മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുമ്പോൾ.പഴയ രീതിയിലുള്ള കിച്ചൻ ഡിസൈനുകളെയെല്ലാം മാറ്റി മറിച്ചു കൊണ്ട് മോഡുലാർ കിച്ചണുകൾ തിരഞ്ഞെടുക്കാനാണ് ഇന്ന് എല്ലാവരും ഇഷ്ടപ്പെടുന്നത്.

വ്യത്യസ്ത ഡിസൈനുകളിലും രൂപങ്ങളിലും ചെയ്തെടുക്കാവുന്ന മോഡുലാർ കിച്ചൻ ശരിയായ രീതിയിൽ ഡിസൈൻ ചെയ്തില്ല എങ്കിൽ ചിലപ്പോൾ ഉദ്ദേശിച്ച രീതിയിലേക്ക് മാറ്റിയെടുക്കാനായി സാധിക്കില്ല.

ആവശ്യത്തിന് സ്ഥലവും സൗകര്യങ്ങളും ഉണ്ടെങ്കിൽ മാത്രം മോഡുലാർ കിച്ചൻ എന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നതാണ് നല്ലത്.

വീടിന്റെ ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള നിറങ്ങളോട് യോജിച്ച് നിൽക്കുന്ന തീമിലും ഡിസൈനിലും വേണം മോഡുലാർ കിച്ചൻ ഡിസൈൻ ചെയ്യാൻ.

കിച്ചൻ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

മോഡുലാർ കിച്ചനിൽ കുക്ക് ടോപ്പ് ഫിക്സഡ് രീതിയിലാണ് സാധാരണ നൽകുന്നത്.എന്നാൽ ഇവ കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും പലപ്പോഴും സംഭവിക്കുന്നത് ഗ്യാസുമായി കണക്ട് ചെയ്യുമ്പോൾ നടുവിലത്തെ ബർണർ യൂസ് ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്.

അതുകൊണ്ടു തന്നെ ഫിക്സഡ് രീതിയിലാണ് കുക്കുടോപ്പ് നൽകുന്നത് എങ്കിൽ ഭിത്തിയിൽ നിന്നും കൃത്യമായ അകലം ഉണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക.

സ്ലീക്കായ ഡിസൈനിൽ കാഴ്ചയിൽ ഭംഗി നൽകുന്ന ഫിക്സഡ് കുക്ക് ടോപ്പുകൾ ഇത്തരം പോരായ്മകൾ പരിഹരിച്ചു മാത്രം ഫിറ്റ് ചെയ്യാനായി ശ്രദ്ധിക്കണം.

കിച്ചൻ ഗ്യാസ് ബർണർ എന്നിവ തമ്മിലുള്ള അകലം എത്രയാണ് എന്ന് അറിയുന്നതിനായി ഒരു പാത്രം നടുവിലെ ബർണറിൽ മാത്രം വച്ച് നോക്കാവുന്നതാണ്.

പാത്രത്തിന്റെ ഒരുവശം ഭിത്തിയോട് ചേർന്ന് നിൽക്കുന്നുണ്ട് എങ്കിൽ കൂടുതൽ അകലം ആവശ്യമാണ് എന്ന കാര്യം മനസ്സിലാക്കാം. മറ്റൊരു പ്രധാന പ്രശ്നം ഒരുപാട് ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഇടമാണ് കിച്ചൻ.

അതുകൊണ്ടു തന്നെ ആവശ്യത്തിന് സ്വിച്ചുകൾ പ്ലഗ് പോയിന്റ് സോക്കറ്റ്സ് എന്നിവയെല്ലാം നൽകാനായി ശ്രദ്ധിക്കണം.

എല്ലാ ഉപകരണങ്ങൾക്കും പ്ലഗ് പോയിന്റ് നൽകണം എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കുറഞ്ഞത് രണ്ട് ഉപകരണങ്ങൾക്ക് ഒരു പ്ലഗ് പോയിന്റ് എന്ന രീതിയിൽ എങ്കിലും നൽകാനായി ശ്രദ്ധിക്കുക.

ടോൾ യൂണിറ്റുകൾ അടുക്കളയിൽ സെറ്റ് ചെയ്ത് നൽകുന്നത് വലിയ സാധനങ്ങളെല്ലാം സൂക്ഷിക്കുന്നതിന് ഉപകാരപ്പെടും. വലിയ പാത്രങ്ങൾ തുറന്നു വയ്ക്കേണ്ട അവസ്ഥ ഒഴിവാക്കുന്നതിന് ടോൾ യൂണിറ്റുകളാണ് ഏറ്റവും അനുയോജ്യം.

പാത്രങ്ങൾ സൂക്ഷിക്കുന്നതിന് മതിയായ ഷെൽഫുകൾ വെജിറ്റബിൾ സൂക്ഷിക്കുന്നതിന് പ്രത്യേകം വെജീ ബാസ്ക്കറ്റുകൾ എന്നിവയെല്ലാം നൽകാവുന്നതാണ്.

അതോടൊപ്പം ടാൻഡം ഡ്രോയറുകൾ കൂടി നൽകുകയാണെങ്കിൽ ആവശ്യ സാധനങ്ങൾ എളുപ്പം വയ്ക്കുകയും എടുക്കുകയും ആവാം.വെജീ ബാസ്ക്കറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അവയിൽ ആവശ്യത്തിന് വെന്റിലേഷൻ ലഭിക്കുമെന്ന കാര്യം ഉറപ്പു വരുത്തണം.

വാഷ്ബേസിൻ സിങ്ക് എന്നിവ സെറ്റ് ചെയ്യുമ്പോൾ.

മോഡുലാർ കിച്ചണുകളിൽ ഉപയോഗപ്പെടുത്താവുന്ന വ്യത്യസ്ത മെറ്റീരിയലുകളിൽ നിർമ്മിച്ച സിങ്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ക്വാളിറ്റി കൂടിയ മെറ്റീരിയൽ നോക്കി തന്നെ സിങ്ക് തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.

വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസൃതമായാണ് ഡബിൾ സിംഗ് വേണോ സിംഗിൾ സിങ്ക് വേണോ എന്ന കാര്യം തീരുമാനിക്കേണ്ടത്.

കൂടാതെ ഡബിൾ കിച്ചൻ രീതി ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിൽ പ്രൈമറി കിച്ചനിൽ പുകയടുപ്പുകൾ നൽകേണ്ടതില്ല. ഇവിടെ അരയ്ക്കാനും പാചകം ചെയ്യാനുമുള്ള ഉപകരണങ്ങൾക്ക് മാത്രം സ്ഥാനം കണ്ടെത്താവുന്നതാണ്. പച്ചക്കറികൾ കട്ട് ചെയ്യുന്നതിനും വിറകടുപ്പിൽ പാചകം ചെയ്യുന്നതിനും സെക്കൻഡ് കിച്ചൻ ഉപയോഗപ്പെടുത്താം.

മോഡുലാർ രീതിയിൽ കിച്ചൻ സജ്ജീകരിക്കുമ്പോൾ പാത്രങ്ങൾ കഴുകാനായി ഡിഷ് വാഷർ പോലുള്ള ഉപകരണങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

ഉണങ്ങിയ പാത്രങ്ങൾ മാറ്റിവയ്ക്കുന്നതിനായി വെന്റിലേഷൻ സൗകര്യത്തോട് കൂടിയ സ്റ്റാൻഡുകൾ നൽകാം. കിച്ചൻ കൗണ്ടർ ടോപ്പിൽ ഉപയോഗിക്കാവുന്ന മെറ്റീരിയലുകളും ഇപ്പോൾ നിരവധിയാണ്.

കൊറിയൻ സ്റ്റോൺ,നാനോ വൈറ്റ്, ഗ്രാനൈറ്റ് എന്നിവയിൽ ബഡ്ജറ്റിന് ഇണങ്ങുന്ന രീതിയിൽ ഏതെങ്കിലും ഒരു മെറ്റീരിയൽ നോക്കി വേണം തിരഞ്ഞെടുക്കാൻ. ഇത്തരത്തിൽ മോഡുലാർ കിച്ചൻ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

മോഡുലാർ കിച്ചൻ തിരഞ്ഞെടുക്കുമ്പോൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.