ബേ വിൻഡോകളും വീടിന്റെ ഭംഗിയും.നമ്മുടെ നാട്ടിലെ വീടുകളിൽ ഇന്ന് വളരെയധികം ട്രെൻഡിങ് ആയി മാറിയിരിക്കുന്ന ഒരു രീതിയാണ് ബേ വിൻഡോകൾ.

സത്യത്തിൽ പണ്ടു കാലം തൊട്ടു തന്നെ കേരളത്തിലെ പഴയ വീടുകൾ,പള്ളികൾ എന്നിവിടങ്ങളിലെല്ലാം ബേ വിൻഡോ സ്ഥാനം പിടിച്ചിരുന്നു.

ഒരു വീടിന്റെ റൂമുകൾ , വരാന്ത ചുറ്റുപാട് എന്നിവയെ തമ്മിൽ കണക്ട് ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കാൻ ബേ വിൻഡോകൾക്ക് സാധിക്കും.

പേര് കേൾക്കുമ്പോൾ എന്താണ് എന്ന് കൃത്യമായി മനസ്സിലാകാത്തവർക്ക് ബേ വിൻഡോ പരിചയപ്പെടുത്താൻ വളരെ എളുപ്പമാണ്.

കാരണം സാധരണ ജനാലകളിൽ കുറച്ചു കൂടി വലിപ്പത്തിൽ പുറത്തേക്ക് ഉന്തി നിൽക്കുന്ന രീതിയിൽ നൽകുന്നവയാണ് ബേ വിൻഡോ.

അവ നൽകേണ്ട രീതിയെ പറ്റിയും, ഉപയോഗപ്പെടുത്താൻ സാധിക്കുന്ന സാഹചര്യങ്ങളെ പറ്റിയും വിശദമായി മനസിലാക്കാം.

ബേ വിൻഡോകളും വീടിന്റെ ഭംഗിയും.

സാധാരണയായി കൊളോണിയൽ ശൈലി പിന്തുടർന്നു കൊണ്ട് നിർമ്മിക്കുന്ന വീടുകളിലാണ് ബേ വിൻഡോകൾക്ക് കൂടുതൽ പ്രാധാന്യം ലഭിച്ചിരുന്നത്.

വീടിന്റെ ഇന്റീരിയറിൽ മാത്രമല്ല എക്സ്‌റ്റീരിയറിലും വളരെയധികം പ്രാധാന്യം വഹിക്കാൻ ബേ വിൻഡോകൾക്ക് സാധിക്കും.

വിൻഡോ യോട് ചേർന്ന് നൽകുന്ന സീറ്റിങ് ഭാഗത്തിരുന്ന് വീടിന്റെ പുറം കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കും.

മാത്രമല്ല ഇവ വീഫിന്റെ എക്സ്റ്റീരിയറിന് ഒരു പ്രത്യേക ലുക്ക് നൽകുന്നതിനും സഹായിക്കുന്നു. വീടിന്റെ ഒരറ്റത്തു നിന്നും മറ്റൊരു അറ്റത്തേക്കുള്ള റൂമു കളെ തമ്മിൽ കണക്ട് ചെയ്യുന്ന രീതിയിൽ ബേ വിൻഡോ നൽകാവുന്നതാണ്. കോൺക്രീറ്റ്,വുഡ് എന്നിങ്ങനെ ഓരോരുത്തരുടേയും ഇഷ്ടാനുസരണം ബേ വിൻഡോ സെറ്റ് ചെയ്യാവുന്നതാണ്.വീടിന്റ മുൻ ഭാഗത്ത്‌ ഒരു ഷോ വാൾ നൽകി പുറത്തേക്ക് കാണുന്ന രീതിയിൽ ബേ വിൻഡോ നൽകുമ്പോൾ എക്സ്റ്റീരിയറിൽ വീടിന് ലഭിക്കുക ഒരു പ്രത്യേക ലുക്ക്‌ ആയിരിക്കും.

ഇന്റീരിയറിൽ ബേ വിൻഡോ നൽകുമ്പോൾ

വീടിന്റെ ഇന്റീരിയറിൽ ബേ വിൻഡോ സെറ്റ് ചെയ്യുമ്പോൾ ലിവിങ് ഏരിയ,ഡൈനിങ് ഏരിയ എന്നിവയോട് ചേർന്ന് നൽകാവുന്നതാണ്. വീടിന്റെ അകത്ത് നിന്നും ജനലിൽ ഇരുന്ന് പുറംകാഴ്ച ആസ്വദിക്കാവുന്ന രീതിയിലാണ് ബേ വിൻഡോ സെറ്റ് ചെയ്ത് നൽകേണ്ടത്. ഇവ നിർമ്മിക്കുന്നതിന് ഇംപോർട്ടഡ് തടികൾ, കോൺക്രീറ്റിംഗ്, ടൈലുകൾ, ജിഐ പൈപ്പ്, ഗ്ലാസ് ഷട്ടർ എന്നിവയെല്ലാം ഉപയോഗപ്പെടുത്താവുന്നതാണ്.

ലിവിങ് ഏരിയ യോട് ചേർന്നാണ് നൽകുന്നതെങ്കിൽ ഫർണിച്ചറുകളുടെ വലിപ്പത്തിലും എണ്ണത്തിലും കുറവ് വരുത്താൻ സാധിക്കും. പുസ്തകങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ചാരി ഇരുന്നു പുസ്തകങ്ങൾ വായിക്കാനുള്ള ഒരു ഇടമായും ബേ വിൻഡോ ഉപയോഗ പെടുത്താം. അഴികൾ നൽകിയോ അല്ലാതെയോ ജനാലകൾ ആവശ്യാനുസരണം നിർമ്മിച്ച് നല്കാവുന്നതാണ്.

ബേ വിൻഡോ നൽകുന്ന വീടുകൾ ആളുകൾക്കിടയിൽ വളരെ പെട്ടന്ന് ശ്രദ്ധ പിടിച്ചു പറ്റാൻ സഹായിക്കും. ഇവ തന്നെ വ്യത്യസ്ത ഡിസൈനുകൾ ഫോളോ ചെയ്തും നിർമ്മിക്കാവുന്നതാണ്.

വീട്ടിലെ കുടുംബാംഗങ്ങൾക്ക് എല്ലാം സംസാരിച്ച് ഇരിക്കാവുന്ന ഒരു ഹാങ്ങ്ഔട്ട് ഏരിയ എന്ന രീതിയിലും ബേ വിൻഡോകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.ബേ വിൻഡോകൾ ഓരോരുത്തരുടെയും ആവശ്യാനുസരണം ആവശ്യമുള്ള ഇടങ്ങളിൽ സെറ്റ് ചെയ്യാം.വീട്ടിലേക്ക് ആവശ്യത്തിന് വായുവും വെളിച്ചവും എത്തിക്കാനുള്ള ഒരിടം എന്നതിനേക്കാൾ ഉപരി ഒഴിവു സമയം പങ്കിടാനുള്ള ഒരിടം എന്ന രീതിയിൽ ബേ വിൻഡോകളെ കണക്കാക്കാം.

ബേ വിൻഡോകളും വീടിന്റെ ഭംഗിയും മനസിലാക്കി കൊണ്ട് അവ എവിടെ
നൽകണമെന്നും എങ്ങിനെ ഉപയോഗിക്കണമെന്നും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.