സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാം.വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യാൻ താല്പര്യമില്ലാത്തവരായി ആരും ഉണ്ടാകില്ല.

മുൻകാലങ്ങളിൽ വീടിന്റെ മുറ്റത്ത് നാടൻ ചെടികൾ ഉപയോഗപ്പെടുത്തി യായിരുന്നു പൂന്തോട്ടങ്ങൾ ഒരുക്കിയിരുന്നത്.

ഇന്ന് കൂടുതലായും ഗാർഡൻ സെറ്റ് ചെയ്യുന്നതിന് ആവശ്യമായ പോട്ട്,മണ്ണ് ചെടികൾ എന്നിവയെല്ലാം നഴ്സറികളിൽ പോയി വാങ്ങുന്ന രീതിയാണ് ഉള്ളത്.

ഇത്തരത്തിൽ ഗാർഡൻ സെറ്റ് ചെയ്ത് നൽകുമ്പോൾ താരതമ്യേനെ ചിലവ് കൂടുകയും ചെയ്യും.

വ്യത്യസ്തമായ രീതിയിൽ ഗാർഡൻ ഒരുക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ചിലവ് ഒന്നുമില്ലാതെ തിരഞ്ഞെടുക്കാവുന്ന ഒരു രീതിയാണ് സ്പൈറൽ ഗാർഡൻ.

ഈയൊരു രീതിയെ പറ്റി പലർക്കും വലിയ അറിവ് ഉണ്ടായിരിക്കില്ല. പഴയ ചിരട്ടയും,കയറും,മുളയും ഉപയോഗപ്പെടുത്തി നിർമ്മിക്കാവുന്ന സ്‌പൈറൽ ഗാർഡൻ രീതിയെ പറ്റി വിശദമായി മനസ്സിലാക്കാം.

സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാം, ആവശ്യമുള്ള സാധനങ്ങൾ.

ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിൽ ആവശ്യമില്ലാതെ കളയുന്ന ചിരട്ടയും കയറുമെല്ലാം ഉപയോഗപ്പെടുത്തി ആർക്കു വേണമെങ്കിലും സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാനായി സാധിക്കും.

കാഴ്ചയിൽ ഭംഗിയും വേറിട്ട ലുക്കും ഗാർഡനിൽ നൽകാൻ താല്പര്യപ്പെടുന്നവർക്ക് ചെയ്തു നോക്കാവുന്ന സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യുന്നതിനായി അടുക്കളയിലെ ഉപയോഗ ശേഷം വലിച്ചെറിയുന്ന ചിരട്ടകൾ മതി.

ഏകദേശം ഒന്നര മീറ്റർ ഉയരത്തിൽ ഒരു മുള കഷ്ണം എടുത്ത് അതിൽ ഇരുവശങ്ങളിലുമായി ഏഴോ എട്ടോ ചിരട്ടകൾ കെട്ടി നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

ചിരട്ടയും മുളയും തമ്മിൽ കെട്ടിവയ്ക്കുന്നതിന് വേണ്ടിയാണ് കയർ ഉപയോഗപ്പെടുത്തുന്നത്. കനം കുറഞ്ഞ ചകിരി കയറാണ് കൂടുതൽ നല്ലത്.

മുളയുടെ താഴെ ഭാഗം തൊട്ട് മുകൾ ഭാഗം വരെ കയർ ഒരേ രീതിയിൽ നല്ലപോലെ കെട്ടി നൽകണം.ഇങ്ങിനെ ചെയ്യുമ്പോൾ കാഴ്ചയിൽ ഒരു പ്രത്യേക ഭംഗിയും ലഭിക്കും.

ചിരട്ട ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം അറേഞ്ച് ചെയ്ത് നൽകാവുന്നതാണ്. രണ്ട് വശങ്ങളിലും നിശ്ചിത അകലത്തിൽ വരുന്ന രീതിയിലോ ഒരേ നീളത്തിലോ ഒക്കെ ചിരട്ടകൾ ക്രിയേറ്റിവിറ്റി അനുസരിച്ച് നൽകാം.

എപ്പോഴും മുകൾ ഭാഗത്തു നിന്നും താഴേക്ക് ചിരട്ടകൾ അറേഞ്ച് ചെയ്ത് നൽകുന്ന രീതിയാണ് കാഴ്ചയിൽ കൂടുതൽ ഭംഗി നൽകുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മുളക്ക് മുകളിലും താഴെയും വെള്ള നിറത്തിലുള്ള നൂലുകൾ ഉപയോഗിച്ച് കെട്ടി നൽകുകയാണെങ്കിൽ അവ കാഴ്ചയിൽ ഒരു പ്രത്യേക ലുക് നൽകും.

ചിരട്ട മുളയിലേക്ക് പിടിപ്പിക്കുന്നതിനായി സ്ക്രൂ ഉപയോഗിച്ച് ഫിക്സ് ചെയ്ത് നൽകുകയാണ് ചെയ്യുന്നത്. ചിരട്ടകൾ തിരഞ്ഞെടുക്കുമ്പോൾ ഒരേ വലിപ്പത്തിലുള്ളവ നോക്കി തിരഞ്ഞെടുത്താൽ സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ കൂടുതൽ ഭംഗി ലഭിക്കും.

ഒരിഞ്ച് വലിപ്പത്തിലുള്ള സ്ക്രൂ ഉപയോഗപ്പെടുത്തിയാണ് മുളയിലേക്ക് ചിരട്ട അടിച്ചു ഫിക്സ് ചെയ്യുന്നത്. ചിരട്ട ഫിക്സ് ചെയ്ത് നൽകുമ്പോൾ നൂലിന് മുകളിലൂടെ നൽകിയാൽ അത് കൂടുതൽ ബലത്തിൽ നിൽക്കും.

ചിരട്ടയിൽ ആവശ്യത്തിന് മണ്ണ് നിറച്ച ശേഷം ചെടി നട്ട് കൊടുക്കാവുന്നതാണ്.എന്നാൽ കൂടുതൽ ഭാരം വരുന്ന രീതിയിൽ ചട്ടിയിൽ മണ്ണിട്ട് നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അധികം ഉയരത്തിൽ പോകാത്ത ചെടികൾ നോക്കി തിരഞ്ഞെടുക്കുകയാണെങ്കിൽ വലിയ രീതിയിൽ ചിരട്ടിയിലേക്ക് ഭാരം വരില്ല.മറ്റൊരു രീതി ചിരട്ടയിൽ ക്ലേ ബോൾസ് ഉപയോഗപ്പെടുത്തി ഇൻഡോർ പ്ലാന്റുകൾ നൽകുന്നതാണ്.

ലിവിങ് ഏരിയ, ബാൽക്കണി പോലുള്ള ഇടങ്ങളിൽ എല്ലാം സ്‌പൈറൽ ഗാർഡനുകൾ ഭംഗിയായി അറേഞ്ച് ചെയ്ത് നൽകാൻ സാധിക്കും. വീടിന്റെ ഏത് ഭാഗത്തേക്കും എടുത്തു കൊണ്ടു പോകാൻ സാധിക്കുന്നതിനാൽ തന്നെ ആവശ്യമുള്ള ഇടങ്ങളിൽ കൊണ്ടു പോയി ഇവ ഫിക്സ് ചെയ്ത് നൽകാവുന്നതാണ്.

കാഴ്ചയിൽ ഭംഗിയും അതേസമയം ഒരു രൂപ പോലും ചിലവില്ലാതെയും വീട്ടിൽ ഒരു ഗാർഡൻ തയ്യാറാക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന രീതി തന്നെയാണ് സ്പൈറൽ ഗാർഡൻ.

സ്പൈറൽ ഗാർഡൻ സെറ്റ് ചെയ്യാം, എന്നാൽ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.