്യങ്ങളിൽ കുറവല്ല.

എന്നാൽ പലരും ഈയൊരു പ്രശ്നം ഒഴിവാക്കുന്നതിനായി രണ്ട് ഭാഗത്ത് നിന്നും ഡോർ ലോക്ക് ചെയ്തു വയ്ക്കാമെന്ന് കരുതും.

പിന്നീട് പുറത്തിറങ്ങുമ്പോൾ ഒരു ഡോറിലെ ലോക്ക് മാത്രം മാറ്റി പുറത്തിറങ്ങുകയും ചെയ്യും. പിന്നീട് ബെഡ്റൂമിൽ നിന്നും ബാത്റൂമിലേക്ക് പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥയാണ് വരിക.

പ്രത്യേകിച്ച് കുട്ടികളെല്ലാം ഉള്ള വീടുകളിൽ ഇത്തരത്തിൽ രണ്ട് ഡോറുകൾ നൽകി ലോക്ക് ചെയ്യുന്നത് പലപ്പോഴും വലിയ അബദ്ധങ്ങളിലേക്കാണ് എത്തിക്കുക.

എന്നാൽ അതിന് പകരമായി ചെയ്യാവുന്ന ഒരു കാര്യം അറ്റാച്ച്ഡ് ബാത്റൂമിന് ഒരു സെപ്പറേറ്റ് ഡോർ കൂടി നൽകി സിംഗിൾ ബാത്ത്റൂം രീതിയിലേക്ക് കൺവേർട്ട് ചെയ്ത് എടുക്കുക എന്നതാണ്.

ഇതിനായി ഒരു സ്ലൈഡിങ് ഡോർ നൽകുകയും ചെയ്യാം. ആവശ്യമുള്ള സമയത്ത് മാത്രം ഡോർ ഓപ്പൺ ചെയ്തു ഇടുകയും അല്ലാത്ത സമയത്ത് ഒരു സിംഗിൾ ബാത്ത്റൂം എന്ന രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

കോമൺ ടോയ്ലറ്റ് നിർമ്മിക്കുമ്പോൾ.

വീടിന് ആഡംബരം കാണിക്കുന്നതിനു വേണ്ടി ഒരുപാട് തുക ചിലവഴിക്കുന്നവർക്ക് വീട്ടിൽ രണ്ടോ മൂന്നോ ബാത്റൂമുകൾ പണിയുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് തോന്നുന്നില്ല.

പലരും ടോയ്ലറ്റ് വൃത്തിയാക്കാനുള്ള മടി കാരണവും, ബാത്റൂമുകൾക്ക് അത്ര പ്രാധാന്യം നൽകേണ്ടതുണ്ടോ എന്നതും ചിന്തിച്ചാണ് കോമൺ ടോയ്ലറ്റ് എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത്.

എന്നാൽ ഡൈനിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ ഒരു കോമൺ ടോയ്ലറ്റ് നൽകുന്നത് എപ്പോഴും ഗുണം ചെയ്യുന്ന കാര്യമാണ്.

വലിപ്പം കുറച്ച് രണ്ട് ബെഡ്റൂമുകൾ മാത്രം നൽകി നിർമ്മിക്കുന്ന വീടുകളിൽ ഇത്തരം രീതി തിരഞ്ഞെടുക്കുക എന്നത് മാത്രമായിരിക്കും ഒരേ ഒരു മാർഗം.

അതേസമയം അത്യാവശ്യം വലിയ ഒരു പ്ലാൻ അനുസരിച്ച് തയ്യാറാക്കുന്ന വീടുകളിൽ ബെഡ്റൂമുകൾക്ക് അറ്റാച്ച്ഡ് ബാത്റൂം രീതിയും വാഷ് ഏരിയയോട് ചേർന്ന് ഒരു കോമൺ ബാത്റൂമും നൽകുന്നത് തന്നെയാണ് എപ്പോഴും നല്ലത്.

അങ്ങിനെ ചെയ്യുന്നത് വഴി വീട്ടിലേക്ക് വരുന്ന അതിഥികൾക്കും മറ്റും കോമൺ ടോയ്ലറ്റ് ഉപയോഗിക്കുന്നത് എളുപ്പമാകും.

കുറച്ച് സമയത്തേക്ക് മാത്രം വീട്ടിലേക്ക് സന്ദർശനം നടത്താനായി എത്തുന്നവരെ ബെഡ്റൂമുകളിലേക്ക് പ്രവേശിപ്പിക്കേണ്ട ആവശ്യം ഇവിടെ ഒഴിവാക്കാൻ സാധിക്കുന്നു.

അതുപോലെ വീട്ടിൽ നടത്തുന്ന ചെറിയ ഫംഗ്ഷനുകൾക്കെല്ലാം വരുന്നവർക്ക് ബാത്റൂം ഉപയോഗിക്കാനും ഇത്തരം ഇടങ്ങൾ ഉപയോഗപ്പെടുത്താം.

വീടിന് അകത്ത് കോമൺ ടോയ്‌ലറ്റിന് ഇടം കണ്ടെത്താൻ സാധിക്കുന്നില്ല എങ്കിൽ ഏറ്റവും ഉചിതമായ രീതി വീടിന് പുറത്ത് വർക്ക് ഏരിയ പോലുള്ള ഭാഗങ്ങളിൽ കുളിമുറിയും ടോയ്ലറ്റും ഒന്നിച്ച് നൽകുന്ന രീതിയാണ്.

ഇത്തരത്തിൽ നൽകുമ്പോൾ വീടിന് അകത്തു കൂടെ പ്രവേശിക്കാതെ തന്നെ അത്യാവശ്യക്കാർക്ക് പുറത്തു നിന്നും ബാത്റൂം ഉപയോഗിക്കാം.

ഇനി അതല്ല കോമൺ ടോയ്ലറ്റിന് വേണ്ടി അധിക പണം ചിലവഴിക്കാൻ താല്പര്യമില്ലാത്തവർക്ക് നേരത്തെ പറഞ്ഞതു പോലെ ഒരു കോമൺ ടോയ്‌ലറ്റിൽ ട്രാൻസ്പരന്റ് അല്ലാത്ത ടൈപ്പ് ഡോറുകൾ ഉപയോഗപ്പെടുത്താം.

ഇവ നൽകുന്നത് ബാത്റൂം ഉപയോഗത്തിന്റെ പ്രൈവസി വർദ്ധിപ്പിക്കുകയും അതേസമയം ഒരു സുരക്ഷ എന്ന രീതിയിലും ഉപയോഗപ്പെടുത്താവുന്നതാണ്.

കോമൺ ടോയ്‌ലറ്റ് നിർമ്മാണതിലെ അബദ്ധങ്ങൾ ഒഴിവാക്കുന്നതിനായി ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.