പുഴയിലെ കല്ലുകൾ കൊണ്ട് കങ്കണയുടെ വീട്.

പുഴയിലെ കല്ലുകൾ കൊണ്ട് കങ്കണയുടെ വീട്. ബോളിവുഡ് താരം കങ്കണ തന്റെ ജന്മനാടായ ഹിമാചലിൽ സ്വന്തമാക്കിയ വീട് നിരവധി സവിശേഷതകൾ നിറഞ്ഞതാണ്.

ഒരു സാധാരണക്കാരിയായി ഹിമാചലിൽ നിന്നും മുംബൈയിലേക്ക് യാത്ര തിരിച്ച കങ്കണ ഇപ്പോൾ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുന്നു.

സ്വന്തം നാടായ ഹിമാചൽ പ്രദേശിലെ മണാലിയിൽ കങ്കണ സ്വന്തമാക്കിയ രണ്ടാമത്തെ വീട് പുഴയിൽ നിന്ന് എടുത്ത കല്ലുകൾ മാത്രം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

വീടിന്റെ ചുമരുകളിൽ നിന്ന് തുടങ്ങി ഫ്ലോറിങ്ങിൽ വരെ കല്ലുകൾ ഉപയോഗിച്ചിരിക്കുന്ന വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

പുഴയിലെ കല്ലുകൾ കൊണ്ട് കങ്കണയുടെ വീട്, കൂടുതൽ വിശേഷങ്ങൾ.

ആഡംബരത്തിന് ഒട്ടും കുറവ് വരുത്താതെ അതേ സമയം പഴമക്ക് പ്രാധാന്യം നൽകി കൊണ്ടാണ് വീട് പൂർണമായും നിർമ്മിച്ചിട്ടുള്ളത്.

ഇതേ പ്രദേശത്ത് നിന്ന് തന്നെ ലഭിച്ച പുഴയിലെ കല്ലുകളും തടികളും ഉപയോഗപ്പെടുത്തിയാണ് വീടിന്റെ പ്രധാന വാതിലുകളും, ചുമരും, വിൻഡോകളുമെല്ലാം നിർമ്മിച്ചിട്ടുള്ളത്.

പ്രധാന വാതിലിന്റെ ഏറ്റവും വലിയ പ്രത്യേകത പഴയകാല ഇന്ത്യൻ കലാരൂപങ്ങൾ കൊത്തിയെടുത്ത രീതിയാണ്. വീടിന്റെ ഇന്റീരിയറിലെ മറ്റൊരു പ്രധാന ആകർഷണ ഘടകവും ഇതു തന്നെയാണ്.

പഴയകാല ഡിസൈനുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലുള്ള പാറ്റേണുകളാണ് വാതിലിൽ നൽകിയിട്ടുള്ള കൊത്ത് പണികളിൽ ഉപയോഗപ്പെടുത്തിയത്.

വീടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരാവുന്ന രീതിയിൽ ലിവിങ് റൂം സജ്ജീകരിച്ച് നൽകിയിരിക്കുന്നു. ലിവിങ് ഏരിയയിലേക്ക് കൂടുതൽ വെളിച്ചവും വായു സഞ്ചാരവും ലഭിക്കുന്നതിനായി ജനാലകൾ വലിപ്പം കൂട്ടിയാണ് നൽകിയിട്ടുള്ളത്.

ലിവിങ് ഏരിയയോട് ചേർന്ന് ഒരു ഡൈനിങ് ഏരിയ സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. തടികൾ കൊണ്ടുള്ള വർക്കുകൾക്ക് കൂടുതൽ പ്രാധാന്യം നൽകിയതിന്റെ ഭാഗമായി വുഡൻ ഫിനിഷിംഗ് രീതിയാണ് സീലിങ്ങിനും ഉപയോഗിച്ചിട്ടുള്ളത്.

അതോടൊപ്പം തന്നെ ഡൈനിങ് ഏരിയയിലേക്ക് തിരഞ്ഞെടുത്ത തടിയിൽ നിർമ്മിച്ച കസേരകളും ഡൈനിങ് ടേബിളും ആരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചുപറ്റും.

ഇന്റീരിയർ അഴക് വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ.

ഒഴിവ് സമയങ്ങളിൽ വിനോദ ആവശ്യങ്ങൾക്കായി ഒരു ബില്യഡ് ബോർഡ് വീടിനകത്ത് നൽകിയിട്ടുണ്ട്.

ഫസ്റ്റ് ഫ്ലോറിലേക്ക് എത്തിച്ചേരുമ്പോൾ ചുമരുകളിൽ നൽകിയിട്ടുള്ള വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റിങ്ങുകളും ചിത്രങ്ങളും ആരുടെയും ശ്രദ്ധ എളുപ്പത്തിൽ പിടിച്ചു പറ്റുമെന്ന കാര്യത്തിൽ സംശയമില്ല. ചുമരുകളിൽ വുഡൻ പാനലിങ്‌ രീതിയാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

വീടിന്റെ സ്റ്റെയർകെയ്സ് നിർമ്മിക്കുന്നതിനും തടി തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. അതോടൊപ്പം അകത്തളങ്ങൾക്ക് അഴകേകാൻ ആഡംബര വിളക്കുകൾ ഉപയോഗപ്പെടുത്തി.

വീടിന്റെ ബെഡ്റൂമുകൾ വളരെ സിമ്പിൾ ആയ ഡിസൈനിങ് രീതിയിലാണ് ചെയ്തെടുത്തിട്ടുള്ളത്.

ചുമരുകളിൽ വുഡൻ പാനലിങ്‌ നൽകിയത് ശ്രദ്ധയെ ആകർഷിക്കുന്ന രീതിയിൽ സെറ്റ് ചെയ്തിരിക്കുന്നു.വീടിന്റെ എല്ലാ ഭാഗങ്ങളിലും ഫ്ളോറിങ്ങിൽ പ്രത്യേകം മാറ്റുകൾ തിരഞ്ഞെടുത്തു നൽകിയിട്ടുണ്ട്.

പ്രകൃതിയുടെ ഭംഗി കൂടുതൽ ആസ്വദിക്കാവുന്ന രീതിയിലാണ് ബാൽക്കണി സജ്ജീകരിച്ച് നൽകിയിട്ടുള്ളത്.

മുൻപ് കങ്കണ മണാലിയിൽ മറ്റൊരു വീടു കൂടി സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പരമ്പരാഗത രീതികൾക്ക് കൂടുതൽ പ്രാധാന്യം നൽകി കൊണ്ടാണ് ഇപ്പോൾ രണ്ടാമത്തെ വീട് സ്വന്തമാക്കിയിട്ടുള്ളത് .

വീടിനകത്ത് ഉപയോഗപ്പെടുത്തിയിട്ടുള്ള പെയിന്റിംഗ്സ്, റഗുകൾ മറ്റ് എംബ്രോയിഡറി വസ്തുക്കൾ എന്നിവയെല്ലാം ഹിമാചലിൽ നിന്നു തന്നെ തിരഞ്ഞെടുത്തതാണ്.

പരമ്പരാഗത ശൈലിയിൽ കാഴ്ചയിൽ വളരെയധികം മനോഹാരിത സമ്മാനിക്കുന്ന ഒരു വീട് തന്നെയാണ് കങ്കണ മണാലിയിൽ സ്വന്തമാക്കിയ രണ്ടാമത്തെ വീട് എന്ന കാര്യത്തിൽ സംശയമില്ല.

പുഴയിലെ കല്ലുകൾ കൊണ്ട് കങ്കണയുടെ വീട്, സവിശേഷതകൾ ഇവയെല്ലാമാണ്.