10 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹര ഭവനം.

10 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹര ഭവനം.വളരെ കുറഞ്ഞ ചിലവിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്നതാണ് വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജിനീഷ് എന്ന വ്യക്തിയും കുടുംബവും താമസിക്കുന്ന വീട്.

ഈയൊരു വീടിന്റെ എടുത്തു പറയേണ്ട പ്രത്യേകത വീട് ഡിസൈൻ ചെയ്തിരിക്കുന്നതും വീട്ടുടുമയാണ് എന്നതാണ്.

അഞ്ചുമാസം മാത്രം സമയമെടുത്ത് 10 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

10 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹര ഭവനം, കൂടുതൽ വിശേഷങ്ങൾ.

വീടിന്റെ തറ നിർമ്മാണം മുതൽ എല്ലാ വർക്കുകളും കരാർ രീതിയിലാണ് പണി നൽകിയത്. വീട് നിർമ്മാണത്തിന് ആവശ്യമായ മെറ്റീരിയലുകളും കരാർ വർക്കിലാണ് നൽകിയത്. അതേസമയം തിരഞ്ഞെടുക്കേണ്ട മെറ്റീരിയലുകളെ പറ്റി ഉടമ കൃത്യമായി പറഞ്ഞിരുന്നു. വീടിന്റെ ആകെ വിസ്തീർണ്ണം 825 ചതുരശ്ര അടിയാണ്.

സിറ്റൗട്ട്,ലിവിങ് ഏരിയ, ഡൈനിങ് ഏരിയ രണ്ട് ബെഡ്റൂമുകൾ ടോയ്ലറ്റ്, കിച്ചൻ, സ്റ്റോർ റൂം,വർക്ക് ഏരിയ എന്നിവ ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് വീട് നിർമ്മിച്ചിട്ടുള്ളത്. ചിലവ് കുറഞ്ഞതു കൊണ്ട് വീടിന്റെ ക്വാളിറ്റിയിൽ യാതൊരു കുറവും വരുത്തിയിട്ടുണ്ട് എന്ന് കരുതേണ്ട.

മികച്ച ക്വാളിറ്റിയിലുള്ള മെറ്റീരിയലുകൾ ഉപയോഗപ്പെടുത്തിയാണ് വീടിന്റെ എല്ലാ ഭാഗങ്ങളും നിർമ്മിച്ചിട്ടുള്ളത്. മോഡേൺ രീതിയിലുള്ള ഡിസൈനിങ് രീതികളെല്ലാം വീട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഓപ്പൺ ലേഔട്ട് രീതിയിലാണ് ലിവിങ്,ഡൈനിങ് എന്നിവക്കെല്ലാം ഇടം കണ്ടെത്തിയിട്ടുള്ളത്. അടുക്കളയിലെ സാധനങ്ങൾ സൂക്ഷിക്കുന്നതിനായി ഒരു സ്റ്റോർ റൂം സജ്ജീകരിച്ച് നൽകി.

ഈ ഒരു റൂമിൽ തന്നെയാണ് വാഷിംഗ് മെഷീൻ, കെറ്റിൽ പോലുള്ള ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ഇടവും കണ്ടെത്തിയത്. കിച്ചൻ കൗണ്ടർ ടോപ്പിന് മൂന്ന് മീറ്റർ നീളമാണ് നൽകിയത്.

അതുകൊണ്ടുതന്നെ വിശാലമായ രീതിയിൽ അടുക്കള ഉപയോഗിക്കാനും സാധിക്കും. കിച്ചണിനോട് ചേർന്നല്ല വർക്ക് ഏരിയയ്ക്ക് ഇടം കണ്ടെത്തിയിട്ടുള്ളത് എന്നതും വീടിന്റെ ഡിസൈൻ വ്യത്യസ്തമാക്കുന്ന കാര്യമാണ്.

വീടിന്റെ അടിത്തറയ്ക്ക് കൂടുതൽ ബലം ലഭിക്കുന്നതിന് കരിങ്കല്ല് ഉപയോഗപ്പെടുത്തുന്നതിന് പകരം കോളം ഫൂട്ടിംഗ് രീതിയാണ് ഉപയോഗിച്ചത്. ഇതേ സ്ഥലത്ത് പഴയ വീടിന്റെ തറ നില നിന്നിരുന്നതായും വീട്ടുടമ പറയുന്നു.

ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ.

വീടിന്റെ ഭിത്തികൾ നിർമ്മിക്കുന്നതിനായി പൊറോതേരം ബ്രിക്കുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിനോട് യോജിച്ച് നിൽക്കുന്ന രീതിയിലുള്ള ഫർണിച്ചറുകൾ ഇന്റീരിയറിൽ ഉപയോഗപ്പെടുത്തി.

വീട്ടുടമ തന്നെയാണ് ഡൈനിങ് ടേബിൾ, അതോടൊപ്പം ബെഞ്ച് എന്നിവ ഡിസൈൻ ചെയ്ത് നൽകിയത്.

ഡൈനിങ് ടേബിൾ നിർമ്മിക്കുന്നതിനായി ജി ഐ പൈപ്പ് ഉപയോഗിച്ച് ഫ്രെയിം നിർമ്മിച്ച ശേഷം അതിനുമുകളിൽ പ്ലൈവുഡ് നൽകുകയാണ് ചെയ്തത്.

ചെയറുകൾക്ക് പകരം ബെഞ്ച് ഉപയോഗപ്പെടുത്തിയത് കൂടുതൽ സ്ഥലം നൽകുന്നതിന് സഹായിച്ചു. ഫ്ലോറിങ്ങിനായി വിട്രിഫൈഡ് ടൈലുകളാണ് ഉപയോഗപ്പെടുത്തിയത്.

വീടിന്റെ ലിന്റിൽ പണി പൂർത്തിയായപ്പോൾ തന്നെ വയറിങ്ങിനുള്ള കാര്യങ്ങളും ചെയ്തുവച്ചു. അതുകൊണ്ടുതന്നെ പണി പൂർത്തിയായ ശേഷം വീടിന്റെ ഭിത്തികൾ കുത്തി തുറക്കേണ്ട ആവശ്യം വന്നില്ല.

വീടിന്റെ ഗേറ്റിനും ഉണ്ട് പ്രത്യേകത, ജി ഐ പൈപ്പ് ഉപയോഗപ്പെടുത്തി ഫെൻസിങ്‌ രീതിയിലാണ് ഗേറ്റ് നിർമ്മിച്ചത്.

വീട് പണിയിൽ ചിലവ് ചുരുക്കാനായി സിമന്റ് ഉപയോഗിച്ച് നിർമ്മിച്ച കട്ടിളകളാണ് ഉപയോഗപ്പെടുത്തിയത്.

അതോടൊപ്പം റെഡിമെയ്ഡ് വാതിലുകൾ റൂഫിങ്ങിൽ ചെയ്ത ട്രസ് വർക്ക്, പ്ലാസ്റ്ററിങ്‌ ഒഴിവാക്കിയ ചുമരുകൾ , ലളിതമായ ഇന്റീരിയർ ഡിസൈൻ എന്നിവ കൂടി ചേർന്നതോടെ വീടിന്റെ ഭംഗി ഇരട്ടിയായി.

10 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹര ഭവനം, അതിലേറെ സൗകര്യങ്ങളും നൽകുന്നു.