ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കാം.

ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കാം..വീടിന്റെ മേൽക്കൂര നിർമ്മിക്കുന്നതിന് കോൺക്രീറ്റിംഗ് രീതിയാണ് ഇന്ന് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്.

അതല്ല എങ്കിൽ മുകളിലത്തെ നിലയിൽ ട്രസ്സ് വർക്ക് ചെയ്ത് റൂഫിങ് ടൈലുകൾ നൽകുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്.

എന്നാൽ വീടിന്റെ മേൽക്കൂര വാർക്കുന്നതിനു പകരം ഉപയോഗപ്പെടുത്താവുന്ന ഒരു മെറ്റീരിയലാണ് ഹോളോ റൂഫിംഗ് ബ്ലോക്കുകൾ.

അവയുടെ ഉപയോഗ രീതി, കോൺക്രീറ്റുമായി താരതമ്യം ചെയ്യുമ്പോൾ ബലം ലഭിക്കുമോ എന്നീ കാര്യങ്ങളാണ് മിക്ക ആളുകളേയും പുറകിലോട്ട് വലിക്കുന്ന ഘടകം.

ഒരു കോൺക്രീറ്റിംഗ് റൂഫ് നൽകുന്ന എല്ലാ ക്വാളിറ്റി യോടും കൂടി തന്നെ വീടുകളുടെ മേൽക്കൂര നിർമ്മാണത്തിനായി തിരഞ്ഞെടുക്കാവുന്ന മെറ്റീരിയലാണ് ഹോളോ റൂഫിംഗ് ബ്ലോക്കുകൾ.

അവയുടെ ഉപയോഗ രീതി, നിർമ്മാണം എന്നിവയെ പറ്റി വിശദമായി മനസ്സിലാക്കാം.

ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കാം

വീടുകളുടെ ഭിത്തികൾ നിർമ്മിക്കുന്നതിനായി ഹോളോബ്രിക്സ് ഉപയോഗപ്പെടുത്തുന്നത് പലർക്കും അറിയാമായിരിക്കും. എന്നാൽ മേൽക്കൂര നിർമ്മാണത്തിനായി ഫോളോ റൂഫിംഗ് ബ്ലോക്കുകൾ ഉപയോഗപ്പെടുത്തുന്നത് നമ്മുടെ നാട്ടിൽ അത്ര പരിചിതമായ കാര്യമായിരിക്കില്ല.
പ്രധാനമായും രണ്ട് വലിപ്പത്തിലാണ് ഹോളോ റൂഫിംഗ് ബ്ലോക്കുകൾ വിപണിയിലെത്തുന്നത്.

36*25*10 സെന്റി മീറ്റർ എന്ന അളവിലും,36*25*15 സെന്റിമീറ്റർ അളവിലും വരുന്ന ഹോളോ റൂഫിംഗ് ബ്ലോക്കുകൾ ക്ലേ ചാനൽ ഉപയോഗപ്പെടുത്തിയാണ് ഫിക്സ് ചെയ്ത് നൽകുന്നത്. ചാനലുകളുടെ ഇടയിലൂടെ കൂടുതൽ ബലം ലഭിക്കുന്നതിനു വേണ്ടി കമ്പി കയറ്റി വിടുന്നു. ഇവക്ക് മുകളിൽ ആവശ്യാനുസരണം ടൈലുകൾ പാകി നൽകുകയും സാധാരണ ഫ്ലോറിങ് രീതികൾ പിന്തുടരുകയും ചെയ്യാം. കോൺക്രീറ്റ് രീതിയെ അപേക്ഷിച്ച് ചിലവ് കുറച്ച് വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഒരു മാർഗമാണ് ഹോളോ റൂഫിംഗ് ബ്ലോക്കുകൾ.

ഹോളോ റൂഫിംഗ് കൊണ്ടുള്ള ഗുണങ്ങൾ.

വീട് നിർമാണത്തിൽ ചിലവ് കുറയ്ക്കാൻ മാത്രമല്ല, വീട്ടിനകത്തെ ചൂട് കുറക്കാനും ഈ ഒരു റൂഫിംഗ് രീതി ഫലപ്രദമാണ്. റൂഫിംഗ് ആയി ഫില്ലർ സ്ലാബുകൾ, ഉപയോഗപ്പെടുത്തുന്നത് കൊണ്ടുതന്നെ കോൺക്രീറ്റിന്റെ പകുതി ഭാരം മാത്രം ഉപയോഗപ്പെടുത്തി ഇവ നല്ല രീതിയിൽ ചെയ്തെടുക്കാൻ സാധിക്കും. സിമന്റിനും മണലിനും ദിനംപ്രതി വില വർധിച്ചു വരുന്ന സാഹചര്യത്തിൽ കോൺക്രീറ്റിന് ആവശ്യമായി വരുന്ന ചിലവിൽ വലിയ കുറവാണ് ഇത്തരം റൂഫിംഗ് രീതി കൊണ്ട് ലഭിക്കുന്ന ലാഭം.

കെട്ടിടത്തിന് സാധാരണ കോൺക്രീറ്റിംഗ് രീതികൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഭാരം ഒഴിവാക്കാനും ഹോളോ റൂഫിംഗ് ബ്ലോക്ക്‌ സഹായിക്കുന്നു. വീട്ടിനകത്തെ ചൂടാണ് ഇന്ന് മിക്ക വീടുകളിലും നേരിടുന്ന ഒരു പ്രശ്നം.അതിനുള്ള ഒരു ഉത്തമ പ്രതിവിധി എന്ന രീതിയിലും ഹോളോ റൂഫിംഗ് ബ്ലോക്കുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും. ഇന്ന് കേരളത്തിൽ ഫില്ലർ സ്ലാബുകൾ ലഭിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഹോളോബ്രിക്സിൽ ടെറാകോട്ട, ഓട് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള മെറ്റീരിയലുകൾ വേണമെങ്കിലും ഉപയോഗപ്പെടുത്താൻ സാധിക്കും. തിരഞ്ഞെടുക്കുന്ന മെറ്റീരിയൽ ഈർപ്പത്തെ ആഗിരണം ചെയ്യുന്നതു കൊണ്ട് ചിലപ്പോൾ നിറത്തിൽ ചെറിയ രീതിയിലുള്ള വ്യത്യാസങ്ങൾ കട്ടകൾ തമ്മിൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ടെറാക്കോട്ട രീതിയിലുള്ള മെറ്റീരിയൽ ആണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ മാറ്റ് ഫിനിഷിങ്ങിൽ പ്രകൃതിയോട് ഇണങ്ങുന്ന രീതിയിൽ തന്നെ വീട് നിർമ്മിച്ചെടുക്കാനും സാധിക്കും.

ഹോളോ റൂഫിംഗ് ബ്ലോക്കുകൾ മേല്‍ക്കൂരയില്‍ നല്കുമ്പോള്‍ അതിന് മുൻപായി ഈ കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.