നിറങ്ങളിൽ ഇലക്ട്രിക് ഇഫക്ട് പരീക്ഷിക്കുമ്പോൾ.

നിറങ്ങളിൽ ഇലക്ട്രിക് ഇഫക്ട് പരീക്ഷിക്കുമ്പോൾ.ഇന്റീരിയറിൽ തിരഞ്ഞെടുക്കുന്ന ഓരോ നിറങ്ങൾക്കും ഓരോ മൂഡ് ക്രിയേറ്റ് ചെയ്യാനുള്ള കഴിവുണ്ട്.

വീടിനകത്ത് ഡ്രമാറ്റിക് അല്ലെങ്കിൽ സീരിയസ് മൂഡ് കൊണ്ടു വരാൻ ഡാർക്ക് നിറങ്ങൾക്ക് സാധിക്കും. മോഡേൺ ഹോം ഡിസൈനിങ്‌ രീതികളിൽ ഡാർക്ക് സ്പേസുകൾക്കുള്ള പ്രാധാന്യം വർദ്ധിച്ച് തുടങ്ങിയിരിക്കുന്നു.

ഡാർക്ക് നിറത്തിലുള്ള പെയിന്റ് അതിന് അനുയോജ്യമായ രീതിയിലുള്ള ഫർണിച്ചറുകൾ,ലൈറ്റിങ്‌ എന്നിവ സെറ്റ് ചെയ്ത് നൽകുമ്പോൾ വീടിന്റെ ലുക്കിൽ വലിയ ഒരു മാറ്റം തന്നെ പ്രതീക്ഷിക്കാവുന്നതാണ്.

ഡാർക്ക്‌ നിറങ്ങളിൽ തന്നെ കൂടുതൽ പേരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് ഇലക്ട്രിക് ബ്ലൂ, ഗ്രീൻ പോലുള്ള നിറങ്ങളാണ്.

വ്യത്യസ്ത നിറങ്ങൾ പല റേഷ്യോകളിൽ മിക്സ് ചെയ്ത് ഉപയോഗപ്പെടുത്തുമ്പോൾ ലഭിക്കുന്നത് ഒരു വേറിട്ട അനുഭവം തന്നെയാണ്.

വീടിനകത്ത് ഇലക്ട്രിക് ഇഫക്ട് കൊണ്ടു വരാനായി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

നിറങ്ങളിൽ ഇലക്ട്രിക് ഇഫക്ട് പരീക്ഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

ഡാർക്ക് തീമിൽ ഇന്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന നിറങ്ങളാണ് ഗ്രീൻ, ബ്ലൂ സാൽമൺ, യെല്ലോ എന്നിവയെല്ലാം.

ലൈറ്റ് നിറങ്ങൾ വീടിനകത്ത് കൂടുതൽ പ്രകാശ ലഭ്യത ഉറപ്പു വരുത്തുകയും വിശാലത തോന്നിപ്പിക്കുകയും ചെയ്യുമ്പോൾ ഡാർക്ക് നിറങ്ങൾ നൽകുന്നത് ഒരു അടഞ്ഞ ഫീൽ ആയിരിക്കും.

പൂർണ്ണമായും വീടിനകം മുഴുവൻ ഇലക്ട്രിക് ഇഫക്ട് നൽകുന്നതിന് വേണ്ടി ഒരേ നിറത്തിൽ തന്നെ പെയിന്റ്, കർട്ടനുകൾ,സോഫ എന്നിവയിൽ പരീക്ഷിക്കുകയും അതിന് കോൺട്രാസ്റ്റ് ആയ ലൈറ്റ് നിറങ്ങൾ കുഷ്യനുകൾക്കും നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

ഡാർക്ക് വാളുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന ബ്രൈറ്റ് നിറത്തിലുള്ള പെയിന്റുകൾ ഒരു ആർട്ടിസ്റ്റിക് ലുക്ക് വീടിന് കൈവരിക്കാനായി സഹായിക്കും.

അതിന് അനുയോജ്യമായ രീതിയിൽ ഡെക്കോർ ഐറ്റംസ്, സ്റ്റാച്യൂസ് എന്നിവയെല്ലാം തിരഞ്ഞെടുത്ത് നൽകാം.

ഡാർക്ക് നിറങ്ങളോട് യോജിച്ച് പോകാൻ പച്ച നിറത്തിനുള്ള കഴിവ് വളരെ കൂടുതൽ ആയതു കൊണ്ട് തന്നെ ഇൻഡോർ പ്ലാന്റുകൾ ഇത്തരം കൺസെപ്റ്റുകൾക്ക് യോജിക്കുന്ന രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

ചുമരിൽ വലിയ രീതിയിലുള്ള ആഡംബരങ്ങൾ ഒന്നും നൽകാൻ താല്പര്യമില്ലാത്തവർക്ക് ടിവി വാൾ മൗണ്ട് രീതിയിൽ പാനലിങ്‌ ചെയ്ത് സജ്ജീകരിച്ച് നൽകാവുന്നതാണ്.

ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ സ്വാഭാവിക വെളിച്ചത്തിന്റെ അളവ് വീട്ടിനകത്തേക്ക് വരുന്നത് കുറയുന്നത് കൊണ്ട് തന്നെ കൃത്രിമ ലൈറ്റുകളുടെ ആവശ്യം ഇത്തരം രീതികൾ പരീക്ഷിക്കുമ്പോൾ കൂടുതലായി വേണ്ടി വരും.

സീലിങ്ങിൽ സ്പോട്ട് ലൈറ്റുകൾ നൽകിയും ഹാങ്ങിങ് ലൈറ്റുകൾ നൽകിയും ഇവ പരിഹരിക്കാവുന്നതാണ്.

തീം തിരഞ്ഞെടുക്കുമ്പോൾ

ഡാർക്ക് നിറങ്ങൾക്ക് പ്രാധാന്യം നൽകുന്നതു കൊണ്ടുതന്നെ ഫോറെസ്റ്റ്, മഡ് തീമുകൾ ആയിരിക്കും അത്തരം നിറങ്ങളോടെ കൂടുതൽ യോജിച്ച് നിൽക്കുക.

അടുക്കളയിൽ നൽകുന്ന ക്യാബിനറ്റുകൾ, കിച്ചൻ കൗണ്ടർ എന്നിവയിൽ പോലും ഒരേ നിറം തന്നെ തിരഞ്ഞെടുക്കുന്നതാണ്കൂടുതൽ അനുയോജ്യം.

ഡൈനിങ് ഏരിയയിലേക്ക് ടേബിൾ,ചെയറുകൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ഫ്രെയിമിന് ഏതെങ്കിലും ഡാർക്ക് നിറവും, കുഷ്യനുകൾ മറ്റ് നിറങ്ങളോട് യോജിച്ച് നിൽക്കുന്ന ലൈറ്റ് നിറവും തിരഞ്ഞെടുക്കാം.

ഓപ്പൺ കൺസെപ്റ്റിലുള്ള വീടുകളാണ് നിർമ്മിക്കുന്നത് എങ്കിൽ പാർട്ടീഷനുകൾ നൽകുമ്പോഴും അതെ കോൺസെപ്റ്റിന്റെ തുടർച്ച കൊണ്ടു വരാനായി ശ്രദ്ധിക്കാം.

ബെഡ്റൂമുകളിലെ വാർഡ്രോബ്, ഡ്രസ്സിംഗ് യൂണിറ്റ്, ഫർണിച്ചറുകൾ എന്നിവയിലും ഇതേ തുടർച്ച കൊണ്ടുവരുന്നത് എപ്പോഴും വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു.

ഇലക്ട്രിക് നിറങ്ങളിൽ ഏറ്റവും ഹൈലൈറ്റ് ചെയ്ത് കാണിക്കാവുന്ന നിറം ഡാർക്ക് ബ്ലൂ തന്നെയാണ്.

ഡാർക്ക് ബ്ലൂ തീമിൽ ഇന്റീരിയർ ചെയ്യുമ്പോൾ തിരഞ്ഞെടുക്കുന്ന അലങ്കാര വിളക്കുകൾ സോഫ എന്നിവയ്ക്ക് ഡാർക്ക് ബ്ലൂ നിറവും, ബാക്ഗ്രൗണ്ട് നിറം എന്ന രീതിയിൽ ഡാർക്ക് ഗ്രേ പോലുള്ളവയും തിരഞ്ഞെടുക്കാം.

ഇന്റീരിയറിന് ഒരു മിക്സ് ആൻഡ് മാച്ച് ലുക്ക് നൽകാൻ താല്പര്യപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ഡാർക്ക് ബ്ലൂ ഡാർക്ക് ഗ്രേ കോമ്പിനേഷൻ.

സോഫയുടെ മെറ്റീരിയലും കുഷ്യനുകളും തമ്മിൽ നിറവ്യത്യാസം നൽകേണ്ട ആവശ്യം ഇവിടെ വരുന്നില്ല.

അതേസമയം കർട്ടനുകളിൽ കോൺട്രാസ്റ്റ് ആയ ഒരു ഡാർക്ക് നിറം ഉപയോഗപ്പെടുത്താം. ഡൈനിങ് ഏരിയയിലെ ചെയറുകൾക്കും ഡാർക്ക് നിറത്തിൽ വ്യത്യസ്തത പരീക്ഷിക്കാവുന്നതാണ്.

നിറങ്ങളിൽ ഇലക്ട്രിക് ഇഫക്ട് പരീക്ഷിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധ നൽകേണ്ടി വരും.