കിച്ചൻ ഫ്ളോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഫ്ളോറിങ് മെറ്റീരിയൽ തിരഞ്ഞെടുക്കുന്നതിൽ നിന്നും വ്യത്യസ്തമായി വളരെ ശ്രദ്ധയോടു കൂടി ഫ്ളോറിങ് തിരഞ്ഞെടുക്കേണ്ട ഒരു ഇടമായി അടുക്കളയെ കണക്കാക്കാം.

മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി വീട്ടിലെ കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചേരുന്ന ഒരു ഇടമായി അടുക്കളകൾ മാറിക്കഴിഞ്ഞു. പഴയകാല വീടുകളിൽ വീടിനകത്ത് അടുക്കള നൽകുന്നത് തന്നെ വളരെ കുറവായിരുന്നു.

വീടിന് പുറത്ത് പ്രത്യേക രീതിയിൽ ഒരു റൂം നിർമ്മിച്ച് അടുക്കളയാക്കി മാറ്റുകയാണ് ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ പലപ്പോഴും മണ്ണ് ഇട്ട നിലമോ, ചാണകം മെഴുകിയ രീതിയിലോ ഒക്കെയാണ് ഫ്ലോറുകൾ ഉപയോഗപ്പെടുത്തിയിരുന്നത്.

എന്നാൽ ഇന്ന് അടുക്കളയുടെ ഫ്ലോറിങ്‌,ചുമരുകൾ, കൗണ്ടർ ടോപ്പ് എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കാവുന്ന നിരവധി മെറ്റീരിയലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

അടുക്കള വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്നതിന് വേണ്ടി ഫ്ലോറിങ്‌ മെറ്റീരിയൽ തിരഞ്ഞെടുക്കേണ്ടത് എങ്ങിനെയാണെന്ന് അറിഞ്ഞിരിക്കാം.

കിച്ചൻ ഫ്ളോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇവയെല്ലാമാണ്.

കൂടുതലായി ചൂടും തണുപ്പും തട്ടുന്ന ഒരു ഇടം എന്ന രീതിയിൽ പെട്ടെന്ന് കേടു വരാത്ത മെറ്റീരിയൽ നോക്കി വേണം അടുക്കളയിലേക്ക് ഫ്ലോറിങ്ങിന് ആവശ്യമായ മെറ്റീരിയൽ തിരഞ്ഞെടുക്കാൻ.

ഇവയിൽ ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നത് പോർസലിൻ വിഭാഗത്തിൽപ്പെട്ട ടൈലുകളാണ്. അതേസമയം ഗ്രാനൈറ്റ്, മാർബിൾ, വിട്രിഫൈഡ്, സെറാമിക് ടൈലുകൾ എന്നിവയ്ക്കും അടുക്കളയിലുള്ള സ്ഥാനം അത്ര കുറവല്ല.

അത്യാവശ്യം നല്ല രീതിയിൽ ഗ്രിപ്പ് ലഭിക്കുന്ന മെറ്റീരിയൽ നോക്കി വേണം അടുക്കളയിലേക്ക് തിരഞ്ഞെടുക്കാൻ.

കൂടുതലായി എണ്ണയും വെള്ളവും വീഴാൻ സാധ്യതയുള്ള ഇടമായതുകൊണ്ടു തന്നെ വഴുക്കി വീഴാതിരിക്കാനാണ് ഗ്രിപ്പുള്ള ടൈലുകൾ നോക്കി തിരഞ്ഞെടുക്കാനായി പറയുന്നത്.

ഗ്ലോസി ഫിനിഷിംഗ് ഉള്ള ടൈലുകൾക്ക് പകരം മാറ്റ് ഫിനിഷിംഗ് ഉള്ളവ നോക്കി അടുക്കളയിലേക്ക് തിരഞ്ഞെടുക്കാം. വുഡൻ ടൈലുകൾ അടുക്കളയിലേക്ക് ഒട്ടും അനുയോജ്യമായി കണക്കാക്കുന്നില്ല.

ഉയർന്ന ചൂട് ഉപയോഗപ്പെടുത്തി നിർമ്മിച്ച് എടുക്കുന്ന സെറാമിക് ടൈലുകൾ, നാച്ചുറൽ സ്റ്റോൺ എന്നിവയും അടുക്കളയിലേക്ക് തിരഞ്ഞെടുക്കാവുന്ന വ്യത്യസ്ത ഫ്ലോറിങ് മെറ്റീരിയലുകളാണ്.

ചെത്തുകല്ല്, ചുടുകട്ട എന്നിവയിൽ നിന്നും നിർമ്മിക്കുന്ന ടെറാ കോട്ട ടൈലുകൾക്കും വിപണിയിൽ വളരെയധികം ഡിമാൻഡ് ആണ് ഉള്ളത്.

ശ്രദ്ധ നൽകേണ്ട മറ്റു കാര്യങ്ങൾ.

വലിപ്പം കുറഞ്ഞ അടുക്കളയിലേക്ക് കൂടുതൽ വെളിച്ചവും വായു സഞ്ചാരവും ലഭിക്കണമെങ്കിൽ ഇളം നിറത്തിലുള്ള പെയിന്റുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം. അതല്ലെങ്കിൽ ഒരു അടഞ്ഞ പ്രതീതി ആയിരിക്കും അടുക്കളയിൽ ഉണ്ടാവുക.

മാത്രമല്ല പകൽ സമയത്ത് പോലും ആർട്ടിഫിഷ്യൽ വെളിച്ചം ആവശ്യമായി വരും. ഡാർക്ക് നിറങ്ങളിലുള്ള ടൈലുകൾ തിരഞ്ഞെടുക്കാൻ പലരെയും പ്രേരിപ്പിക്കുന്ന കാര്യം അവയിൽ പൊടിയും, കറയുമായാൽ അറിയില്ല എന്നതാണ്.

അതേസമയം വൈറ്റ്, ബീജ് പോലുള്ള ലൈറ്റ് നിറങ്ങളാണ് അടുക്കളയ്ക്ക് കൂടുതൽ അനുയോജ്യം.

അതിനുള്ള പ്രധാന കാരണം അവയിൽ കറകൾ വീണാലും പെട്ടെന്ന് കണ്ടെത്തപ്പെടുകയും ക്ലീൻ ചെയ്യാൻ സാധിക്കുകയും ചെയ്യും. വ്യത്യസ്ത പാറ്റേണുകൾക്ക് അനുസൃതമായി അടുക്കളയിൽ ഫ്ലോറിങ് ചെയ്തെടുക്കാം.

വാളിൽ നൽകുന്ന പെയിന്റിന് അനുയോജ്യമായ നിറങ്ങളോ കോൺട്രാസ്റ്റ് നിറങ്ങളോ നോക്കി വേണം അടുക്കളയിലെ ഫ്ലോറിങ്ങിലേക്ക് മെറ്റീരിയൽ തിരഞ്ഞെടുക്കാൻ.

കറയും പൊടിയും പിടിച്ചാലും പെട്ടെന്ന് ക്ലീൻ ചെയ്യാൻ സാധിക്കുന്ന രീതിയിലുള്ള ടൈൽ നോക്കി തിരഞ്ഞെടുത്താൽ പണി എളുപ്പമാകും.

സെറാമിക് ടൈലുകൾ വൃത്തിയാക്കാൻ എളുപ്പമാണ് അതേസമയം ടെറാക്കോട്ട,സിമന്റ് ഉപയോഗിച്ച് നിർമ്മിക്കുന്ന ടൈലുകൾ എന്നിവയെല്ലാം വൃത്തിയാക്കാനായി കൂടുതൽ സമയം ആവശ്യമായി വരും.

അത്യാവശ്യം നല്ല രീതിയിൽ മുകളിൽ നിന്നും വെളിച്ചം ലഭിക്കുന്ന അടുക്കളകളിലേക്ക് ഡാർക്ക് നിറങ്ങളിലുള്ള ടൈലുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

സ്ഥലപരിമിതി, അടുക്കളയുടെ ഡിസൈൻ, ഇന്റീരിയർ തീം എന്നിവക്ക് യോജിച്ച് നിൽക്കുന്ന രീതിയിൽ ഏത് ഫ്ളോറിങ് മെറ്റീരിയൽ വേണമെന്നത് ഓരോരുത്തർക്കും ഇഷ്ടനുസരണം തിരഞ്ഞെടുക്കാം.

കിച്ചൻ ഫ്ളോറിങ്ങിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.