കാശ് ലാഭിച്ച് ഫർണിച്ചർ വാങ്ങാനായി.വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ് ഫർണിച്ചറുകൾ.

വീടുപണി മുഴുവൻ പൂർത്തിയായി കഴിയുമ്പോഴാണ് പലരും ഫർണിച്ചറുകളുടെ കാര്യത്തെപ്പറ്റി ചിന്തിക്കുന്നത് തന്നെ.

മിക്കപ്പോഴും വീട് പണി പൂർത്തിയായി കഴിഞ്ഞ് ഫർണിച്ചർ വാങ്ങാൻ വീണ്ടും ഒരു വലിയ തുക കണ്ടെത്തേണ്ടി വരികയാണ് ചെയ്യുന്നത്.

മാറുന്ന ട്രെൻഡ് അനുസരിച്ച് ഫർണിച്ചർ നിർമ്മാണ രീതിയിലും ഡിസൈനിലുമെല്ലാം വലിയ രീതിയിലുള്ള മാറ്റങ്ങളാണ് വന്നിട്ടുള്ളത്.

പണ്ടു കാലത്ത് വീടുകളിൽ തന്നെ ഫർണിച്ചറുകൾ നിർമ്മിക്കുന്ന രീതിയാണ് കൂടുതലായും ഉണ്ടായിരുന്നത് എങ്കിൽ ഇന്ന് റെഡിമെയ്ഡ് ഫർണിച്ചറുകളോടാണ് ആളുകൾക്ക് കൂടുതൽ പ്രിയം.

ഫർണിച്ചറുകൾ വാങ്ങുമ്പോൾ കാശ് ലാഭിക്കാനായി ചെയ്യാവുന്ന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

കാശ് ലാഭിച്ച് ഫർണിച്ചർ വാങ്ങാനായി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

നമ്മുടെ നാട്ടിൽ ആളുകൾക്ക് പൊതുവെ തടിയിൽ തീർത്ത ഫർണിച്ചറുകളോടാണ് പ്രിയമെങ്കിലും ഇപ്പോൾ ചൂരൽ, വെനീർ,തടി മൾട്ടിവുഡ്,റോസ് വുഡ് പോലുള്ള മെറ്റീരിയലുകളോടും പ്രിയം വർധിച്ച് തുടങ്ങിയിട്ടുണ്ട്.

സാധാരണ ഗതിയിൽ വീടുപണിക്കായി ചിലവഴിക്കേണ്ട തുകയുടെ ഏകദേശം 10% ഫർണിച്ചറുകൾക്ക് വേണ്ടി മാറ്റിവെക്കേണ്ടി വരും എന്നാണ് കണക്കുകൾ പറയുന്നത്.

പഴയ ഫർണിച്ചറുകൾ പാടെ ഒഴിവാക്കി പുതിയ ഫർണിച്ചറുകളാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കട്ടിൽ,ഡൈനിങ് ടേബിൾ,ചെയറുകൾ, സോഫ എന്നിങ്ങനെ ഒരു നീണ്ട നിര തന്നെ ഫർണിച്ചർ ലിസ്റ്റിൽ ഉൾപ്പെടും.

ചിലവ് ചുരുക്കി ഫർണിച്ചറുകൾ ഉപയോഗപ്പെടുത്താൻ ചെയ്യാവുന്ന മികച്ച രീതി ചെറിയ രീതിയിലുള്ള മോഡിഫിക്കേഷൻ വർക്കുകൾ ചെയ്തു അപ് ഫർബിഷ് ചെയ്ത് എടുക്കുക എന്നതാണ്.

ഇന്റീരിയർ ഡിസൈനിനോട് യോജിച്ച് നിൽക്കുന്ന രീതിയിലുള്ള ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഷേയ്പ്പ്,നിറം എന്നിവക്കെല്ലാം പ്രാധാന്യം കൂടും.

മാത്രമല്ല ഇത്തരം സാഹചര്യങ്ങളിൽ കസ്റ്റമൈസ്ഡ് ടൈപ്പ് ഫർണിച്ചറുകളാണ് കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്.

ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിൽ സോഫ നിർമ്മിക്കാനായി വെൽവെറ്റ്, ലെതർ പോലുള്ള മെറ്റീരിയലുകളാണ് ട്രെൻഡിംഗ് ആയിട്ടുള്ളത്.അത്യാവശ്യം നല്ല ക്വാളിറ്റിയിലുള്ള ഒരു സോഫക്ക് ഏകദേശം 15,000 രൂപയുടെ അടുത്താണ് വില നൽകേണ്ടി വരുന്നത്.

ഇവയിൽ തന്നെ ആഡംബരം കാണിക്കാൻ താല്പര്യപ്പെടുന്നവർക്ക് അഞ്ചുലക്ഷം രൂപ വരെ വിലമതിക്കുന്ന സോഫ സെറ്റുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

വീട്ടുകാരുടെ ആവശ്യങ്ങൾ അറിഞ്ഞാണ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കേണ്ടത്.

ഓൺലൈൻ ഷോപ്പുകൾക്കും പ്രചാരമേറി.

റെഡിമേയ്ഡ് ഫർണിച്ചറുകൾ തിരഞ്ഞെടുക്കാൻ തന്നെ കൂടുതൽ പേരും ഉപയോഗപ്പെടുത്തുന്നത് ഓൺലൈൻ വെബ്സൈറ്റുകളെയാണ്.

കുറഞ്ഞ വിലയിൽ ആഗ്രഹിച്ച ഡിസൈനുകളിൽ ഉള്ള ഫർണിച്ചറുകൾ ലഭിക്കും എന്നതാണ് ആളുകളെ ഇവയിലേക്ക് ആകർഷിക്കുന്ന ഘടകം മാത്രമല്ല ഇംപോർട്ടഡ് ടൈപ്പ് ഫർണിച്ചറുകൾ ആവശ്യമുള്ളവർക്ക് അതും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ഓൺലൈൻ വഴി ഫർണിച്ചറുകൾ പർച്ചേസ് ചെയ്ത് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവ തിരിച്ചയക്കാനും സാധിക്കും.

വാർഡ്രോബുകൾ, ക്യാബിനറ്റുകൾ,കട്ടിലുകൾ സോഫ, ഡൈനിങ് ഏരിയയിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ എന്നിവയെല്ലാം ഇത്തരത്തിൽ കസ്റ്റമൈസ് ചെയ്ത് നൽകുന്ന വെബ്സൈറ്റുകളും കുറവല്ല.

തടി ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണിച്ചറുകൾ തന്നെ വേണമെന്ന നിർബന്ധം ഇപ്പോൾ ആർക്കുമില്ല.

മറൈൻ പ്ലൈ, ലാമിനേറ്റഡ്,എംഡിഎഫ് പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന നല്ല ക്വാളിറ്റിയിൽ ഉള്ള ഫർണിച്ചറുകൾ ലഭ്യമായി തുടങ്ങിയതോടെ ക്യാബിനറ്റുകൾക്കും വാർഡ്രോബുകൾക്കുമെല്ലാം ആളുകൾ അവ ഉപയോഗപ്പെടുത്താൻ തുടങ്ങി.

പ്ലൈവുഡുകളിൽ തന്നെ ട്രോപ്പിക്കൽ, മറൈൻ,ഡെക്കറേറ്റീവ് ബോർഡ് എന്നിങ്ങനെ വ്യത്യസ്ത രീതികളിൽ ഉള്ള മെറ്റീരിയലുകൾ ലഭ്യമാണ്.

മെറ്റീരിയലിന്റെ ക്വാളിറ്റി അനുസരിച്ചാണ് ഇവക്കെല്ലാം വില നിശ്ചയിക്കപ്പെടുന്നത്. അത്യാവശ്യം നല്ല ക്വാളിറ്റിയുള്ള ഉൽപ്പന്നങ്ങൾക്ക് മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ വില അല്പം കൂടുതൽ നൽകേണ്ടി വരും.

മാത്രമല്ല സ്റ്റീൽ, അലൂമിനിയം, ചൂരൽ പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഫർണിച്ചറുകൾക്കും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.

കാശ് ലാഭിച്ച് ഫർണിച്ചർ വാങ്ങാനായി ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.