ചതുപ്പ് നിലത്തിലെ വ്യത്യസ്തമായ വീട്.

ചതുപ്പ് നിലത്തിലെ വ്യത്യസ്തമായ വീട്. വ്യത്യസ്തമായ വീട് എന്ന ആശയം പ്രാവർത്തികമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാവുന്ന ഒരു വീടാണ് കോട്ടയം ജില്ലയിൽ സ്ഥിതിചെയ്യുന്ന ആർക്കിടെക്ട് അനൂപിന്റെയും കുടുംബത്തെയും വീട്.

14 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട് നിർമ്മിച്ചിരിക്കുന്നത് ചതുപ്പ് നിലത്തിലാണ്. 2022 ജനുവരിയിൽ പണി പൂർത്തിയായ വീടിന്റെ ആകെ വിസ്തീർണ്ണം 2100 ചതുരശ്ര അടിയാണ്.

വീടിന്റെ പ്രധാന ആകർഷണതകൾ മനസ്സിലാക്കാം.

ചതുപ്പ് നിലത്തിലെ വ്യത്യസ്തമായ വീട്, പ്രത്യേകതകൾ.

വീടിന് ചുറ്റുമുള്ള ഭൂമി ചതുപ്പ് നിലം ആണെന്ന് മാത്രമല്ല വീട് സ്ഥിതി ചെയ്യുന്ന പ്ലോട്ട് മലയുടെ അടിവാരത്തായാണ് ഉള്ളത്.

അതുകൊണ്ടു തന്നെ വീടിന്റെ പുറകുവശം മുഴുവൻ പാറകൾ നിറഞ്ഞ രീതിയിലാണ് ഉള്ളത്. അതിൽനിന്നും തീർത്തും വ്യത്യസ്തമായാണ് വീടിന്റെ മുൻവശം.

ചതുപ്പ് നിറഞ്ഞ ഭാഗത്ത് വീട് നിർമ്മിക്കുക എന്നത് വളരെയധികം ചാലഞ്ചേറിയ കാര്യം തന്നെയാണ്.

വീടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പോർച്ച്, അടുക്കള എന്നിവക്കെല്ലാം ചതുപ്പ് നിലത്ത് തന്നെയാണ് സ്ഥാനം കണ്ടെത്തിയത്.

ഇത്തരം ഭാഗങ്ങളിൽ കൂടുതൽ ഭാരം നൽകി നിർമ്മിക്കാൻ സാധിക്കാത്തതു കൊണ്ട് തന്നെ കാർപോർച്ചിന്റെ റൂഫിംഗ് ചെയ്യുന്നതിനായി ഓടാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ഭൂമിക്ക് അടിയിലേക്ക് കൂടുതൽ ബലം ലഭിക്കുന്നതിന് വേണ്ടി തെങ്ങിന്റെ കുറ്റികൾ ഉപയോഗപ്പെടുത്തി മണ്ണിന്റെ ലെവൽ താഴ്ത്തി നൽകി അതിനു മുകളിൽ ക്വാറി വേസ്റ്റ് ആണ് ഉപയോഗപ്പെടുത്തിയത്.

മണ്ണിന്റെ കാഠിന്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി പിസിസി കൂടി ചെയ്തതോടെ വീടിന്റെ ഉറപ്പ് വർദ്ധിപ്പിക്കാനായി സാധിച്ചു.

വീട് സ്ഥിതി ചെയ്യുന്നത് ചതുപ്പ് നിലത്ത് ആയതു കൊണ്ട് തന്നെ വെള്ളം ലഭിക്കുന്നതിന് വലിയ പ്രശ്നം നേരിടേണ്ടി വരില്ല. മാത്രമല്ല വീടിനോട് ചേർന്ന് തന്നെ ഒരു കുളവുമുണ്ട്.

വീടിന് ചുറ്റുമുള്ള കാര്യങ്ങൾക്ക് വലിയ ആഘാതം സൃഷ്ടിക്കാത്ത രീതിയിലുള്ള നിർമ്മാണ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

വീടിന്റെ പ്രധാന ആകർഷണതകൾ.

വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് സിറ്റൗട്ട് സജ്ജീകരിച്ച് നൽകിയിരിക്കുന്നു. മൂന്ന് ബെഡ്റൂമുകൾ, ലിവിങ് ഏരിയ കിച്ചൻ ഡൈനിങ്, ഇവയെ തമ്മിൽ കണക്ട് ചെയ്യുന്ന ഒരു ഇടനാഴി എന്നിവയാണ് താഴത്തെ നിലയിൽ ഡിസൈൻ ചെയ്തിട്ടുള്ളത്.

ബെഡ്റൂമിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഒരു ചെറിയ പ്രയർ ഏരിയ സെറ്റ് ചെയ്ത് നൽകി.

വീട്ടിനകത്തേക്ക് കൂടുതൽ വെളിച്ചവും വായു സഞ്ചാരവും ലഭിക്കുന്നതിനായി ഒരു കോർട്ടിയാഡും നൽകിയിട്ടുണ്ട്. വീടിന്റെ മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കാനുള്ള സ്റ്റെയർ കേസ് കോർട്യാഡിനോട് ചേർന്നാണ് നൽകിയിട്ടുള്ളത്.

വീടിന്റെ ഇന്റീരിയറിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് കോർട്ടിയാഡിനോട് ചേർന്ന് സെറ്റ് ചെയ്ത് നൽകിയിട്ടുള്ള ബുദ്ധ പ്രതിമയും അക്വാപോണ്ടുമാണ്.

പ്ലോട്ടിൽ ഉണ്ടായിരുന്ന കുളത്തെ അക്വാ പോണ്ട് രീതിയിലേക്ക് മാറ്റിയെടുക്കുകയാണ് ചെയ്തത്. ഡൈനിങ് ഏരിയയോട് ചേർന്ന് ഒരു വലിയ ജനാലയുടെ രൂപത്തിലാണ് ഡോർ നൽകിയിട്ടുള്ളത്. ഫാമിലി ലിവിങ്ങിലാണ് ടിവി യൂണിറ്റ് സജീവച്ച് നൽകിയിട്ടുള്ളത്.

നിർമ്മാണ രീതി.

വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിട്ടുള്ളത് ‘A’ ഫ്രെയിം ആകൃതിയിൽ ആണ്. അതുപോലെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന് നൽകിയിട്ടുള്ള വരാന്തയ്ക്ക് ‘L’ ഷേയ്പ്പ് ആണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

അതോടൊപ്പം തന്നെ ഒരു ചെറിയ പോണ്ട് സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. മഴ കൂടുതലുള്ള സമയങ്ങളിൽ വരാന്തയിലേക്ക് വെള്ളം കയറാതിരിക്കാൻ സൺഷൈഡ് വരാന്തയിൽ നൽകിയിരിക്കുന്നു.

വീടിന്റെ മുഗൾ ഭാഗം ആറ്റിക് ശൈലിയിലാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലത്തെ നിലയിൽ ഡോർമെറ്ററി രീതിയിൽ ബെഡ്റൂം സജ്ജീകരിച്ച് അതിനോട് അറ്റാച്ച് ചെയ്ത് ഒരു ടോയ്ലറ്റ് നൽകിയിട്ടുണ്ട്.

വീടിന് മുകളിൽ നിന്നും പുറത്തെ കാഴ്ചകൾ ആസ്വദിക്കുന്നതിനായി ബാൽക്കണി സജ്ജീകരിച്ച് നൽകിയിട്ടുണ്ട്. മുകൾ ഭാഗത്തെ റൂഫ് ട്രസ്സ് വർക്കാണ് ചെയ്തെടുത്തിട്ടുള്ളത്. ഭീത്തികൾ നിർമ്മിക്കാനായി ഇഷ്ടികയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

അതിന്റെ ഭംഗി എടുത്തു കാണിക്കാനായി പ്ലാസ്റ്ററിംഗ് ഒഴിവാക്കിയാണ് ചുമരുകൾ നൽകിയിട്ടുള്ളത്. വീടിനകത്ത് ഫ്ളോറിംഗിനായി മാറ്റ് ഫിനിഷിലുള്ള ടൈലുകൾ തിരഞ്ഞെടുത്തു.

ഇന്റീരിയറിനോട് യോജിച്ച് നിൽക്കുന്ന രീതിയിലുള്ള ഫർണിച്ചറുകൾ കൂടി നൽകിയതോടെ വീടിനകം കൂടുതൽ മനോഹരമായി സജ്ജീകരിക്കാൻ സാധിച്ചിരിക്കുന്നു.

സീലിംഗ് വർക്കുകൾക്ക് വേണ്ടി വുഡ്,ജിപ്സം കോമ്പിനേഷൻ രീതിയാണ് നൽകിയിട്ടുള്ളത്.വീടിന്റെ റൂഫിങ്ങിനായി പഴയ ഓടുകൾ തന്നെ പെയിന്റടിച്ച് പുനരൂപയോഗം ചെയ്തെടുത്തു.

കാഴ്ചയിൽ വ്യത്യസ്തതയും ഭംഗിയും നിറയുന്ന ഈ വീട് ഡിസൈൻ ചെയ്തത് പ്ലാനറ്റ് ആർക്കിടെക്ചർ എന്ന സ്ഥാപനമാണ്.

ചതുപ്പ് നിലത്തിലെ വ്യത്യസ്തമായ വീട്, എന്ന ആശയം പൂർണമായും പൂർത്തീകരിച്ച ഒരു വീടായി ഇതിനെ കാണാം.

House Location: Kottayam

Owner: Anoop Kumar

Architectural Firm: Planet architecture

Square feet: 2100