കൗതുകങ്ങൾ നിറച്ച മൺസൂൺ ബോക്സ്.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വേറിട്ട് നിൽക്കണമെന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഇല്ല.

എന്നാൽ വീടെന്ന ആശയത്തെ തന്നെ പാടെ മാറ്റി മറിച്ചിരിക്കുകയാണ് പെരിന്തൽമണ്ണയിൽ സ്ഥിതി ചെയ്യുന്ന അസ്കറിന്റെയും കുടുംബത്തിന്റെയും വീട്.

വീടിന്റെ പുറം കാഴ്ചകളിലും അകക്കാഴ്ചകളിലും നിരവധി കൗതുകങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ വീടിന്റെ പേരാണ് ‘മൺസൂൺ ബോക്സ്’.

സാധാരണ വീടുകളിൽ നൽകുന്നതു പോലെ പുൽത്തകിടികളോ, സിറ്റൗട്ടോ ഒന്നും ഈ ഒരു വീടിന്റെ പുറം ഭാഗത്ത് കാണാൻ സാധിക്കില്ല.

മാത്രമല്ല പുറത്തു നിന്ന് നോക്കുന്നവർക്ക് ഒരു ചെറിയ വീടാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആർക്കിടെക്ചർ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

വീടിന്റെ കൂടുതൽ പ്രത്യേകതകൾ മനസ്സിലാക്കാം.

കൗതുകങ്ങൾ നിറച്ച മൺസൂൺ ബോക്സ് വീടിന്റെ വിശേഷങ്ങൾ.

കാറ്റും വെളിച്ചവും മഴയും ഒരേ രീതിയിൽ ആസ്വദിക്കാവുന്ന രീതിയിൽ കേരളത്തിന്റെ കാലാവസ്ഥയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് വീടിന്റെ നിർമ്മാണ രീതി.

കഴിഞ്ഞ കുറച്ച് കാലങ്ങളായി കേരളത്തിൽ മഴ വളരെ കൂടുതലായതു കൊണ്ടുതന്നെ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നൽകിക്കൊണ്ട് ഒരു ബോക്സ് രൂപത്തിലുള്ള ഡിസൈനിങ് രീതിയാണ് പിന്തുടർന്നിട്ടുള്ളത്.

മഴയ്ക്ക് പ്രാധാന്യം നൽകുന്ന വീട് എന്ന ആശയം കൂടുതൽ പ്രാവർത്തികമാക്കുന്ന രീതിയിൽ മൺസൂൺ ബോക്സ് എന്ന് വീടിന് പേരുകൂടി നൽകിയതോടെ കൗതുകങ്ങൾ ആരംഭിക്കുകയായി.

2500 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മൺസൂൺ വീടിന്റെ കൂടുതൽ പ്രത്യേകതകൾ താഴെ നൽകുന്നു.

ഡിസൈൻ ചെയ്ത രീതി.

നാല് ബെഡ്റൂമുകളാണ് വീടിനുള്ളത്. ഇതിൽ മൂന്നെണ്ണം താഴത്തെ നിലയിലും ഒരെണ്ണം മുകളിലെത്തിയ നിലയിലും വരുന്ന രീതിയിലാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

നൂതന രീതികൾക്കും അതേസമയം ട്രഡീഷണൽ രീതികൾക്കും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ട് ട്രോപ്പിക്കൽ ഡിസൈൻ ശൈലിയാണ് ആർക്കിടെക്ചറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി വീടിന് അകത്താണ് സിറ്റൗട്ട് സജ്ജീകരിച്ച് നൽകിയിട്ടുള്ളത്. വ്യത്യസ്ത ഭാഗങ്ങളെ തമ്മിൽ വേർതിരിക്കാവുന്ന രീതിയിൽ ഷോ വാൾ ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

കൂടുതൽ വിശാലത ലഭിക്കുന്ന രീതിയിൽ നീളം കൂട്ടി നൽകിയ വരാന്ത കാഴ്ചയിൽ ഏവരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റും.

വീടിന്റെ മച്ച് നിർമ്മിക്കാനായി മാഗ്ലൂരിൽ നിന്നുമുള്ള സീലിംഗ് ഓടുകൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു. കാഴ്ചയിൽ ഭംഗി നൽകാനും വീടിനകത്ത് തണുപ്പ് നിലനിർത്താനും ഈ ഒരു രീതി കൊണ്ട് സാധിക്കും.

ഫ്ളോറിങ്ങിൽ ചില ഭാഗങ്ങളിൽ റെഡോക്സൈഡ് ഉപയോഗിച്ചിട്ടുള്ളതും പഴമ നില നിർത്തുന്നതിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.

വീടിനകത്ത് വായു സഞ്ചാരം ഉറപ്പു വരുത്താനായി ക്രോസ് വെന്റിലേഷൻ രീതികൾ നൽകിയിട്ടുണ്ട്. കോമൺ ഫ്ലോർ രീതിയിൽ വ്യത്യസ്ത ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള രീതിയും എടുത്തു പറയേണ്ട പ്രത്യേകതയാണ്.

വീടിന്റെ മറ്റ് സവിശേഷതകൾ

പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വീട് എന്ന ആശയം പൂർത്തീകരിക്കുന്നതിനായി കോർട്ടിയാഡുകൾ, ഓപ്പൺ ഏരിയ എന്നിവയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.

പഠനത്തോടൊപ്പം വീട്ടിലെ കുട്ടികൾക്ക് ഒഴിവുസമയം ആസ്വാദ്യകരമാക്കുന്നതിന് വേണ്ടി കളിക്കാനുള്ള ഇടവും വീട്ടിനകത്ത് തന്നെ നൽകിയിട്ടുണ്ട്.

പ്ലോട്ടിൽ ഉണ്ടായിരുന്ന ഒരു മരത്തെ അതേ പടി നിലനിർത്തി കൊണ്ടാണ് വീടിന്റെ ആർക്കിടെക്ചർ ഡിസൈൻ ചെയ്തിട്ടുള്ളത്.

അതോടൊപ്പം ഇൻഡോർ പ്ലാന്റുകൾ കൂടി നൽകിയതോടെ വീടിനകത്ത് പച്ചപ്പ് നിറയുന്നു. സാധാരണ വീടുകളിൽ നിന്നും വ്യത്യസ്തമായി ഡൈനിങ് ഏരിയയാണ് ടിവി യൂണിറ്റ് സെറ്റ് ചെയ്യാനുള്ള ഇടമായി തിരഞ്ഞെടുത്തത്.

വീടിന്റെ സ്വാഭാവികത നില നിർത്തുന്നതിന് വേണ്ടി കിടപ്പുമുറി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പ്ലാസ്റ്ററിങ്‌ വർക്ക് ചെയ്ത് പെയിന്റിങ് ഒഴിവാക്കി. പ്രധാനമായും വീടിന്റെ ഫ്ളോറിങ് ചെയ്തിട്ടുള്ളത് സിമന്റ് ടൈലുകൾ ഉപയോഗപ്പെടുത്തിയാണ്.

അടുക്കളയോട് ചേർന്ന് സെറ്റ് ചെയ്ത ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ വീട്ടുകാർക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം നൽകിയിരിക്കുന്നു.

ഇത്തരത്തിൽ നിരവധി കൗതുകങ്ങൾ നിറച്ചിരിക്കുന്ന മൺസൂൺ ബോക്സ് എന്ന വീട് ഡിസൈൻ ചെയ്തത് ഉവൈസ് സുബു എന്ന ആർക്കിടെക്ട് ആണ്.

കൗതുകങ്ങൾ നിറച്ച മൺസൂൺ ബോക്സ് വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല.

Owner : Askar

Location :Perinthalmanna

Architect : Uvais Subu,Tropical Architecture Bureau

Square feet : 2500