ഐലൻഡ് കിച്ചണും ചില അബദ്ധങ്ങളും.പഴയ രീതിയിലുള്ള അടുക്കളയെന്ന സങ്കൽപ്പത്തെ പാടെ മാറ്റി മറിക്കുന്ന മോഡേൺ ശൈലിയിലുള്ള അടുക്കള ഡിസൈനുകൾ തിരഞ്ഞെടുക്കാനാണ് ഇന്ന് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.
പാചകം ചെയ്യുമ്പോൾ പരസ്പരം സംസാരിച്ചും ആശയങ്ങൾ പങ്കിട്ടും ജോലി ചെയ്യാനുള്ള ഒരിടം എന്ന രീതിയിൽ കിച്ചനെ കാണുന്നവർക്ക് ഐലൻഡ് കിച്ചണുകൾ ആണ് ഏറ്റവും യോജിച്ച രീതി.
മറ്റ് കിച്ചൻ ഡിസൈനിങ് രീതികളുമായി താരതമ്യം ചെയ്യുമ്പോൾ ഐലൻഡ് കിച്ചണുകൾ തിരഞ്ഞെടുക്കുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട് .
അടുക്കളയുടെ സെൻട്രൽ ഭാഗത്തായി കുക്കിംഗ് സോൺ അതോടൊപ്പം സ്റ്റോറേജ് സ്പേസ് എന്നിവ ഉപയോഗപ്പെടുത്താൻ ഇവ നൽകുന്നതു വഴി സാധിക്കുന്നു.
എന്നിരുന്നാലും ഐലൻഡ് കിച്ചണുകൾ ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങൾ ഉണ്ട്.അവ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.
ഐലൻഡ് കിച്ചണും ചില അബദ്ധങ്ങളും മനസ്സിലാക്കാം.
കിച്ചൻ കമ്പനികളിൽ നിന്ന് നേരിട്ട് പർച്ചേസ് ചെയ്യാവുന്ന രീതിയിലും, വീട്ടിൽ തന്നെ ഇന്റീരിയർ ഡിസൈനറോട് പറഞ്ഞു ഡിസൈൻ ചെയ്യിപ്പിക്കാവുന്ന രീതിയിലും ഐലൻഡ് കിച്ചണുകൾ നിർമ്മിച്ച് എടുക്കാം.
എന്നാൽ അടുക്കളയുടെ സ്പേസ് നോക്കി വേണം ഐലൻഡ് കിച്ചൻ ഡിസൈൻ ചെയ്യാൻ.
ആവശ്യത്തിന് സ്പേസ് ഇല്ലാത്ത ഇടങ്ങളിൽ ഐലൻഡ് കിച്ചൻ എന്ന ആശയം പ്രാവർത്തികമാക്കുമ്പോൾ ക്യാബിനറ്റുകൾ സെറ്റ് ചെയ്യാൻ സാധിക്കാതെ വരും.
ഒരാൾക്ക് കംഫർട്ടബിൾ ആയി ജോലി ചെയ്യാൻ സാധിക്കുന്ന സ്പേസ് ഐലൻഡ് കിച്ചണിൽ നിർബന്ധമായും ഉണ്ടായിരിക്കണം.
ക്യാബിനറ്റുകൾ ഓപ്പൺ ചെയ്യാൻ ആവശ്യത്തിന് ഇടം നൽകേണ്ടതുണ്ട്. ഐലൻഡ് കിച്ചണിനോട് ചേർന്ന് ബ്രേക്ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന് ആവശ്യമായ ചെയറുകൾ വീതി കൂടിയ ടേബിൾ ടോപ്പ് എന്നിവ നിർബന്ധമായും നൽകണം.
അത്യാവശ്യം നല്ല രീതിയിൽ ഒരു സീറ്റിംഗ് അറേഞ്ച് മെന്റ് നൽകണമെങ്കിൽ കൗണ്ടർ ടോപ്പിന് 250 മുതൽ 300 മില്ലി മീറ്റർ അളവിലെങ്കിലും സ്പേസ് ഉണ്ടായിരിക്കണം.
എന്നാൽ മാത്രമാണ് കംഫർട്ടബിൾ ആയി ബ്രേക്ക് ഫാസ്റ്റ് ബാർ സെറ്റ് ചെയ്യാനായി സാധിക്കുകയുള്ളൂ. സീറ്റിങ് അറേഞ്ച് മെന്റ് നൽകുമ്പോൾ ചെയറുകൾ തമ്മിൽ അത്യാവശ്യം ഗ്യാപ്പ് നൽകിയിട്ടുണ്ട് എന്ന കാര്യം ഉറപ്പു വരുത്തുക.
സ്റ്റൗ സെറ്റ് ചെയ്ത ഭാഗത്ത് നിന്നും കുറച്ച് ഭാഗം വിട്ടു വേണം ബ്രേക്ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്യാൻ.
ലൈറ്റ് സെറ്റ് ചെയ്യുമ്പോൾ.
ഐലൻഡ് കിച്ചണുകളിൽ ആവശ്യത്തിന് പ്രകാശം ലഭിക്കുന്നതിനായി സെൻട്രൽ ഭാഗത്ത് ഒരു ലൈറ്റ് നൽകാവുന്നതാണ്. ആർട്ടിഫിഷ്യൽ ലൈറ്റ് രീതികൾ ഉപയോഗപ്പെടുത്തുമ്പോൾ കൂടുതൽ ഹൈറ്റ് കൂട്ടിയും കുറച്ചും നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
അലങ്കാര വിളക്കുകൾ സെറ്റ് ചെയ്യുന്നുണ്ടെങ്കിൽ ക്യാബിനറ്റ്, വാൾ പെയിന്റ് എന്നിവയോട് യോജിച്ച് നിൽക്കുന്ന രീതിയിലുള്ള നിറങ്ങൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.
സാധാരണയായി ബ്രേക്ഫാസ്റ്റ് കൗണ്ടറിൽ നിന്നും 58 മുതൽ 72 സെന്റീമീറ്റർ ഹൈറ്റിൽ ആയാണ് ചെയറുകൾ സജ്ജീകരിച്ച് നൽകുന്നത്. അതിൽ നിന്നും കുറച്ചു കൂടി മുകളിലേക്ക് വരുന്ന രീതിയിൽ നോക്കി വേണം ലൈറ്റുകൾ തിരഞ്ഞെടുക്കാൻ.
ഐലൻഡ് കിച്ചണുകളിൽ സൈസിന് വളരെയധികം പ്രാധാന്യമുണ്ട്. മറ്റൊരു പ്രധാന കാര്യം സിങ്ക് സെറ്റ് ചെയ്യേണ്ട രീതിയാണ്.
ബ്രേക്ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്യുന്ന ഇടം ഭക്ഷണം കഴിക്കുന്ന ഭാഗത്ത് നിന്നും കൃത്യമായ അകലം പാലിച്ച് നൽകാനായി ശ്രദ്ധിക്കുക. അതല്ലെങ്കിൽ ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് അത് അരോചകാവസ്ഥ സൃഷ്ടിക്കും.
പ്ലഗ് സോക്കറ്റുകൾ നൽകുമ്പോൾ.
ഐലൻഡ് കിച്ചണിൽ ചാലഞ്ചേറിയ മറ്റൊരു പ്രധാന കാര്യം ആവശ്യത്തിന് സോക്കറ്റുകൾ നൽകാൻ സാധിക്കില്ല എന്നതാണ്.
കിച്ചൻ ഡിസൈൻ ചെയ്യുമ്പോൾ തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് അവ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കാത്ത അവസ്ഥ വരും.
മാത്രമല്ല ആവശ്യത്തിന് പ്രകാശം ലഭിക്കാത്ത ഇടങ്ങളിൽ ഒരു ലൈറ്റ് പോലും നൽകാൻ പറ്റാത്ത അവസ്ഥ വരും.
വ്യത്യസ്ത രൂപത്തിലുള്ള അഡ്ജസ്റ്റബിൾ സ്പോട്ട് ലൈറ്റുകൾ തിരഞ്ഞെടുക്കുന്നതാണ് ഇത്തരം ഭാഗങ്ങളിലേക്ക് കൂടുതൽ അനുയോജ്യം.
ഐലൻഡ് കിച്ചണുകൾ ഡിസൈൻ ചെയ്യുമ്പോൾ ഫ്ളോറിംഗിന് വലിയ ആകർഷണത കൊണ്ടു വരേണ്ട ആവശ്യം വരുന്നില്ല.
കാരണം പകുതി ഭാഗവും കവർ ചെയ്യുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്യുന്നത്. അടുക്കളയ്ക്ക് വേണ്ടി കൂടുതൽ സ്ഥലം മാറ്റി വയ്ക്കുന്ന വീടുകളിൽ ഐലൻഡ് കിച്ചൻ എന്ന ആശയം വളരെ നല്ല രീതിയിൽ പ്രാവർത്തികമാക്കാനായി സാധിക്കും.
ഐലൻഡും ക്യാബിനറ്റും തമ്മിൽ മിനിമം ഒരു മീറ്റർ എങ്കിലും ഗ്യാപ് നൽകാൻ സാധിക്കുന്നുവെങ്കിൽ മാത്രം ഇത്തരം ആശയങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഐലൻഡ് കിച്ചണും ചില അബദ്ധങ്ങളും മനസ്സിലാക്കി മാത്രം അവ തിരഞ്ഞെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം.