പെയിന്റിങ്ങിൽ വൈറ്റ് നിറത്തിന്റെ പ്രാധാന്യം.

പെയിന്റിങ്ങിൽ വൈറ്റ് നിറത്തിന്റെ പ്രാധാന്യം.ചുമരുകൾക്ക് കൂടുതൽ ഭംഗിയും പ്രകാശവും ലഭിക്കുന്നതിന് തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ നിറം വൈറ്റ് തന്നെയാണ്.

ന്യൂട്രൽ നിറങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർ ആദ്യം ചൂസ് ചെയ്യുന്ന നിറവും വൈറ്റ് ആയിരിക്കും.

ഡാർക്ക്,ലൈറ്റ് നിറങ്ങളോട് ഒരേ രീതിയിൽ യോജിച്ച് പോകുന്ന ഒരു നിറം എന്ന രീതിയിലും ഇന്റീരിയർ ഡിസൈനിങ്ങിൽ വൈറ്റിനുള്ള പ്രാധാന്യം ഒട്ടും കുറയുന്നില്ല.

സ്ഥല പരിമിതി പ്രശ്നമായിട്ടുള്ള ഇടങ്ങളിൽ കൂടുതൽ വലിപ്പവും വെളിച്ചവും എത്തിക്കുന്നതിൽ വെള്ള നിറത്തിന്റെ പ്രാധാന്യം എടുത്ത് പറയേണ്ടതു തന്നെയാണ്.

ഏതൊരു ഡാർക്ക് നിറത്തിനെയും ലൈറ്റ് ഷെയ്ഡിലേക്ക് കൊണ്ടു വരാനും വൈറ്റ് പെയിന്റുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുന്നു.

വൈറ്റ് നിറം തന്നെ വ്യത്യസ്ത ഷേഡുകളിൽ ലഭ്യമാണ് ബ്രില്ല്യന്റ് വൈറ്റ്, ഫ്രഷ് ഷീറ്റ്സ്, ഓൾ വൈറ്റ്, പ്യുവർ വൈറ്റ് എന്നിങ്ങനെ ഇവ തരം തിരിക്കാം.

വൈറ്റ് നിറത്തിലുള്ള പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

പെയിന്റിങ്ങിൽ വൈറ്റ് നിറത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം.

ഇന്റീരിയറിന് ഒരു കൂൾ ലുക്ക് കൊണ്ടു വരാൻ തിരഞ്ഞെടുക്കാവുന്ന നിറമായി വൈറ്റിനെ കണക്കാക്കുന്നു.

ഡാർക്ക് ലൈറ്റ് ഷേഡുകളിലേക്ക് വരുമ്പോൾ ബീജ്,ഗ്രേ വൈറ്റ് നിറങ്ങളുമായുള്ള വ്യത്യാസം പെട്ടെന്ന് കണ്ടെത്താൻ സാധിക്കില്ല.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യങ്ങൾക്കും താല്പര്യങ്ങൾക്കും അനുസരിച്ച് വ്യത്യസ്ത നിറങ്ങളിൽ ലൈറ്റ് അല്ലെങ്കിൽ ഡാർക്ക് ടോണിലുള്ള വൈറ്റ് തിരഞ്ഞെടുക്കാവുന്നതാണ്.

പ്രകാശത്തിന്റെ ലഭ്യത കാലാവസ്ഥ മാറ്റങ്ങൾ, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയെല്ലാം അനുസരിച്ചാണ് ലൈറ്റ് അല്ലെങ്കിൽ ഡാർക്ക് ഷേഡ് തിരഞ്ഞെടുക്കണോ വേണ്ടയോ എന്നകാര്യം തീരുമാനിക്കുന്നത്.

തെക്കോട്ട് ഫേസ് ചെയ്യുന്ന റൂമുകളിൽ കൂടുതലായും കൂൾ വൈറ്റ് ആണ് ഉപയോഗപ്പെടുത്തുന്നത്.

അതേസമയം പടിഞ്ഞാറോട്ട് ഫെയ്സ് ചെയ്യുന്ന വീടുകൾക്ക് വൈറ്റിന്റെ ഡാർക്ക് ഷെയ്ഡുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാവുന്നതാണ്.

വെളിച്ചം കൂടുതലായി ലഭിക്കുന്ന ഇടങ്ങളിൽ വൈറ്റ് നിറം തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ പ്രതിഫലിപ്പിച്ച് കാണിക്കാനായി സാധിക്കും.

ബ്രില്ല്യന്റ് വൈറ്റ് നിറം തിരഞ്ഞെടുക്കുമ്പോൾ

ചെറിയ റൂമുകളിൽ കൂടുതൽ വലിപ്പം തോന്നിപ്പിക്കാൻ ബ്രില്ല്യന്റ് വൈറ്റ് നിറം തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

ചെറിയ രീതിയിൽ ഉള്ള നാച്ചുറൽ ലൈറ്റ് പോലും വലിയ രീതിയിൽ ഇവ പ്രതിഫലിപ്പിച്ച് കാണിക്കും.

വീടിന് കൂടുതൽ വലിപ്പമുള്ള ഒരു ഫീൽ ലഭിക്കുകയും ചെയ്യും. വൈറ്റ് നിറത്തിന്റെ കൂടെ ഏത് നിറവും യോജിച്ചു പോകും എന്നതും മറ്റൊരു പ്രത്യേകതയാണ്.

ഉദാഹരണത്തിന് ഡാർക്ക് നിറത്തിലുള്ള ഫ്ലോറിങ് മെറ്റീരിയൽ, വാൾ മെറ്റീരിയൽസ്, ആക്സസറീസ് എന്നിവയോടൊപ്പമെല്ലാം വൈറ്റ് നിറം തിരഞ്ഞെടുക്കുമ്പോൾ അവ കൂടുതൽ എക്സ്പോസ് ചെയ്തു കാണിക്കും.

ഡാർക്ക് ഗ്രീൻ, ഡാർക്ക് ബ്ലൂ, ബ്ലാക്ക് നിറങ്ങൾ വൈറ്റിനോടൊപ്പം ചേർന്നു നിൽക്കുമ്പോൾ ലഭിക്കുന്ന കളർ കോമ്പിനേഷൻ എളുപ്പം ശ്രദ്ധ പിടിച്ചു പറ്റാനായി ഉപയോഗ പെടുത്താം.

തൂവെള്ള നിറത്തിലുള്ള പെയിന്റ് ചുമരുകളിൽ നൽകി കഴിഞ്ഞാൽ തന്നെ ആഡംബര വസ്തുക്കൾ ഒഴിവാക്കി ഒരു മിനിമൽ ലക്ഷൂറിയസ് ലുക്ക് കൊണ്ടു വരാനായി സാധിക്കും.

മാത്രമല്ല മറ്റു നിറങ്ങളിലുള്ള പെയിന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വൈറ്റിന് വില കുറവാണ് എന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെ മിക്കവരും ഇന്റീരിയറിൽ വൈറ്റ് പെയിന്റ് തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നു. എല്ലാ കാലത്തും ട്രെൻഡ് മാറാതെ നിൽക്കുന്ന നിറമായും വൈറ്റിനെ കണക്കാക്കാം.

പെയിന്റിങ്ങിൽ വൈറ്റ് നിറത്തിന്റെ പ്രാധാന്യം അത്ര ചെറുതായി കാണേണ്ട ഒന്നല്ല.