മൊറോക്കന്‍ ടൈലുകൾക്ക് പ്രിയമേറുമ്പോൾ.

മൊറോക്കന്‍ ടൈലുകൾക്ക് പ്രിയമേറുമ്പോൾ.ഇന്ന് വീട് നിർമ്മാണത്തിൽ ഫ്ലോറിങ്ങിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ടൈലുകളാണ്.

ഇവയിൽ തന്നെ സെറാമിക്, വിട്രിഫൈഡ് ടൈലുകൾ വിപണി അടക്കി വാഴുമ്പോൾ ടെറാകോട്ട, ചെത്തുകല്ല് പോലുള്ള ടൈലുകളുടേയും പ്രാധാന്യം വർദ്ധിച്ചു വരുന്നുണ്ട്.

ടൈലുകളിൽ തന്നെ കൂടുതൽ പേരും ട്രെൻഡ് അനുസരിച്ച് തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് പ്രിന്റഡ് ടൈലുകളാണ്.

സാധാരണ ടൈലുകളെ അപേക്ഷിച്ച് പ്രിന്റഡ് രീതിയിൽ വരുന്ന മൊറോക്കൻ ടൈലുകൾ വീടിന് നൽകുന്നത് ഒരു പ്രത്യേക അഴകും ഭംഗിയുമാണ്.

വീട് മുഴുവൻ ഇത്തരം ടൈലുകൾ ഉപയോഗിക്കാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ അടുക്കളയുടെ വാൾ, ലിവിങ് ഏരിയ എന്നിവിടങ്ങളിൽ മാത്രം പ്രിന്റഡ് ടൈലുകൾ നൽകി ഭംഗിയാക്കാനും സാധിക്കും.

മൊറോക്കൻ ടൈലുകൾ എന്ന പേരിൽ അറിയപ്പെടുന്ന പ്രിന്റഡ് ടൈലുകൾ ആത്തംകുടി ടൈലുകളോട് കിട പിടിച്ച് നിൽക്കാൻ കെല്പുള്ളവയാണ് .

ചുമരുകളിലും ഫ്ലോറിലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന പ്രിന്റഡ് മൊറൊക്കൻ ടൈലുകളെ പറ്റി വിശദമായി മനസ്സിലാക്കാം.

മൊറോക്കന്‍ ടൈലുകൾക്ക് പ്രിയമേറുമ്പോൾ

ഇന്ത്യയിൽ നിർമിക്കുന്ന പ്രിന്റ്ഡ് ടൈലുകൾ പ്രധാനമായും കർണാടക, തമിഴ്നാട് ഭാഗങ്ങളിൽ നിന്നുമാണ് വരുന്നത്.

അതേസമയം മൊറോക്കൻ സ്റ്റൈലിലുള്ള ടൈലുകൾ ചൈന, സ്പെയിൻ, ഇറ്റലി പോലുള്ള സ്ഥലങ്ങളിൽ നിന്നുമാണ് നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്.

കാഴ്ചയിൽ മൊറോക്കൻ ടൈലുകളോട് ആത്തംകുടി ടൈലുകൾക്ക് സാമ്യം തോന്നുമെങ്കിലും ചെട്ടിനാട് ഭാഗങ്ങളിൽ നേരിട്ട് പോയി ടൈൽസ് പർച്ചേസ് ചെയ്യേണ്ടത് ആത്തം കുടി ടൈലുകളുടെ ഒരു വലിയ പോരായ്മ തന്നെയാണ്.

അതേസമയം വ്യത്യസ്ത ഡിസൈനുകളിൽ ചെയ്തെടുക്കുന്ന പ്രിന്റഡ് മൊറൊക്കൻ ടൈലുകൾ വളരെ എളുപ്പത്തിൽ ഡീലർമാർ വഴി നമ്മുടെ നാട്ടിൽ ലഭിക്കും.

വിലയുടെ കാര്യത്തിൽ ആത്തംഗുഡി ടൈലിന് വില കുറവാണ്. മൊറോക്കൻ ടൈലുകളുടെ അതേ ശൈലി പിന്തുടർന്നു കൊണ്ട് മുംബൈയിൽ നിർമ്മിച്ചെടുക്കുന്ന കോൺക്രീറ്റ് ടൈലുകൾക്കും ഇപ്പോൾ മാർക്കറ്റിൽ വളരെയധികം ഡിമാൻഡാണ് ഉള്ളത്.

അതേസമയം ഇവയ്ക്കും ഡീലർമാർ ഇല്ലാത്തതാണ് ഒരു വലിയ പോരായ്മ.

മൊറോക്കൻ ടൈലുകൾ തിരഞ്ഞെടുക്കുന്നതിനുള്ള കാരണം.

വീടിനെ പഴമയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലോറിങ്ങിനായി തിരഞ്ഞെടുക്കാവുന്ന ഒരു മികച്ച ഓപ്ഷനാണ് മൊറോക്കൻ ടൈലുകൾ.

ഒരേ സമയം ട്രഡീഷണൽ എത്നിക് രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഇത്തരം ടൈലുകൾ വീടിന്റെ ഫ്ലോറിങ്,വാൾ ഡിസൈൻ എന്നിവിടങ്ങളിൽ ആവശ്യാനുസരണം ഉപയോഗപ്പെടുത്താം.

ബെഡ്റൂമുകൾക്ക് കണ്ടമ്പററി ശൈലിയാണ് പിന്തുടരുന്നത് എങ്കിൽ പ്രിന്റഡ് ടൈലുകളാണ് ഏറ്റവും അനുയോജ്യം എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതേസമയം മോഡേൺ രീതിയിലുള്ള വീടുകൾ ഡിസൈൻ ചെയ്യുമ്പോൾ എല്ലാ ഭാഗത്തും പ്രിന്റഡ് ടൈലുകൾ നൽകുന്ന രീതിക്ക് പകരമായി ഹൈലൈറ്റ് ചെയ്യേണ്ട വാളുകൾ,പാനലുകൾ എന്നിവയ്ക്ക് മാത്രം പ്രിന്റഡ് ടൈലുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. വീട് മുഴുവനായും പ്രിന്റഡ് ടൈലുകളാണ് നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ ലൈറ്റ് നിറങ്ങളിൽ സിമ്പിൾ പാറ്റേണിലുള്ള ടൈലുകൾ തിരഞ്ഞെടുക്കുന്നത് ഫ്ലോറിന്റെ മാറ്റ് കൂട്ടും.

ഉപയോഗ രീതി

വ്യത്യസ്ത പാറ്റേണുകൾ ഫോളോ ചെയ്ത് പ്രിന്റഡ് ടൈലുകൾ നൽകുകയാണെങ്കിൽ അവ കാഴ്ചയിൽ ആകർഷകത തോന്നിപ്പിക്കും. ടൈലുകൾക്ക് ചുറ്റുമായി ബോർഡർ വ്യത്യസ്ത നിറങ്ങളിൽ നൽകുന്നതാണ് കൂടുതൽ ഭംഗി. അതേസമയം ലിവിങ് റൂം,ബെഡ്റൂം എന്നിവിടങ്ങളിൽ ഫർണിച്ചറുകൾ വരുന്ന ഭാഗത്ത് പ്രിന്റ്ഡ് ടൈലുകൾ ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. ഉയർന്ന വില കൊടുത്ത് വാങ്ങുന്ന ടൈലുകൾ കാഴ്ച മറക്കുന്ന ഭാഗത്ത് നൽകുന്നത് കൊണ്ട് വലിയ അർത്ഥമൊന്നുമില്ല. ഓപ്പൺ ഏരിയ, സിറ്റ് ഔട്ട് പോലുള്ള ഭാഗങ്ങളിൽ ഫ്ലോറിങ് ചെയ്യാൻ മികച്ച മെറ്റീരിയലായി പ്രിന്റ്ഡ് ടൈലുകളെ കണക്കാക്കാം. വ്യത്യസ്ത നിറങ്ങളിൽ 20 *20,30*30,60*60 എന്നിങ്ങനെ വ്യത്യസ്ത അളവുകളിൽ പ്രിന്റ്ഡ് ടൈലുകൾ തിരഞ്ഞെടുക്കാൻ സാധിക്കും.

അതേസമയം തിരഞ്ഞെടുക്കുന്ന ഡിസൈൻ, പാറ്റേൺ എന്നിവയ്ക്ക് അനുസരിച്ചാണ് ടൈലുകളുടെ വില നിശ്ചയിക്കപ്പെടുന്നത്. ചെറിയ രീതിയിലുള്ള പാറ്റേണുകൾ നൽകി ഡിസൈൻ ചെയ്ത ടൈലുകൾക്ക് 150 മുതൽ 200 രൂപ നിരക്കിൽ വാങ്ങേണ്ടി വരുമ്പോൾ കുറച്ചുകൂടി നല്ല പാറ്റേൺ നൽകി നിർമ്മിക്കുന്ന ടൈലുകൾക്ക് 250 രൂപ മുതൽ 500 രൂപ വരെയാണ് വില നൽകേണ്ടി വരുന്നത്. ഇംപോർട്ടഡ് ടൈപ്പ് പ്രിന്റഡ് ടൈലുകൾ മാത്രമല്ല ഇന്ന് വിപണി അടക്കി വാഴുന്നത് നിരവധി ഇന്ത്യൻ നിർമ്മിത ബ്രാൻഡുകളും 3030,60*60 സൈസിൽ വിപണിയിൽ ലഭ്യമാണ്. ഇവയും പാറ്റേൺ, ഡിസൈൻ,വലിപ്പം എന്നിവയെ അടിസ്ഥാനമാക്കി വിലയിൽ വ്യത്യാസം വരുന്നതാണ്.

മൊറോക്കന്‍ ടൈലുകൾക്ക് പ്രിയമേറുമ്പോൾ, അവയുടെ ഉപയോഗരീതി, ലഭ്യമാകുന്ന സ്ഥലങ്ങൾ എന്നിവയെപ്പറ്റി അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.