ആഡംബരത്തിന്റെ പര്യായം ഇനായത്ത് ‘.ആഡംബരം നിറഞ്ഞ ഒരു വീട് വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും മാതൃകയാക്കാവുന്നതാണ് കോഴിക്കോട് ജില്ലയിലെ സവാദ് എന്ന വ്യക്തിയും കുടുംബവും താമസിക്കുന്ന ‘ഇനായത്ത് ‘ എന്ന ആഡംബര ഭവനം.

80 സെന്റ് സ്ഥലത്ത് 6950 ചതുരശ്ര അടിയിൽ നിർമ്മിച്ചിട്ടുള്ള വീടിന്റെ കൂടുതൽ വിശേഷങ്ങൾ മനസ്സിലാക്കാം.

ആഡംബരത്തിന്റെ പര്യായം ‘ഇനായത്ത് ‘, കൂടുതൽ വിശേഷങ്ങൾ.

ഇന്റീരിയറിലും എക്സ്റ്റീരിയറിലും ആഡംബരത്തിന് യാതൊരു കുറവും വരുത്താതെയാണ് വീട് നിർമ്മിച്ചിട്ടുള്ളത്. മാത്രമല്ല ഇൻഡോറും ഔട്ട്ഡോറും തമ്മിൽ ഒരു പ്രത്യേക കണക്ഷൻ നൽകിയാണ് വീടിന്റെ ആർക്കിടെക്ചർ ഡിസൈൻ ചെയ്തിട്ടുള്ളത്.

വിശാലമായ മുറ്റത്തിന്റെ ഭംഗി എടുത്തു കാണിക്കാനായി നാച്ചുറൽ സ്റ്റോൺ പാകി മനോഹരമായ ഒരു പൂന്തോട്ടം നിർമ്മിച്ചു നൽകിയിരിക്കുന്നു.

നാച്ചുറൽ സ്റ്റോണും പച്ചപ്പും നിറഞ്ഞ വീടിന്റെ മുറ്റം പുറം കാഴ്ചകളിൽ ആരെയും ആകർഷിക്കുന്ന കാര്യമാണ്. വീടിന്റെ മുറ്റത്ത് നിന്നും കയറിചെല്ലാവുന്ന രീതിയിൽ ഒരു സിറ്റൗട്ട് സജ്ജീകരിച്ചിരിക്കുന്നു.

സിറ്റൗട്ടിൽ നിന്നും പ്രവേശിക്കാവുന്ന രീതിയിൽ വീടിന്റെ പുറത്ത് തന്നെഒരു ലിവിങ് ഏരിയയ്ക്ക് കൂടി സ്ഥലം കണ്ടെത്തിയത് വീട്ടിലേക്ക് വരുന്ന അത്യാവശ്യ കാർക്ക് ഇരിക്കാനുള്ള ഇടം ഒരുക്കാനായി സഹായിച്ചു. അതേസമയം വീട്ടിലേക്ക് വരുന്ന അതിഥികളെ സ്വീകരിക്കാനായി വിശാലമായ ലിവിങ് ഏരിയ വീടിനകത്ത് സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്.

വിശാലമായി സജ്ജീകരിച്ചിട്ടുള്ള അകത്തളം, ഫർണിച്ചറുകൾ,ലൈറ്റിംഗ് ആഡംബര വസ്തുക്കൾ എന്നിങ്ങനെ ഇന്റീരിയറിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള മനോഹരമായ ഘടകങ്ങൾ നിരവധിയാണ്.

വീടിന്റെ തീമിൽ പ്രധാനമായും വൈറ്റ് ബ്രൗൺ നിറങ്ങളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ഫ്ലോറിങ്ങിൽ പ്രധാനമായും വുഡൻ തീമാണ് പിന്തുടർന്നത്. സീലിങ്ങിലും വുഡൻ ടച്ച് നൽകിയിട്ടുണ്ട്. ഭിത്തികളിൽ ലൈറ്റ് നിറങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

കൂടുതൽ ഇന്റീരിയർ വിശേഷങ്ങൾ.

വെളിച്ചത്തിനും വായു സഞ്ചാരത്തിനും പ്രാധാന്യം നൽകിക്കൊണ്ട് ഡിസൈൻ ചെയ്ത ഇന്റീരിയറിൽ ലിവിങ് ഏരിയ,ഡൈനിങ്, പാഷിയോ എന്നിവയ്ക്കെല്ലാം കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നു.

ഒഴിവ് സമയം ചിലവഴിക്കാനായി പാഷ്യോ സെറ്റ് ചെയ്തത് കൂടുതൽ ഉപകാരപ്രദമാക്കിയിരിക്കുന്നു. ഡൈനിങ് ഏരിയയിൽ 10 പേർക്ക് ഇരിക്കാവുന്ന രീതിയിൽ ആണ് ഡൈനിങ് ടേബിൾ സജ്ജീകരിച്ച് നൽകിയിട്ടുള്ളത്.

വീടിന്റെ ഇരു നിലകളിലായി അഞ്ച് ബെഡ്റൂമുകളാണ് നൽകിയിട്ടുള്ളത്. താഴത്തെ നിലയിൽ മൂന്ന് ബെഡ്റൂമുകളും മുകളിൽ രണ്ടു ബെഡ്റൂമുകളും വരുന്ന രീതിയാണ് ഡിസൈൻ.

എല്ലാ ബെഡ്റൂമുകളിലും ഒരേ രീതിയിലാണ് സൗകര്യങ്ങളും നൽകിയിട്ടുള്ളത്. ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലുകൾ, നിറങ്ങൾ എന്നിവയിലെല്ലാം ആഡംബരം ഒട്ടും കുറച്ചിട്ടില്ല.ഫ്ളോറിങ്ങിനായി ഇറ്റാലിയൻ മാർബിൾ, വുഡൻ ടൈൽ കോമ്പിനേഷൻ ഉപയോഗപ്പെടുത്തി.

എല്ലാ ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്റൂം സൗകര്യത്തോടു കൂടിയാണ് നിർമ്മിച്ചിട്ടുള്ളത്. ബെഡ്റൂമുകളിൽ നൽകിയിട്ടുള്ള വാർഡ്രോബുകൾ, ചെയറുകൾ, ടേബിൾ എന്നിവയെല്ലാം മനോഹരമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു.

ബെഡ്റൂമുകളിൽ പച്ചപ്പിന് പ്രാധാന്യം നൽകുന്നതിനായി ഇൻഡോർ പ്ലാന്റുകളും നൽകിയിട്ടുണ്ട്. ലൈറ്റ് നിറത്തിലുള്ള കർട്ടനുകൾ വലിപ്പമേറിയ ജനാലകൾ എന്നിവ ബെഡ്റൂമുകളിൽ കൂടുതൽ വെളിച്ചം ലഭിക്കുന്നതിന് സഹായിക്കുന്നു.

ബെഡ്റൂമുകളിൽ സെറ്റ് ചെയ്തിട്ടുള്ള അസന്റ് രീതിയും എടുത്തു പറയേണ്ടത് തന്നെയാണ്. ചാനലിൽ വർക്ക് ചെയ്യാനായി വുഡൻ മെറ്റീരിയൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. വീടിന്റെ താഴത്തെ നിലയിൽ ഒരു ഇടനാഴി നൽകിയാണ് ബെഡ്റൂമുകളിലേക്ക് പ്രവേശിക്കുന്നത്.

വീടിന്റെ മുകളിലത്തെ നിലയിൽ ഒരു ലിവിങ് ഏരിയ ടിവി യൂണിറ്റ് എന്നിവ സെറ്റ് ചെയ്യാനുള്ള ഇടം കണ്ടെത്തിയിരിക്കുന്നു.

സമകാലീന രീതിക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ സെറ്റ് ചെയ്തുകൊണ്ടുള്ള അടുക്കളയാണ് നൽകിയിട്ടുള്ളത്.

ഇന്റീരിയർ ഡിസൈനിങ്ങിൽ ഉപയോഗിച്ചിട്ടുള്ള ജിപ്സം സീലിംഗ്, അടുക്കളയിൽ ഉപയോഗിച്ചിട്ടുള്ള കലിംഗ സ്റ്റോൺ എന്നിവയെല്ലാം എടുത്തു പറയേണ്ട പ്രത്യേകതകളാണ്.

കാഴ്ചയിൽ കൗതുകങ്ങൾ നിറയ്ക്കുന്ന ഈ ഒരു ആഡംബര ഭവനം ഡിസൈൻ ചെയ്ത് നൽകിയത് അമർ ആർക്കിടെക്ചർ ആൻഡ് ഡിസൈൻ സ്ഥാപനത്തിലെ ആർക്കിടെക്ട് ആയ ഷിജു പരീദ് ആണ്.

ആഡംബരത്തിന്റെ പര്യായം ‘ഇനായത്ത് ‘, പ്രത്യേകതകൾ ഇവയെല്ലാമാണ്.