കൗണ്ടർ ടോപ്പിലെ പുതിയ ട്രെന്റുകൾ.ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യം നൽകേണ്ട ഇടമായി അടുക്കളയെ കരുതണം.

വീട്ടുകാരുടെ ആരോഗ്യത്തെയും ഭക്ഷണരീതിയേയും സ്വാധീനിക്കുന്നതിൽ അടുക്കളക്കുള്ള പ്രാധാന്യം അത്ര ചെറുതല്ലല്ലോ.

അടുക്കളയുടെ ഒരു പ്രധാന ഭാഗമാണ് കൗണ്ടർ ടോപ്പുകൾ. പ്രധാനമായും മോഡുലാർ രീതിയിൽ കിച്ചൻ എന്ന കൺസെപ്റ്റ് നിലവിൽ വന്നതോടെ കൗണ്ടർ ടോപ്പ് കിച്ചണുകൾക്കുള്ള പ്രാധാന്യവും വർദ്ധിച്ചു എന്നതാണ് സത്യം.

അതോടൊപ്പം തന്നെ കാലത്തിനനുസൃതമായ മാറ്റങ്ങൾ കൗണ്ടർ ടോപ്പുകളിലും വന്നിട്ടുണ്ട് എന്നത് പലരും അറിയാതെ പോകുന്ന വസ്തുതയാണ്.

ട്രെൻഡിങ് ആയി നിൽക്കുന്ന കൗണ്ടർടോപ്പ് ഡിസൈനുകളെ പറ്റി വിശദമായി മനസിലാക്കാം.

കൗണ്ടർ ടോപ്പിലെ പുതിയ ട്രെന്റുകൾ.

അടുക്കളയെ സംബന്ധിച്ച് വളരെ പെട്ടെന്ന് കറകളും പൊടിയും പറ്റാൻ ഏറ്റവും സാധ്യതയുള്ള ഇടം കൗണ്ടർ ടോപ്പുകൾ തന്നെയാണ്.

നല്ല ക്വാളിറ്റി യിലുള്ള മെറ്റീരിയൽ അല്ല കൗണ്ടർടോപ്പ് ആയി ഉപയോഗപ്പെടുത്തിയിട്ടുള്ളത് എങ്കിൽ അവയുടെ ഷൈനിങ്, ഭംഗി എന്നിവ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ഇല്ലാതാകും.

കൗണ്ടർടോപ്പ് രീതി തുടങ്ങിയ കാലത്ത് ഏറ്റവും കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നു മെറ്റീരിയലുകൾ മാർബിൾ,ഗ്രാനൈറ്റ് പോലുള്ള മെറ്റീരിയലുകളാണ്.

എന്നാൽ വൈറ്റ് നിറത്തിലുള്ള മാർബിൾ ഉപയോഗിച്ച് കൗണ്ടർ ടോപ് ചെയ്താൽ കറ പിടിക്കാനുള്ള സാധ്യത കൂടുതൽ ആയതു കൊണ്ട് തന്നെ പലരും കൗണ്ടർ ടോപ്പിൽ നിന്നും മാർബിളിനെ പുറത്താക്കി.

എന്നാൽ ഇന്ന് വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ച് കൗണ്ടർടോപ്പ് ചെയ്യാനായി സാധിക്കുന്നുണ്ട്.

അതിനായി പോളിഷ്ഡ് കോൺക്രീറ്റിങ്, ടൈലുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തുന്നുണ്ട്.

കൗണ്ടർടോപ്പ് ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുന്ന ട്രെൻഡിംഗ് രീതികളാണ് സീസർ സ്റ്റോൺ, നാനോ വൈറ്റ് , കൊറിയൻ സ്റ്റോൺ പോലുള്ള മെറ്റീരിയലുകൾ.

കൊറിയൻ സ്റ്റോൺ ടോപ് കൗണ്ടറുകൾ

കൊറിയൻ സ്റ്റോൺ കൗണ്ടർ ടോപ് നിർമ്മിക്കാനായി ഉപയോഗപ്പെടുത്തുന്ന മെറ്റീരിയലുകൾ ആക്രിലിക് പോളിമർ, അലുമിനിയം ട്രൈ ഹൈഡ്രേറ്റ് എന്നിവയാണ്.

ഇവ തന്നെ വ്യത്യസ്ത ക്വാളിറ്റിയിൽ ആവശ്യാനുസരണം വില നോക്കി തിരഞ്ഞെടുക്കാൻ സാധിക്കും. സാധാരണ കൗണ്ടർ ടോപ്പിന് സംഭവിക്കുന്ന അതെ രീതിയിൽ ഇവയിലും കറ വീഴാനുള്ള സാധ്യത കൂടുതലാണ്.

എന്നാൽ ചെറിയ രീതിയിൽ കറ വീണാലും ബഫ് ഉപയോഗിച്ച് അവ കാണാത്ത രീതിയിൽ സെറ്റ് ചെയ്യാൻ സാധിക്കും. വിദേശരാജ്യങ്ങളിൽ കൂടുതലായും കൗണ്ടർ ടോപ്പിന് ഉപയോഗപ്പെടുത്തുന്ന കൊറിയൻ സ്റ്റോണുകൾ വൃത്തിയാക്കാൻ വളരെ എളുപ്പമാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. കൊറിയൻ സ്റ്റോൺ ഉപയോഗപ്പെടുത്തി കൗണ്ടർടോപ്പ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ നിരക്ക് സ്ക്വയർ ഫീറ്റിന് 600 രൂപ മുതൽ ആരംഭിക്കുകയും ഏറ്റവും മികച്ച മെറ്റീരിയൽ തിരഞ്ഞെടുക്കുകയാണെങ്കിൽ 1200 വരെ നൽകേണ്ടി വരികയും ചെയ്യുന്നു.

സീസർ സ്റ്റോൺ, നാനോ വൈറ്റ് സ്റ്റോൺ എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ.

കിച്ചൻ കൗണ്ടർടോപ്പ് നിർമ്മിക്കുന്നതിൽ ട്രെൻഡിങ് ആയി നിൽക്കുന്ന മറ്റൊരു മെറ്റീരിയലാണ് സീസൺ സ്റ്റോൺ. എഞ്ചിനീയെർഡ് ക്വാർട്സ് ഉപയോഗിച്ചാണ് ഇത്തരം മെറ്റീരിയലുകൾ നിർമ്മിച്ചെടുക്കുന്നത്. മറ്റ് മെറ്റീരിയലുകളെ അപേക്ഷിച്ച് ഇവയിൽ കൂടുതലായി കറ പിടിക്കില്ല എന്നത് ഒരു ഗുണമാണെങ്കിലും ഒരു സ്ക്വയർഫീറ്റിന് 1400 രൂപ നിരക്കിലാണ് വില നൽകേണ്ടി വരുന്നത്. കൗണ്ടർടോപ്പ് ചെയ്യുന്നതിൽ ഉപയോഗപ്പെടുത്തുന്ന മറ്റൊരു മെറ്റീരിയലാണ് നാനോ വൈറ്റ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ തൂവെള്ള നിറത്തിൽ ആർട്ടിഫിഷ്യൽ മാർബിൾ ഉപയോഗിച്ച് നിർമ്മിച്ചെടുക്കുന്ന മെറ്റീരിയൽ ആണ് നാനോ വൈറ്റ് സ്റ്റോൺ . സാധാരണ മാർബിളിനെ സോളിഡ് പോളിഷ് മെത്തേഡ് വഴി നിർമ്മിച്ചെടുക്കുന്നവയാണ് നാനോ വൈറ്റ് ആർട്ടിഫിഷ്യൽ മാർബിളുകൾ.

വ്യത്യസ്ത ഗുണനിലവാരത്തിൽ ലഭിക്കുന്ന നാനോ വൈറ്റ് മാർബിളുകൾ G3, G4,G5 എന്നിങ്ങനെ വ്യത്യസ്ത ഗ്രേഡുകളിൽ വിപണിയിലെത്തുന്നുണ്ട്. ഇവയുടെ ഗുണനിലവാരം നിശ്ചയിക്കുന്നത് അവ പൊട്ടിക്കുമ്പോൾ ഉണ്ടാകുന്ന പൊടിയെ അടിസ്ഥാന പെടുത്തിയാണ്. മുറിക്കുമ്പോൾ ഒട്ടും പൊടി ഇല്ലാത്ത രീതിയിൽ ഇരിക്കുന്ന മാർബിളിന് ഗുണനിലവാരം കുറവാണ് എന്ന് മനസിലാക്കാവുന്നതാണ്. മറ്റു മെറ്റീരിയലുകളെ അപേക്ഷിച്ച് ഇവയിൽ കറ പിടിക്കാനുള്ള സാധ്യത കുറവാണ് എന്നതും സ്ക്വയർഫീറ്റിന് 500 രൂപ നിരക്കിലാണ് വരുന്നത് എന്നതും നാനോ വൈറ്റ് സ്റ്റോണിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്.

കൗണ്ടർ ടോപ്പിലെ പുതിയ ട്രെന്റുകൾ മനസിലാക്കി ക്കൊണ്ട് തന്നെ കിച്ചൻ കൗണ്ടർടോപ്പ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.