സെമി മോഡുലാർ അടുക്കള ഡിസൈനിങ്. പഴയ കാല വീടുകളിൽ അടുക്കളയ്ക്ക് വലിയ പ്രാധാന്യമൊന്നും ആരും നൽകിയിരുന്നില്ല.

അതുകൊണ്ടു തന്നെ മിക്ക വീടുകളിലും വീടിന്റെ പ്രധാന ഭാഗങ്ങളിൽ നിന്നും മാറ്റി അടുക്കള നിർമ്മിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ പിന്നീട് കാലം മാറിയപ്പോൾ അടുക്കളകൾ വീടിന്റെ മറ്റു ഭാഗങ്ങൾക്കുള്ള അത്രയും പ്രാധാന്യം നേടിയെടുത്തു.

ഏറ്റവും മോഡേൺ രീതിയിൽ ഡിസൈൻ ചെയ്യുന്ന വീടുകളിൽ കേന്ദ്ര ഭാഗമായി അടുക്കളകൾ മാറുകയും ചെയ്തു.

പൂർണ്ണമായും അടച്ച് നിർമ്മിക്കുന്ന അടുക്കളകൾ എന്ന രീതിയിൽ നിന്നും ഓപ്പൺ, സെമി ഓപ്പൺ രീതിയിലുള്ള അടുക്കളകളോടാണ് ആളുകൾക്ക് പ്രിയം.

സെമി മോഡുലാർ രീതിയിൽ അടുക്കള ഡിസൈൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ് എന്ന് അറിഞ്ഞിരിക്കാം.

സെമി മോഡുലാർ അടുക്കള ഡിസൈനിങ്, രീതികൾ.

പൂർണ്ണമായും ഓപ്പൺ ലേഔട്ട് രീതി പിന്തുടരാതെ ചെറിയ രീതിയിൽ പാർട്ടീഷൻ നൽകി കൊണ്ടാണ് മിക്ക സെമി മോഡുലാർ അടുക്കളകളും ഡിസൈൻ ചെയ്യപ്പെടുന്നത്.

വീട്ടിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ആക്സസ് ലഭിക്കുന്ന രീതിയിൽ അടുക്കള നൽകുക എന്നതാണ് ഇതിനു പുറകിലെ പ്രധാന ഉദ്ദേശം.

എന്നാൽ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ചൂടും ഗന്ധവും വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് എത്താതിരിക്കാനായി അടുക്കളയിൽ ചെറിയ പാർട്ടീഷനുകൾ നൽകുന്നു. ഇവയിൽ തന്നെ ഗ്ലാസ് പാർട്ടീഷൻ രീതിയാണ് ഏറ്റവും നല്ലത്.

ഗ്ലാസ് പാർട്ടീഷനുകൾ തന്നെ പൂർണമായും ക്ലോസ് ചെയ്ത് വെക്കുന്നതോ സ്ലൈഡിങ് രീതിയിലുള്ളതോ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

ബൈ ഫോൾഡിങ് ടൈപ്പ് ഡിവൈഡറുകൾക്ക് സെമി മോഡുലാർ കിച്ചണുകളിൽ ഉള്ള പ്രാധാന്യം വളരെ വലുതാണ്. ഭക്ഷണം പാകം ചെയ്യുമ്പോഴും ക്ലീൻ ചെയ്യുമ്പോഴും ഡോറുകൾ അടച്ചിടുകയും, ഭക്ഷണം കഴിക്കുന്ന സമയത്ത് ഡൈനിങ് ഏരിയയിലേക്ക് നൽകാവുന്ന രീതിയിലും ഇവ സജ്ജീകരിക്കാം.

ആവശ്യമുള്ള കാര്യങ്ങൾ

കുറഞ്ഞ അംഗങ്ങൾ മാത്രമുള്ള വീടുകളിൽ അടുക്കള തന്നെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന ഇടമായി മാറാറുണ്ട്. സെമി മോഡുലാർ അടുക്കളകളിൽ അത്തരം രീതികൾക്ക് വേണ്ടി ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്ത് നൽകുകയാണ് പതിവ്.

വീട്ടിലെ രണ്ടോ മൂന്നോ പേർക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയില് ഒരു കൗണ്ടർ ടോപ്പ് രണ്ടോ മൂന്നോ ചെയറുകൾ എന്നിവ സജ്ജീകരിക്കുന്ന രീതിയിലാണ് ബ്രേക്ഫാസ്റ്റ് കൗണ്ടർ സെമി മോഡുലാർ അടുക്കളകളിൽ സ്ഥാനം പിടിക്കുന്നത്.

ഇവയോടൊപ്പം നൽകുന്ന കൗണ്ടർ ടോപ്പുകൾ കുറച്ചു കൂടി നീളത്തിൽ നൽകുകയാണെങ്കിൽ പച്ചക്കറികൾ അരിയാനുള്ള ഭാഗമായോ സിങ്ക് സെറ്റ് ചെയ്യാനോ ഒക്കെ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

മറ്റൊരു രീതി അടുക്കള ഡൈനിങ് ഏരിയ എന്നിവയെ തമ്മിൽ വേർതിരിച്ച് നൽകുന്നതാണ്. അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ ഡൈനിങ് ഏരിയയിലേക്ക് എളുപ്പത്തിൽ ലഭിക്കാനായി ഒരു സർവീസ് വിൻഡോ നൽകുന്ന രീതിയാണ് ഇവിടെ ഉപയോഗപ്പെടുത്തുന്നത്.

ഇവിടെയും ഗ്ലാസ് അല്ലെങ്കിൽ, മറ്റ് ലാമിനേറ്റഡ് രീതികൾ ഉപയോഗിച്ച് സർവീസ് വിൻഡോ നിർമ്മിച്ച് നൽകാം.

ആവശ്യമുള്ള സമയത്ത് മാത്രം വിൻഡോകൾ ഓപ്പൺ ചെയ്തു ഉപയോഗിക്കുകയും അല്ലാത്ത സമയത്ത് ക്ലോസ് ചെയ്തു വയ്ക്കുകയും ആകാം.

പ്രത്യേകിച്ച് ഒരു ഡൈനിങ് ഏരിയ നൽകാതെ അടുക്കളയിൽ തന്നെ എല്ലാവിധ സൗകര്യങ്ങളും നൽകുക എന്നതാണ് മിക്ക വീടുകളിലും സെമി മോഡുലാർ കിച്ചൻ ഉപയോഗപ്പെടുത്തുന്നത് വഴി ഉദ്ദേശിക്കുന്നത്.

അതോടൊപ്പം തന്നെ നൂതന ശൈലിയിൽ അടുക്കളയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ കൂടി ആഡ് ചെയ്യുന്നതിലൂടെ പഴയ കാല അടുക്കളകളയെ സെമി മോഡുലാർ രീതിയിലേക്ക് വളരെ എളുപ്പം മാറ്റിയെടുക്കുകയും ചെയ്യാം.

സെമി മോഡുലാർ അടുക്കള ഡിസൈനിങ്, ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.