ടെറസ് ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ.സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള വീടുകളിൽ ടെറസ് ഗാർഡൻ എന്ന ആശയത്തെ കൂട്ടു പിടിക്കുകയാണ് ഇന്ന് മിക്ക മലയാളികളും.

പ്രത്യേകിച്ച് ഫ്ലാറ്റ് ജീവിതം നയിക്കുന്നവർക്ക് പച്ചക്കറികളും പൂക്കളും നട്ടു നനച്ച് വളർത്താനുള്ള സ്ഥലം കുറവായത് കൊണ്ട് തന്നെ വീടിന്റെ ബാൽക്കണികളും, ടെറസ്മാണ് ഇത്തരത്തിൽ കൃഷിക്കായി ഉപയോഗപ്പെടുത്തുന്നത്.

ടെറസിൽ പച്ചക്കറി കൃഷി നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

ടെറസ് ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ടെറസിൽ പച്ചക്കറി കൃഷി നടത്താനായി കൂടുതൽ പേരും ഉപയോഗപ്പെടുത്തുന്നത് ഗ്രോ ബാഗുകൾ ആണ്.

അല്ലെങ്കിൽ പ്ലാസ്റ്റിക് ചട്ടികൾ, സെറാമിക് ചട്ടികൾ എന്നിവയും ഉപയോഗപ്പെടുത്താം.

പടർന്ന് പന്തലിച്ച് പോകുന്ന രീതിയിലുള്ള പച്ചക്കറികൾ വളർത്തുന്നതിനായി ഫ്രെയിമുകൾ പല ഭാഗങ്ങളിലായി അടിച്ചു നൽകി അതിനു മുകളിലൂടെ മുന്തിരി വള്ളികൾ, പടവലം, കോവക്ക എന്നിവയെല്ലാം വളർത്തി വിടാവുന്നതാണ്.

ചെടി നടാനായി വലിയ ഡ്രമുകൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ചെറിയ ചെടികൾ മാത്രമല്ല ആവശ്യമുള്ള അത്രയും മണ്ണ് നിറച്ച് വലിയ മരങ്ങളും വളർത്താൻ സാധിക്കുന്നതാണ്.

വീട്ടിലേക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും എല്ലാം ഇത്തരത്തിൽ ഉൽപാദിപ്പിച്ച് എടുക്കാനും സാധിക്കും.

വീട്ടിൽ തന്നെ വളർത്തിയെടുക്കുന്നതായതു കൊണ്ട് വിഷ രഹിതമായ കായ് ഫലങ്ങൾ ലഭിക്കുകയും ചെയ്യും.

കൃത്യമായ പരിചരണം നൽകിയാൽ മാത്രമാണ് ഇവ ഉദ്ദേശിച്ച ബലം നൽകുകയുള്ളൂ എന്ന കാര്യം മറക്കേണ്ട.

ആവശ്യത്തിന് മാത്രം ചൂടും തണുപ്പും ക്രമീകരിച്ച് നൽകുന്ന രീതിയിലുള്ള സജ്ജീകരണങ്ങൾ ടെറസിൽ സെറ്റ് ചെയ്ത് നൽകണം.

അതുപോലെ ചെടികൾ നനയ്ക്കാനാവശ്യമായ വെള്ള പൈപ്പുകളും ഇവിടെ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.

പരിപാലന രീതി.

സാധാരണയായി മണ്ണിൽ നേരിട്ട് മരങ്ങൾ നടുമ്പോൾ അവയിൽ വളമിട്ട് നൽകിയാലും മിക്കപ്പോഴും വെള്ളത്തിനൊപ്പം ഒലിച്ചു പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്.

അതേസമയം ഡ്രമ്മുകൾ, ഗ്രോബാഗ് എന്നിവ ഉപയോഗിക്കുമ്പോൾ അവ വളം നല്ല രീതിയിൽ വലിച്ചെടുത്ത് വളർത്തിയെടുക്കാനായി സാധിക്കും.

വീട്ടിൽ തന്നെ ജൈവ മാലിന്യങ്ങൾ സംസ്കരിച്ച് ജൈവവള കമ്പോസ്റ്റ് നിർമ്മിക്കുകയാണെങ്കിൽ പുറത്തു നിന്നും വളം വാങ്ങേണ്ട ആവശ്യം വരുന്നുമില്ല.

ഓരോ ചെടികൾക്കും ചൂടും തണുപ്പും നൽകേണ്ടത് പല രീതിയിൽ ആയിരിക്കും.

ചില ചെടികളിൽ വെള്ളം കൂടുതൽ ഒഴിച്ചാൽ അവ ചീഞ്ഞു പോകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ചെടികൾക്ക് വെള്ളം ഒഴിക്കുമ്പോൾ കൂടുതൽ ശ്രദ്ധ നൽകണം. കൂടുതൽ സൂര്യപ്രകാശം അടിക്കുന്ന ഭാഗങ്ങളിൽ നെറ്റ് അടിച്ചു നൽകാവുന്നതാണ്.

ചെടികൾക്ക് നാച്ചുറൽ ആയി വളം നിർമ്മിക്കാൻ ആര്യവേപ്പ്, ശർക്കര, ശീമക്കൊന്ന, ചാണകം എന്നിവയുടെ മിശ്രിതം തളിച്ചു നൽകാവുന്നതാണ്.

പച്ചക്കറി മാത്രമല്ല ആവശ്യമുള്ള പൂച്ചെടികളും ടെറസിൽ നട്ട് വളർത്തി പരിപാലിച്ചെടുക്കാവുന്നതാണ്.

നഴ്സറികളിൽ നിന്നും ചട്ടികൾ വാങ്ങുമ്പോൾ അടിയിൽ പ്ലേറ്റ് വരുന്ന രീതിയിലുള്ളവ വാങ്ങി ക്കഴിഞ്ഞാൽ മണ്ണ് ഒലിച്ചു പോയി ഫ്ലോറിൽ കറ പിടിക്കുന്ന അവസ്ഥ ഒഴിവാക്കാനായി സാധിക്കും.

കുറഞ്ഞ സ്ഥലത്ത് പച്ചക്കറി കൃഷി സെറ്റ് ചെയ്യണമെന്ന് ആഗ്രഹമുള്ളവർക്ക് തീർച്ചയായും പരീക്ഷിക്കാവുന്ന കാര്യം തന്നെയാണ് ടെറസ് ഗാർഡനുകൾ.

വീട്ടിൽ ഉണ്ടാക്കുന്ന പച്ചക്കറികകളും പഴങ്ങളും യാതൊരു വിധ വിഷ വസ്തുക്കളും ചേർക്കാതെ ഉണ്ടാക്കുന്നതു കൊണ്ട് പൂർണ്ണ വിശ്വാസത്തോടു കൂടി കുട്ടികൾക്കും പ്രായവായവർക്കുമൊക്കെ നൽകാനും സാധിക്കും.

ടെറസ് ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ ഇത്രയും കാര്യങ്ങളിൽ ശ്രദ്ധ നൽകാവുന്നതാണ്.